2014 നവംബർ 19, ബുധനാഴ്‌ച

മുജാഹിദ് മത വിശ്വാസികളോട്...... ഇസ്തിഗാസയേ വിമർശിക്കുന്നവരോട്.....

 മുജാഹിദ് മത വിശ്വാസികളോട്......

ഇസ്തിഗാസയേ വിമർശിക്കുന്നവരോട്.....

ജനങ്ങൾ അകപ്പെടുന്ന ഏറ്റവും വലിയ വിഭൽഘട്ടമാണല്ലോ മഹ്ശറാ വൻസഭ. മലക്കുകളും അമ്പിയാക്കളും ഔലിയാക്കളും തുടങ്ങി എല്ലാസ്യഷ്ടികളും ഭയപ്പെടുന്ന സമയം. നബി(സ) പറയുന്നു.

إن الشمس تدنو يوم القيمة، حتى يبلغ العرق نصف الأذن، فبيناهم كذالك، إستغاثوا بآدم ، ثم بموسى، ثم بمحمدصلى الله عليه وسلم (صحيح البخاري 1381)
ചെവിയുടെ പകുതിവരെ വിയർപ്പ് എത്തും വിധം അന്ത്യനാളിൽ സൂര്യൻ അടുത്ത്വരും. അതിനിടയിൽ ജനങ്ങൾ ആദം നബി(അ)നോടും പിന്നെ മൂസാ നബി(അ)നോടും പിന്നെ മുഹമ്മദ് നബി(സ)യോടും ഇസ്തിഗാസ നടത്തും (സ്വഹീഹുൽ ബുഖാരി1381)

മഹ്ശറയിൽ ജനങ്ങൾ അമ്പിയാക്കളോട് ശുപാർശ തേടിപ്പോകുമെന്ന് പറയുന്ന ഹദീസ് വിശദീകരിച്ച് ഹാഫിള് ഇബ്നുഹജറുൽ അസ്ഖലാനി (റ) എഴുതുന്നു. 

وفيه أن الناس يوم القيمة يستصحبون حالهم في الدنيا من التوسل إلى الله تعالى فى حوائجهم بأنبيائهم ( فتح الباري)

ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അല്ലാഹുവിലേക്ക് അമ്പിയാക്കളെകൊണ്ട് തവസ്സുൽ ചെയ്യുകയെന്നതാണല്ലോ ഐഹിക ലോകത്ത് ജനങ്ങൾ സീകരിച്ചിരുന്ന സമീപനം അതേസമീപനം തന്നെ അന്ത്യദിനത്തിലും ജനങ്ങൾ സീകരിക്കുമെന്ന് ഹദീസ് വ്യക്തമാക്കുന്നു.(ഫത്ഹുൽ ബാരി)

മഹ്ശറയിൽ സുന്നികൾ ശുപാർശ ആവശ്യപ്പെടാൻ അമ്പയാക്കളെ തെരഞ്ഞ് നടക്കുമ്പോൾ അബൂജഹ്ലോ മറ്റു മക്കാമുശ്രികുകളോ അവിടെ വെച്ച് അവരുടെ ദൈവങ്ങളായ ലാത്തയോടോ ഉസ്സയോടോ സഹായം ചോദിക്കുന്നില്ല. മറിച്ച് അല്ലാഹു ഖുർആനിൽ വിവരിച്ച പോലെ തല താഴ്ത്തി നിൽകുകയാണ്. കാരണം ദുനിയാവിൽ അവർ നടത്തിയിരുന്ന പരിപാടികളെല്ലാം തെറ്റായിപ്പോയെന്ന് ഖബറിൽ നിന്നും മറ്റും അവർക് നന്നായി മനസ്സിലായിട്ടുണ്ട്. അതേ സമയം സുന്നികൾ നടത്തിയിരുന്ന ഇസ്തിഗാസ തെറ്റാണെന്നോ ശിർകാണെന്നോമഹ്ശറയിലെത്തിയിട്ടും സുന്നികൾക്ക് മനസ്സിലായിട്ടില്ല. അത് കൊണ്ടാണല്ലോ അവിടെയും അമ്പിയാക്കളെ തെരഞ്ഞ് പോകുന്നത്.
ഇനി ഈസ നബിയേ(അ) സമീപിക്കുമ്പോൾ മഹാനവർകളുടെ മറുപടിയും ചിന്തനീയമാണ്

فيأتون عيسى فيقول إني عبدت من دون الله ولكن ائتوا محمدا قال فيأتوني فأنطلق معهم 
(سنن الترمذي3073 )
അവർ ഈസാ നബിയെ(അ) സമീപിക്കുമ്പോൾ അദ്ധേഹം പറയും. അല്ലാഹുവിന് പുറമേ എന്നെ ആരാധിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ നിങ്ങൾ മുഹമ്മദ് നബി(സ) യേ സമീപിക്കുക. നബി(സ) പറയുന്നു അപ്പോൾ ജനങ്ങൾ എന്നെസമീപിക്കുകയും അവരോടൊന്നിച്ച് ഞാൻ പുറപ്പെടുന്നതുമാണ് (തുഹ്ഫ 3073)

ദൈവ പു(തനാണെന്ന വിശ്വാസത്തോടെ (കിസ്ത്യാനികൾ ഈസാ നബിയേ വിളിക്കുന്നതും മുഅ്ജിസത്തു കൊണ്ട് സഹായിക്കുമെന്ന വിശ്വാസ ത്തോടെ സുന്നികൾ മുഹമ്മദ് നബി(സ) യോട് സഹായം തേടുന്നതും തുല്യമാണെന്നാണല്ലോ പുത്തൻ വാദികൾ ജൽപപ്പിക്കുന്നത്. അവരുടെ ഈജൽപനത്തിന്റെ അടിവേരറുക്കുന്നതാണ് (പസ്തുത ഹദീസ്. കാരണം സുന്നികൾ മുഹമ്മദ് നബി(സ) യോട് നടത്തുന്ന ഇസ്തിഗാസ മുഹമ്മദ് നബി(സ)യെ ദൈവമാക്കലാകുമെങ്കിൽ ഈസാ നബി(അ) പോലെതന്നെ മുഹമ്മദ്നബി(സ) യും അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെട്ടവരായല്ലോ. ,,ഞാൻ അല്ലാഹുവിനെകൂടാതെ ആരാധിക്കപ്പെട്ടവനായത്്കൊണ്ട് നിങ്ങൾ മുഹമ്മദ് നബി(സ) യെ സമീപിക്കുക,, എന്ന ഈസാനബി(അ) യുടെ പരാമർശത്തിന് എന്തു(പസക്തിയാണുള്ളത്?!!!

ഇമാം മാലിക്(റ) മുവത്ത്വയിൽ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇ(പകാരം കാണാവുന്നതാണ്.

عن عطاء بن يسار أن رسول الله صلى الله عليه وسلم قال: اللهم ﻻتجعل قبري وثنا يعبد ،إشتد غضب الله على قوم ، إتخذوا قبور أنبيائهم مساجد،،(موطا 372)
അത്വാഉബ്നുയസാർ (റ)ൽ നിന്നു നിവേദനം. നബി(സ) ഇ(പകാരം (പാർതഥിച്ചു. അല്ലാഹുവേ!.. എന്റെ ഖബ്റിനെ നീ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ!, അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കിയ സമുദായത്തിന്റെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു. (മുവത്വ 376)

നബി(സ) യുടെ ഖബ്ർ സിയാറത്തു ചെയ്യുന്നതും അവിടത്തോട് ശുപാർശ ആവവശ്യപ്പെടുന്നതും പുത്തൻ വാദികൾ പറയുന്നത് പോലെ ശിർക്കും ആരാധനയുമാണെങ്കിൽ നബി(സ) യുടെ ഖബർആരാധിക്കപ്പെടുന്ന ബിംബമായല്ലോ. അപ്പോൾ നബി(സ)യുടെ (പാർത്തനക്ക് ഉത്തരം ലഭിച്ചില്ലെന്ന് പറയേണ്ടി വരും. അങ്ങനെ പറഞ്ഞാലും രക്ഷപ്പെടില്ല. കാരണം നേരത്തെ വിവരിച്ച ഹദീസ് അർതഥം കാണാതെ പോകും.
ഇസ്തിഗാസയും ശിർക്കുമായി യാതൊരു ബന്ധവുമില്ല. കാരണംഇസ്തിഗാസ നടത്തുന്നവർ വിശ്വസിക്കുന്നത് (പവാചകൻമാരുടെ മഅ്ജിസറ്റത്തും ഔലിയാക്കളുടെ കറാമത്തുമാണ്. അത് (പവാചകന്മാരെ കൊണ്ടുള്ള വിശ്വാസത്തിന്റെ ഭാഗവുമാണ്. സ്വയം പര്യപ്തതയുണ്ടെന്ന അർത്ഥത്തിലോ, ആരാധനക്കർഹതയുണ്ടെന്ന അർത്ഥത്തിലോ ഉള്ള ഉലൂഹിയ്യത്തിൽ അല്ലാഹുവിനു പങ്കാളിയുണ്ടെന്ന് വിശ്വാസമാണ് ശിർക്ക്.

മുഅ്ജിസത്ത് കറാമത്തിലൂടെ അമ്പിയാ‐ഔലായാക്കൾ സഹായിക്കുമെന്ന വിശ്വാസത്തിൽ എവിടെയാണ് (പസ്തുത ശിർക്കുള്ളത്?.!!!
✅✅✅✅✅✅
Vpl Saqafi Puthukkayam

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ