ഒരു യാചകന്‍ ഒരു വീട്ടിലേക്ക് കടന്നു ചെല്ലുകയാണ് .
അയാള്‍ നോക്കിയപ്പോള്‍ അത് ഒരു കൊട്ടാര ത്തിനു തുല്യമായ
വീടായിരുന്നു ആ വീടിനു ചുറ്റും വില കൂടിയ ആഡംബര കാറുകളും
ഉമ്മറത്ത് വീടിന്‍റെ ഉടമസ്ഥന്‍ കൂളിംഗ് ഗ്ലാസോകെ വെച്ച്
രാജകീയ ഭാവത്തില്‍ ചാരു കസേരയില്‍ ചാരി കിടക്കുന്നുണ്ട്
തൊട്ടടുത്ത് അതിസുന്ദരിയായ ഭാര്യ പരിചരിക്കാനായി നില്കുന്നു.
ആരോഗ്യ മുള്ള മക്കള്‍ എന്തിനും തയ്യാറായി അടുത്ത് നില്പുണ്ട്
ഇതല്ലാം കണ്ട യാചകന്‍ ഗേറ്റിന്റെ അടുത്ത് നിന്ന് വിളിച്ചു പറയുകയാണ്.
"ഹേ " മുതലാളി ..".ഹേ" മുതലാളി....ഹൊ"! നിങ്ങള്‍ എത്ര ഭാഗ്യവാനാണ്.!
നിങ്ങള്‍ക്ക് അല്ലാഹു നിങ്ങള്‍ക്ക് ഇത്രക്കും വലിയൊരു വീട് തന്നല്ലോ!!
എനിക്ക് വീട് പോയിട്ട് ഒരു തുണ്ട് ഭൂമി പോലും ഇല്ല .
ഞാന്‍ കിടക്കുന്നത് തന്നെ പീടിക തിണ്ണയിലാണ് .
നിങ്ങള്‍ക്ക് ഇത്രയും വലിയ വാഹനം അല്ലാഹു തന്നുവല്ലോ..!
എനിക്ക് വാഹനം പോയിട്ട് കാലില്‍ ഇടാന്‍ ഒരു ചെരുപ്പ് കൂടിയില്ല.
നിങ്ങള്‍ക്ക് ഇത്രയും സുന്ദരിയായ ഭാര്യ യെ അല്ലാഹു തന്നല്ലോ.!!
എനിക്ക് ആര് പെണ്ണ് തരാനാ ...?
അതുകൊണ്ട് എനിക്ക് മക്കളും ഇല്ല,."
"ഹോ.." നിങ്ങള്‍ എത്ര ഭാഗ്യവാന്‍ "!!!!!!! ഇത്രയും കേട്ട് കഴിഞ്ഞപ്പോള്‍.
ആ മുതലാളി എന്ന് പറയുന്ന മനുഷ്യന്‍ ചാരു കസേരയില്‍ നിന്ന്
എഴുന്നേറ്റു നിന്നു കൊണ്ട് " ആ : യാചകനോട് പറഞ്ഞു ." ഹേ..: മനുഷ്യാ..
നിങ്ങള്‍ പറഞ്ഞല്ലോ.. അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹങ്ങളെപറ്റി!!
അതിനേക്കാള്‍ വലിയ അനുഗ്രഹമാണ് അല്ലാഹു നിങ്ങള്‍ക്ക്
നല്‍കിയിരിക്കുന്നത് ! നിങ്ങള്‍ പറഞ്ഞ അനുഗ്രഹങ്ങള്‍ കാണാന്‍..
അല്ലാഹു എനിക്ക് കണ്ണിന് കാഴ്ച തന്നില്ല "' എന്ന് പറഞ്ഞ്...അയാള്‍
കണ്ണട ഊരി ക്കാട്ടി " എന്നിട്ട് പറഞ്ഞു " ആ ..കണ്ണുകള്‍ അല്ലാഹു നിങ്ങള്‍ക്ക് തന്നു,," ഈ ..പറയപെട്ട എല്ലാ അനുഗ്രഹങ്ങളും..
ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം.."പകരം ആ" കണ്ണുകളെ എനിക്ക് തരാമോ?""
ആ. യാചകന്‍ സ്തംഭിച്ചു നിന്നു പോയി...കണ്ണുകള്‍ ഇല്ലാതെ ഈ ..
അനുഗ്രഹങ്ങള്‍ കിട്ടിയിട്ട് എന്ത് കാര്യം.? എന്ന അര്‍ത്ഥ ത്തില്‍ ഒന്ന്.
മൂളിയ ശേഷം യാചകന്‍ പിന്നെ ഒന്നിനും അവിടെ നില്ക്കാതെ.
ഒന്നും മിണ്ടാതെ " അയാള്‍ തിരിഞ്ഞു നടന്നു"...പോകുന്നു വഴിയില്‍ അയാള്‍
ഇങ്ങനെ പറയുന്നുണ്ടായിരുന്നു" "അല്ഹംദുലില്ലാഹ്" അല്ഹംദുലില്ലാഹ്." അല്ഹംദുലില്ലാഹ്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ