ചെറുപ്പം മുതലേ ശൈഖ് ജീലാനി(رَضِيَ اللََهُ عَنْهُ) യില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു. അത് സമൂഹം അറിഞ്ഞു തുടങ്ങി. കുട്ടി പലരുടെയും ശ്രദ്ധാകേന്ദ്രമായി. പരിവര്‍ത്തനത്തിന്‍റെ വരാനിരിക്കുന്ന യുഗത്തിലേക്കു ജനശ്രദ്ധ ഉണ്ടാകത്തക്കവിധം അല്ലാഹുവിന്‍റെ പ്രത്യേക തീരുമാനങ്ങളായിരുന്നു അതെന്ന് പില്‍ക്കാലത്ത് ജ്ഞാനികള്‍ വിലയിരുത്തിയിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ തന്നെ ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ പാലിച്ചു തുടങ്ങി. മുഹ്‌യുദ്ധീൻ മാലയിൽ നാം കേൾക്കുന്ന ഒരു വരിയാണ് "മുതലായ റമളാനിൽ മുപത് നാളിലും മുലകുടിക്കും കാലം മുലനെ തൊടാത്തോവർ" മുലകുടിപ്രായത്തില്‍ നോന്പനുഷ്ഠിച്ചിരുന്നതായി ജീവചരിത്ര കൃതികളിലുണ്ട്. അതിനുമാത്രമുള്ള ഉള്‍പ്രേരണയുണ്ടാകുന്നത് അസംഭവ്യകാര്യമൊന്നുമല്ല. പക്ഷി മൃഗാദികള്‍ക്കുണ്ടാവുന്ന ആവേഗം മനസ്സിലാക്കിയാല്‍ തന്നെ ഇതു ബോധ്യമാവും. ഇതിലെല്ലാമുപരി ഒരു മനുഷ്യന്നു പ്രത്യേകമായി അല്ലാഹു നല്‍കുന്ന ആദരവ് അംഗീകരിക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. ചരിത്രത്താളുകൾ മറിച്ചാൽ ഒരു പാട് സമ്പവങ്ങൾ നമുക്ക് കാണുവാനായി കഴിയും അതിൽ ചിലത് താഴെ കൂട്ടിച്ചേർക്കുന്ന്. അത് അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്ത അമുസ്ലിംകൾക്ക് വേണ്ടിയല്ല. ഇസ്ലാമിൽ തന്നെ ഉള്ള കുബുദ്ധിക്കാരായ പുത്തൻ വാദികൾക്കു വേണ്ടിയാണ്. ലോകത്തിനാകമാനം അനുഗ്രഹമാണെന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞ മുത്ത് ഹബീബ് صل الله عليه وسلم وعلى آله وصحبه وسلم തങ്ങളെ അലീമാ ബീവി رضي الله عنها മുലയൂട്ടുന്ന സമയത്ത് വലത് വശത്തെ പാൽ മാത്രമെ കുടിക്കാറുണ്ടായിരുന്നുള്ളൂ. ഹലീമാബീവി رضي الله عنها യുടെ മകന്ന് വേണ്ടി മാറ്റി വെക്കുകയായിരുന്നു നബി صل الله عليه وسلم وعلى آله وصحبه وسلم തങ്ങൾ ചെയ്തറ്റ്. അത് പോലെ മൂസാ നബി عليه السلام കുഞ്ഞായിരുന്ന സമയത്ത് അഹങ്കാരത്തിന്റെ ആൾ രൂപമായിരുന്ന ഖുർ ആൻ ശപിച്ച ലോകാവസാനം വരെയുള്ള അഹങ്കാരികൾക്ക് ഒരു പാഠമാവാൻ വേണ്ടി ശവം നശിക്കാത്ത രൂപത്തിൽ الله അല്ലാഹു നിലനിർത്തിയ ഫിർഔനിന്റെ കൊട്ടാരത്തിലെത്തിയപ്പോൾ താടിയിൽ പിടിച്ച് വലിച്ച് നിന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടായിരിക്കുമെന്നുള്ള ഒരു സൂചന നൽകിയതായും ആ സമയം മൂസാ നബി عليه السلام നെ കൊല്ലാൻ നോക്കുകയും ചെയ്തിരുന്നു. ആസിയാ ബീവി رضي الله عنها തന്ത്ര പൂർവ്വം ഫിർ ഔനെ പിന്തിരിപ്പിക്കുകയായിരുന്നു. മറ്റൊരിക്കൽ ഫിർഔൻ തീ ഒരു ഭാഗത്തും മറ്റൊരു ഭസ്ഗത്ത് സ്വർണ്ണവും വെച്ച് മൂസാ നബി عليه السلام നെ പരീക്ഷിച്ചപ്പോൾ മൂസാ നബി عليه السلام സ്വർണ്ണത്തിന്റെ ഭാഗത്തേക്ക് കൈ നീട്ടുകയും ജിബ്‌രീൽ عليه السلام വന്ന് കൈ തട്ടി തീ ഉള്ള ഭാകത്തേക്ക് മാറ്റിയതായും ചരിത്രത്താളുകളിൽ കാണാം. മൂസാ നബി عليه السلام നെ വിശ്വസിച്ച ഒരു സ്ത്രീയേയെ ഫിർഔൻ കൊല്ലാനും മക്കളെ അറുത്ത് കൊല്ലുകയോ തീയിലിട്ട് കൊല്ലുകയോ ചെയ്യാനും തീരുമാനിച്ചു. ആ സമയം സ്ത്രീയുടെ പിഞ്ചു കുഞ്ഞ് പറഞ്ഞു, ഉമ്മാ, നിങ്ങൾ ദൈര്യ പൂർവ്വം തീയിലേക്ക് ചാടിക്കൊള്ളുക.
ഈസാ നബി عليه السلام പ്രസവിച്ച ഉടനെ തന്നെ ഞാൻ അല്ലാഹുവിന്റെ الله നബിയാണെന്നും എനിക്ക് അല്ലാഹു الله കിതാബ് ഇറക്കി തന്നിട്ടുണ്ടെന്നും പറഞ്ഞതായി ഖുർആനിൽ കാണാൻ സാധിക്കും
മുല കുടിക്കുന്ന പ്രായത്തിൽ സംസാരിച്ച ഒരു കുഞ്ഞിനെ കുറിച്ച് നബി صل الله عليه وسلم وعلي آله وصحبه وسلم പറഞ്ഞതായി ഇമാം ബുഖാരി رضي الله عنه സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയതായി കാണാം അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് റിപ്പോർട്ട്. ഇസ്രാ ഈല്യരിലെ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. അപ്പോൾ, അവർക്കരികിലൂടെ സുന്ദരനായ ഒരാൾ വാഹനത്തിൽ കടന്ന് പോയി. അവൾ പറഞ്ഞു. അല്ലാഹുവേ الله എന്റെ കുഞ്ഞിനെ അയാളെപ്പോലെ ആക്കേണേ, അന്നേരം കുഞ്ഞ് മുല വിട്ട് വാഹനക്കാരനെ നോക്കി എന്നിട്ട് പറഞ്ഞു, അല്ലാഹുവേ നീീന്നെ അയാളെപ്പോലെ ആക്കരുതേ പിന്നെ തിരിഞ്ഞ് വീണ്ടും മുല ഉറുഞ്ചാൻ തുടങ്ങി. അബൂ ഹുറൈറ رضي الله عنه പറയുന്നു. നബി صل الله عليه وسلم وعلى آله وصحبه وسلم അവിടുത്തെ വിരൽ ഉറുഞ്ചുന്നത് ഞാൻ കാണുന്നത് പോലെയുണ്ട്. പിന്നെ അവർക്കരികിലൂടെ ഒരു അടിമപ്പെണ്ണിനെ കൊണ്ടു പോയി. അപ്പോൾ മാതാവ് പ്രാർത്ഥിച്ച്. അല്ലാഹുവേ الله, എന്റെ കുഞ്ഞിനെ നീ ഇവളെപ്പോലെ ആക്കല്ലേ. കുട്ടി മുല വിട്ടു കൊണ്ട് പറഞ്ഞു. അല്ലാഹുവേ الله എന്നെ നീ ഇവളെപ്പോലെ ആക്കണേ, അപ്പോൾ മാതാവ് ചോതിച്ചു അതെന്തിന്? കുട്ടി പറഞ്ഞു. വാഹനത്തിൽ വന്നവൻ അഹങ്കാരികളിൽപെട്ടവനാണ്. ഈ അടിമസ്ത്രീയാവട്ടേ, നീ മോഷ്ടിച്ചു, വ്യഭിചരിച്ചു എന്ന് അവർ പറയുന്നു. പക്ഷേ അവൾ അത് ചെയ്തിട്ടില്ല. (ബുഖാരി ഹദീസ് നമ്പർ 3436)
ഇതിയിൽ വലിയ വിശേഷം പലതുണ്ട്
അറിവില്ലാ ലോകരെ പൊയ്യെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ
അറിവാക്കന്മാരോട് ചോതിച്ചു കൊൾവീരെ
بِالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي
نَجِّنَا مِنْ كُلِّ آفَاتِ يَا اَلله
കടപ്പാട്
ഖാലിദ് സഅദി കൊട്ടക്കാവയൽ,കൊടുവള്ളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ