അനാദരെയും ദരിദ്ര്യരെയും സഹായിച്ചാൽ വലിയ പുണ്യമാണ്
ഇമാം ദഹബി رضي الله عنه പറയുന്ന ചരിത്രം നിങ്ങളുടെ മുന്നിൽ ഇവിടെ എഴുതുന്നു. അഹ്ലുബൈത്തിൽ പെട്ട ഒരു കുടുംബം എല്ലാവരും ഹദ്‌യകളും.മറ്റും നൽകുന്നത് കാരണം സാമാന്യം കുയപ്പമില്ലാത്ത ജീവിതം നയിച്ചു പോരുകയാണ് അവരുടെ ഈ ജീവിതം കണ്ട് കുറെ പേർക്ക് അസൂയ്യ്യയുണ്ട്. 4 പെണ്മക്കളുമാണവർക്ക് സന്ദോശപരമായ ജീവിതം അങ്ങനെ ഇരിക്കുമ്പോൾ കുടുംബനാഥനായ സയ്യിദിന്ന് അസുഖം ബാധിച്ചു അദ്ധേഹം മരണപ്പെട്ടു. സയ്യിദത്തായ ഭാര്യയും മക്കളും ഒറ്റക്കായി. ആ ഉമ്മ മക്കളെ വിളിച്ചവരോട് പറഞ്ഞു. നമ്മുടെ തകർച്ച കണ്ട് പരിഹസിക്കാൻ കാത്തിരിക്കുന്നവരുണ്ട് നാം ഇവിടെ നിന്നാൽനമുക്കൊന്നുമില്ലാത്തത് കൊണ്ട് അവരുടെ മുമ്നിൽ കൈ നീട്ടേണ്ടി വരും അത് നിങ്ങളുടെ ഉപ്പാക്ക് അപമാനമാകും അതിനാൽ നമുക്ക് ഈ നാട് വിട്ട് മറ്റൊരിടത്തേക്ക് പോകാം. കുട്ടികൾ സമ്മതിച്ചു. അങ്ങനെ മറ്റൊരു നാട്ടിലെത്തി അവിടെ ഒരിടത്ത് ഒരു പഴയ ആരും നിസ്കാരമൊന്നും നിർവ്വഹിക്കാത്ത ഒരു പള്ളി കണ്ടു അവിടെ മക്കളെ ആക്കി. ആ സയ്യിദത്തായ ഉമ്മ ഭക്ഷണത്തിനും മറ്റുള്ള ആവശ്യങ്ങൾക്കും സഹായം എവിടുന്നെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇറങ്ങി അവിടെ ഏറ്റവും പൈസ ഉള്ളവരായ ആളുകൾ ആരെന്നന്വേശിച്ചു. അവരോട് ഒരാൾ പറഞ്ഞു ഈ സ്ഥലം രണ്ട് നേതാക്കളുടെ കയ്യിലാണ് അവരാണ് ഇവിടെ എല്ലാം ചെയ്യുന്നത്. ഒന്ന് ഒരു മുസ്ലിമായ പണ്ടിതൻ അദ്ധേഹത്തിനൊപ്പമാണ് ഇവിടുത്തെ മുസ്ലിംകൾ മുഴുവനും. മറ്റൊരു ആളുള്ളത് തീയെ ആരാധിക്കുന്നകൊരു വ്യക്തിയാണ് അയാളുടെ കീയിലാണ് തീ ആരാധകരെല്ലാം. ആ സയ്യിദത്ത് മനസ്സിലോർത്തു. മുസ്ലിമായ നേതാവിന്റെ അടുക്കലേക്ക് പോകാം അദ്ധേഹത്തിന് തങ്ങന്മാരെ ബഹുമാനമായിരിക്കും മാത്രവുമല്ല ഞാനൊരു മുസ്ലിമും കൂടിയാണല്ലോ അത് കൊണ്ട് തീ ആരാധകന്റെ അടുത്തുള്ളതിനേക്കാൾ മുസ്ലിമായ പ്നേതാവായിരിക്കും എന്നെ സഹായിക്കുക. അത് കൊണ്ട് മുസ്ലിമായ നേതാവിന്റെ അടുക്കലേക്ക് പോകാം അങ്ങനെ അവിടെ എത്തി അദ്ധേഹത്തോട് കാര്യങ്ങളെല്ലാം പറഞ്ഞു. അദ്ധേഹം പറഞ്ഞു നീ ഒരു സയ്യിദത്താണെന്ന് ഞാൻ വിശ്വസിക്കണമെങ്കിൽ തെളിവ് കൊണ്ടുവാ ഇങ്ങനെ ഒരു പാടെണ്ണം ഇവിടെ വരുന്നതാ ആ വെളൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞു. ആ സയ്യിദത്ത് പറഞ്ഞു ഞാൻ പറഞ്ഞതല്ലാതെ എന്റെ കൈ വഷം ഒരു സനദുമില്ല. നിങ്ങൾക്ക് വിശ്വസിക്കാമെങ്കിൽ വിശ്വസിക്കാം. ആ പണ്ടിതൻ സയ്യിദതിനെ അവിടുന്ന് ഇറക്കി വിട്ടു. വളരെ വിശമത്തോടെ അവർ അവിടുന്ന് മടങ്ങി തീ ആരാധകനായ നേതാവിന്നരികിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചു. അദ്ധേഹം ഉടൻ തന്നെ അദ്ധേഹത്തിന്റെ ഒരു ഭാര്യയെ വിളിച്ചു അവരോട് ഇവർ മുസ്ലിം സമുദായത്തിൽ വളരെ ആദരവ് നൽകുന്ന കുടുംബത്തിൽ പെട്ടവരാണ്. ഇവർക്ക് വേണ്ടതെല്ലാം കൊടുക്കണം ഇവരുടെ കുട്ടികൾ ഒരു പള്ളിയിലുണ്ട് അവരെ കൂട്ടി കൊണ്ട് വരണം ആ നാട്ടിൽ കിട്ടാവുന്ന ഏറ്റവും നല്ല ബക്ഷണം രാജകീയ പ്രൗഡിയോടെ ജീവിക്കാൻ ആ കൊട്ടരത്തിൽ അവസരമൊരുക്കി കൊടുത്തു. അന്ന് രാത്രി മുസ്ലിം പണ്ടിതനായ പണക്കാരൻ മുത്ത് ഹബീബ് صل الله عليه وسلم وعلى آله وصحبه وسلم തങ്ങളെ സ്വപ്നത്തിൽ കണ്ടു ഒരു വലിയ ബൻ ഗ്ലാവും കണ്ടു. നബി صل الله على محمد وعلى آله وصحبه وسلم യോട് അദ്ധേഹം ചോദിച്ചു ഇതാർക്ക് വേണ്ടിയുള്ളതാണ്. നബി صل الله عليه وسلم وعلى آله وصحبه وسلم പറഞ്ഞു. പാവപ്പെട്ടവനെ അകമയിഞ്ഞ് സഹായിക്കുന്നവനുള്ളതാണ് . പണ്ടിതൻ ചോദിച്ചു അതെനിക്ക് നൽകപ്പെടില്ല് ഞാനൊരുപാട് ധാന ധർമ്മങ്ങൾ ചെയ്യ്യുന്നവനാണ്. ആ സമയം നബി صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ അയാളോട് ചോദിച്ചു നിങ്ങൾ ഇങ്ങനെയൊക്കെ ആണെന്ന് നിങ്ങൾ പറയുന്നു സനദെവിടെ.
അദ്ധേഹം ആകെ തളർന്നു ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്നു അദ്ധേഹം ഇന്നലെ ചെയ്ത് ആ സയ്യിദത്തിനെ ഇറക്കി വിട്ടതോർത്തു. അതാണ് നബി صل الله عليه وسلم وعلى آله وصحبه وسلم എന്നോട് സനദ് ചോതിച്ചത്. നേരം വെളുത്തു ഈ സയ്യിദത്തിനെയും തേടി ഇറങ്ങി.ഒരാൾ അദ്ധേഹത്തോട് പറഞ്ഞു തീ ആരാധകനായ നേതാവിന്റെ അടുക്കൽ ആ സയ്യിദത്തുണ്ടെന്ന്. ആ മുസ്ലിമായ പണ്ടിതൻ തീ ആരാധകനായ നേതാവിന്റെ അരികിൽ ചെന്നു ചോതിച്ചു ഇന്നലെ ഒരു സ്ത്രീയും മക്കളും ഇവിടേക്ക് വന്നിട്ടുണ്ടോ അദ്ധേഹം പറഞ്ഞു അതെ അവരെ വിട്ട് തരണംÃഎന്ന് പറഞ്ഞു തീ ആരാധകനായ നേതാവ് പറഞ്ഞു നിങ്ങൾ അവരെ ഇറക്കി വിട്ടതല്ലെ അതിനാൽ ഞാൻ വിട്ട് തരില്ലെന്ന് പറഞ്ഞു ആ പണ്ടിതൻ പണവും സ്വത്തും ഒക്കെ തരാമെന്ന് പറഞ്ഞ് കെഞ്ചി നോക്കി. തീ അരാധകനായ നേതാവ് കൊടുത്തില്ല. അദ്ധേഹം പണ്ടിതനോട് ചോദിച്ചു ഇന്നലെ ഇവരെ നിങ്ങൾ ഇറക്കി വിട്ടു പിന്നെന്തു കൊണ്ടാണ് നിങ്ങൾ ഇവരെ തേടിവന്നത് ആ പണ്ഡിതൻ പറഞ്ഞു ഇന്നലെ ഞാൻ ഉറങ്ങുമ്പോ എന്റെ ഹബീബ് صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ സ്വപ്നത്തിൽ വന്നു ഒരു കൊട്ടാരവും.കാണിക്കപ്പെട്ടു ഞാൻ ഹബീബ് صل الله عليه وسلم وعلى آله وصحبه وسلم തങ്ങളോട് ചോദിച്ചു. ഇതാർക്ക് വേണ്ടിയുള്ളതാൻ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു അപ്പോൾ തീ ആരാധകനായ ആ നേതാവ് പറഞ്ഞു: നിങ്ങൾ പറഞ്ഞ ആ സുന്ദരനും സുഖനുമായ ആ തിരു ദൂദർ صل عليه وسلم وعلى آله وصحبه وسلم എന്റെ കിനാവിലും വന്നിരുന്നു. എനിക്കും ആ കൊട്ടാരം കാണിച്ച്. ഞാൻ അതെനിക്ക് തരുമോ എന്ന് ചോതിച്ചു. ഹബീബ് صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ പറഞ്ഞ്: നിങ്ങൾക്ക് തരാമായിരുന്നു പക്ഷെ അതിനു ത്ടസ്സമായി ഞാൻ കാണുന്നത് നിങ്ങൾ ഒരന്യമതസ്തനാണെന്നതാണ്. അത് കേട്ട ഞാനും എന്റെ കൊട്ടാരത്തിലുള്ളവരെല്ലാവരും തീ ആരാധന ഉപേക്ഷിച്ച് മുസ്ലിമായിക്കഴിഞ്ഞു അതിനാൽ താങ്ങൾക്ക് തിരിച്ച് പോകാം. ഞാൻ അവരെ തരില്ല അവരെ തന്നാലും അവർ ഇവിടം വിട്ട് പോകില്ല.
ധാന ധർമ്മങ്ങൾക്ക് ഒരു പാട് മഹത്വമുണ്ട് ആത്മാർത്ഥമാണെങ്കിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ