2015 ജനുവരി 14, ബുധനാഴ്‌ച

വഫാത്തുന്നബിയ്യ്‌ 7 ﷺ

ഭാഗം - 7
~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~

بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللهم صل على النور وآله وسلم

മദീനാ പട്ടണം മരവിച്ചു നില്‍കുന്നു...

എന്താണ് തങ്ങള്‍ കേട്ടത്..??

മുത്തായ ഹബീബ്‌ ﷺ തങ്ങള്‍ വഫാത്തായെന്നോ..????

തങ്ങളുടെ മുത്ത് നബി ﷺ തങ്ങള്‍ മരണപ്പെടുകയോ..???

അത് സംഭവിച്ചിട്ടുണ്ടോ..??

അതോ.. വെറും തോന്നലായിരിക്കുമോ..??

ഇന്ന്‍ രാവിലെയും മുത്തായ ഹബീബ്‌ ﷺ തങ്ങളുടെ പ്രസന്നമായ സുന്ദര വദനം കണ്ടതാണല്ലോ...???

പള്ളിയില്‍ ആളുകള്‍ കണക്കില്ലാതെ തടിച്ചുകൂടി.

എന്താണ് ചെയ്യേണ്ടത്‌ അവര്‍ക്കറിയില്ല...

ഇരുട്ടില്‍ തപ്പുന്ന അവസ്ഥ...

വഴി കാണുന്നില്ല...

വിളക്കണഞ്ഞു പോയിരിക്കുന്നു...

ചിലര്‍ വാവിട്ടു കരയുന്നു.

ഇനി ആരാണ് തങ്ങള്‍ക്ക് നേതൃത്വം നല്‍കുക...

ആര് വഴികാണിക്കും...

ആരുടെ സവിധത്തിലേക്ക് ഓടിചെല്ലും...

മുത്ത് നബി ﷺ തങ്ങളെ കാണാതെ എങ്ങനെ ജീവിക്കും..

അപ്പോഴതാ.. കൊടുങ്കാറ്റുപോലെ ഒരാള്‍ കുതിച്ചുവരുന്നു.
ധീരനായ ഉമറുബ്നു ഖത്താബ് (റ)...

നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.

കട്ടിലില്‍ മുത്ത് നബി ﷺ തങ്ങളുടെ ജനാസ...!!!!

ഒരു തുണികൊണ്ട് മൂടപ്പെട്ടിരിക്കുന്നു....

സുബ്ഹാനല്ലാഹ്...

പുണ്യ വദനത്തില്‍ നിന്നും തുണിമാറ്റി,

ശാന്തമായ പ്രസന്നവദനം..

പെട്ടന്നതാ..

ഉമറുബ്നു ഖത്താബ് (റ)യുടെ മുഴങ്ങുന്ന ശബ്ദം...

"ഇല്ലാ... പ്രവാചകര്‍ വഫാത്തായിട്ടില്ലാ..!!!!"

പള്ളിയിലുള്ളവര്‍ ഞെട്ടി..!!!

മുത്തായ നബി ﷺ തങ്ങള്‍ വഫാത്തായിട്ടില്ലേ..???

ചിലര്‍ക്ക് ആശ്വാസം, പ്രതീക്ഷ...

"റസൂലുല്ലാഹി ﷺ തങ്ങള്‍ വഫാത്തയെന്നു പറയുന്നവര്‍ കപടന്മാരാണ്.

അവരെ ഞാന്‍ വെറുതെ വിടില്ല....

മുത്തായ നബി ﷺ തങ്ങള്‍ ഉണരും, എഴുന്നേല്‍ക്കും..!!! "

ഉമറുബ്നു ഖത്താബ് (റ) അവിടമാകെ പറഞ്ഞു നടന്നു.

അതുകണ്ട് പലരും ആവേശംകൊണ്ടു..

ജനങ്ങള്‍ ആകപ്പാടെ അങ്കലാപ്പായി..

ഞങ്ങളുടെ മുത്തായ നബി ﷺ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഫാത്തായിട്ടുണ്ടോ...???

അതോ ഭോതമറ്റ് കിടക്കുകയാണോ...??

ആശങ്കാകുലമായ നിമിഷങ്ങള്‍...!!!

അപ്പോഴതാ...

ദുഖാകുലനായി ഓടിക്കിതച്ചു വരുന്നു അബൂബക്കര്‍ സിദ്ധീഖ് (റ).

പള്ളിയിലെ രംഗം കണ്ട് അദ്ധേഹം പകച്ചുനിന്നുപോയി...

നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.

ജനങ്ങള്‍ നോക്കിനില്‍ക്കെമുഖത്തുനിന്നും തുണി നീക്കി.

പുണ്യ വദനത്തിലേക്ക്‌ ഉറ്റുനോക്കി...

ചുണ്ടുകള്‍ വിതുമ്പി...

കണ്ണുകള്‍ നിറഞ്ഞൊഴുകി....
ദുഃഖ പരവശ്യത്തോടെ ആ കവിളില്‍ ചുംബിച്ചു.

"അങ്ങെത്ര പരിശുദ്ധര്‍, ജീവിതത്തിലും മരണത്തിലും.."

മുത്ത്‌ നബി ﷺ തങ്ങളുടെ ശിരസ്സ് കയ്യില്‍ താങ്ങി, കണ്ടിട്ട് മതിവരുന്നില്ല...

എന്നിട്ട് പറഞ്ഞു:

"അല്ലാഹു വിധിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു, ഇനിയൊരു മരണമില്ല."

ശിരസ്സില്‍നിന്നും കൈ മാറ്റി മുഖത്ത് തുണിയിട്ടു.

പള്ളിയില്‍ നിന്നും ശബ്ദം മുഴങ്ങുന്നു.

അബൂബക്കര്‍ സിദ്ധീഖ് (റ) ചെന്നു ഉച്ചത്തില്‍ പറഞ്ഞു:

"ഉമര്‍.. ശന്തനാകൂ... ശന്തനായിരിക്കൂ ഉമര്‍..."

എല്ലാവരും ശാന്തരായി അദ്ധേഹത്തിന്‍റെമുഖത്തേക്ക് നോക്കി നിന്നു...

"ജനങ്ങളെ.... ആരെങ്കിലും മുത്ത് നബി ﷺ തങ്ങളെ ആരാധിച്ചിരുന്നുവോ..

എങ്കില്‍ അറിയുക...!!!

മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു..

ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍,

അറിയുക..!!!

അല്ലാഹു മരണമില്ലാത്തവനും എന്നും ജീവിചിരിക്കുന്നവനും ആകുന്നു."

ഇത്രയും പറഞ്ഞ ശേഷം ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു.

"മുത്ത് നബി ﷺ തങ്ങള്‍ ഒരു പ്രവാചകന്‍ മാത്രം. മുമ്പും ഇതുപോലെ പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. പ്രവാചകര്‍ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിങ്ങോടുകയോ..???

പിന്തിരിഞ്ഞാല്‍ അവന്‍ അല്ലാഹുവിന് ഒരു നഷ്ടവും വരുത്തുന്നില്ല, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും.."

ഈ ആശയം വരുന്ന വിശുദ്ധ ഖുര്‍ആന്‍റെ വചനം കേട്ടതോടെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി..

പഠിച്ചു വെച്ചതാണ് എല്ലാവരും, തക്ക സമയത്ത് ഓര്‍മ വന്നില്ല...

കേട്ടപ്പോള്‍ ആദ്യമായി കേട്ടപോലെ തോന്നി.

ഉമര്‍ (റ) വിതുമ്പി കരയുന്നു.

പുണ്യ തിരുമേനി മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു...

ആ സത്യം ഉമര്‍ (റ) മെല്ലെ ഉള്‍കൊള്ളാന്‍ ശ്രമിച്ചു.

അതോടെ ശക്തി ചോര്‍ന്നുപോയി...

തളര്‍ന്നു പോയി...

മദീനാ പട്ടണം ദുഖസാഗരമായി മാറി...

>>>>>>>>>>>>തുടരും<<<<<<<<<<<

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ

تقبل الله منا صلاتنا وسلامنا وسائر أعمالنا

آمين يا رب العالمين

സ്വലാത്ത് ചൊല്ലി Share ചെയ്യുക.....

lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll

Pls visit & like our fb page:

https://www.facebook.com/thwaibathuthwaha

വഫാത്തുന്നബിയ്യി 6 ﷺ

വഫാത്തുന്നബിയ്യി ﷺ

ഭാഗം - 6
~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~ ~~

بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللهم صل على النور وآله وسلم

ആയിശ ബീവി(റ) വെപ്രാളത്തോടെ മുത്ത്‌ ഹബീബ് ﷺ തങ്ങളുടെ സുന്ദരവദനത്തിലേക്ക്‌ നോക്കി..

വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു:

"അല്ലാഹുവാണേ.... അങ്ങേക്ക്‌ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രം കിട്ടി. ഉന്നതമായത് അങ്ങ് തിരഞ്ഞെടുക്കുകയും ചെയ്തു."

നിമിഷങ്ങള്‍ കടന്നുപോയി.

അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു.

പെട്ടന്ന് ശ്വാസം നിലച്ചു, കൈകള്‍ കുഴഞ്ഞു.

ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ചു തന്നെ മുത്ത്‌ റസൂല്‍ ﷺ തങ്ങള്‍ വഫാത്തായി.

അന്ത്യപ്രവാചകര്‍ മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ യാത്രയായി....

ഇനിയൊരു പ്രവാചകനില്ല...

ഇസ്ലാം ദീന്‍ പൂര്‍ത്തിയായി...

ദൗത്യം പൂര്‍ത്തിയാക്കി ലോകത്തിന്‍റെ നായകന്‍ കടന്നുപോയിരിക്കുന്നു.

إنا لله وإنا إليه راجعون

ആയിശ ബീവി(റ) തന്‍റെ മടിയില്‍ നിന്നും റസൂലുല്ലാഹി ﷺ തങ്ങളുടെ പുണ്യ ശിരസ്സ്‌ മെല്ലെ ഉയര്‍ത്തി തലയിണയില്‍ വെച്ചു.

മുറിയില്‍ ആളുകള്‍ നിറഞ്ഞു...

ആയിശ ബീവി(റ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, തിളങ്ങുന്ന മുഖവുമായി മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ കട്ടിലില്‍ കിടക്കുന്നു.

ആയിശ ബീവി (റ) മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു,

പതറുന്ന പാതങ്ങള്‍ നിലത്ത് വെച്ച് മെല്ലെ നടന്നു.

സ്ത്രീകളുടെ കൂട്ടത്തില്‍ ചേര്‍ന്നു.

എല്ലാം അസ്തമിച്ചു.......!!!!!!!!!!!!

ലോകഗുരുവില്‍ നിന്നും തനിക്ക്‌ കിട്ടികൊണ്ടിരുന്ന പ്രത്യേക പദവികള്‍.

എല്ലാം ഓര്‍മയായി...

അവര്‍ക്ക്‌ വിതുമ്പലടക്കാന്‍ പറ്റുന്നില്ല..

രോഗം തുടങ്ങിയതു മുതല്‍ തന്‍റെ കൈവലയത്തിലായിരുന്നു പുണ്യ റസൂല്‍ ﷺ തങ്ങള്‍.
ഇപ്പോഴിതാ കൈവിട്ടു പോയിരിക്കുന്നു...

മദീനാ പട്ടണം ഒന്നാകെ ഇളകിവരും...

അറേബ്യ ഒന്നാകെ ഉണരും...

ഇവിടെ ജനസമുദ്രമായി മാറും...

ഓര്‍ക്കാന്‍ കഴിയുന്നില്ല, ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം..

ക്രിസ്തുവര്‍ഷം 632, ജൂണ്‍ 8, ഹിജ്‌റ 11,തിങ്കളാഴ്ച

കാലം മറക്കാത്ത മുഹൂര്‍ത്തം....

>>>>>>>>>>>>തുടരും<<<<<<<<<<<

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِى عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِى عَلَيهِ وَسَلَّمَ

സ്വലാത്ത് ചൊല്ലി Share ചെയ്യുക.....

lllllllllllllllപേജില്‍ ലൈക്കാന്‍ മറക്കരുത് llllllllllllll

Pls visit & like our fb page:

https://www.facebook.com/thwaibathuthwaha

വഫാത്തുന്നബിയ്യി 5 ﷺ

വഫാത്തുന്നബിയ്യി ﷺ

ഭാഗം - 5
==================
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللهم صل على النور وآله وسلم

ഇനിയുള്ള ഭാഗങ്ങള്‍ എഴുതാനും വായിക്കാനും മുത്ത് റസൂല്‍ ﷺ തങ്ങളുടെ ആശിഖീങ്ങള്‍ക്ക് കണ്ണീരോടെയല്ലാതെ പറ്റില്ല.

മുത്ത് നബി ﷺ തങ്ങള്‍ മകളെയും പേരമക്കളെയും പത്നിമാരെയുമൊക്കെ വിളിച്ചു വരുത്തി.

അവര്‍കൊക്കെ സ്നേഹവും നല്ല ഉപദേശവും നല്‍കി ദുആ ചെയ്തു.

വീണ്ടും വേദനയുടെ വേലിയേറ്റം..

പിതാവിന്‍റെ പ്രയാസം കണ്ട് പുന്നരമോള്‍ ഫാത്തിമ ബീവി(റ)ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, പൊട്ടിക്കരഞ്ഞുപോയി.

മുത്ത് നബി ﷺ തങ്ങള്‍ മകളെ ആശ്വസിപ്പിച്ചു:

"പിതാവിന്‍റെ എല്ലാ വേദനകളും ഇന്നോടെ തീരും മോളെ..."
പിന്നെ റസൂലുല്ലാഹി ﷺ തങ്ങള്‍ ശക്തമായ ഭാഷയില്‍ ഇങ്ങനെ പറഞ്ഞു.

"നിസ്കാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുക, ഗൗരവമായി പരിഗണിക്കുക, നിങ്ങളുടെ അധീനതയിലുള്ളവരുടെ കാര്യവും ശ്രദ്ധിക്കുക"

മുത്തൊളി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അവിടുത്തെ വഫാത്തിനോടടുത്ത് കഠിന വേദന സഹിക്കുമ്പോഴും നിസ്കാരത്തിന്‍റെ കാര്യമാണ് സമുദായത്തെ ഉത്ഭോദിപ്പിച്ചത്.

നിസ്കാരത്തിന്‍റെ കാര്യത്തില്‍ ആരും അലംഭാവം കാണിക്കല്ലേ...!!!!!!

ആ പ്രഭാതത്തിന് ചെറിയൊരു തെളിച്ചം..

രോഗം ഭേദപ്പെടുകയാണെന്ന് കൂടിനിന്നവര്‍ക്ക് തോന്നി.

പള്ളിയില്‍ തടിച്ച് കൂടിയവര്‍ക്കെല്ലാം ആഹ്ലാദം..!!

അബൂബക്കര്‍ സിദ്ധീഖ് (റ) കടന്നുവന്നു റസൂലുല്ലാഹി ﷺ തങ്ങള്‍ക്ക് സലാം ചൊല്ലി.

"അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേക്ക് ഇന്ന നല്ല സുഗമുണ്ട്.

അല്‍ഹംദുലില്ലാഹ്......

ഞാന്‍ എന്‍റെ ഭാര്യയുടെ വീടുവരെ ഒന്ന് പോയി വന്നോട്ടെ, സമ്മതം തരുമോ..???"

അബൂബക്കര്‍ സിദ്ധീഖ് (റ) സമ്മതംചോദിച്ചു.

മുത്ത് നബി ﷺ തങ്ങള്‍ സമ്മതം കൊടുത്തു.

അദ്ധേഹം ധൃതിയില്‍ അങ്ങോട്ട്‌ തിരിച്ചു.

ഉമര്‍ (റ) സ്വന്തം വീട്ടിലേക്ക്‌ പോയി, തന്‍റെ ജോലികളില്‍ മുഴുകി.

അലി(റ)വും സ്ഥലം വിട്ടു.

ആശ്വാസത്തിന്‍റെ പ്രഭാതം, കുറെ നാളായി ഉത്കണ്ഠയായിരുന്നു.

ഇന്ന് എല്ലാവര്‍ക്കും ആശ്വാസം.

ഇത് അവസാനത്തിനു മുമ്പുള്ള ഒരു തെളിച്ചം മാത്രമാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

മരണം അടുത്തു വരുകയായിരുന്നു.

മുഖം പ്രസന്നമായിരുന്നെങ്കിലും വേദന ശമിച്ചിരുന്നില്ല.
നേരിയ ആശ്വാസം മാത്രം.

വേദന വര്‍ദ്ധിച്ചു, ക്ഷീണം കൂടി..!!

"ഒരു പത്രം തണുത്ത വെള്ളം കൊണ്ടുവരൂ"

മുത്ത് നബി ﷺ തങ്ങള്‍ ആവശ്യപ്പെട്ടു.

ഹഫ്സ(റ)വിന്‍റെ വീട്ടില്‍ നിന്ന് തണുത്ത വെള്ളം കൊണ്ടുവന്നു.

ആയിശ ബീവി (റ) അതില്‍ കൈമുക്കി മുഖം തടവിക്കൊടുത്തു. ഫാത്തിമ ബീവി (റ) ചാരത്ത് നില്‍പുണ്ട്.

അപ്പോഴാണതാ വാതില്‍ക്കല്‍ ഒരു സലാം കേള്‍ക്കുന്നത്.

"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."

ഫാത്തിമ ബീവി (റ) ഓടി വാതില്‍ക്കല്‍ വന്ന് പറഞ്ഞു:

"പറ്റില്ലാ... വാതില്‍ തുറക്കൂലാ... എന്‍റെ ഉപ്പാക്ക്, എന്‍റെ ഹബീബ്‌ ﷺ ന് സംസാരിക്കാന്‍ കഴിയുന്നില്ലാ..

എന്‍റെ റസൂലുല്ലാഹ് ﷺ തങ്ങള്‍ക്ക് വേദനകൊണ്ട് ആയിശ ബിവി(റ) വെള്ളം നനച്ച കൈകൊണ്ട് നെറ്റിത്തടം തടവിക്കൊടുക്കുകയാണ്. അതുകൊണ്ട് ആരാണെങ്കിലും മടങ്ങിപ്പൊയ്ക്കോ..??"

രണ്ടാമതും സലാം കേള്‍ക്കുന്നു,

"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."

രണ്ടാമതും സലാം കേട്ടപ്പോള്‍ റസൂലുല്ലാഹി ﷺ തങ്ങള്‍ക്ക് ആളെ മനസ്സിലായി.

പക്ഷെ, ഫാത്തിമ ബീവി (റ) കയറ്റിവിടുന്നില്ല,

എന്‍റെ ഹബീബിനെ കാണാന്‍ പറ്റൂലാ.. റസൂലുല്ലാഹ് ﷺ ഇത്രയും പ്രയാസപ്പെട്ട രംഗമുണ്ടായിട്ടില്ല... അതുകൊണ്ട് മടങ്ങി പൊയ്ക്കോ.."

മൂന്നാമതും സലാം പറയുന്നു:

"അസ്സലാമു അലൈക യാ അഹ്ല ബൈത്തിന്നുബുവ്വ.."

മൂന്നമാതും സലാം കേട്ടപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:

" വാതില്‍ തുറന്നു കൊടുക്കൂ ഫാത്തിമാ..
വാതില്‍ തുറക്ക്, അത് എന്നെ കാണാന്‍ വന്നതാണ്‌"

ആരാണെന്ന് ചോതിക്കുമ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറയുന്നു:

"അത് അസ്റാഈല്‍(അ) ആണ്."
കൂടെ ജിബ്രീല്‍(അ)മും ഉണ്ടായിരുന്നു.

അസ്റാഈല്‍(അ) റസൂല്‍ ﷺ തങ്ങളുടെ ചാരെ വന്ന് നിന്നുകൊണ്ട് ചോദിക്കുന്നു:

"ഒന്നുകില്‍ നിങ്ങളെ കണ്ട് സുഗവിവരം അന്വേഷിച്ച് മടങ്ങിപോയ്ക്കോളം.. അങ്ങ് അനുവദിക്കുകയാണെങ്കില്‍, നബിയേ... അവിടുത്തെ റൂഹ് പിടിച്ചു കൊണ്ടുപോയേക്കാം."

റസൂല്‍ ﷺ തങ്ങള്‍ ആയിശ ബിവി(റ)യുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് അല്ലാഹുവിന്‍റെ ഹബീബ്‌ ﷺ തങ്ങള്‍ അസ്റാഈല്‍(അ)നു എല്ലാ സൗകര്യങ്ങളും എല്ലാ സമ്മതങ്ങളും ചെയ്തുകൊടുത്തു.

മുത്ത് നബി ﷺ തങ്ങളുടെ തള്ളവിരലില്‍ നിന്നും റൂഹ് പിടിക്കാന്‍ തുടങ്ങി.

തൊട്ടടുത്തിരിക്കുന്ന ഫാത്തിമ ബീവി(റ)യോട് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു:

"ഫാത്തിമാ.. മരണത്തിന്‍റെ വേദന, സകറാത്തിന്‍റെ വേദന ഉപ്പാക്ക് സഹിക്കാന്‍ കഴിയുന്നില്ല മോളേ..."

ഫാത്തിമ ബീവി (റ) പൊട്ടിക്കരയാന്‍ തുടങ്ങി.

"അസ്റാഈലേ.. ഒന്ന് പതുക്കെ, നേര്‍മയായി പിടിക്കൂ അസ്റാഈലേ.."

എന്ന് അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറയുമ്പോള്‍,
അസ്റാഈല്‍(അ) മറുപിടി പറഞ്ഞു:

"നബിയേ.. ലോകത്തിതുവരെയും ഒരാളുടെപോലും റൂഹ് ഇത്ര നേര്‍മയില്‍ പിടിച്ചിട്ടില്ല റസൂലേ..."

ആ സമയത്താണ് അബ്ദുറഹ്‌മാനുബ്നു ഔഫ്‌ (റ) ഹബീബ് ﷺ തങ്ങളുടെ രോഗവിവരം അറിയാന്‍ അവിടെ വന്നത്.

അല്ലാഹുവിന്‍റെ റസൂല്‍ ﷺ തങ്ങള്‍ അബ്ദുറഹ്‌മാനുബ്നു ഔഫ്‌(റ)വിന്‍റെ കൈയ്യിലേക്ക് നോക്കുന്നുണ്ട്.

അവരുടെ കൈയ്യില്‍ മിസ്‌വാക്ക്‌ ഉണ്ട്.

ആയിശ(റ) ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലായി. നബി ﷺ തങ്ങള്‍ക്ക് മിസ്‌വാക്ക്‌ ചെയ്യണം.

ആയിശ മിസ്‌വാക്ക്‌ വാങ്ങി പതം വരുത്തി. റസൂല്‍ ﷺ യുടെ ദന്തശുദ്ധി വരുത്തി.

വേദന കൂടിവരുകയാണ്..

"അല്ലാഹുവേ... മരണവേദനയുടെ ശക്തി കുറച്ചുതരണമേ...."

ഹബീബുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു.

ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരുന്നു..,

"അല്ലാഹുവേ... നീ അനുഗ്രഹിച്ചവരുടെ കൂടെ അംബിയക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍, സിദ്ധീഖീങ്ങള്‍, ഇവരുടെ കൂടെ ഉന്നത സ്ഥാനത്തേക്ക് ചേര്‍ക്കേണമേ...

അല്ലാഹുവേ... പൊറുത്തു തരണമേ...

കരുണകാണിക്കേണമേ..."

കണ്ണുകള്‍ മേല്‍പോട്ട്...

ലോകാനുഗ്രഹി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അന്ത്യശാസന്ന നിലയിലാണ്..

ശരീരം കനക്കുന്നതായി ആയിശ ബീവി(റ)ക്ക് തോന്നി..
വെപ്രാളത്തോടെ ആ മുഖത്തേക്ക് നോക്കി.

اللهم صل على سيدنا مُحَمَّدٍ وعلى آله وصحبه وسلم
اللهم صل على سيدنا مُحَمَّدٍ وعلى آله وصحبه وسلم
اللهم صل على سيدنا مُحَمَّدٍ وعلى آله وصحبه وسلم

                      )തുടരും...
********************
Pls visit & like our fb page www.facebook.com/thwaibathuthwaha

2015 ജനുവരി 11, ഞായറാഴ്‌ച

ഔറംഗസീബ്‌

വിശുദ്ധ ഖുർ ആനിന്‌ തഫ്സീർ എഴുതിയ ആദ്ധ്യ ഇന്ത്യൻ വനിത മുകൾ ചക്രവർത്തിമാരിൽ പ്രധാനിയായ ഹനഫീ മദ്‌ഹബിൽ വളരെ പ്രശസ്തമായ ഗ്രന്ഥങ്ങൾ എഴുതിയ ഔറംഗസീബിന്റെ പൊന്നു മോൾ സീനത്ത്‌ ബീഗമാണ്‌ ഖുർ ആൻ തഫ്സീർ എഴുതിയ ആദ്ധ്യ ഇന്ത്യൻ വനിത. താജുമഹൽ കാണുമ്പോൾ ഔറംഗസീബ്‌ പൊട്ടിക്കരയുമായിരുന്നു എന്നു ചരിത്രം പറയുന്നു കാരണം സമൂഹത്തിന്റെ സ്വത്ത്‌ താജുമഹലിന്‌ വേണ്ടി എടുത്തതിന്ന് ഉപ്പാക്ക്‌ അല്ലാഹു സിക്ഷ നൽകുമല്ലോ എന്ന ഭയമായിരുന്നു അദ്ധേഹത്തിന്‌ വളരെ നീതിപരമായ ഭരണം കാഴ്ച്ച വെച്ചവരായിരുന്നു അദ്ധേഹം ഹിന്ദു മുസ്ലിം ഐഖ്യം തകരാതിരിക്കാൻ അന്യ മതസ്തർ വസിക്കുന്ന പ്രദേശങ്ങളിലെ സ്തലങ്ങളുടെ പേര്‌ പോലും അദ്ധേഹം തിരുത്താൻ നിന്നില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.

പ്രൊഫ. ബി എന്‍ പാണ്ഡെ ഔറംഗസീബുമായി ബന്ധപ്പെട്ട തന്‍റെ അനുഭവം ഇസ്ലാം ആന്‍റ്ഇന്ത്യന്‍ കള്‍ച്ചര്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത് ആ മനുഷ്യനെ കുറിച്ച് എന്തുമാത്രം കള്ളപ്രചാരണങ്ങളാണ് ചരിത്രപുസ്തകങ്ങളില്‍ സ്ഥലം പിടിച്ചിരിക്കുന്നതെന്ന് എടുത്തുകാട്ടാനാണ്. പാണ്ഡെ അലഹബാദ് മുനിസിപ്പാലിറ്റി ചെയര്‍മാനായിരിക്കെ രണ്ടു ക്ഷേത്രങ്ങള്‍ തമ്മിലുള്ള സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് ഔറംഗസീബ് പുറപ്പെടുവിച്ച ഫിര്‍മാന്‍ (രാജകീയ ഉത്തരവ് )ഹാജരാക്കപ്പെട്ടുവത്രെ. ക്ഷേത്രപരിപാലനത്തിന് വാര്‍ഷിക സഹായം കൂടാതെ ഭൂമിയും ദാനം ചെയ്തതിന്‍റെ രേഖയായിരുന്നു അത്. ഔറംഗസീബിനു ഇങ്ങനെയുമൊരു മുഖമോ എന്ന് വിസ്മയത്തോടെ ഫിറാമന്‍റെ ആധികാരിത ഉറപ്പുവരുത്താന്‍ പ്രമുഖ അഭിഭാഷകനും ഉര്‍ദുപേര്‍ഷ്യന്‍ പണ്ഡിതനുമായ സര്‍ തേജ് ബഹാദൂര്‍ സപ്രുവിന്‍റെ മുന്നില്‍ ഹാജരാക്കി. രേഖ അസലാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അതോടെ പ്രഫ. പാണ്ഡെയിലെ ചരിത്രകാരന്‍ സടകുടഞ്ഞെഴുന്നേറ്റു. ഔറംഗസീബിന്‍റെ കാലഘട്ടത്തില്‍ വിതരണം ചെയ്ത ഫിറാമനുകളുടെ ഫോട്ടോ കോപ്പി അയച്ചുകൊടുക്കാന്‍ എല്ലാ ക്ഷേത്രപൂജാരികള്‍ക്കും കത്തയച്ചു. ആശ്ചര്യകരമെന്നേ പറയേണ്ടൂ 1659നും 85നും ഇടക്ക് പുറപ്പെടുവിച്ച നൂറുകണക്കിനു ഉത്തരവുകളുടെ കോപ്പിയാണ് പാണ്ഡെയെ തേടിയെത്തിയത്. ഹിന്ദുക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല, ബുദ്ധ,ജൈന, സിഖ് ആരാധനാലയങ്ങള്‍ക്കും ജാഗിറുകള്‍ (കൃഷിയോഗ്യമായ ഭൂമി) നല്‍കിയതായാണ് ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മുസ്ലിം പ്രജകളോടുള്ള അതേ സ്നേഹവാല്‍സല്യത്തോടെയാണ് മുസ്ലിമേതര വിഭാഗങ്ങളോടും അദ്ദേഹം പെരുമാറിയതെന്ന് അതോടെ തെളിഞ്ഞു. എന്നിട്ടും എന്തുകൊണ്ട് ഔറംഗസീബ് മതമൗലികവാദിയും ക്രൂരനും ക്ഷേത്രധ്വംസകനുമായി ചിത്രീകരിക്കപ്പെട്ടു എന്നന്വേഷണത്തില്‍ ചില വസ്തുതകള്‍ പുറത്തുവന്നു. ബംഗാളിലേക്കുള്ള യാത്രയില്‍ ചക്രവര്‍ത്തിയും കുടുംബവും വാരാണസിയില്‍( കാശിയില്‍) എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പുമുണ്ടായിരുന്ന ഹിന്ദുനാട്ടുരാജാക്കന്മാര്‍, ഒരുകാര്യമുണര്‍ത്തി. ഒരുദിവസം ഇവിടെ തങ്ങുകയാണെങ്കില്‍ തങ്ങളുടെ റാണിമാര്‍ക്ക്് ഗംഗയില്‍ പുണ്യസ്നാനം നടത്തുകയും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്യാമായിരുന്നു. കേള്‍ക്കേണ്ട താമസം, ചക്രവര്‍ത്തി സമ്മതിച്ചു. ചക്രവര്‍ത്തിയും പരിവാരവും കടന്നുപോവുന്ന വഴിയില്‍ അഞ്ച് നാഴികയോളം പട്ടാളത്തെ വിന്യസിച്ചിരുന്നു. റാണിമാര്‍ ഗംഗാസ്നാനം കഴിഞ്ഞ് കാശി വിശ്വനാഥക്ഷേത്രത്തില്‍ പോയി പൂജ നടത്തി തിരിച്ചെത്തി. എന്നാല്‍, കച്ചിലെ റാണിയെ മാത്രം കാണാനില്ല. വിവരമറിഞ്ഞ ഔറംസീബ് രോഷാകുലനായി. മുതിര്‍ന്ന ഉദ്യോഗസ്ഥരെ റാണിയെ തെരയാന്‍ അയച്ചു. അന്വേഷണത്തില്‍ ക്ഷേത്രത്തിലെ കൂറ്റന്‍ ഹനുമാന്‍ പ്രതിമ നീക്കം ചെയ്യാവുന്നതാണെന്ന് കണ്ടെത്തി. അത് നീക്കിയപ്പോള്‍ നിലവറയിലേക്കാണ് ഇറങ്ങിച്ചെല്ലുന്നതെന്നും പിടികിട്ടി. നിലവറയിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. വിവസ്ത്രയാക്കപ്പെട്ട റാണിയുടെ മുഴുവന്‍ ആഭരണങ്ങളും കവര്‍ന്നിരുന്നു. മാനഭംഗത്തിന് ഇരയാക്കപ്പെട്ട റാണിയെ ഒളിപ്പിച്ചിരിക്കുന്നത് വിശ്വനാഥവിഗ്രഹത്തിന്‍റെ നേരെ താഴെ തട്ടിലാണ്. ഇതറിഞ്ഞ ചക്രവര്‍ത്തി വിഗ്രഹം അവിടെനിന്ന് മറ്റൊരിടത്ത് പ്രതിഷ്ഠിക്കാനും അശുദ്ധമാക്കപ്പെട്ട ആ ക്ഷേത്രം ഇടിച്ചുനിരപ്പാക്കാനും ആവശ്യപ്പെട്ടു. മാത്രമല്ല, മുഖ്യപുരോഹിതനെ അറസ്റ്റ് ചെയ്തു ഹാജരാക്കാനും കല്‍പിച്ചു. പരിവാരത്തിലുണ്ടായിരുന്ന ഹിന്ദുരാജാക്കന്മാര്‍ക്ക് ചക്രവര്‍ത്തിയുടെ ഈ നടപടിയില്‍ വലിയ മതിപ്പുണ്ടായി. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് പില്‍ക്കാല ചരിത്രകാരന്മാരെല്ലാം ഔറംഗസീബ് അന്പലംപൊളിയനാണെന്ന് പ്രചരിപ്പിച്ചത്. ഈ വികൃതമാക്കപ്പെട്ട ചരിത്രമാണ് ഇപ്പോഴും ഉത്തരേന്ത്യയിലെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നീതിമാനും വിശാലഹൃദയനുമായ ഒരു ഭരണാധികാരിയോട് ഇതിലപ്പുറം എന്തുക്രൂരതയാണ് കാട്ടാന്‍ സാധിക്കുക. ആര്‍.എസ്.എസും മറ്റു വര്‍ഗീയ വിചാരധാരകളും ഏതു ക്രൂരനെയും ഉപമിക്കാറ് ഔറംഗസീബിനോടാണ് ‌

2015 ജനുവരി 7, ബുധനാഴ്‌ച

വഫാത്തുന്നബിയ്യി 4

വഫാത്തുന്നബിയ്യി ﷺ

ഭാഗം - 4
==================
بِسْــــــــــــــــمِ اللَّهِ الرَّحْمَنِ الرَّحِيْـــمِ

اللهم صل على النور وآله وسلم

മുത്ത് നബി ﷺ തങ്ങള്‍ക്ക് മരുന്ന് നല്‍കിയതിന്‍റെ പിറ്റേ ദിവസം,
പ്രഭാതമായി, നേര്‍ത്ത ആശ്വാസം.
വുളൂഅ് എടുത്തു, പള്ളിയില്‍ സുബഹി നിസ്കാരം തുടങ്ങിക്കഴിഞ്ഞു. അബൂബക്കര്‍(റ) ഇമാമായി നിസ്കരിക്കുന്നു
റസൂലുല്ലാഹി ﷺ തങ്ങള്‍ ശിരസ്സ് മുറുക്കി കെട്ടി.
അലി (റ)വിന്‍റെയും ഫള്ലുബ്നു അബ്ബാസ്‌ (റ)വിന്‍റെയും ചുമലില്‍ പിടിച്ചു നടന്നു.
പള്ളിയിലെ വാതില്‍ക്കല്‍ റസൂലുല്ലാഹി ﷺ തങ്ങളുടെ പുണ്യ വദനം കണ്ടപ്പോള്‍, മുത്ത് നബി ﷺ തങ്ങളുടെ അസുഗം കുറഞ്ഞിരിക്കുന്നു എന്ന് സ്വഹബികള്‍ക്ക് തോന്നി.
നിസ്കരത്തിലായിട്ടും അവര്‍ക്ക്‌ ആഹ്ലാദം.!!!
ആ സംഗ നിസ്കാരം കണ്ടപ്പോള്‍ മുത്ത് നബി ﷺ തങ്ങള്‍ക്കും ആഹ്ലാദം.
നിസ്കാരം തുടങ്ങാന്‍ ആഗ്യം കാണിച്ചു.
അബൂബക്കര്‍ (റ) പിന്നോട്ട് മാറാന്‍ തുടങ്ങുകയായിരുന്നു.
മുത്ത് നബി ﷺ തങ്ങള്‍ അത് തടഞ്ഞു. ഇമാമായി തുടരാന്‍ ആവശ്യപ്പെട്ടു.
അബൂബക്കര്‍(റ)വിന്‍റെ വലതുഭാഗത്ത് റസൂലുല്ലാഹി ﷺ തങ്ങള്‍ ഇരുന്നു.
നിസ്കാരത്തിനു ശേഷം മുത്ത് നബി ﷺ തങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു  പറഞ്ഞു:
"ഞാന്‍ എങ്ങനെയോ തീ കൊളുത്തപ്പെട്ടു കഴിഞ്ഞു, വലിയ കുഴപ്പങ്ങള്‍ വരാന്‍ പോകുന്നു. അല്ലാഹുവാണെ സത്യം ഞാനതിന് ഉത്തരവാദിയല്ല..
അല്ലാഹുവാണെ സത്യം ഖുര്‍ആന്‍ അനുവദിനീയമാക്കിയതല്ലാതെ ഞാനൊന്നും അനുവദിനീയമാക്കിയിട്ടില്ല, ഖുര്‍ആന്‍ നിരോധിച്ചതല്ലാതെ ഞാന്‍ ഒന്നും നിരോധിച്ചിട്ടില്ല"
റസൂലുല്ലാഹി ﷺ തങ്ങള്‍ ആയശ ബീവി(റ)യുടെ വീട്ടിലേക്ക്‌ മടങ്ങി.
സ്വഹാബികള്‍ ആ പോക്ക് നോക്കി നിന്നു...
ഇന്ന് രോഗത്തിന് ശമനം വന്നപോലെയുണ്ട്..
എല്ലാവര്‍ക്കും സന്തോഷം..!!!
മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ കരളിന്‍റെ കഷ്ണമായ ഫാത്തിമ ബീവി(റ) പിതാവിനെ കാണാന്‍ വന്നു.
സാധാരണ ഗതിയില്‍ മകള്‍ വന്നാല്‍ എഴുന്നേറ്റു കെട്ടിപ്പിടിച്ചു സ്വീകരിക്കും, കവിളില്‍ ചുമ്പിക്കും, തൊട്ടടുത്ത് പിടിച്ചിരുത്തി സംസാരിക്കും.
ഒരു കൊച്ചു കുട്ടിയെ ലാളിക്കുന്നത് പോലെ പെരുമാറും.
ഫാത്തിമ ബീവി(റ) വന്നു പിതാവിനെ ചുമ്പിച്ചു.
പിതാവും പുത്രിയും സ്നേഹം പങ്കിടുന്ന രംഗം വീട്ടുകാര്‍ നോക്കി നില്‍ക്കുന്നു.
നബി ﷺ തങ്ങള്‍  ഫാത്തിമ ബീവി(റ)വിന്‍റെ  ചെവിയില്‍ എന്തോ പറഞ്ഞു.
ഫാത്തിമ ബീവി(റ)  പൊട്ടിക്കരഞ്ഞു പോയി, അല്പം കഴിഞ്ഞ് നബി ﷺ തങ്ങള്‍ മറ്റെന്തോ സ്വകാര്യം പറഞ്ഞു
അപ്പോള്‍ ഫാത്തിമ ബീവി(റ) പുഞ്ചിരിതൂകി..
കണ്ടുനിന്നവര്‍ക്ക്‌ വിസ്മയം, എന്തായിരിക്കും ആ രഹസ്യം..
ആയിശ ബീവി(റ) ഇതിനെ പറ്റി ഫാത്തിമ ബീവി(റ)യോട്‌ ചോദിച്ചു.
"അല്ലാഹുവിന്‍റെ റസൂലിന്‍റെ രഹസ്യം വെളിപ്പെടുത്തികക്കൂടാ..." എന്നായിരുന്നു ഫാത്തിമ ബീവി(റ)യുടെ മറുപിടി. 
മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ വഫാത്തിനു ശേഷം ഫാത്തിമ ബീവി(റ) ആ രഹസ്യം വെളിപ്പെടുത്തി.
ഒന്നാമതായി പറഞ്ഞത്‌ ഇതായിരുന്നു:
"ഈ രോഗത്തില്‍ നിന്ന് ഞാനിനി മോചിതനാകുകയില്ല, ഇത് അവസാനത്തെ രോഗമാണ്"
ഇത് കേട്ട് സങ്കടം സഹിക്കാനാവാതെയാണ് ഞാന്‍ കരഞ്ഞത്‌.
രണ്ടാമതായി നബി ﷺ തങ്ങള്‍ പറഞ്ഞത്‌ ഇതായിരുന്നു.
"എന്‍റെ മരണത്തിന് ശേഷം എന്നോട് ആദ്യമായി വന്നു ചേരുന്ന കുടുംബാഗം നീയായിരിക്കും"
ഇത് കേട്ടപ്പോളാണ് ഞാന്‍ ചിരിച്ചത്‌..
സ്വര്‍ഗത്തിലെ  വനിതകളുടെ നേതാവായിരിക്കും ഫാത്തിമ ബീവി(റ)

ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക

صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
صَلَّی اللّٰه عَلیٰٓ مُحَمَّدْ صَلَّی اللّٰه عَلَيْه وَ سَلَّمْ
اَللَهُمَ صَلِ عَلَي سَيِدِنَا مُحَمَّدْ يَا رَبِّ صَلِ عَلَيهِ وَسَلَّمَ

                      )തുടരും...
********************
Pls visit & like our fb page www.facebook.com/thwaibathuthwaha