2015 ജൂൺ 23, ചൊവ്വാഴ്ച

നമസ്കാരത്തില്‍ രണ്ടു സുജൂദിന്‍റെ ഇടയിലുള്ള ഇരുത്തത്തില്‍ നാം പറയുന്ന പ്രാര്‍ത്ഥനയെ കുറിച്ച് നാം ആരെങ്കിലും ചിന്തിച്ചു നോക്കിയിടുണ്ടോ..?

നമസ്കാരത്തില്‍ രണ്ടു സുജൂദിന്‍റെ ഇടയിലുള്ള ഇരുത്തത്തില്‍ നാം പറയുന്ന പ്രാര്‍ത്ഥനയെ കുറിച്ച് നാം ആരെങ്കിലും  ചിന്തിച്ചു നോക്കിയിടുണ്ടോ..?
ഒരു മനുഷ്യന്‍റെ ഐഹീകവും പാരത്രീകവുമായ ജീവിതത്തിന്ന് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ആ പ്രാര്‍ത്ഥനയില്‍ അടങ്ങിയിരിക്കുന്നു.......
മൊത്തം ഏഴ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചാല്‍ നമ്മുടെ ജീവിതം പൂര്‍ണ്ണമായും ധന്യമായി... എന്താണ് ആ പ്രാര്‍ത്ഥന...?
اللهم اغفر لي وارحمني واجبرني وارفعني وارزقني واهدني وعافني
(1) അല്ലാഹുവേ..അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും എനിക്ക് നീ പൊറുത്തു തരേണമേ.. ( اللهم اغفر لي )
(2) അല്ലാഹുവേ..ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിളും എനിക്ക് നീ റഹ്മത്ത് ഗുണം നല്‍കേണമേ.... ( وارحمني )
(3) അല്ലാഹുവേ... ദൈനംദിന ജീവിതത്തില്‍ പ്രതി സന്ധികള്‍ വരുമ്പോള്‍ തളരാതെ പിടിച്ചു നില്‍ക്കാന്‍ എനിക്ക് നീ കരുത്ത് പകരേണമേ.. ( واجبرني )
(4) അല്ലാഹുവേ...ഞാന്‍ ചെയ്യുന്ന എന്‍റെ എല്ലാ വ്യവഹാരങ്ങളിലും എനിക്ക് ഉയര്‍ച്ച വികസനം ലഭിക്കേണമേ...( وارفعني )
(5) അല്ലാഹുവേ...എന്‍റെ ജീവിതവും ആരോഗ്യവും നില നിര്‍ത്താന്‍ ഉതകുന്ന നല്ല ഭക്ഷണം നല്‍കി എന്നെ നീ അനുഗ്രഹിക്കേണമേ.....( وارزقني )
(6) അല്ലാഹുവേ...വ്യത്യസ്ത വിഭാഗക്കാര്‍ എന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോള്‍ ശരിയായ ആദര്‍ശം സ്വീകരിക്കാന്‍ എനിക്ക് നീ നേര്‍ മാര്‍ഗ്ഗം കാണിച്ചു തരേണമേ..... ( واهدني )
(7) അല്ലാഹുവേ...എന്‍റെ ജീവിതത്തില്‍ പല അസുഖങ്ങളും വരുമ്പോള്‍ എനിക്ക് നീ സൗഖ്യം നല്‍കി അനുഗ്രഹിക്കേണമേ......( وعافني

പരമാവധി ഷെയർ ചെയ്യുക

നിങ്ങളുടെ പ്രാർത്ഥനയിൽ പാബിയെയും ഉൾപ്പെടുത്തുക

ഉനൈസ് ചെമ്പുകടവ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ