2015 മേയ് 27, ബുധനാഴ്‌ച

ഉമറെന്ന ഭരണാധികാരി

സമയം മഗ്‌രിബ് കഴിഞ്ഞിരുന്നു. മരുഭൂമിയിലെ ഒറ്റപ്പെട്ട ആ കുടിലിനു മുമ്പില്‍ ഗൃഹനാഥന്‍ അസ്വസ്ഥനായി ഉലാത്തുന്നു. അത് ശ്രദ്ധിച്ച വഴിയാത്രക്കാരന്‍ വീട്ടിലേക്ക് കയറി വന്നു ചോദിച്ചു.
''എന്താ  പ്ര ശ്നം താങ്കള്‍ ഇങ്ങനെ ദുഃഖിതനാകാന്‍?😦''

''എന്‍റ ഭാര്യ അകത്ത് പ്രസവ വേദനയുമായി കിടക്കുന്നു, ഇവിടെ സഹായിക്കാനാരും ഇല്ല..കഴിക്കാന്‍ ഭക്ഷണവും ഇല്ല..😪''.

യാത്രക്കാരന്‍ ഉടന്‍ സ്ഥലം വിട്ടു.  കുറച്ചു കഴിഞ്ഞ് തന്‍റ ഭാര്യയെയും കൂട്ടി തിരിച്ചെത്തി. കൈയിലെ സഞ്ചിയില്‍ കുറച്ച് ഗോതമ്പ് പൊടിയും ഒലീവ് എണ്ണയും.

ആഗതന്‍റ ഭാര്യ വീട്ടിനകത്തേക്ക് കയറി- പ്രസവ വേദനയുമായി കഴിയുന്ന ആ സ്ത്രീയെ സഹായിക്കാന്‍.

വീട്ടുകാരനും വഴിയാത്രക്കാരനും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ ആരംഭിച്ചു🍛☕. കൂട്ടത്തില്‍ കൊച്ചു വര്‍ത്തമാനങ്ങളും.

''അല്ല, നമ്മുടെ പുതിയ  ഖലീഫയെ കുറിച്ച് എന്താ  അഭിപപ്രായം?''
''ഓ, ആളു പുലിയാണെന്നാ വെപ്പ്, പക്ഷെ ഇത്തിരി കഠിന  ഹൃദയനാ😱''...

അങ്ങനെ ലോകകാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ 
വഴിയാത്രക്കാരന്‍റ ഭാര്യ വന്നു പറഞ്ഞു.
''അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെ സുഹൃത്തിന് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത അറിയിച്ചാലും''

'അമീറുല്‍ മുഅ്മിനീന്‍'- ആ വിളി, ആ വീട്ടുകാരനില്‍ നടുക്കവും അദ്ഭുതവും  ഉണ്ടാക്കി. കാരണം അന്ന് അറബ്യയില്‍ അവരുടെ ഭരണാധികാരിയെ ആയിരുന്നു അങ്ങനെ വിളിക്കുക. തന്‍റ ഭാര്യയുടെ ഈറ്റെടുക്കുന്ന 'രാജ്ഞി'-അത് ഏര്‍പാട് ചെയ്ത ഭരണാധികാരി,  മുന്നില്‍ നിന്ന് തനിക്ക് ചപ്പാത്തി മാവ് കുഴക്കുന്ന ഖലീഫ- റോമ പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്‍.. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗൃഹനാഥന്‍റ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു
-തന്‍റ മുന്നില്‍ നില്‍ക്കുന്ന ഖലീഫ ഉമര്‍(റ) നോടുള്ള സ്നേഹവും ബഹുമാനവും കൊണ്‌ട്..

അതെ, അതായിരുന്നു ഖലീഫ  ഉമര്‍ (റ) ❤

ഉമര്‍(റ)ന്‍റ ത്യാഗത്തിന്‍റയും നന്‍മയുടെയും ഈ ചരിത്രം  ഷെയര്‍ ചെയ്യല്‍ വലിയൊരു പുണ്യം തന്നെ ആണ്. കാരണം ഇതുവായിച്ചു ആരെങ്കിലും  നന്‍മ ചെയ്താല്‍ താങ്കളും പ്രതിഫലാര്‍ഹനാണ്.😊

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ