2015 ജൂൺ 18, വ്യാഴാഴ്‌ച

നിങ്ങൾ മുസ്ലിം ആണെങ്കിൽ ഇത് മുഴുവനും വായിക്കുക..

നിങ്ങൾ മുസ്ലിം ആണെങ്കിൽ ഇത് മുഴുവനും വായിക്കുക..

എന്നിട്ട് നെഞ്ചിൽ കൈവച്ച് ഉത്തരം പറയുകഃ
നിങ്ങൾ ഈ അബദ്ധത്തിൽ പെട്ടോ...?,

അതായത് ചില ദുർവ്യാഖ്യാനികളുടെ ഒരു ഹദീസ് ദുർവ്യാഖ്യാനത്തിൽ നിങ്ങളും പെട്ടുപോയോ എന്ന്...??

സ്വഹീഹുൽ ബുഹാരിയിൽ വന്ന ആ ഹദീസ് ഇതാണ്

:ആയിശ(റ) നിവേദനം:
നബി(സ്വ) റമളാൻ മാസത്തിൽ എങ്ങനെയാണ്
നമസ്കരിച്ചതെന്ന് അബൂസലമ(റ)
അവരോട് ചോദിച്ചപ്പോൾ ആയിശ(റ)പറഞ്ഞു:
റമളാനിലോ അല്ലാത്ത മാസത്തിലോ
പതിനൊന്ന് റക്അത്തിൽ കൂടുതൽ പ്രവാചകർ നിസ്കരിച്ചിട്ടില്ല   ...(ബുഹാരി 3.32.230)
ഈ ഹദീസിൽ ചോദിച്ചത് നബി(സ്വ) യുടെ വിത്റ് നിസ്കാരത്തെക്കുറിച്ചായിരുന്നു

ഈ ഹദീസാണു ചില പുത്തൻ വാധികൾ തറാവീഹ് എട്ട് റക്ഹത് മാത്രേ നബി(സ്വ) നമസ്കരിച്ചിട്ടുള്ളുന്ന് ദുർവ്യാഖ്യാനിച്ചത്...

സുബ്ഹാനല്ലാഹ്....
എന്തൊരു വഞ്ചനയാണ് മുസ്ലിമീങ്ങളോട് ചെയ്തത്..??

ഈ ഹദീസിൽ തറാവീഹ് എന്ന വാക്ക് പറയുന്നില്ല. മാത്രമല്ല നബി(സ്വ) റമളാൻ അല്ലാത്ത മാസങ്ങളിലും ഈ പതിനൊന്ന് നിസ്കരിക്കാറുണ്ട് എന്നും വളരെ വ്യക്തം ആണല്ലോ...!
അപ്പോൾ ഈ ഹദീസിൽ പറഞ്ഞത് വിത്റ് നിസ്കാരം ആണെന്ന് സ്വഹാബികൾക്കോ,ഇമാമുകൾക്കോ ആർക്കും തർക്കമില്ല.
ആ പതിനൊന്ന് റക്അത് വിത്റ് നിസ്ക്കാരം എല്ലാമാസവും  സുന്നത്ത് തന്നെയാണല്ലോ...!!!

എന്നാാാാൽ....
ചില വിവരമില്ലാത്ത മലവിമാർ ഈ ഹദീസ് കാണിച്ച് വിവരമില്ലാത്ത ആളുകളോട് നബി(സ്വ) എട്ട് റക്അത്ത് തറാവീഹും 3 റക്അത്ത് വിത്റും അടക്കം പതിനൊന്ന് മാത്രമേ റമളാനിൽ നിസ്കരിച്ചിട്ടുള്ളൂ എന്ന് പച്ചക്കള്ളം പറയുന്നൂ..
ബുദ്ധിയുള്ള ആരെങ്കിലും ഇത് വിശ്വസിക്കുമോ...?

കാരണം ഈ ഹദീസ് പറഞ്ഞുതന്ന നമ്മുടെ ഉമ്മ ആയിശ(റ) ജീവിച്ചിരിക്കുമ്പോൾ
20 റക്അതാണ് തറാവീഹ് നമസ്കരിച്ചത്..

നബി(സ്വ) വഫാതിന് ശേഷം
ഉമർ(റ) വിന്റെ തീരുമാനത്തിൽ തമീമുദ്ദാരി(റ) വിന്റെ നേതൃത്വത്തിൽ സ്വഹാബത്ത് എല്ലാവരും 20 റക്അത്ത്
മദീനത്തെ പള്ളിയിൽവച്ചു നിസ്ക്കരിച്ചു അത് നമക്ക് കാണിച്ചുതന്നൂ...

ഉമറിന്റെ (റ) നാവിന്മേൽ അല്ലാഹു സത്യം സ്ഥാപിച്ചിട്ടുണ്ടെന്നും,

ഉമർ ഒരുവഴിയിൽ പ്രവേശിച്ചാൽ
പിശാച് ആ വഴിയിൽനിന്നും (പേടിച്ചിട്ട്) മറ്റൊരു വഴിയിലേക്ക് മാറിപ്പോകുമെന്നും

സ്വഹാബത്തിൽ ഏറ്റവും ദീനുള്ളത് ഉമർ (റ) ന് ആണെന്നുമുള്ള കാര്യം നബി(സ്വ) നമുക്ക്
പറഞ്ഞു തന്നില്ലേ...!!!

ആ ഉമർ (റ) നാളെ നബി(സ്വ) സ്വർഗം ഉൽഘാടനം ചെയ്യുമ്പോൾ നബിയുടെ ഇടത് വശത്തായി സ്വർഗത്തിൽ പ്രവേശിക്കും എന്നും,

നിങ്ങൾ എന്റെ ചര്യയെയും
എന്റെ ഉലഫാഉറാശിദുകളുടെ ചര്യയെയും നിങ്ങൾ പിന്തുടരമെന്നും
നമൂക്ക് നബി (സ്വ) പറഞ്ഞുതന്നു...

അപ്പോൾ പിന്നെ ഒരു മുസ്ലിമും
ഉമറിനെ തള്ളിപ്പറയില്ലാ...

മാത്രമല്ല ഉമർ(റ) 20 റക്അത്
നിസ്ക്കരം പള്ളിയിൽ നിന്നും നിസ്കരിച്ചപ്പോൾ ആയിശ(റ) 30 വർഷത്തിലധികം അവർ നിസ്കരിക്കുന്ന മദിനത്തെ പള്ളിയുടെ ചുമരിന്റെ അപ്പുറത്തല്ലേ താമസിച്ചത്...

20 റക്അത്ത് തെറ്റാണെങ്കിൽ മഹദി ഉമറന്റെ നടപടിയെ എതിർക്കേണ്ടേ...???
അവർ ഒന്നും എതിർത്തില്ല.

എന്തിനധികം
ഈ നടപടിക്ക് ശേഷം റസൂൽ(സ്വ) എത്ര തവണ പല സ്വഹാബിമാരിൽ (റ) സ്വപ്നത്തിൽ വന്ന് എന്തൊക്കെ സംസാരിച്ചു..
ഈ തറാവീഹ് റസൂലും എതിർത്തില്ലാാാ...
മാത്രമല്ല നബി(സ്വ) യോടൊത്ത് തറാവീഹ് നിസ്കരിച്ച സ്വഹാബികളും ഉമർ(റ) ന്റെ ഈ 20 റക്അത്ത് തറാവീഹിനെ എതിർത്തില്ല....

ശേഷം വന്ന 4 മഹാ ഇമാമുകളും
ഈ ഹദീസ് കണ്ടിട്ട് ഇത് തറാവീഹിനെ കുറിച്ചാണെന്ന് പറഞ്ഞതേയില്ല...
അവരൊന്നടങ്കം തറാവീഹ് 20 തന്നെ നിസ്കരിച്ചു...
20 ആണെന്ന് ലോകത്തോട് പറഞ്ഞു..

ഈ ഹദീസ് റിപ്പോർട്ട് ചെയ്ത ഇമാം ബുഹാരിയും(റ) 20 തന്നെയാണ് തറാവീഹ് നിസ്കരിച്ചത്...
പാവം ബുഹാരി ഇമാമിനും
ഈ ഹദീസ് തിരിഞ്ഞില്ലേ..

ശേഷം 1300 കൊല്ലം ജീവിച്ച ഒരു മുസ്ലിമും ഉന്നയിക്കാത്ത, ഇന്നലെ വന്ന ഈ പുത്തൻ വാദം കൊണ്ടുവന്നത് ആരാണ്..

ജിബ്രീൽ(അ) വീണ്ടും വഹിയ്യ്
കൊണ്ട്വന്നോ......??

ആരാണ് തറാവീഹ് 8 മാത്രം എന്ന  കളവ് പ്രചരിപ്പിച്ചത്...
അത് ഇസ്ലാമിന്റെ ശത്രുക്കൾ
ഇസ്ലാമിനെ തകർക്കാൻ ചെയ്തതാാ...

നിങ്ങൾ എന്തേ ഉറങ്ങുകയാണോ?

ഉമർ,അലി,ആയിശ(റ)
എന്നീ സ്വർഗം കൊണ്ട് ഉറപ്പ് ലഭിച്ചവരെ അനുസരിക്കലാണോ അതോ ഇന്നലെ ജീവിച്ച ഏതോ വിവരദോഷായെ അനുസരിക്കലാണോ ഒരു ബുദ്ദിയുള്ള മുസ്ലിം ചെയ്യുക....?

സഹോദരാ....
സ്വന്തം ഇച്ചക്ക് തോന്നി മതനിയമങ്ങളെ കാറ്റിൽ പറത്തുന്ന നീ
ആയിശ,ഉമർ(റ) എന്നിവർ പിന്തുടർന്ന മുഹമ്മദ് നബി(സ്വ)യെ ആണോ  പിന്തുടരുന്നത്....?

ഇവരൊക്കെ കടക്കുന്ന സ്വർഗമാണോ നീ ആഗ്രഹിക്കുന്നത്...?

തീരുമാനമെടുക്കാൻ വൈകീ.....

നീ ആരെയാണോ സ്നേഹിക്കുന്നത്, നാളെ നീ ആഹിറത്തിൽ അവരോടൊപ്പം ആണുണ്ടാവുക...എന്ന നബി(സ്വ)യുടെ വാക്ക് മറക്കണ്ട....

വ്യാചൻമാരെ സൂക്ഷിച്ചോ.....?
എന്തായാലും ഈ എട്ടിന്റെ ആളുകളെ നാളെ നബി(സ്വ),ഉമർ,അലി,ഉസ്മാൻ,ആയിശ..(റ അ)എന്നിവർ അടങ്ങിയ സ്വഹാബത്ത് അവരുടെ കൂട്ടത്തിൽ കൂട്ടില്ല.......തീർച്ച...!!!!!

നിങ്ങൾ ആരുടെ കൂട്ടത്തിൽ നിൽകാൻ ആഗ്രഹിക്കുന്നു...?

  🌹sidheeque pannur🌹

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ