بِا لْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي
نَجِّنَا مِنْ كُلِّ آفَاتِ يَا اَلله
വിജ്ഞാനം തേടി ജന്മനാടുവിട്ടു പോവാനുള്ള ഉള്‍വിളി വന്നതോടെ ശൈഖ് ഉമ്മയോടു പറഞ്ഞു അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജ്ഞാനം നേടാനായി എന്നെ സമര്‍പ്പിച്ചാലും! എനിക്കു ബഗ്ദാദിലേക്ക് പോകാന്‍ അനുമതി തരണം. മഹാന്മാരുടെ സന്നിധിയിലെത്തണം. ശൈഖ് മുഹിയുദ്ധീൻ رضي الله عنه അവർക്ളുടെ 18)0 വയസ്സിലായിരുന്നു (ഹിജ്‌റ 488) ഈ സമ്പവം ഉമ്മ അനുമതി നല്‍കി. പിതാവിന്‍റെ അനന്തര സ്വത്തായി ലഭിച്ചിരുന്ന എണ്‍പത് സ്വര്‍ണനാണയങ്ങളില്‍ നിന്നു നാല്‍പതുനാണയങ്ങള്‍ മകന്‍റെ കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ചു നല്‍കി. ഏതു സാഹചര്യത്തിലും സത്യമേ പറയാവൂ എന്നായിരുന്നു മാതാവിന്‍റെ ഉപദേശം. സത്യം എന്നതാണ് ശൈഖിന്‍റെ പദവികളുടെ മൂലക്കല്ല്. ചെറുപ്രായത്തില്‍ പോലും ഒരിക്കലും കളവ് പറഞ്ഞിട്ടില്ല. ശിഷ്യന്‍ മുഹമ്മദ്ബ്നു ഖാഇദുല്‍അവാനി(റ)യുടെ വിലയിരുത്തലാണിത്. മാതാവിന്‍റെ ഉപദേശം സ്വീകരിച്ച്, ബഗ്ദാദിലേക്കു പോകുന്ന ഒരു ചെറിയ കച്ചവട സംഘത്തോടൊപ്പം മകന്‍ യാത്രയായി. ഹമദാന്‍ പ്രദേശം പിന്നിട്ടപ്പോള്‍ അറുപതോളം പേരടങ്ങുന്ന കവര്‍ച്ചാ സംഘം അവര്‍ക്കുമേല്‍ ചാടിവീണു. യാത്രാസംഘത്തെ അവര്‍ കീഴടക്കി. സര്‍വ്വതും കവര്‍ന്നു. അതിനിടെ കൊള്ളക്കാരില്‍ ചിലര്‍ ആ വിദ്യാര്‍ത്ഥിയെയും പിടികൂടി ചോദ്യം ചെയ്തു. കുപ്പായത്തിലൊളിപ്പിച്ചു വെച്ച സ്വര്‍ണ നാണയങ്ങളെക്കുറിച്ചുകുട്ടി പറഞ്ഞു. അവര്‍ അദ്ദേഹത്തെ കൊള്ളത്തലവന്‍റെയടുക്കല്‍ ഹാജറാക്കി. യാത്രക്കാരില്‍ നിന്നു കൊള്ള ചെയ്ത വസ്തുവഹകള്‍ ഒരു കുന്നിന്‍ചെരുവിലിരുന്ന് ഓഹരി ചെയ്യുകയായിരുന്നു തലവന്‍. കുട്ടീ നിന്‍റെ പക്കല്‍ എന്തുണ്ട്? നാല്‍പത് സ്വര്‍ണനാണയങ്ങള്‍. അതെവിടെ? ഇതാ എന്‍റെ ഈ കുപ്പായത്തില്‍ ഇവിടെ തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. തസ്ക്കരന്മാര്‍ കുട്ടിയെ പരിശോധിച്ചു. ശരിയാണ്. കൊള്ളത്തലവന് അതിശയമായി. അയാള്‍ക്ക് എന്തോ ഒരു ഉള്‍വിളിവരുന്നതുപോലെ. മനസ്സ് ശാന്തിതീരത്തേക്കടുക്കുന്നതായി തോന്നി. സ്വരം താഴ്ന്നു. വിനയസ്വരത്തില്‍ ചോദിച്ചു. മോനെന്തു കൊണ്ടാണ് ഒളിപ്പിച്ചുവെച്ച ഈ സ്വര്‍ണ നാണയങ്ങള്‍ വെളിപ്പെടുത്തിയത്? ഇക്കാര്യം മറച്ചുവെക്കാമായിരുന്നില്ലേ? അതു പറ്റില്ല, എന്നെ യാത്രയാക്കുന്നേരം ഉമ്മയുടെ ഉപദേശമായിരുന്നു ഏതു സാഹചര്യത്തിലും സത്യം പറയണമെന്നത്. ഞാനത് പാലിച്ചതാണ്. മറുപടി കേട്ടതോടെ കൊള്ളത്തലവന്‍റെ മനസ്സിളകി. കണ്ണുനിറഞ്ഞു. അയാള്‍ വിങ്ങിക്കരഞ്ഞു. അയാള്‍ പറഞ്ഞു കൊണ്ടിരുന്നു ഈ മോന്‍ ഉമ്മയുടെ ഉപദേശമനുസരിച്ച് സത്യം മുറുകെ പിടിച്ചു. ഞാന്‍ എന്‍റെ സ്രഷ്ടാവിനെ ധിക്കരിച്ചു വര്‍ഷങ്ങളോളമായി കൊള്ളയും അക്രമവുമായി കഴിയുന്നു. എന്‍റെ രക്ഷിതാവിന്‍റെ കല്‍പനകള്‍ ഞാന്‍ ധിക്കരിക്കുന്നു. മോനേ, മാപ്പ്. ജനങ്ങളേ, മാപ്പ്. അയാള്‍ പശ്ചാത്താപ വിവശനായി. ഖേദം അതിന്‍റെ പാരമ്യതയിലെത്തി. തനിക്കു മാനസാന്തരമുണ്ടാക്കിയ ആ കുട്ടിയുടെ സാന്നിധ്യത്തില്‍ തന്നെ സര്‍വ്വ തിന്മകളും വെടിഞ്ഞു അയാള്‍ മാത്രമല്ല, അയാളുടെ സംഘത്തിലെ അംഗങ്ങള്‍ മുഴുവനും. കുട്ടിയുടെ സത്യസന്ധത ഒരു ചൈതന്യമായി ആ തസ്കരന്മാരുടെ മനസ്സിനുള്ളിലേക്കു പ്രവഹിക്കുകയാണുണ്ടായത്. ഇത് ആ പുണ്യവാന്‍റെ മഹത്വം തന്നെയാണ്. കാരണം, വീണുകിട്ടിയ വില പിടിച്ച എന്തെല്ലാം വസ്തുക്കള്‍ പലപ്പോഴും കുട്ടികള്‍ തന്നെ ഉടമസ്ഥരെ തിരിച്ചേല്‍പിക്കാറുണ്ട്. അവരുടെ വിശ്വസ്തതയെപ്പറ്റി വാര്‍ത്ത വരാറുമുണ്ട്. എന്നിട്ടാരുടെയും മനസ്സ് മാറിയതായി കേട്ടിട്ടില്ല. ആ സമ്പവങ്ങളെല്ലാം കഴിഞ്ഞ് ശൈഖ് ജീലാനി رضي الله عنه യാത്ര തുടർന്നു അന്ന് ആത്മീയമായി വലിയ ദർസ്സുകളും മഹാന്മാരും ഉള്ള സ്തലമായിരുന്നു ബഗ്‌ദാദ്. ബബഗ്‌ദാദിന്റെ ബോർഡറിൽ എത്തിയപ്പോൾ ഖളിർ عليه السلام തടഞ്ഞു. (ഖളിർ عليه السلام ഔലിയാ ആണെന്നും നബിയാണെന്നും പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമുണ്ട് എങ്കിലും പ്രഭലമായ അഭിപ്രായ പ്രകാരം നബിയാണെന്നാണ്. (ഖളിർ عليه السلام ഇപ്പോയും ജീവിച്ചിരിക്കുന്നവരാണെന്നും ദജ്ജാൽ വരുമ്പോൾ ഒരു മനുഷ്യനെ രണ്ടായി അറുത്തു മാറ്റുമെന്നും എന്നിട്ട് ആ രണ്ട് ഭാഗങ്ങൾക്കിടയിലൂടെ അവൻ നടക്കുമെന്നും വീണ്ടും ആ ശരീരം യോജിപ്പിച്ച് ഞാനാണ് ദൈവം എന്നെ വിശ്വസിക്കൂ എന്ന് പറയും ആ സമയം ആ മനുഷ്യൻ പറയും എന്റെ പ്രവാചകൻ صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു ദജ്ജാൽ അവസാന കാലഘട്ടത്തിൽ വരുമെന്നും ഇങ്ങനെ ഒക്കെ ചെയ്യുമെന്നും അത് കൊണ്ട് ഞാൻ നിന്നെ വിശ്വസിക്കില്ലെന്നും ആ മനുഷ്യൻ പറയും ഈ മനുഷ്യൻ ഖളിർ عليه السلام ആണെന്ന് ചില പണ്ടിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.) ഖളിർ عليه السلام ജീലാനി رضي الله عنه വോട് പറഞ്ഞു ഇവിടുത്തെ ആത്മീയാധികാരം എനിക്കാൺ. താങ്കളെ ബഗ്ദാദിലേക്ക് കടത്തി വിടാൻ എനിക്ക് അനുവാദമില്ല താങ്കൾ ഏഴ് വർഷത്തിനു ശേഷമെ ബഗ്ദാദിലേക്ക് പ്രവേഷണമുള്ളൂ. മുഹ്‌യുദ്ധീൻ ശൈഖ് رضي الله عنه പറയുന്നു: ഇതെല്ലാം അല്ലാഹു الله വിന്റെ ഖളാആണ് അത് എന്ത് തന്നെ ആയാലും സന്ദോശത്തോടെ സ്വീകരിക്കൽ എന്റെ ബാധ്യതയാണ്. അത് സംതൃപ്തിയോടെ സ്വീകരിക്കുക എന്നതാണ് എന്റെ നയം എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.
അല്ലാഹു الله വിന്റെ ഖളാ അ് എന്തായാലും അത് സംതൃപ്തിയോടെ സ്വീകരിക്കുക എന്നത് ഒരു മു അ് മിന്റെ അടയാളമാണ്. എല്ലാവർക്കും അത് സാദിച്ച് കൊള്ളണമെന്നില്ല.
മുഹിയുദ്ധീൻ رضي الله عنه പറയുന്നു: അങ്ങനെ ഏഴ് കൊല്ലം ബഗ്ദാദിന്റെ തീരങളിൽ ഞാൻ കഴിച്ചു കൂട്ടി അന്നെന്റെ ഭക്ഷണം ഇലകളായിരുന്നു എന്റെ ചുമലിലൊക്കെ പച്ച നിറം എനിക്ക് കാണാമായിരുന്നു. ഏഴ് വർഷം കഴിഞ്ഞു കഴിഞ്ഞു ഖളിർ عليه السلام എന്നോട് ബഗ്ദാദിലേക്ക് പ്രവേഷിച്ച് കൊള്ളുക എന്ന് പറഞ്ഞു അങ്ങനെ ഞാൻ നേരെ ചെന്നത് അന്നത്തെ വലിയ ശൈഖായിരുന്നു ഹമ്മാദ് ബ്നു മുസ്ലിം അദ്ദബ്ബാസ് رضي الله عنه വിന്റെ അരികിലേക്കാണ്. ഞാൻ അവരുടെ പള്ളിക്കൂടത്തിലേകെത്തിയപ്പോൾ ഹമ്മാദുബ്നു മുസ്ലിം അദ്ദബ്ബാസ് رضي الله عنه ശിഷ്യന്മാരോട് പറഞ്ഞു വാതിലടച്ച് വിളക്ക് കെടുത്തുക. അങ്ങനെ ഞാൻ വാതിലിനു ചാരെ ഇരുന്നു. ശൈഖവർക്കൾ പറയുന്നു അന്ന് നല്ല മഴപെയ്യുന്ന ഒരു ദിവസമായിരുന്നു നല്ല തണുപ്പും വിളക്കണച്ചതിനാൽ നല്ല കൂരാകൂരിരുട്ടും ആയിരുന്നു കുറച്ചിരുന്നപ്പോൾ എനിക്ക് ഉറക്കം വന്നു അന്നെനിക്ക് പതിനേഴ് പ്രാവഷ്യം ജനാപത്തുണ്ടായി ആ പതിനേഴ് പ്രാവശ്യവും വെള്ളം തപ്പിപ്പിടിച്ച് ഞാൻ കുളിച്ചു ജനാപത്തുകാരനായി ഒരു നിമിശം പോലും ഞാൻ നിന്നിട്ടില്ല. അങ്ങനെ നേരം വെളുത്തു ഉസ്താദ് വന്നു വാതിൽ തുറന്നു എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു എന്റെ പൊന്നു മോനെ ഇന്നത്തെ ഇവിടുത്തെ ആത്മീയാധികാരം എനിക്കാണ് നാളെ ചിലപ്പോ നിനക്കവും അന്ന് ഈ വൃദ്ധനെ മറക്കരുത് ഈ സമ്പവം ഇമാം തഖിയ്യുദ്ധീൻ മുഹമ്മദ് വാഇദ് رضي الله عنه യുടെ റൗളതുൽ അബ്‌റാർ വ മഹാസിനുൽ അഹ്‌യാർ എന്ന ഖിതാബിൽ കാണാം.
നാം ഉന്നത വിദ്ധ്യാഭ്യാസത്തിനു വേണ്ടി പോകുമ്പോൾ അവിടെ യോഗ്യതാ പ്രീക്ഷാകൾ ഉണ്ടാകാറുണ്ട് ആത്മീയ വഴിയിൽ മുഹ്യുദ്ധീൻ ശൈഖ്رضي الله عنه അവർക്കളുടെ യോഗ്യതാ പരീക്ഷണമായിരുന്നു ഈ സമ്പവം. നമ്മുടെ നാട്ടിലുണ്ട് ചില കള്ള ശൈഖന്മാർ അവർക്ക് അറബി അക്ഷരം പോലും ഹർക്കത്തില്ലാതെ വായിക്കാൻ അറിയില്ല അവരെ ശൈഖാക്കികൊണ്ടു നടക്കാൻ ചില അൽപ ബുദ്ധിശാലികളും മുഹ്‌യുദ്ധീൻ ശൈഖിന് ആ സ്ഥനം വളരെ അതികം ത്യാകം സഹിച്ച് സുന്നത്തുകളും ഫർളുകളും മുറുകെപ്പിടിച്ചു നേടിയെടുത്തതാണ്.
കളവ് പറയല്ല എന്നുമ്മ ചൊന്നാരെ
കള്ളന്റെ കയ്യീൽ പൊന്ന് കൊടുത്തോവർ
എന്റെ മുരീദുകൾ തൗബായിലെണ്ണിയേ
എന്നും മരിക്കരുതെന്ന് കൊതിച്ചോവർ
അതിനെ ഖബൂലാക്കിയാൻ എന്ന് ചൊല്ലിയോർ
അവരുടെ ഉസ്താദ് ഹമ്മാദദെന്നോവർ
بالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي
نَجِّنَا مِنْ كُلِّ آفَاتِ يَا اَلله
തുടരും....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ