മിഅ്റാജ് നോമ്പ്
_________________________
റമളാന്‍ മാസത്തിന് പുണൃമുണ്ടാകാന്‍ കാരണം നബി സ)യുടെ ഏറ്റവും വലിയ മുഅ്ജിസത്തായ ഖുര്‍ആന്‍ അവതീര്‍ണ് മായ മാസമായത് കൊണ്ടാണ്.ലൈലത്തുല്‍ ഖദറിനു സ്ഥാനമുണ്ടായതും തഥൈവ.അതേ പോലെ നബി സ)യുടെ മറ്റൊരു മുഅ്ജിസത്തായ ഇസ്റാഅ, മിഅറാജും നടന്ന മാസത്തിനും ദിവസത്തിനും ശ്രേഷ്ടത ഉണ്ടാകെണമെന്നു നമുക്ക് ഗ്രഹിക്കാം.
ബഹുമാനിക്കപ്പെട്ട പല ദിവസങ്ങളേയും നോമ്പു കൊണ്ട് ആദരിക്കാന്‍ കല്‍പ്പിച്ചതായി കാണാം.റമളാനിലെ പ്രധാന ആരാധന നോമ്പാണല്ലോ,ആശൂറാ ദിവസം മൂസാ നബി രക്ഷപ്പെട്ടതടക്കമൂളള പല സ്മരണകളും ഉണര്‍ത്തുന്നതിനാല്‍ ആ ദിവസത്തെയും നോമ്പു കൊണ്ട് ആദരിക്കാന്‍ കല്‍പ്പിച്ചു.(ബുഖാരി 1-268)തിങ്കളാഴ്ച്ച നോമ്പ് സുന്നത്താക്കിയതിനെ കുറിച്ച് നബി സ)യോട് ചോദിക്കെട്ടപ്പോള്‍ അന്ന് എന്നെ പ്രസവിക്കപ്പെടുകയും,ഖുര്‍ആന്‍ അവതരിക്കെപ്പെടുകയും ചൈത ദിവസമായതിനാലാണന്ന് നബി സ) മറുപടി പറഞ്ഞതായി മുസ്ലിം 1-368 റിപ്പോര്‍ട്ട് ചൈതതായി കാണാം...
എന്നാല്‍ ഇത്രയും പ്രാധാന്യവും പ്രസക്തിയുമുളള ഒരു അമാനുഷിക സിദ്ധി നബിക്കുണ്ടായ മിഅറാജ് ദിനത്തെ നോമ്പു കൊണ്ടു ആദരിക്കല്‍ തീര്‍ത്തും അനിവാരൃമാണ്.
ഇമാം ഗസാലി റ)ഇഹ്യാഉല്‍ ഉലൂമുദ്ധീനില്‍ 19 വാര്‍ഷിക പുണ്ണൃ ദിനങ്ങള്‍ എണ്ണിയതില്‍ റജബ് 27നെയും എണ്ണിയതായി കാണാം.അന്ന് നോമ്പു സുന്നത്തുണ്ടന്നു സമര്‍ത്തിച്ചു കൊണ്ട് അബൂ ഹുറൈറ റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചൈത ഹദീസും ഉദ്ധരിച്ചിട്ടുണ്ട്.നബി സ)പറഞ്ഞുഃ"റജബ് 27ന്ന് ആരങ്കിലും നോമ്പനുഷ്ടിച്ചാല്‍ 60മാസം നോമ്പനുഷ്ടിച്ച കൂലി എഴുതപ്പെടും."(ഇഹയാ 1-328)ഈ ഹദീസ് അബൂ മൂസല്‍ മദീനി ഫളാഇലുല്‍ അയ്യാമി വല്ലയാലിയിലും വിവരിച്ചിട്ടുണ്ട്.
ഈ ഹദീസിന്‍റെ റാവിമാരില്‍ ഷഹര്‍ബിന്‍ ഹൗശബ് എന്നയാളെ ചില ആളുകള്‍ വിവര ദോഷികള്‍ വിമര്‍ശിച്ചതായി കാണാം.എന്നാല്‍ അദ്ധേഹം വിശ്വസ്തനും സ്വീകാരൃനുമാണന്ന് ശറഹു മുസ്ലിം 1-13ലും ഫത്ഹുല്‍ ബാരി 3-53ലും വ്യക്തമാക്കീട്ടുണ്ട്.
ഹദീസ് വ്യാഖ്യാതാക്കളില്‍ പ്രമുഖരായ ഇമാം നവവി റ)ഇമാം ഇബ്നു ഹജറും റ ) ഒന്നിച്ച് സ്വീകാര്യനെന്ന് പറഞ്ഞ ഈ റിപ്പോര്‍ട്ടര്‍ ഒരിക്കലും ഭലഹീലനാകാന്‍ തരമില്ല.
മിഅറാജ് ദിനമായ റജബ് 27ന്ന് നോമ്പ് ശക്തിയായ സുന്നത്തുണ്ടന്ന് മുഹമ്മദ് സാമബക് എന്ന മഹാന്‍ മുഖ്തസറു ന്നഫീസ് എന്ന ഗ്രന്ഥം 1-204ല്‍ പറഞ്ഞിട്ടുണ്ട്.കൂടാതെ ബാജൂരി 1-392ലും ,ഇആനത്ത് 2-270ലും ഈ നോമ്പ് സുന്നത്താണന്ന് കാണാം.അതുപോലെ ശൈഖ് ജീലാനി റ)യുടെ ഗുന്‍യത്ത് 1-183ലും മിഅ്റാജ് നോമ്പിന് 100കൊല്ലത്തെ നോമ്പിന്‍റെ ഫ്രതിഫലമുണ്ടന്ന് കാണാം.ഖല്‍യൂബി1-56 ല്‍ ഈ വിഷയം കാണാം.
ഇബ്നു ഹജര്‍ റ)ധാരാളം നോമ്പുകളെ വിശകലനം ചൈത കൂട്ടത്തില്‍ ഈ നോമ്പിനും അത് പോലയുളള പുണ്ണൃകര്‍മങ്ങളും തെളിയിക്കാന്‍ ഇത്തരം ഹദീസുകള്‍ മതിയെന്നും ഇതിനെ വഞ്ചിതരായ വിഢികളല്ലാതെ നിഷേധിക്കുകയില്ലന്നും ഫതാവല്‍ ഖുബ്റ2-25ലും പറഞ്ഞിട്ടുണ്ട്.
സത്യം സത്യമായി മനസ്സിലാക്കാന്‍ നമുക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ....ആമീന്‍.
[ആരും ഈ കുറിപ്പ് എഡിറ്റ് ചെയ്യരുത്]
By അബൂ റാസി സൈനി ആലത്തിയൂര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ