2015 ജൂൺ 2, ചൊവ്വാഴ്ച

ബറാഅത്ത്‌രാവ്‌ തെളിവുകളിലൂടെ

ബറാഅത്ത് രാവ് തെളിവുകളിലൂടെ..ബറാഅത്ത് രാവില്‍ ചൊല്ലേണ്ട പ്രത്യേക ദിക്ര്‍ ദുആ..
ലൈലത്തുൽ ബറാഅ:
അല്ലാഹു മനുഷ്യരില് ചിലര്ക്ക് മറ്റുള്ളവരെക്കാള് ശ്രേഷ്ഠത നല്കിയിട്ടുണ്ട്. അതുപോലെ ചില മാസങ്ങളെയും സ്ഥലങ്ങളെയും ദിനരാത്രങ്ങളെയും ശ്രേഷ്ഠമാക്കിയിരിക്കുന്നു. അല്ലാഹു പ്രത്യേകമായി മാനിച്ചവയെ ആദരിക്കേണ്ടത് സത്യവിശ്വാസിയുടെ കര്ത്തവ്യമത്രെ.
ലൈലതുന് മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല് ബറാഅത്(മോചന രാത്രി) ലൈലതുസ്സ്വക്ക് (എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി) ലൈലതുല്റഹ്മ (കാരുണ്യം വര്ഷിക്കുന്ന രാത്രി) എന്നിങ്ങനെ പല പേരുകളിലും ഈ പുണ്യരാവ് അറിയപ്പെടുന്നു.
ബറാഅത്ത് രാവ് സംബന്ദമായി ദാരാളം ഹദീസുകൾ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട് , ആയതിനാൽ തന്നെ ഈ രാവിനു സലഫുകളായ പണ്ഡിതന്മാർ വളരെ പവിത്രത കല്പിച്ഛിട്ടുണ്ട്.
തെറ്റുകള് പൊറുക്കാന് ഇന്ന് യാചിക്കുന്നവനില്ലേ, ഞാന് പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവനില്ലേ, ഞാന് ഭക്ഷണം നല്കും. പ്രയാസമനുഭവിക്കുന്നവനില്ലേ, ഞാന് സുഖം നല്കും. (ബറാഅത്ത് രാവില്) പ്രഭാതം വരെ അല്ലാഹു ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും (ഇബ്നുമാജ).
പ്രപഞ്ചത്തില് എന്തുനടക്കണം, നടക്കരുത് എന്നതെല്ലാം അല്ലാഹുവിന്റെ അറിവിനും ഉദ്ദേശ്യത്തിനും വിധേയമാണ്. അക്കാര്യങ്ങളെല്ലാം പണ്ടേ തീരുമാനിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല് ഓരോ മനുഷ്യനുമായും മറ്റുള്ള ജീവികളുമായും ബന്ധപ്പെട്ട അല്ലാഹുവിന്റെ തീരുമാനങ്ങളുടെ രേഖകള് വര്ഷത്തിലൊരിക്കല് മലക്കുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് വിശുദ്ധറമളാനിലെ ലൈലത്തുല് ഖദ്റിലാണ്. ഇത് ക്രമപ്പെടുത്തുന്ന പ്രവര്ത്തനങ്ങളുടെ തുടക്കമാണ് ബറാഅത്ത് രാവ്. തുടക്കദിനം എന്നനിലക്ക് ബറാഖത്ത് രാവിനും സമാപനം എന്നനിലക്ക് ലൈലത്തുല്ഖദ്റിനും വളരെ പുണ്യങ്ങളര്ഹിക്കുന്നു. ബറാഅത്ത് എന്ന വാക്കിന്റെ അര്ത്ഥം മോചനം എന്നാണ്. ഈ രാവ് പാപികള്ക്ക് മോചനത്തിന് നിമിത്തമാകുന്നുവെന്നതാണ് ഇങ്ങനെ പേരുവരാന് കാരണമെന്നു പണ്ഡിതരില് ചിലര് വ്യക്തമാക്കുന്നു. ബറാഅത്ത് രാവിലെ പ്രത്യേകമായ പാപമോചനം ഹദീസുകളില് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ബറാഅത്ത്രാവ് ദുആക്ക് ഉത്തരംലഭിക്കാന് കൂടുതല് സാധ്യതയുള്ള ദിനങ്ങളില് പെട്ടതാണെന്ന് ഇമാം ശാഫിഈ(റ) അല്ഉമ്മില് (പേജ് 231) രേഖപ്പെടുത്തിയിട്ടുണ്ട്..ഇമാം ഇബ്നുല്ഹാജ്(റ) പറയുന്നു
‘ബറാഅത്ത് രാവിന് വലിയ പവിത്രതയും പുണ്യവുമുണ്ട്. സലഫുകള് അതിനെ ആദരിക്കുകയും ഈ ദിവസം വരുന്നതിനു മുമ്പുതന്നെ ആദരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. നന്മ കൊയ്യാന് പൂര്ണസന്നദ്ധരായല്ലാതെ ഈ ദിവസം സലഫുകള്ക്ക് സമാഗതമായിരുന്നില്ല’
📚 ( അൽ മദ്ഖൽ -പേ 299)
ഇമാം ഇബ്നുഹജര്(റ) പറയുന്നു,
‘ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. ഇതില് പ്രത്യേകം പാപമോചനവും പ്രാര്ത്ഥനക്കുത്തരവും ലഭിക്കും. ഇതാണ് ഇമാം ശാഫിഈ(റ) ഈ ദിനം ദുആക്ക് ഉത്തരം നല്കപ്പെടുന്നതാണെന്ന് പ്രസ്താവിച്ചത്
📚 (ഫതാവല് കുബ്റയില് 2/80)
ഇമാം ഗസ്സാലി ( റ) പറയുന്നു
ഈ രാവിനു മഹത്തായ ശ്രേഷ്ഠതയുണ്ട്,ആയതിനാൽ തന്നെ ഈ രാാവിൽ ധാരാളം അമലുകൾ വർദ്ദിപ്പിക്കേണ്ടതുമാണു
📚( ഇഹ്യാ ഉലൂമുദ്ദീൻ)
അത്വാഅ്ബ്നു യസാര് (റ) പറയുന്നു.
ലൈലത്തുല് ഖദർ കഴിഞ്ഞാല് ശഅ്ബാന് പതിനഞ്ചിലെ രാത്രിയേക്കാൾ മഹത്ത്വരമായ മറ്റൊരു രാവില്ല. സത്യനിഷേധികളും, വിദ്വേഷവും പകയും കൊണ്ടു നടക്കുന്നവരും, കുടുംബ ബന്ധം ഛിദ്രമാക്കുന്നവരുമൊഴികെ മുഴുവന് അടിമകള്ക്കും അള്ളാഹു പൊറുത്തു കൊടുക്കുന്നു..
ഇബ്നുതൈമിയ്യ പോലും ഈ രാവിന്റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള് വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല് മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ഫതാവയിലും ഇതുസംബന്ധമായി കാണാം. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് നിരാകരിച്ച ചില കാര്യങ്ങളെപ്പോലും അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞിട്ടില്ല.
ബിദഇകള് ചെയ്തത്
മഹത്ത്വത്തെ ചോദ്യംചെയ്ത് അനാദരവുകള് പ്രകടിപ്പിക്കുക എന്ന ഇബ്ലീസിയന് സിദ്ധാന്തം പുത്തന് പ്രസ്ഥാനങ്ങളിലെല്ലാം പ്രകടമാണ്. ഇതിന്റെ ഭാഗമായി ബറാഅത്ത് രാവിന്റെ സ്ഥാനവും അവര് ചോദ്യംചെയ്യുന്നു. പ്രമാണങ്ങളുടെ ക്രമവും പ്രാധാന്യവും വസ്തുതാപരമായി ഉള്ക്കൊള്ളാനും പഠിക്കാനും കഴിയാത്തവരെ കുതന്ത്രങ്ങള് പ്രയോഗിച്ചു തെറ്റിദ്ധരിപ്പിക്കുകയാണ് പുത്തന്വാദികളുടെ ശൈലി. ഈ വിഷയത്തിലും അവര് ചെയ്തത് മറ്റൊന്നല്ല. ഇത്തരം വിഷയങ്ങളില് നമുക്ക് പ്രധാനതെളിവ് ഒരിക്കലും ചോദ്യം ചെയ്യപ്പെടാന് കഴിയാത്ത പൂര്വകാല ഉലമാക്കളുടെ ഏകോപനമാണ്. പണ്ഡിത ഏകോപനത്തെ അംഗീകരിക്കണമെന്ന് ഖുര്ആനിന്റെയും ഹദീസിന്റെയും വ്യക്തമായ നിര്ദേശമുണ്ട്. ഇതവഗണിച്ച് ഖുര്ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചോദ്യമാണ് പുത്തന്വാദികള് സ്വീകരിക്കുന്ന പതിവുകുതന്ത്രം. ഇജ്മാഅ് രൂപപ്പെട്ട വിഷയങ്ങളില് ഖുര്ആനിലുണ്ടോ, ഹദീസിലുണ്ടോ എന്ന ചേദ്യത്തിനുതന്നെ പ്രസക്തിയില്ലന്നെ വസ്തുത സൗകര്യപൂര്വം അവര് മറച്ചുപിടിക്കുകയും ചെയ്യുന്നു.
ബറാഅത്ത് രാവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകളുണ്ട്. അന്ന് പാപങ്ങള്ക്ക് മാപ്പുനല്കുമെന്നും പ്രാര്ത്ഥനക്ക് ഉത്തരം ലഭിക്കുമെന്നും അറിയിക്കുന്ന ഹദീസുകള്, നബി(സ്വ) ജന്നത്തുല്ബഖീഇല് പ്രത്യേകം സിയാറത്തുനടത്തി പ്രാര്ത്ഥിച്ച ഹദീസ് തുടങ്ങിയവ. ഇത്തരം ഹദീസുകളെ ഒറ്റവാക്കില് നിഷേധിക്കുകയാണ് പുത്തന്വാദികള്ക്കെളുപ്പം. ഇവര് ആധികാരികത കല്പ്പിക്കുന്ന മുബാറക്പൂരി ഈ ഹദീസുകളെ വിശകലനം ചെയ്തുകൊണ്ട് തുഹ്ഫതുല് അഹ്വദിയില് രേഖപ്പെടുത്തുന്നു: ‘തീര്ച്ച, ശഅ്ബാന് പതിനഞ്ചാംരാവിന്റെ മഹത്ത്വവിഷയത്തില് അനേകം ഹദീസുകള് വന്നിട്ടുണ്ട്. ഹദീസുകളുടെ ആധിക്യം മഹത്ത്വത്തിന് അടിസ്ഥാനമുണ്ടാവുന്നതിന് രേഖയാണ്. തുടര്ന്ന് പേജുകളോളം ഹദീസുകള് അദ്ദേഹം വിശദീകരിച്ച ശേഷം ഇങ്ങനെ രേഖപ്പെടുത്തി. ഈ ഹദീസുകളുടെ ആകെത്തുക ശഅ്ബാന് പതിനഞ്ചാംരാവിന്റെ പവിത്രത സ്ഥിരപ്പെട്ടിട്ടില്ലെന്ന് വാദിച്ചവര്ക്കെതിരെ വലിയ തെളിവാണ്’ (3/365).
സൂറത്തുദ്ദുഖാനിന്റെ തുടക്കത്തില് ഖുര്ആന് അവതരണത്തെ സംബന്ധിച്ചു വിവരിക്കുന്ന വാക്യമുണ്ട്. ‘അനുഗ്രഹീതരാത്രി’യില് നാം ഖുര്ആന് അവതരിപ്പിച്ചുവെന്നും അന്നു കാര്യങ്ങളെല്ലാം വിശദീകരിക്കപ്പെടുമെന്നുമുള്ള ആശയം ആ വാക്യത്തില് നിന്നുലഭിക്കും. ഈ സൂറത്തില് പരാമര്ശിച്ച അനുഗ്രഹീതരാത്രി ലൈലതുല് ഖദ്ര് ആണെന്നാണ് പൊതുവെ ഖുര്ആന് വ്യാഖ്യാതാക്കളുടെ വിവരണം. എന്നാല്, ചില പ്രമുഖ വ്യാഖ്യാതാക്കള് ഇത് ബറാഅത്ത് രാവിനെ സംബന്ധിച്ചാണെന്ന് വിവരിച്ചിട്ടുണ്ട്. രണ്ടാംവ്യാഖ്യാനമായി വിവരിക്കപ്പെട്ട ഇത് ഉദ്ധരിച്ചുകൊണ്ട് ബറാഅത്ത് രാവിന്റെ സ്ഥാനം സ്ഥാപിക്കാന്വേണ്ടി ശ്രമിക്കുമ്പോള് ഒന്നാം വ്യാഖ്യാനം ഉദ്ധരിച്ച് പുത്തന്വാദികള് പുകമറ സൃഷ്ടിക്കുകയാണ് പതിവ്.
ഖുര്ആന്വാക്യത്തില് പരാമര്ശിച്ച ‘അനുഗ്രഹീതരാവ്’ ഏതാണെന്ന ചര്ച്ചയില് മാത്രമാണ് അത് ലൈലതുല്ഖദ്റാണെന്ന് വിശദീകരിക്കപ്പെടുന്നത്. എന്നാല് ബറാഅത്ത് രാവിന്റെ വിശുദ്ധി ഈ സൂറത്തിന്റെ വ്യാഖ്യാനത്തില് തന്നെ മിക്ക ഖുര്ആന് വ്യാഖ്യാതാക്കളും എടുത്തുപറഞ്ഞിട്ടുണ്ട്. പരാമര്ശിക്കപ്പെട്ട അനുഗ്രഹീതരാത്രി ലൈലതുല് ഖദ്റാണെന്ന് വ്യക്തമാക്കിയവരും ബറാഅത്ത് രാവിന്റെ മഹത്വം ദീര്ഘമായി ഉപന്യസിച്ചു
ബറാഅത്ത് രാവിന്റെ ശ്രേഷ്ഠതയില് ഖുര്ആന് വ്യാഖ്യാതാക്കള്ക്ക് അഭിപ്രായവ്യത്യാസമില്ലെന്നര്ത്ഥം. ദുഖാന് സൂറത്തിലെ ‘ലൈലതിമ്മുബാറക’ എന്ന പരാമര്ശം എന്തിനെ സംബന്ധിച്ചാണെന്നതില് മാത്രമാണ് വ്യാഖ്യാന വൈവിധ്യം നിലനില്ക്കുന്നത്. മാത്രമല്ല, ലൈലതുല് ഖദ്റിന്റെ മഹത്ത്വം ഒരുവിധത്തില് ബറാഅത്തിന്റെതു കൂടിയാണ്. കാരണം മുമ്പ് വ്യക്തമാക്കിയപോലെ അല്ലാഹുവിന്റെ ഖദ്റുകള് മലക്കുകളിലേക്ക് കൈമാറുന്ന പ്രക്രിയയുടെ ആരംഭമാണ് ബറാഅത്ത്. സമാപനം ലൈലതുല്ഖദ്റും. സമാപനത്തിന്റെ ശ്രേഷ്ഠത ആരംഭത്തിന്റെ മഹത്ത്വത്തിനും നിദാനമാണെന്നു പറയേണ്ടതില്ലല്ലോ.
ബറാഅത്തിനെ വരവേല്ക്കാന് മുന്ഗാമികള് അതിനുമുമ്പുതന്നെ സന്നദ്ധരാകുമായിരുന്നു. ഈ രാവ് ആരാധനകളാല് സജീവമാകണം. പ്രാര്ത്ഥനാനിരതമായിരിക്കണം. ഇക്കാര്യം ധാരാളം പണ്ഡിതന്മാര് വിവരിച്ചിട്ടുണ്ട്. സദുദ്ദേശ്യപൂര്വം മൂന്ന് യാസീന് സൂറത്തുകള് ഓതുന്നത് നല്ലതാണ്. ഇത്ഹാഫിലും വസാഇലുശ്ശാഫിഅയിലും ഇതുസംബന്ധമായ പരാമര്ശങ്ങളുണ്ട്. മാത്രമല്ല, യാസീന് ഉദ്ദേശ്യലബ്ധിക്ക് പൊതുവില് ഉപകരിക്കുമെന്ന് പണ്ഡിതര് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ശഅ്ബാന് പതിനഞ്ചാം രാവിന് പ്രത്യേകതയുണ്ടെന്നതില് അംഗീകൃതമഹാന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമില്ല. രാവിന്റെ പവിത്രത ഉള്ക്കൊണ്ട വിശ്വാസികള് അന്നുരാത്രി തൊട്ടടുത്ത പതിനഞ്ചാം പകലിലെ നോമ്പിന് സന്നദ്ധരാവുന്നു. പതിനഞ്ചിന്റെ നോമ്പ് സുന്നത്താണെന്നതില് പണ്ഡിതന്മാര്ക്കിടയില് തര്ക്കമില്ല. ധാരാളം ഹദീസുകള് മുഖേന എല്ലാ മാസത്തെയും പതിനഞ്ചാംദിനത്തിലെ നോമ്പ് സ്ഥിരപ്പെട്ടിട്ടുണ്ട്. രാവിന്റെ ശ്രേഷ്ഠത പരിഗണിച്ച് നോമ്പിന്റെ നിയ്യത്ത് രാത്രി അനുഷ്ഠിച്ച് പകല് നോമ്പുകാരനാവാന് വിശ്വാസികള് ജാഗ്രതകാണിക്കുക. ശഅ്ബാന് പതിനഞ്ചിലെ നോമ്പ് സുന്നത്താണെന്ന് ഇമാം റംലി(റ), ഇമാം ഇബ്നുഹജര്(റ) തുടങ്ങിയവര് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ നോമ്പിന് ശഅബാന്റെ പേരില് പ്രത്യേകതയുണ്ടോ എന്ന ചര്ച്ച സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. നോമ്പനുഷ്ഠിക്കുന്നത് രാവിനെ സജീവമാക്കുന്നതിന്റെ ഭാഗമെന്ന നിലക്കാകുമ്പോള് പ്രത്യേകിച്ചും. എന്നാല് ശഅ്ബാന് പതിനഞ്ചിന്റെ നോമ്പില്നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കുന്ന രൂപത്തില് ഈ ചര്ച്ച വലിച്ചിഴക്കുന്നത് മഹാപാതകമാണ്. വിശ്വാസികളെ നന്മയില്നിന്ന് തടയലും സല്കര്മത്തെ നിസ്സാരപ്പെടുത്തലുമാണത്. പണ്ഡിതവേഷധാരികളുടെ അജ്ഞതയില് വഞ്ചിതരാവാതിരിക്കാന് വിശ്വാസികള് പ്രത്യേകം ജാഗ്രത പുലര്ത്തുക.
ബഹു. അഹ്മദ് കോയ ശാലിയാത്തി (ന.മ) ഫതാവയില് ഇതുസംബന്ധമായി വിവരിച്ചശേഷം രേഖപ്പെടുത്തുന്നു: ‘നീ മനസ്സിലാക്കുക, മുന്ഗാമികള് മതവിഷയത്തില് അറിവിന്റെയും സന്മാര്ഗത്തിന്റെയും മുകളിലാണ്. അവര് സജ്ജനങ്ങളും തഖ്വയുള്ളവരുമായിരുന്നു. പാരത്രികലോകത്തേക്ക് ഭക്ഷണമൊരുക്കുന്നതില് അധ്വാനിക്കുന്നവരാണവര്, അവരത്രെ നല്ലവര്! അവര്ക്കു പിറകില് വന്നവരാണ് മടിയന്മാരായ നാശകാരികള്. അവര് ആരാധനകളെ, മഹാന്മാരുടെ സമ്പ്രദായങ്ങളെ ആക്ഷേപിക്കുന്നു. നാശകാരികളുടെ നാശങ്ങളില്നിന്ന് അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ’ (ഫതാവാ). മുന്ഗാമികള് നമുക്ക് നല്കിയ ദീനീ പാരമ്പര്യം അടുത്തതലമുറക്ക് കൈമാറാന് നമുക്ക് സാധിക്കണം. മതകര്മങ്ങള്ക്കു നേരെയുള്ള വിമര്ശനങ്ങള് സമൂഹത്തെ വഴിതെറ്റിക്കാനുള്ളതാണെന്ന് തിരിച്ചറിയുകയും വേണം..
>>ബറാഅത്ത് രാവ് അറിയേണ്ട ചില കാര്യങ്ങള്‍...
*. ഇമാം ഷാഫി(റ) പറയുന്നു: 5 രാവുകളില്‍ പ്രാര്തനയ്ക്ക് ഉത്തരം നല്‍കപ്പെടും.
1. വെള്ളിയാഴ്ച രാവ്
2. ബലിപെരുന്നാള്‍ രാവ്
3.ഈദുല്‍ ഫിതര്‍ രാവ്.
4 .റജബിലെ ആദ്യ രാത്രി
5. ശഅബാന്‍ 15ന്‍റെ രാവ്
[ അല്‍ഉമ്മു 1/264 ]
>>ബറാഅത്ത് രാവില്‍ ഒരു യാസീന്‍ പാരായണം ചെയ്ത് , ശേഷം ആ രാവില്‍ പ്രത്യേകമായി അറിയപ്പെട്ട ദുആയോടൊപ്പം ആയുസ്സില്‍ ബറകത്ത് ഉണ്ടാകാന്‍ പ്രാര്‍ഥിക്കുകയും ശേഷം രണ്ടാമതും യാസീന്‍ ഓതി ഭക്ഷണത്തില്‍ വിശാലത ഉണ്ടാകാന്‍ വേണ്ടിയും മൂന്നാം തവണ ഈമാനോട് കൂടി മരണപ്പെടാന്‍ വേണ്ടിയും പാരായണം ചെയ്യുന്നതും പ്രാര്തിക്കുന്നതും മുന്ഗാമികളില്‍ നിന്നും പിന്‍ഗാമികള്‍ സ്വീകരിച്ചു പോന്നതാണ്.
[ ഇത്ഹാഫ് 3/427 ] ആരെങ്കിലും ബറാഅത്ത് രാവില്‍ 3 പ്രാവശ്യം സൂറത്ത് ദുഗാന്‍ പാരായണം ചെയ്ത ശേഷം നബി തങ്ങളുടെ മേല്‍ സലാത്ത് ചൊല്ലി എന്ത് പ്രാര്തിച്ചാലും ഉത്തരം ലഭിക്കുന്നതാണ്.
[ അല്വസാഇലുശാഫിഹ 204 ]
* ശ അബാന്‍ പകുതിയില്‍ നോമ്പ് എടുക്കല്‍ സുന്നത്താണ്. ശഅബാന്‍ പകുതിയുടെ രാത്രി ആയാല്‍ നിങ്ങള്‍ നിസ്കരിക്കുകയും നോമ്പ് അനുഷ്ടിക്കുകയും ചെയ്യുക എന്ന്‍ അലി(റ) വില്‍ നിന്നും ഇബ്നു മാജ റിപ്പോര്‍ട്ട്‌ ചെയ്തു.
[ ഫതാവാ രംലി 2/79 ]
>>ഉസാമത് ബ്നു സൈദ് (റ) വില് നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം ചോദിച്ചു - അള്ളാഹുവിന്റെ തിരുദൂദരേ, താങ്കള് ശഅ്ബാനില് നോന്പ് അനുഷ്ടിക്കുന്നത് പോലെ മറ്റൊരു മാസത്തിലും നോന്പെടുക്കുന്നതായി ഞാന് കാണുന്നില്ല. തിരുനബി (സ) പറഞ്ഞു. റജബ്, റമളാന് മാസങ്ങള്ക്കിടയില് വരുന്ന ശഅ്ബാനിനെക്കുറിച്ച് ജനങ്ങള് അശ്രദ്ധരാണ്. പ്രപഞ്ച നാഥനിലേക്ക് മനുഷ്യ രാശിയുടെ കൃത്യങ്ങള് ഉയര്ത്തപ്പെടുന്ന മാസമാണ് ശഅ്ബാന് . അതിനാല് എന്റെ അമലുകള് ഞാന് നോന്പുകാരനായിരിക്കെ അള്ളാഹുവിലേക്ക് ഉയര്ത്തപ്പെടാന് ഇഷ്ടപ്പെടുന്നു. (നസാഈ 2357).
>>ആയിശ (റ) പറയുന്നു. തിരുനബി(സ) റമളാന് അല്ലാതെ ഒരു മാസം പൂര്ണ്ണമായും നോന്പനുഷ്ടിച്ചതായി ഞാന് കണ്ടിട്ടില്ല. ശഅ്ബാന് മാസത്തേക്കാള് കൂടുതല് നോന്പെടുത്ത മറ്റൊരു മാസവും ഞാന് കണ്ടിട്ടില്ല. (മുസ്ലിം 1156). റമളാനു ശേഷം നബി (സ) ഏറെ പ്രാധാന്യം നല്കിയിരുന്നത് ശഅ്ബാനിന് ആയിരുന്നുവെന്ന് ഇത് ബോധിപ്പിക്കുന്നു.ഇമാം തുര്മുദി (റ) നിവേദനം ചെയ്യുന്നു. അനസ് (റ)വില് നിന്ന്. - തിരുനബി (സ) യോട് ചോദിക്കപ്പെട്ടു. റമളാനു ശേഷം നോന്പനുഷ്ടിക്കല് പുണ്യമുള്ള മാസമേതാണ്. തിരുനബി(സ) പറഞ്ഞു. ശഅ്ബാന് - റമളാനിനോടുള്ള ആദരവ് പ്രകടമാക്കാന്
>>ഇമാം ഇബ്നു മാജ (റ) നിവേദനം ചെയ്യുന്നു. അലി(റ) വില് നിന്ന്. - നബി(സ) പറയുന്നു. ശഅ്ബാന് പതിനഞ്ച് ആഗതമായാല് അതിന്റെ രാവിനെ നിങ്ങള് നിസ്കാരം കൊണ്ട് സജീവമാക്കുകയും പകലില് നോന്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അള്ളാഹു താഴേ ആകാശത്തേക്ക് ഇറങ്ങി വന്നുകൊണ്ട് ചോദിക്കുന്നു. - പാപമോചനം നടത്തുന്നവരില്ലേ, ഞാന് അവര്ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാന് അവര്ക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വൈഷമ്യങ്ങള് കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാന് അവര്ക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ അങ്ങനെ (ഓരോ വിഭാഗത്തെയും അള്ളാഹു വിളിച്ച് അവന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങള് തുറന്നു കൊടുക്കുന്നു.). ഇത് പ്രഭാതം വരെ തുടരുകയും ചെയ്യുന്നു.ഇമാം അഹ്മദ് (റ), തുര്മുദി (റ), ഇബ്നു മാജ തുടങ്ങിയവര് നിവേദനം ചെയ്ത ഹദീസില് ഇപ്രകാരം കാണാം. ആയിശ (റ) പറയുന്നു. ഒരു രാത്രിയില് തിരുനബി(സ) യെ ഞാന് കാണാതായി. ഞാന് അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് ബഖീഇല് (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയര്ത്തി നില്പ്പായിരുന്നു. അവിടുന്ന് ചോദിച്ചു. അള്ളാഹു നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ? . ഞാന് പറഞ്ഞു. താങ്കള് മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന് ഊഹിച്ചത്. അപ്പോള് തിരുനബി(സ) പറഞ്ഞു. ശഅ്ബാന് പതിനഞ്ചിന് അള്ളാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ അളവിനേക്കാള് കൂടുതല് പേര്ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.
>>ഉമര് ബ്നു അബ്ദുല് അസീസ് (റ) ല് നിന്ന് നിവേദനം ചെയ്യപ്പെടുന്നു. അദ്ദേഹം തന്റെ ബസ്വറയിലെ ഗവര്ണ്ണര്ക്ക് ഇപ്രകാരം എഴുതി അറിയിച്ചു. വര്ഷത്തിലെ നാല് രാത്രികള് നീ ്പ്രത്യേകം ശ്രദ്ധിക്കുക. അള്ളാഹു അവന്റെ അനുഗ്രഹങ്ങള് ചൊരിയുന്ന മഹത്തര രാത്രികളത്രെ അവ. റജബിലെ ആദ്യരാത്രി, ശഅ്ബാന് പതിനഞ്ച് രാവ്, രണ്ട് പെരുന്നാള് രാവുകള് എന്നിവയാണവ. ഇമാം ശാഫിഈ (റ) ല് നിന്നും ഇതേ ആശയം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
കഅ്ബ് (റ) ല് നിന്ന് റിപ്പോര്ട്ട് ചെയ്യുന്നു. ശഅ്ബാന് പതിനഞ്ചിനു രാത്രിയില് അള്ളാഹു ജിബ്രീല് (അ) നെ സ്വര്ഗ്ഗത്തിലേക്ക് അയക്കുകയും സ്വര്ഗ്ഗത്തോട് അണിഞ്ഞൊരുങ്ങാന് ആജ്ഞാപിക്കുകയും ചെയ്യുമത്രെ. അദ്ദേഹം പറയും. - നിശ്ചയം അള്ളാഹു ഈ രാത്രിയില് ആകാശത്തിലെ നക്ഷത്രങ്ങളുടെയും രാപ്പകലുകളുടെയും വൃക്ഷങ്ങളിലെ ഇലകളുടെയും എണ്ണം കണക്കെ ആളുകളെ നരക മോചനം നല്കുന്നതാണ്.
അത്വാഅ്ബ്നു യസാര് (റ) പറയുന്നു. - ലൈലത്തുല് ഖദ്ര് കഴിഞ്ഞാല് ശഅ്ബാന് പതിനഞ്ചിലെ രാത്രിയേക്കാള് മഹത്ത്വരമായ മറ്റൊരു രാവില്ല. സത്യനിഷേധികളും, വിദ്വേഷവും പകയും കൊണ്ടു നടക്കുന്നവരും, കുടുംബ ബന്ധം ഛിദ്രമാക്കുന്നവരുമൊഴികെ മുഴുവന് അടിമകള്ക്കും അള്ളാഹു പൊറുത്തു കൊടുക്കുന്നു.
>> ബറാഅത്ത് എന്നാല് മോചനം എന്നര്ത്ഥം. ജീവിച്ചിരിക്കുന്നവര്ക്കും മരിച്ചവര്ക്കും മോചനത്തിന്റെ പ്രവിശാലമായ വാതായനങ്ങള് തുറക്കപ്പെടുന്ന സുധന്യ സന്ധ്യയാണ് ബറാഅത്ത് രാവിന്റെ വാചകാര്ത്ഥം തന്നെ പ്രകാശിതമാക്കുന്നത്.
വിശുദ്ധ ഖുര്ആനിലെ സുറത്തു ദുഖാനിലെ മൂന്നാം സൂക്തത്തില് പ്രതിപാദിക്കപ്പെട്ട ലൈലത്തുല് മുബാറക കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ലൈലത്തുല് ഖദര് ആണെന്നാണ് മിക്ക മുഫസ്സിറുകളും രേഖപ്പെടുത്തിയത്. ശഅ്ബാന് പതിനഞ്ചാം രാവാണെന്ന് അഭിപ്രായപ്പെടുന്ന പ്രമുഖരും ഉണ്ട്.
ബറാഅത്ത് രാവിന്റെ മഹത്വങ്ങള് വിവരിക്കുന്ന പ്രമാണങ്ങള് വിശദമാക്കിയ ശേഷം ശൈഖ് ഇബ്നു ഹജര് അല് ഹൈതമി (റ) പറയുന്നു - ചുരുക്കത്തില് ഈ രാവിനു ഏറെ ശ്രേഷ്ഠതയുണ്ട്. ഇതില് സവിശിഷ്ടമായ പാപമോചനവും പ്രാര്ത്ഥനക്ക് പ്രത്യേകം സാഫല്യവും ലഭിക്കുന്നു. അതുകൊണ്ടാണ് ഈ രാത്രിയില് പ്രാര്ത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചത്. (ഫതാവല് കുബ്റാ)
ഖുര്ആനില് നിന്ന് പ്രത്യേകമായ ചില അധ്യായങ്ങള് ഓതി പ്രാര്ത്ഥന നടത്തല് പ്രത്യേകം സുന്നത്താണെന്ന് ഉലമാക്കള് അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് അബ്ദു റഹ്മാനുബ്നു തരീം (റ) വിന്റെ രിസാലയില് ഇങ്ങനെ ഉദ്ധരിക്കുന്നു - ബറാഅത്ത് രാവില് ഇശാ മഗ്രിബിന്റെ ഇടയില് സൂറത്ത് യാസീന് മൂന്ന് തവണ തുടര്ച്ചയായി, ഇടയില് മറ്റു സംസാരങ്ങളൊന്നുമില്ലാതെ പാരായണം ചെയ്യല് അത്യാവശ്യമാണ്. അവയില് ഒന്നാമത്തേത് തന്റെയും താന് സ്നേഹിക്കുന്നവരുടെയും ദീര്ഘായുസ്സിന്നും, രണ്ടാമത്തേത് ഭക്ഷണ പാനീയങ്ങളില് അഭിവൃദ്ധി ലഭിക്കുവാനും, മൂന്നാമത്തേത് ഇഹപര വിജയികളില് ഉള്പ്പെടുത്താനുള്ള നിയ്യത്തോട് കൂടിയായിരിക്കണം.
ആയുസ്സില് ബറകത്ത് ലഭിക്കുവാനും ഭക്ഷണത്തില് അഭിവൃദ്ധി ഉണ്ടാകാനും സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല് ഖാതിമ) ലഭിക്കാനും ശഅ്ബാന് പതിനഞ്ചാം രാവില് ഓരോ യാസീന് ഓതുകയെന്നുള്ളത് മുന്ഗാമികളില് നിന്ന് അനന്തരമായി ലഭിച്ചതാണ്. (ഇത്ഹാഫ് 3/427)
>>... ഹദീസുകളുടെയും പ്രാമാണികമായ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തില് ഏറെ സവിശേഷതയും പ്രാധാന്യവും പുണ്യവുമുള്ള രാവാണ് ശഅ്ബാന് പതിനഞ്ചാം രാവ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ രാവിനെ ആദരിക്കുകയും ആരാധനകള് കൊണ്ട് ധന്യമാക്കുകയും ചെയ്യുന്ന രീതി മഹാന്മാരായ പൂര്വ്വികരില് നിന്ന് ലഭിച്ച അമൂല്യമായ പൈതൃകമാണ്. പൈതൃകത്തിന്റെ കണ്ണികളില് കോര്ത്തിണക്കപ്പെട്ട വിശുദ്ധ പാതയാണ് ഇസ്ലാമിന്റെ മുസ്തഖീമായ പാത. നാഥാ, നീ ഞങ്ങളെ മുസ്തഖീം ആയ പാതയില് വഴി നടത്തേണമേ. ആമീന് .

ssf Mannar D right path

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ