"പെങ്ങളെ ഒളിച്ചോടല്ലെ......"
പത്തു മാസം വയറ്റില്‍ ചുമന്ന് നൊന്തു പ്രസവിച്ച ഉമ്മയേയും.... ചോര നീരാക്കി അദ്വാനിച്ച് മക്കള്‍ക്കു വേണ്ടി ജീവിതം ഹോമിച്ച പിതാവിനേയും പരസ്പരം സ്നേഹിച്ചും കലഹിച്ചും ഇണങിയും പിണങിയും കഴിഞ്ഞ കൂടപ്പിറപ്പുകളേയും എല്ലാം കണ്ണീരിലാഴ്ത്തികൊണ്ടായിരിക്കരുത് നിൻറ്റെ ഒളിച്ചോട്ടം
പത്തിരുവത് കൊല്ലം നിന്നെ പൊന്നു പോലെ വളർത്തി നല്ല ഭൗതീക വിദ്യഭ്യാസം തന്നു വലുതാക്കിയ ആ പൊന്നുമ്മയുടെയും പൊന്നുപ്പയുടെയും മുഖത്ത് നോക്കി ഇനി നിങ്ങളെ എനിക്ക് വേണ്ട എന്ന് പറഞ്ഞു ഇന്നലെ നീ കണ്ട അല്ലെങ്കിൽ നിൻറ്റെ സൗന്ദര്യത്തിലും ശരീരത്തിലും മാത്രം കണ്ണുനട്ടവൻറ്റെ കൂടെ നിനക്കെന്നും സുരക്ഷിത വലയമായിരുന്ന ആ വീടിൻറ്റെ പടി വിട്ട് ഇറങ്ങി പോകുമ്പോ....... പെങ്ങളെ നീ കരഞ്ഞെന്നു വരില്ല...... പകരം നിനക്ക് അവനെ സ്നേഹിക്കാൻ വേണ്ടി നീ ഇന്ന് ഉപയോഗിക്കുന്ന നിൻറ്റെ ആ വലിയ മനസ്സില്ലെ...! അതിനെ വാര്‍ത്തെടുത്ത രണ്ട് ശിൽപികൾ ആ പടികള്‍ക്കപ്പുറം ഇരുന്ന് ഹൃദയം പൊട്ടി കരയുന്നുണ്ടാകും എന്നത് നീ മറന്നുപോകല്ലെ........
തലതിരിഞ്ഞ് ഭ്രാന്തനായി മരിച്ച കാറൽമാക്സും, ഇംഗ്ലീഷ് സാഹിത്യ ലോകത്തിലെ വേശ്യവൽക്രിത വരികള്‍ എഴുതിയ ഷേക്സ്പിയറുമൊക്കെ ഒര് കുപ്പി മദ്യത്തിൻറ്റെ പിറകില്‍ എഴുതിയതാണന്ന സത്യം ഓർകാതെ ....!
പെങ്ങളെ ആ വരികളെ നീ നിൻറ്റെ സിരകളിലേക്ക് സ്നേഹമെന്ന വാക്കിന് അർത്ഥമാക്കി കുത്തികയറ്റിയിട്ടുണ്ടങ്കിൽ......!
നീ ഒന്ന് ഓർക്കുക...... നിൻറ്റെ ശരീരത്തിലെ സൗദര്യം അത് പുരുഷന് കുറച്ച് നിമിഷങ്ങൾ മാത്രമുള്ള വേഴ്ച്ചകളിൽ ഒതുങ്ങും...... നീ ചിന്തിക്കുക നാളെ അവൻ നിന്നെക്കാളും സൗദര്യമുളളവളെ കണ്ടാല്‍ നിന്നെ വിട്ട് പോകില്ലെന്ന് എന്ത് ഉറപ്പാണ് നിനക്കുളളത്.........
പെങ്ങളെ നീ അറിയാതെ പോകുന്നു...
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന സത്യം..... സ്നേഹനിധികളായ നിൻറ്റെ മാതാപിതാക്കൾ നിനക്ക് വേണ്ടി ഒര് മാരനെ സ്നേഹത്തോടെ സമ്മാനിക്കുമ്പോൾ അതില്‍ നിനക്കുണ്ടാകുന്ന സന്തുഷ്ട കുടുംബമാണ് അവര്‍ നിന്നിൽ നിന്നും എന്നും കാണാന്‍ കൊതിച്ചിരുന്നത്.....
പത്ത് മാസം നിൻറ്റെ ഉമ്മയുടെ ഉദരത്തില്‍ മാംസപിഠമായി വളർന്ന് പിറവി എടുക്കുംമ്പോൾ ഉമ്മ അനുഭവിക്കുന്നത് ഒര് മനുഷ്യൻറ്റെ ആയുസ്സ് മുഴുവന്‍ അനുഭവിക്കുന്ന വേദന നിനക്ക് വേണ്ടി സഹിച്ച് നിന്നെ പിറവി എടുക്കുന്നു...... പെങ്ങളെ നീ ഓർക്കുക നാളെ നീയും ഒര് ഉമ്മയാകേണ്ടവളാണന്ന സത്യം മറന്ന് പോകല്ലെ.....
മാതാവിൻറ്റെ കാലടിയിലാണ് സ്വര്‍ഗ്ഗം എന്ന് പഠിപ്പിച്ച മതത്തില്‍ പിറന്ന ഒരു പെണ്‍കുട്ടി ആ സ്വര്‍ഗ്ഗം വേണ്ടെന്ന് വെച്ച് പോകുന്നുവെങ്കില്‍ അത് അവള്‍ക്ക് അല്ലാഹു വിധിച്ചിട്ടില്ലന്ന് കരുതി സമാധാനിക്കുക മാത്രമേ ചെയ്യാനാകൂ.......
പെങ്ങളെ നീ ചിന്തിക്കുക.... കുറച്ച് നേരത്തേ സുഖത്തിന് വേണടി നീ നഷ്ടപ്പെടുത്തുന്നതൊന്നും പിന്നീട് നിനക്ക് തിരിച്ച് പിടിക്കാൻ സാധ്യമാകുന്നതല്ല....... നഷ്ടങ്ങള്‍ സഹിച്ചും, സ്വന്തം മതാപിതാക്കളുടെ ശാപവും പേറി പെങ്ങളെ നമുക്ക് വേണോ അങ്ങനെ ഒര് ജീവിതം. .....
നമ്മുടെ എല്ലാവരുടെയും പെങ്ങൻമാർക്കല്ലാം നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും അളളഹു തൗഫീഖ് നൽകട്ടേ ... ആമീന്‍.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ