2015 മാർച്ച് 2, തിങ്കളാഴ്‌ച

Ma usthad

إناللّه وإنا اليه راجعون.... 
اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ. 

آميــــــن يـا رب الــعالمــيــــــــن

എം.എ അബ്ദുല് ഖാദിര് മുസ്ലിയാര്/ജീവിത വഴി : ജനനം: 1924 ജൂലൈ 1, 1342 റബജ് 29. ജ•ദേശം: കാസര്കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തല. സ്ഥിരതാമസം: തൃക്കരിപ്പൂരിനടുത്ത കൈക്കോട്ടുകടവ്.
പിതാവ്: കുറിയ അബ്ദുല്ല ഹാജി. മാതാവ്: മര്യം. പത്നി: ഖദീജ. സന്താനങ്ങള്: നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല് വഹാബ്.

ഗുരുനാഥ•ാര്: അബ്ദുല് ഖാദിര് ഹാജി മുസ്ലിയാര് (ഉപ്പാപ്പ), അഹ്മദ് മുസ് ലിയാര് (അമ്മാവന്), തൃക്കരിപ്പൂര് ശാഹുല് ഹമീദ് തങ്ങള് (ബീരിച്ചേരിയില്പത്തുവര്ഷം), നാദാപുരം ശീറാസി മുസ്ലിയാര്, കൊയപ്പ മുഹമ്മദ് കുട്ടി മുസ്ലിയാര്, എന് സി അബ്ദുല് ഖാദിര് മുസ്ലിയാര്.

ആത്മീയ ഗുരുനാഥ•ാര്: ഏഴിമല ഹാമിദ് കോയമ്മ തങ്ങള്, കോട്ടയം ശൈഖ് അബൂബക്കര് ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്, കക്കിടിപ്പുറം അബൂബക്കര് മുസ്ലിയാര്, പാനായിക്കുളം അബ്ദുറഹ്മാന് മുസ്ലിയാര്, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്, ഈസാ ചെറുകുഞ്ഞിക്കോയതങ്ങള്.

തബര്റുക്കിന്റെ ഉസ്താദുമാാര്: പാങ്ങില് അഹ്മദ് കുട്ടി മുസ്ലിയാര്, ഖുതുബി മുഹമ്മദ് മുസ്ലിയാര്, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന് മുസ് ലിയാര്, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക).

ദര്സുകള്: തൃക്കരിപ്പൂര് മെട്ടമ്മല് (1949-73), തളിപ്പറമ്പ് ഖുവ്വത്തുല് ഇസ്ലാം (1973-78), ഉദിനൂര് (78-79), ജാമിഅ സഅദിയ്യ സാരഥിയും മുദരീസും (1979 മുതല്).
രചനകള്: ആനുകാലികങ്ങളില്നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്, അവാര്ഡുകള്: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്ഡ്, ഇസ് ലാമിക് റിസര്ച്ച് സെന്റര് വക എസ് വൈ എസ് ഗോള്ഡന് ജൂബിലി അവാര്ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്കാരങ്ങള്
സംഘടനാ വേദികളില്: 1946 ല് സമസ്തയില് അംഗത്വം നേടി. അറുപതുകളില് മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല് മുഅല്ലിമീന് എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല് ജംഇയ്യത്തുല് മുഅല്ലിമീന് കേന്ദ്ര കൗണ്സില് പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്സില് സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്വീനര്, അവിഭക്ത കണ്ണൂര് ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില് 1989 മുതല്: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്ഡ് പ്രസിഡന്റ്, തഅ്ലീമി ബോര്ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല് മുജമ്മഅ് പ്രസിഡന്റ്
1979 മുതല് ജാമിഅ സഅദിയ്യ, മുദരീസ്, ജനറല് മാനേജര്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ