2014 നവംബർ 24, തിങ്കളാഴ്‌ച

നമ്മുടെ രക്ഷകൻ

മുത്ത് നബി ( സ ) തങ്ങളുടെ അനുചരർ നാം അവിടെത്തോടുള്ള മഹബത്ത് മറ്റന്തിനെക്കാളും സ്വശരീരത്തെക്കാളും ഉണ്ടായിരിക്കണമെന്ന് നാം പഠിച്ചവരാണ്. എന്തിന് സ്നേഹിക്കണമെന്നതും നാം മനസ്സിലാക്കി . നബി ( സ ) തങ്ങളെ സ്നേഹിക്കണമെന്നത് അല്ലാഹുവിന്റെ ആജ്ഞയാണ്. നബി ( സ ) യുടെ കാലഘട്ടത്തിൽ നബി ( സ ) വുലുഹ് എടുക്കുന്ന വെളളം ലഭിക്കാൻ സ്വഹാബാക്കൾ മത്സരിച്ചിരുന്നു. അസ്മാഹ് ( റ ) നബി ( സ ) യുടെ വസ്ത്രം കഴുകിയ വെളളം സൂക്ഷിച്ചിരുന്നു. എന്നെ വല്ലവനും പ്രിയംവെച്ചാൽ അവൻ എന്നോടൊപ്പം സ്വർഗ്ഗത്തിലാണ്. നബി ( സ ) പറഞ്ഞത് ഓർക്കുക. ..... ഈ സ്നേഹമാണ് നമുക്ക് ശാശ്വത രക്ഷക്ക് കാരണമാകുക. ചരിത്ര ഗുണപാഠം പഠിക്കാനും സത് വൃത്തരുടെ കഥകൾ ഉൾകൊള്ളാനും നാം തയ്യാറാകണം കാലം ചുരുങ്ങുകയും കാലത്തിന്റെ വേഗത വർദ്ധിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ ഇന്നലകൾ അതിവേകം കൊഴിഞ്ഞുപോകുന്നു .മരണത്തിലേക്ക് ഓടി അടുക്കുകയാണ് നാം . ദുനിയാവിന്റെ ആവിശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ മാത്രം വ്യാപ്രതരായി കാലം കഴിച്ചാൽ ദുനിയാവിനെ ഉപേക്ഷിച്ച് നാം പോകേണ്ടിവരും .അഴകാർന്ന സുന്ദരിപട്ടം ചമഞ്ഞ് അത് നമ്മെ മാടി വിളിക്കുന്നു .ദുനിയാവിനെ സ്നേഹിച്ചവരെ അത് നശിപ്പിചിട്ടുണ്ട് .. നാളെ നാം ഈ കാണുന്ന എല്ലാറ്റിനോടും വിടപരഞ്ഞേ മതിയാവു .എന്റെ വീട് എന്ന് പറയുന്നത് പേര് മാറ്റി രജിസ്റ്റർ ചെയ്യും .ഭൂമി നിങ്ങളുടെതല്ലാതാകും .നിങ്ങളുടെ കിടക്കയിൽ മറ്റൊരാൾ കിടക്കും .അതെ എല്ലാം ഉപേക്ഷിച്ചേ മതിയാവൂ .. ഈ സുഗലോകത്ത് നിന്ന് അപ്രതീക്ഷിതമായി നാം എത്തിപ്പെടുന്നത് അകലെ പള്ളിക്കാട്ടിലാണ് . വാ പിളർന്ന് നിൽക്കുന്ന കബറിനകത്തേക്കാണ് . അവിടെ സഹവാസികൾ പുഴുകളാകും . മെത്തക്കു പകരം മണ്ണും കല്ലുമാകും . തടവറയിൽ ചോദ്യം ചെയ്യാൻ മലക്കുകൾ വരും .ഒരു സഹായത്തിനും ഒരാളും കൂട്ടിനുണ്ടാകാത്ത നാൾ . അവിടെയാണ് എന്റെയും നിങ്ങളുടെയും രക്ഷകനായി മുത്തു നബി ( സ ) വരുന്നത് . അത് കൊണ്ട് ആത്മാർത്തമായി നബിയെ സ്നേഹിക്കുക സ്വലാത്ത് അധികരിപ്പിക്കുക ... അള്ളാഹു തൗഫീഖ് നൽകട്ടെ ... ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ