2015 മേയ് 27, ബുധനാഴ്‌ച

മാതാ പിതാക്കൾ നമ്മുടെ തണലാണ്‌

കരുതല്‍ ❞

മകന്‍ : ഹലോ ഉമ്മാ , ഞാനിന്നു കുറച്ചു നേരം വൈകും ട്ടാ..

ഉമ്മ : മോനെ നീ എവിടാടാ ഇപ്പൊ...?

മകന്‍ : ഞാന്‍ ഫ്രെണ്ട്സിന്റെ കൂടെ ടൌണിലാ , ഫുഡ് ഞാന്‍ ഇവിടുന്നു കഴിച്ചോളാം.

ഉമ്മ : മോനെ ഉപ്പച്ചി അറിഞ്ഞാല്‍ ചീത്ത കേള്‍ക്കുംട്ടോ..

മകന്‍ : ഉമ്മ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നിര്‍ത്ത്, പ്ലീസ്..

ഉമ്മ : ഉം..

ഉപ്പ : അവനെവിടെ പോയെടി ഇത്രേം നേരമായല്ലോ..?

ഉമ്മ : അവന്‍ ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും..

ഉപ്പ : അവനോടു ഞാന്‍ പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കറങ്ങരുതെന്നു ,ഹും അവന്‍ ഇങ്ങോട്ട് വരട്ടെ കാണിച്ചുകൊടുക്കാം ഞാന്‍.

ഉമ്മ : ദേ നിങ്ങളൊന്നും ചെയ്യണ്ട അവനെ , വെറുതെ അവനെ വിഷമിപ്പിക്കണ്ടാട്ടോ..

അങ്ങനെ നേരം ഒരുപാട് വൈകി അവനെത്തി , ലൈറ്റെ അണച്ചിരുന്നു
എല്ലാരും ഉറങ്ങി , അവരെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഉമ്മറത്ത് കിടന്നു , സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു...

പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു , അവന്‍ അറ്റന്റ് ചെയ്തു : "ഹലോ "

" മോനെ നീ എവിടെടാ ഉമ്മച്ചി കുറെനെരായിട്ടോ കാത്തിരിക്കുന്നു "

അവന്റെ മനസ്സൊന്നു പിടഞ്ഞു , സങ്കടം വന്നു , കണ്ണുകള്‍ നിറഞ്ഞു , ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന ഉമ്മ. അത് ഉമ്മയ്ക്ക് മാത്രമേ കഴിയൂ...

താന്‍ പുറത്തുണ്ടെന്ന് പറഞ്ഞു..

ഉമ്മ കതകു തുറന്നു.. (അവന്‍ അകത്തു കടന്നു , റൂമിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു "ഉപ്പ എണീറ്റാലോ ..?")

അങ്ങനെയവന്‍ നിദ്രയിലേക്ക് യാത്രയായി...

ഉമ്മയും ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് നീങ്ങി ഉപ്പയുടെ അരികില്‍ കിടന്നു 
അപ്പോളതാ ഒരു ശബ്ദം : "അവന്‍ വന്നോടി ..? , വല്ലതും കഴിച്ചിട്ടുണ്ടോ അവന്‍...?

ഉമ്മ ഉടനെപറഞ്ഞു : ഇങ്ങളല്ലേ അവന്റെ മുന്നില്‍ മസിലു പിടിച്ചു നടക്കുന്നെ , എന്നിട്ടിപ്പോ..? !

ഉടനെ മറുപടി : " എടീ അവന്ക്ക് നമ്മളല്ലേ ഉള്ളൂ , അവനെന്റെ അല്ലെ ചോര , എനിക്കറിയാം അവനെ. കുറച്ചൊക്കെ ഉപദേശിച്ചില്ലേല്‍ നമുക്ക് കൈവിട്ടു പോകില്ലെടി നമ്മുടെ പൊന്നുമോനെ...!!! ?

അതെ , ഇവരെയാണോ നമ്മള്‍ വൃദ്ധസദനങ്ങള്‍ക്ക് നല്‍കുന്നത്...?
മാതാവിലൂടെ സ്നേഹം തുടിക്കുമ്പോള്‍ പിതാവിലൂടെ സംരക്ഷണം അനുഭവിക്കുന്നതാണ് കുടുംബം...
ഇവരാണ് നമ്മുടെ നിധി , അതിന്റെ വില നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ പെട്ടന്നു മനസ്സിലാകൂ..

അതുകൊണ്ട് എന്നന്നേക്കും നഷ്ട്ടമാകും മുമ്പേ സ്നേഹിക്കുക , വാരിയെടുക്കുക , അവര്‍ക്ക് കൈ താങ്ങാകുക.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ