2015 ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ശൈഖ്‌ മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز)ഭാഗം 3

ചെറുപ്പം മുതലേ ശൈഖ് ജീലാനി(رَضِيَ اللََهُ عَنْهُ) യില്‍ ചില പ്രത്യേകതകളുണ്ടായിരുന്നു. അത് സമൂഹം അറിഞ്ഞു തുടങ്ങി. കുട്ടി പലരുടെയും ശ്രദ്ധാകേന്ദ്രമായി. പരിവര്‍ത്തനത്തിന്‍റെ വരാനിരിക്കുന്ന യുഗത്തിലേക്കു ജനശ്രദ്ധ ഉണ്ടാകത്തക്കവിധം അല്ലാഹുവിന്‍റെ പ്രത്യേക തീരുമാനങ്ങളായിരുന്നു അതെന്ന് പില്‍ക്കാലത്ത് ജ്ഞാനികള്‍ വിലയിരുത്തിയിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ തന്നെ ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ പാലിച്ചു തുടങ്ങി. മുഹ്‌യുദ്ധീൻ മാലയിൽ നാം കേൾക്കുന്ന ഒരു വരിയാണ്‌ "മുതലായ റമളാനിൽ മുപത്‌ നാളിലും മുലകുടിക്കും കാലം മുലനെ തൊടാത്തോവർ" മുലകുടിപ്രായത്തില്‍ നോന്പനുഷ്ഠിച്ചിരുന്നതായി ജീവചരിത്ര കൃതികളിലുണ്ട്. അതിനുമാത്രമുള്ള ഉള്‍പ്രേരണയുണ്ടാകുന്നത് അസംഭവ്യകാര്യമൊന്നുമല്ല. പക്ഷി മൃഗാദികള്‍ക്കുണ്ടാവുന്ന ആവേഗം മനസ്സിലാക്കിയാല്‍ തന്നെ ഇതു ബോധ്യമാവും. ഇതിലെല്ലാമുപരി ഒരു മനുഷ്യന്നു പ്രത്യേകമായി അല്ലാഹു നല്‍കുന്ന ആദരവ് അംഗീകരിക്കാതിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. ചരിത്രത്താളുകൾ മറിച്ചാൽ ഒരു പാട്‌ സമ്പവങ്ങൾ നമുക്ക്‌ കാണുവാനായി കഴിയും അതിൽ ചിലത്‌ താഴെ കൂട്ടിച്ചേർക്കുന്ന്. അത്‌ അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്ത അമുസ്ലിംകൾക്ക്‌ വേണ്ടിയല്ല. ഇസ്ലാമിൽ തന്നെ ഉള്ള കുബുദ്ധിക്കാരായ പുത്തൻ വാദികൾക്കു വേണ്ടിയാണ്‌.  ലോകത്തിനാകമാനം അനുഗ്രഹമാണെന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞ  മുത്ത്‌ ഹബീബ്‌  صل الله عليه وسلم وعلى آله وصحبه وسلم  തങ്ങളെ അലീമാ ബീവി رضي  الله عنها മുലയൂട്ടുന്ന സമയത്ത്‌ വലത്‌ വശത്തെ പാൽ  മാത്രമെ കുടിക്കാറുണ്ടായിരുന്നുള്ളൂ. ഹലീമാബീവി رضي الله عنها യുടെ മകന്ന് വേണ്ടി മാറ്റി വെക്കുകയായിരുന്നു നബി  صل الله عليه وسلم وعلى آله وصحبه وسلم  തങ്ങൾ ചെയ്തറ്റ്‌. അത്‌ പോലെ മൂസാ നബി عليه السلام  കുഞ്ഞായിരുന്ന സമയത്ത്‌  അഹങ്കാരത്തിന്റെ ആൾ രൂപമായിരുന്ന ഖുർ ആൻ ശപിച്ച ലോകാവസാനം വരെയുള്ള അഹങ്കാരികൾക്ക്‌ ഒരു പാഠമാവാൻ വേണ്ടി ശവം നശിക്കാത്ത രൂപത്തിൽ الله  അല്ലാഹു നിലനിർത്തിയ ഫിർഔനിന്റെ കൊട്ടാരത്തിലെത്തിയപ്പോൾ താടിയിൽ പിടിച്ച്‌ വലിച്ച്‌ നിന്റെ അന്ത്യം എന്റെ കൈകൾ കൊണ്ടായിരിക്കുമെന്നുള്ള ഒരു സൂചന നൽകിയതായും ആ സമയം മൂസാ നബി عليه السلام  നെ കൊല്ലാൻ നോക്കുകയും ചെയ്തിരുന്നു. ആസിയാ ബീവി رضي الله عنها  തന്ത്ര പൂർവ്വം ഫിർ ഔനെ പിന്തിരിപ്പിക്കുകയായിരുന്നു. മറ്റൊരിക്കൽ ഫിർഔൻ തീ ഒരു ഭാഗത്തും മറ്റൊരു ഭസ്ഗത്ത്‌ സ്വർണ്ണവും വെച്ച്‌ മൂസാ നബി عليه السلام  നെ പരീക്ഷിച്ചപ്പോൾ മൂസാ നബി عليه السلام  സ്വർണ്ണത്തിന്റെ ഭാഗത്തേക്ക്‌ കൈ നീട്ടുകയും ജിബ്‌രീൽ  عليه السلام  വന്ന് കൈ തട്ടി തീ ഉള്ള ഭാകത്തേക്ക്‌ മാറ്റിയതായും ചരിത്രത്താളുകളിൽ കാണാം. മൂസാ നബി عليه السلام നെ വിശ്വസിച്ച ഒരു സ്ത്രീയേയെ ഫിർഔൻ കൊല്ലാനും മക്കളെ അറുത്ത്‌ കൊല്ലുകയോ തീയിലിട്ട്‌ കൊല്ലുകയോ ചെയ്യാനും തീരുമാനിച്ചു.  ആ സമയം സ്ത്രീയുടെ പിഞ്ചു കുഞ്ഞ്‌ പറഞ്ഞു, ഉമ്മാ, നിങ്ങൾ  ദൈര്യ പൂർവ്വം തീയിലേക്ക്‌ ചാടിക്കൊള്ളുക.
ഈസാ നബി عليه السلام പ്രസവിച്ച ഉടനെ തന്നെ ഞാൻ അല്ലാഹുവിന്റെ الله നബിയാണെന്നും എനിക്ക്‌ അല്ലാഹു الله  കിതാബ്‌ ഇറക്കി തന്നിട്ടുണ്ടെന്നും പറഞ്ഞതായി ഖുർആനിൽ കാണാൻ സാധിക്കും
മുല കുടിക്കുന്ന പ്രായത്തിൽ സംസാരിച്ച ഒരു കുഞ്ഞിനെ കുറിച്ച്‌ നബി  صل الله عليه  وسلم وعلي آله وصحبه وسلم  പറഞ്ഞതായി ഇമാം ബുഖാരി  رضي الله عنه   സ്വഹീഹുൽ ബുഖാരിയിൽ രേഖപ്പെടുത്തിയതായി കാണാം അബൂ ഹുറൈറ رضي الله عنه  വിൽ നിന്ന് റിപ്പോർട്ട്‌. ഇസ്രാ ഈല്യരിലെ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. അപ്പോൾ, അവർക്കരികിലൂടെ സുന്ദരനായ ഒരാൾ വാഹനത്തിൽ കടന്ന് പോയി. അവൾ പറഞ്ഞു. അല്ലാഹുവേ الله  എന്റെ കുഞ്ഞിനെ അയാളെപ്പോലെ  ആക്കേണേ, അന്നേരം കുഞ്ഞ്‌ മുല വിട്ട്‌ വാഹനക്കാരനെ നോക്കി എന്നിട്ട്‌ പറഞ്ഞു, അല്ലാഹുവേ നീീന്നെ അയാളെപ്പോലെ ആക്കരുതേ പിന്നെ തിരിഞ്ഞ്‌ വീണ്ടും മുല ഉറുഞ്ചാൻ തുടങ്ങി. അബൂ ഹുറൈറ رضي الله عنه പറയുന്നു. നബി  صل الله عليه وسلم وعلى آله وصحبه وسلم  അവിടുത്തെ വിരൽ ഉറുഞ്ചുന്നത്‌ ഞാൻ കാണുന്നത്‌ പോലെയുണ്ട്‌. പിന്നെ അവർക്കരികിലൂടെ ഒരു അടിമപ്പെണ്ണിനെ കൊണ്ടു പോയി. അപ്പോൾ മാതാവ്‌ പ്രാർത്ഥിച്ച്‌. അല്ലാഹുവേ الله, എന്റെ കുഞ്ഞിനെ നീ ഇവളെപ്പോലെ ആക്കല്ലേ. കുട്ടി മുല വിട്ടു കൊണ്ട്‌ പറഞ്ഞു. അല്ലാഹുവേ الله എന്നെ നീ ഇവളെപ്പോലെ ആക്കണേ, അപ്പോൾ മാതാവ്‌ ചോതിച്ചു അതെന്തിന്‌? കുട്ടി പറഞ്ഞു. വാഹനത്തിൽ വന്നവൻ അഹങ്കാരികളിൽപെട്ടവനാണ്‌. ഈ അടിമസ്ത്രീയാവട്ടേ, നീ മോഷ്ടിച്ചു, വ്യഭിചരിച്ചു എന്ന് അവർ പറയുന്നു. പക്ഷേ അവൾ അത്‌ ചെയ്തിട്ടില്ല. (ബുഖാരി ഹദീസ്‌ നമ്പർ 3436)
ഇതിയിൽ വലിയ വിശേഷം പലതുണ്ട്‌
അറിവില്ലാ ലോകരെ പൊയ്യെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ
അറിവാക്കന്മാരോട്‌ ചോതിച്ചു  കൊൾവീരെ
بِالْقُطُبِ الرَّبَّانِِي وَالْغَوْثِ الصَّمَدَانِي
نَجِّنَا مِنْ كُلِّ آفَاتِ يَا اَلله
കടപ്പാട്‌
 ഖാലിദ്‌ സഅദി കൊട്ടക്കാവയൽ,കൊടുവള്ളി

2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും


 മുജാഹിദുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളും

1. ആകാശം അല്ലാഹുവിന്റെ വലതുകയ്യിലാണ്. (അത്തൗഹിദ്- പേജ് 124).

2. അല്ലാഹു ആകാശത്തിലാണ് (അല്‍മനാര്‍ ഏപ്രില്‍ 2005).

3. മുഹ്‌യ്ദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ നാലുവട്ടം കാഫിര്‍ (അല്‍മനാര്‍ 1985 ജൂലായ്).

4. മുഹ്‌യ്ദ്ധീന്‍ ശൈഖേ രക്ഷിക്കണേ എന്ന് തേടിയവന്‍ കാഫിര്‍ അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവന്‍ കാഫിര്‍, വിരോധമില്ലെന്ന് പറഞ്ഞവന്‍ കാഫിര്, ആ വാദം ഉറപ്പിക്കാന്‍ ഖുര്‍ ആന്‍ തെളിവുകൊടുത്തവന്‍ ആയിരം വട്ടം കാഫിര്‍ (സല്‍സബീല്‍ 1993 ഡിസംബര്‍-3)

5. മുഹമ്മദ് നബി അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വീഴ്ച വരുത്തി (സല്‍സബീല്‍ പു.ലക്കം.3 പേജ് 33)

6. നബി സാധാരണ മനുഷ്യനാണ് സാധാരണ മനുഷ്യര്‍ക്കുള്ള കേള്‍വിയും കാഴ്ചയും മാത്രമേ നബിക്കുള്ളൂ. (ശബാബ് 1988 ഫെബ്രുവരി)

7. നബി(സ്വ)യുടെയും മറ്റുള്ളവരുടെയും ഇടയില്‍ യാതൊരു സ്വഭാവ ഗുണത്തിലും പ്രത്യേകതയില്ല (മുജാഹിദ് പ്രസ്ഥാനവും വിമര്‍ശകരും പേജ് ഃ49, 50).

8. പ്രവാചകന്റെ അനുഗ്രഹം തേടുക എന്നുള്ളതാണ്ബിംബാരാധനയേക്കാള്‍ കൊടിയ ശിര്‍ക്ക് (1984 സല്‍സബീല്‍).

9. റൗളാ ശരീഫ്അടിച്ചുതകര്‍ക്കും – സകരിയ്യ സ്വലാഹി.

10. മുഹമ്മദ് നബി (സ്വ) ദിവസേന ധാരാളം പാപം ചെയ്യുകയും നൂറുതവണ മാപ്പിരക്കുകയും ചെയ്തിരുന്നു. (സല്‍സബീല്‍ ലക്ക 3, 1971 ഓഗസ്റ്റ്).

11. അമ്പിയാക്കളില്‍ നിന്ന് തെറ്റുകളും കുറ്റങ്ങളും സംഭവിക്കും (സല്‍ സബീല്‍ പു.1 ലക്കം .4)

12. കേരളത്തിലെ മുസല്യാക്കര്‍മാര്‍ ദീനില്‍ തെളിവില്ലാത്തതുപോലെ സ്വഹാബത്തും ദീനില്‍ തെളിവില്ല (ജുമുഅ, ഖുതുബ മദ്ഹബുകളില്‍ പേജ്. 84).

13. ഇബിനു അബ്ബാസ് (റ)വും അബുഹുറൈ(റ) വുമാണ് ഇസ്ലാമില്‍ ഇസ്‌റായേലിയത്ത് പ്രചരിപ്പിച്ചത്. (അല്‍മനാര്‍ , പു.9, ലക്കം 6).

14. ശൈഖ് മുഹ്‌യുദ്ധീന്‍ (റ) നാരായണ വിശ്വാസി (അല്‍മനാര്‍ 1980 ജുലൈ).

15. മുഹ്‌യുദ്ധീന്‍ ശൈഖിന് ‘മുഹ്‌യത്തീന്‍’ എന്ന പേരാണ് കൂടുതല്‍ യോജിക്കുന്നത് അല്‍മനാര്‍ -1980 ജൂലായ് പേജ് ഃ 20).

16. കേരളത്തിലെ മുസ്ലിയാക്കന്‍മാര്‍ അബൂജഹലിനേക്കാള്‍ കടുത്ത മുശ്‌രിക്കുകളാണെന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. (സല്‍സബീല്‍)

17. ഖബറുകള്‍ക്ക് നേര്‍ച്ച നേരുന്നതില്‍ ഫലമുണ്ടെന്നും പ്രതിഫലമുണ്ടെന്നും വിശ്വസിക്കുന്നവന്‍ മുശ്‌രിക്കുകളാണ് അവനെ കൊല്ലല്‍ നിര്‍ബന്ധമാണ് (അല്‍ – മനാര്‍ വാള്യം 27, ലക്കം.11, ഒക്‌ടോബര്‍ 1981 പേജ്.7).

18. സമസ്ത പണ്ഡിതന്മാരും മക്കാ മുശ്‌രിക്കുകളും തമ്മില്‍ അമ്പതോളം കാര്യത്തില്‍ സാമ്യമുണ്ട്. മറ്റു ചില കാര്യങ്ങളില്‍ മക്കാ മുശ്‌രിക്കുകളേക്കാളും കടുത്തവര്‍ സമസ്ത ഉലമാക്കളാണ് (സല്‍സബീല്‍ 1985 ഓഗസ്റ്റ് പേജ് ഃ 19).

19. മമ്പുറം പോലെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് സിയാറത്തിന് പോകുന്ന* സുന്നികള്‍ ഒറിജിനല്‍ കാഫിറുകളാണ് (സല്‍സബീല്‍ പു.1 ലക്കം.4).

ശൈഖ്‌ മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز) ഭാഗം 2


facebook pageസയ്യിദ് അബൂസ്വാലിഹ് ഉമ്മുല്‍ഖൈറിനെ വിവാഹം ചെയ്യുന്നതിലേക്ക് എത്തിച്ചേര്‍ന്ന സംഭവം പ്രസിദ്ധമാണ്. അതീവ സൂക്ഷ്മതയോടെ ജീവിച്ചിരുന്ന അബൂസാലിഹ് ഒരു  നദിക്കരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അദ്ധേഹത്തിന്‌ കഠിനമായ വിശപ്പനുഭവപ്പെട്ടു അന്നേരം നദിയിലൂടെ ഒഴുകുന്ന ഒരു പഴം അദ്ധേഹത്തിന്റെ ദൃഷ്ടിയിൽ പതിഞ്ഞു ആ പഴമെടുത്ത്‌  കഴിച്ചു. വിശപ്പ് ശമിച്ചെങ്കിലും പഴത്തിന്‍റെ ഉടമക്ക് അത് സമ്മതമാവുമോ എന്നോര്‍ത്തു ദുഃഖിതനായി. അദ്ധേഹം നദിക്കരയിലൂടെ ഉടമസ്തനെയും തേടിയുള്ള യാത്ര തുടങ്ങി അവസാനം തിന്ന അതെ പഴത്തിന്റെ വൃക്ഷം കണ്ടെത്തി അതിൽ പഴം പഴുത്തതായി കണ്ടു ചില്ലകൾ നദിയിലേക്ക്‌ ചാഴ്‌ഞ്ഞ്‌ കിടക്കുന്നുമുണ്ട്‌  അന്വേഷിച്ച് ഉടമസ്ഥനെ കണ്ടെത്തി. നടന്ന സംബവം ഉടമസ്തനു മുന്നിൽ അവതരിപ്പിച്ചു. വിഷയം പറഞ്ഞപ്പോള്‍ ഉടമസ്ഥന്‍ സയ്യിദ് അബ്ദുല്ല സൗമഇക്ക് അത്യധികം സന്തോഷമായി. അബൂസാലിഹ് പൊരുത്തപ്പെട്ട്‌ തരണമെന്നപേക്ഷിച്ച്‌. അബ്ദുല്ലഹ്‌ സൗമ ഇ പറഞ്ഞു അത്ര എളുപ്പം പൊരുത്തപ്പെടാനൊന്നും സാധിക്കില്ല നിങ്ങൾ അതിന്ന് പ്രായഷ്ചിത്തമായി എന്റെ കണ്ൺ കാണാത്തവളും ചെവി കേൾക്കാത്തവളും സംസാരിക്കാത്തവളുമായ എന്റെ മകളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അബൂസ്വാലിഹ്‌ അല്ലാഹുവിന്റെ അടുക്കൽ എനിക്ക്‌ കിട്ടുന്ന സിക്ഷയെ ഓർത്തു ഭയന്നു അവിടെ എനിക്ക്‌ കിട്ടുന്നതിനേക്കാൾ എത്രയോ ചെറുതാണ്‌ ഇഹലോകത്തെ ഈ പരീക്ഷണം എന്ന് അദ്ധേഹമോർത്തു. അദ്ദേഹം വിവാഹം കഴിക്കാമെന്ന് സമ്മദം നൽകി അങ്ങനെ വിവാഹം കഴിഞ്ഞ്‌ ആദ്ധ്യ രാത്രി മണിയറയിലേക്ക്‌ ചെന്ന അബൂസ്വാലിഹ്‌ ഞെട്ടിത്തരിച്ച്‌ പോയി അതീവ സുന്ദരിയായ ഒരു മഹിളാ രത്നത്തെയാണദ്ദേഹം അവിടെ കണ്ടത്‌. അത്‌ കണ്ട്‌ ഭയന്ന് അബൂസ്വാലിഹ്‌ അമ്മോച്ചനായ അബ്ദുല്ലഹ്‌ സൗമ ഇയോട്‌ കാര്യം പറഞ്ഞു താങ്കൾ എന്നോട്‌ അന്തയും മൂഖയും ബദിരയുമായുമാണ്‌ നിങ്ങളുടെ മകളെന്ന് പറഞ്ഞിട്ട്‌ അവിടെ  സുന്ദരിയായ ഒരുവളാണല്ലോ ഉള്ളത്‌. അബ്ദുല്ലഹ്‌ സൗമ ഇ പറഞ്ഞു എന്റെ മകൾക്ക്‌ ചെവി കേൾക്കില്ല കണ്ൺ കാണില്ല സംസാരിക്കില്ല എന്നൊക്കെ ഞാൻ പറഞ്ഞത്‌ അവൾ ആ അവയവങ്ങളെ കൊണ്ട്‌ ഒരു ഹറാം പോലും ചെയ്തിട്ടില്ല എന്നാണ്‌ അവൾ കണ്ൺ കൊണ്ട്‌ ഹറാമിലേക്ക്‌ നോക്കിയിട്ടില്ല അത്‌ പോലെ മറ്റുള്ളവരെ കുറ്റം പറയുന്നതോ മറ്റ്‌ ഹറാമായതോ ആയ ഒന്നും അവൾ കേട്ടിട്ടില്ല അവൾ ഹറാമായ ഒരു സംസാരവും സാരിച്ചിട്ടുമില്ല ഇതാണ്‌ ഞാൻ പറഞ്ഞതിന്റെ ഉദ്ദേ        നിങ്ങൾക്ക്‌ ആള്‌ മാറിയിട്ടില്ല അവൾ തന്നെയാണ്‌ നിങ്ങളുടെ പ്രിയതമ. ഇത്രയും സൂക്ഷ്മാശാലികളായ ദന്പതികളിലാണ് ശൈഖ് ജീലാനി(റ) ജനിക്കുന്നത്. 



ഇതിൽ നിന്ന് നമുക്കും ചിലത്‌ പഠിക്കാനുണ്ട്‌ അല്ലാഹു ഖുർആനിൽ അൽകഹ്‌ഫ്‌ സൂറത്തിൽ പറഞ്ഞു (اَلْمَالُ وَالْبَنُنَ زِينَةُ الْحَيَوةِ الْدُّنْيَا) നിങ്ങളുടെ സ്വത്തും സന്ദാനങ്ങളും ഭൂമിയിലെ അലങ്കാരങ്ങളാകുന്നു രണ്ടും ഒരുമിച്ചാണല്ലാഹു പറഞ്ഞിരിക്കുന്നത്‌ ഇവ രണ്ടും തമ്മിൽ ചേർച്ചയുള്ളത്‌ പോലെ. ഇവ രണ്ടും നാം അതീവ ഗൗരവത്തിൽ എടുക്കേണ്ടതാണ്‌. ഒരാളുടെ സാദനം അടിച്ചു മാറ്റിയിട്ടോ മുതലാളിയെ പറ്റിച്ചോ കൊന്നും അസാന്മാർകീക പ്രവർത്തനങ്ങളിലൂടെയോ നിങ്ങൾ പടുത്തുയർത്തുന്ന സമ്പാദ്യം നിങ്ങൾക്കുപകാരപ്പെടില്ല ഈ ദുനിയാവിലെ ജാഡക്കല്ലാതെ. നിങ്ങൾ സമ്പാദിക്കുന്നത്‌ അല്ലാഹുവിന്ന് പൊരുത്തമില്ലാത്തതാണെങ്കിൽ അതിൽ നിന്നും ഭക്ഷിച്ചാൽ ആ ഭക്ഷണമാണ്‌ നിങ്ങളുടെ ശരീരത്തെ നില നിർത്തുന്നത്‌ ആ ഭക്ഷണം നിങ്ങളുടെ ശരീരത്തിൽ അലിഞ്ഞ്‌ ചേരുന്ന്.  ആ രക്തത്തിൽ ഉണ്ടാകുന്ന കുട്ടിയെ നിങ്ങൾ ഏത്‌ രീതിയിൽ ശ്രമിച്ചാലും സന്മാർകത്തിലേക്ക്‌ കൊണ്ട്‌ വരൽ അസാദ്യമാണ്‌. നിങ്ങൾക്ക്‌ ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകാരമുള്ള കുട്ടിയെ വേണോ നിങ്ങളുടെ സമ്പത്ത്‌ നല്ല രീതിയിൽ ഉണ്ടാക്കിയതായിരിക്കണം. 

തുടരും.....

ശൈഖ്‌ മുഹ്‌യുദ്ധീൻ ജീലാനി (قدس الله سره العزيز) ഭാഗം 1

അബ്ബാസി ഖലീഫ അബുല്‍മുളഫ്ഫര്‍ യൂസുഫ് ബഗ്ദാദിലെത്തി. ശൈഖ് " ജീലാനി(റ)യെ കാണുകയാണ് ലക്ഷ്യം. ബഗ്ദാദിലെ ബാബുല്‍അസ്ജിലുള്ള മതപാഠശാലയിലാണ് ശൈഖുള്ളത്. ഖലീഫ സലാം പറഞ്ഞു ശൈഖിന്‍റെ മജ്ലിസില്‍ കടന്നു. ഗുരുവിനോട് ഉപദേശങ്ങള്‍ തേടി. ശേഷം ഖലീഫ, പത്തു വലിയ പണക്കിഴികള്‍ ശൈഖിന് സമ്മാനമായി കാഴ്ചവച്ചു. അവ നിരസിച്ചു കൊണ്ട് ശൈഖ് പറഞ്ഞു എനിക്കിതാവശ്യമില്ല. അങ്ങനെ പറയരുത് അങ്ങ് ഇത് സ്വീകരിച്ചേ തീരൂ. ഖലീഫ നിര്‍ബന്ധം പിടിച്ചപ്പോള്‍ ശൈഖ് രണ്ടു പണക്കിഴികള്‍ ഓരോ കയ്യിലെടുത്ത് ഒന്നു കറക്കി. അവയില്‍ നിന്ന് ചോര കിനിയാന്‍ തുടങ്ങി! ഇത് കാണിച്ചു കൊടുത്തിട്ട് ശൈഖ് ഖലീഫയോടു ചോദിച്ചു അബുല്‍മുളഫ്ഫര്‍! താങ്കള്‍ ലജ്ജിക്കുന്നില്ലേ? ജനങ്ങളുടെ ചോരയാണിത്! ഇതുമായിട്ടാണോ താങ്കള്‍ വന്നിരിക്കുന്നത്? ഖലീഫ ബോധരഹിതനായി. അല്‍പസമയത്തിനു ശേഷം ശൈഖ് പറഞ്ഞു അബുല്‍ മുളഫ്ഫര്‍ നബികുടുംബാംഗമാണ്. അല്ലായിരുന്നുവെങ്കില്‍ ഖലീഫയുടെ കൊട്ടാരംവരെ ചെന്നെത്തുംവിധം ഈ പണക്കിഴികളിലെ ചോര ഒഴുകിയെത്താന്‍ ഞാന്‍ അനുവദിച്ചേനെ. ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജീവിതത്തിലുടനീളം ഇത്തരം അനുഭവങ്ങളുണ്ട്. അവ ജനസഹസ്രങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവരെ നേരായ ദിശയിലേക്കു തിരിക്കുകയും ചെയ്തു. ലോകമാകെ അറിവിന്‍റെ വെളിച്ചം വിതറുന്ന ഒരു ഖുറൈശിജ്ഞാനി (എന്‍റെ കുടുംബത്തില്‍) പിറക്കാനിരിക്കുന്നു എന്ന് നബി(സ) പവചിച്ചു. ആ ജ്ഞാനി ഇമാം ശാഫിഈ ആയിരുന്നെന്ന് പിന്നീട് ലോകം കണ്ടെത്തി. ഇതുപോലെ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ജനനത്തിനു മുന്പേ ഒരുപാട് പ്രവചനങ്ങള്‍ നടന്നതായി നൂറുദ്ദീന്‍ ശത്നൗഫി ബഹ്ജതുല്‍അസ്റാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍ഖിയതുല്‍ ഖാതിറിലും ഇതു സംബന്ധമായ വിവരണങ്ങളുണ്ട്. ജനനത്തിന്‍റെ നൂറുവര്‍ഷം മുന്പുതന്നെ പ്രവചനം നടന്നതായാണ് ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. പ്രസിദ്ധ സൂഫി ജുനൈദുല്‍ബാഗ്ദാദിയുടെ പ്രവചനം ശ്രദ്ധിക്കുക അബ്ദുല്‍ഖാദിര്‍ എന്നു പേരുള്ള ഒരു പുണ്യാത്മാവ് ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനം ജനിക്കും. അദ്ദേഹം അത്യുന്നതങ്ങളില്‍ വിരാജിക്കും. ഹിജ്റവര്‍ഷം 470 റമളാന്‍ 1 (ക്രിസ്തുവര്‍ഷം 1077 ജൂണ്‍)നാണ് ശൈഖ് ജീലാനി(റ) ജനിച്ചത്. ഗിലാന്‍ (ജീലാന്‍) പ്രവിശ്യയിലെ നയീഫ് ദേശത്തെ ഗൈല്‍ പട്ടണമാണ് ജന്മനാട്. പിതാവ് സയ്യിദ് അബൂസാലിഹ് മൂസാ ജംഗിദോസ്ത്. മാതാവ് ഉമ്മുല്‍ഖൈര്‍ ഫാതിമ ബിന്‍ത് സയ്യിദ് അബ്ദുല്ലാ സൗമഈ. പിതൃപരന്പരയും മാതൃപരന്പരയും നബികുടുംബമാണ്. പിതൃപരന്പര ഇങ്ങനെ സയ്യിദ് അബൂ സാലിഹ് മൂസാ ജംഗീദോസ്ത്, സയ്യിദ് അബൂ അബ്ദില്ലാ, സയ്യിദ് യഹ്യസ്സാഹിദ്, സയ്യിദ് മുഹമ്മദ്, സയ്യിദ് ദാവൂദ്, സയ്യിദ് മൂസാ അസ്സാനി, സയ്യിദ് അബ്ദുല്ലാഹിസ്സാഹീ, സയ്യിദ് മൂസാ അല്‍ജൗന്‍, സയ്യിദ് അബ്ദുല്ലാ അല്‍മഹ്ള്, സയ്യിദ് ഹസനുല്‍മുസന്നാ, ഇമാം ഹസന്‍ബ്നുഅലി(റ). മാതൃപരന്പര സയ്യിദ് അബ്ദുല്ലാ സൗമഈ, സയ്യിദ് അബുജമാലുദ്ദീന്‍ മുഹമ്മദ്, സയ്യിദ് മഹ്മൂദ്, സയ്യിദ് അബുല്‍അത്വാഅ് അബ്ദുല്ലാ, സയ്യിദ് കമാലുദ്ദീന്‍ ഈസാ, സയ്യിദ് അബൂ അലാഉദ്ദീന്‍ മുഹമ്മദുല്‍ ജവാദ്, സയ്യിദ് അലിയ്യുര്‍രിളാ, സയ്യിദ് മൂസല്‍കാളിം, സയ്യിദ് ജഅ്ഫറുസ്സാദിഖ്, സയ്യിദ് മുഹമ്മദുല്‍ബാഖിര്‍, സയ്യിദ് സൈനുല്‍ആബിദീന്‍, ഇമാം ഹുസൈനുബ്നു അബീത്വാലിബ്(റ). പിതാവ് വഴി ഹസന്‍(റ)വിലേക്കും മാതാവ് വഴി ഹുസൈന്‍(റ)വിലേക്കും ചെന്നെത്തുന്നതിനാല്‍ ശൈഖ് ജീലാനി ഒരേ സമയം ഹസനിയും ഹുസൈനിയുമാണ്. ഈ മഹിമയുള്ളവര്‍ക്ക് ശരീഫ് എന്നു പറയാറുണ്ട്. പിതാവിന്‍റെ ഉമ്മ ഉമ്മുസലമ സിദ്ദീഖ്(റ)ന്‍റെ കുടുംബ പരന്പരയിലുള്ളവരായതിനാല്‍ സിദ്ദീഖി എന്ന മഹത്വവും ശൈഖിനുണ്ട്. ശൈഖ് അബ്ദുല്‍ഖാദിര്‍(റ)യുടെ ജീവചരിത്രം പരിശോധിക്കുന്പോള്‍ വെളിപ്പെടുന്ന പ്രധാന വസ്തുത ശൈഖിന്‍റെ നിയോഗം ഇലാഹിന്‍റെ പ്രത്യേക തീരുമാനത്തോടെയുള്ളതാണെന്നാണ്. ജനനം മുതല്‍ വിയോഗം വരേയുള്ള ജീവിതം മുഴുവനും സംഭവ ബഹുലമാണ

Thudarum……

2015 ജനുവരി 21, ബുധനാഴ്‌ച

സലാത്തിന്റെ‌ മഹത്തം

മുടങ്ങാതെ സ്വലാത്ത് ചൊല്ലുന്ന മഹാനായിരുന്നു മുഹമ്മദ്‌ബ്നുസഈദ്(റ). ഒരു ദിവസം അദ്ദേഹം ആരംഭപ്പൂവായ മുത്ത് നബി (സ) യെ സ്വപ്നത്തില് ദര്ശിച്ചപ്പോള് തങ്ങള് പറഞ്ഞു:"നീ എന്റെ മേല് സ്വലാത്ത് പതിവാക്കുന്നവനല്ലേ! ആ പുണ്യ സ്വലാത്തിനാല് പാവനമായ നിന്റെ വായ ഞാനൊന്ന് ചുംബിക്കാന് ആഗ്രഹിക്കുന്നു"പുന്നാര നബിക്ക് തന്റെ വായില് നിന്ന് ദുര്ഗന്ധം അനുഭവപ്പെടുമോ എന്ന് ഭയന്ന് ആ മഹാന് തന്റെ കവിള്തടം അവിടുത്തേക്ക്‌കാണിച്ചു കൊടുത്തു.മുത്ത് നബി(സ) പറഞ്ഞു: "സ്വലാത്ത് ചൊല്ലിയ അധരങ്ങളാണ് എനിക്ക് ചുംബിക്കേണ്ടത്.മറ്റൊന്നും എനിക്കാവശ്യമില്ല".സഈദ്(റ) തന്റെ അധരങ്ങള് തിരുനബി(സ)ക്ക് നേരെ നീട്ടിക്കൊടുത്തു.പുന്നാര നബി(സ) അത് രണ്ടും ചുംബിച്ചപ്പോഴേക്കും കസ്തൂരിയുടെ പരിമളം പരന്നൊഴുകാന് തുടങ്ങി.സഈദ്(റ) ഞെട്ടിയുണര്ന്നു. നോക്കുമ്പോള്വീട് മുഴുവന് പരിമളപൂരിതമായിരിക്കുന്നു. എട്ടുദിവസം ഈ സുഗന്ധം വീട് നിറയെ പരന്നൊഴുകി. (ഇര്ഷാദുല് ഇബാദ്)അല്ലാഹു നമുക്കും ഒരുപാട് സ്വലാത്ത് ചൊല്ലാനും അവിടുത്തോട്‌ ബന്ധം സ്ഥാപിക്കാനും ഭാഗ്യം നല്കട്ടെ.. ആമീൻ
��فداك أبي وأمي يارسول الله ��
   
    ��������������
         ����������
             ������
                 ��
   
                 ��

2015 ജനുവരി 18, ഞായറാഴ്‌ച

ബസ്വറയിലെ സുന്ദരമായ ശബ്ദത്തിനുടമയായിരുന്ന ശ അ വാനയുടെ വളരെ വിചിത്രമായൊരു കഥ

                                1

ബസ്വറയിലെ സുന്ദരമായ ശബ്ദത്തിനുടമയായിരുന്നു ശഅ്വാന. പാട്ടുകാരിയായ ശഅ്വാനയുടെ സാന്നിധ്യമില്ലാത്ത മരണവീടുകളോ കല്യാണവീടുകളോ അന്നുണ്ടാകുമായിരുന്നില്ല. യുവത്വത്തില് തന്നെ പാട്ടുപാടി സമ്പന്നയായി മാറിയ അവര് പക്ഷേ, ബസ്വറയിലെ വലിയ ‘മോശക്കാരിപ്പെണ്ണ്’ എന്നായിരന്നു അറിയപ്പെട്ടിരുന്നുത്. അവരുടെ സന്മാര്ഗത്തിലേക്കുള്ള കടന്നു വരവിന്റെ കഥ ചരിത്രത്തില് കാണാം.ഒരിക്കല് ശഅ്വാന തന്റെ റോമയിലെയും തുര്ക്കിയിലെയും അടിമസ്ത്രീകളോടൊപ്പം നടന്നു പോകവേ, ത്യാഗിയും പണ്ഡിതനുമായ സ്വാലിഹുല് മുര്റിന്റെ വീടിനരികിലെത്തി. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച്് ഉപദേശിക്കുന്ന അദ്ദേഹത്തിന്റെവാക്കുകള് കേട്ട് പൊട്ടിക്കരയുന്നസദസ്സിന്റെ ശബ്ദം ഉച്ചത്തില് കേള്ക്കാം. ശഅ്വാന ദ്യേപ്പെട്ടു. ‘അവിടെയെന്തോ സഭയുണ്ടല്ലോ, പോയി നോക്കൂ.’ അടിമകളില് ഒരാളെ കാര്യമന്വേഷിക്കാനായി പറഞ്ഞു വിട്ടു. 

                           2

എന്നാല് സുന്ദരമായ നിര്ദേശ സംഹിതകളെക്കുറിച്ചുള്ള സംസാരത്തില് ആകൃഷ്ടയായി ആ അടിമ അവിടെയിരുന്നു. തിരിച്ചുവരാത്തതു കണ്ട് മറ്റൊരാളെക്കൂടിപറഞ്ഞയച്ചു. എന്നാല് അവളും അവിടെയിരുന്നു. വീണ്ടും രണ്ടു പേരെക്കൂടി പറഞ്ഞയച്ചെങ്കിലും ആരും തിരിച്ചെത്തിയില്ല. അല്പം കഴിഞ്ഞ് ഒരാള് വന്ന് പറഞ്ഞു. ‘‘അവിടെ മരണ വീട്ടിലെ വിലാപമല്ല, ദോഷികളായ ആളുകള് പശ്ചാത്തപിക്കുന്നതിന്റെ ശബ്ദമാണ്’’. അവരെ പരിഹസിക്കാനുറച്ച് പുറപ്പെട്ട ശഅ്വാനയുടെ ഹൃദയത്തിലെ ദ്യേം അല്ലാഹു മായിച്ച് തല്സ്ഥാനത്ത് ഹിദായത്തിന്റെ നൂര് പ്രതിഷ്ഠിച്ചു.പണ്ഡിതനോട് ശഅ്വാന പറയുകയാണ്. ‘‘എന്റെ ആയുസ്സു മുഴുവന് മോശമായ പ്രവര്ത്തികളില് പാഴായിപ്പോയി. ലജ്ജയില്ലാത്തവളാണു ഞാന്. ഞാന് അല്ലാഹുവില് നിന്നും രക്ഷപ്പെടുമോ?, ഓടിരക്ഷപ്പെടുന്ന പാപികളെ അല്ലാഹു സ്വീകരിക്കുമോ?’’. ‘‘അതെ, അല്ലാഹു സ്വീകരിക്കും

                             3

, ഇവിടെയുള്ള പ്രാര്ത്ഥനകളുംഉപദേശങ്ങളും അത്തരം ആളുകള്ക്കുള്ളതാണ്.’’ശഅ്വാന തുടര്ന്നു. ‘‘ആകാശത്തെ താരകങ്ങളേക്കാളും സമുദ്രത്തിലെ വെള്ളത്തുള്ളികളേക്കാളും പാപങ്ങള് ചെയ്തവളാണു ഞാന്’’. ബസ്വറയിലെ കുപ്രസിദ്ധയായ ശഅ്വാനയാണ് തന്റെ മുന്നിലിരിക്കുന്നതെന്നറിയാത്ത പണ്ഡിതന് ആശ്വാസവചനം നല്കുകയാണ്, ‘‘നീശഅ്വാനയെപ്പോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹു പൊറുത്തുതരും മോളേ’’..അതു കേള്ക്കേണ്ടതാമസം അട്ടഹസിച്ച് ബോധരഹിതയായി വീണു. അല്പം കഴിഞ്ഞുണര്ന്നപ്പോള് അവര് പണ്ഡിതനോട് പറഞ്ഞു. ‘‘ഓ..മഹാനവര്കളേ, ആ ശഅ്വാന ഞാന് തന്നെയാണ്’’. പിന്നീട് ആര്ഭാട വസ്ത്രങ്ങള്ക്കു പകരം കരിമ്പടം ഉടുത്തണിയുകയും ആഭരണങ്ങളും സമ്പത്തും ധാനം ചെയ്യുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്ത് വാതിലടച്ച് 

                            4

നിത്യമായ പശ്ചാത്താപത്തിലേര്പ്പെടുകയാണ്ശഅ്വാന, ‘‘നാഥാ, ഈ അവസ്ഥയില് നിന്നെ കാണിച്ചുതന്ന് ഈ പാപിയെ അനുഗ്രഹിക്കണേ’’.തിന്മയുടെ മാര്ഗത്തില് നിന്നും മുക്തി നേടി മരണം വരെയുള്ള 40 വര്ഷങ്ങള് അത്ഭുതാവഹമായിരുന്നു അവരുടെ ജീവിതം. ശഅ്വാനയുടെ കരച്ചില് ആരെയും ആശ്ചര്യഭരിതരാക്കും. ഉപദേശങ്ങള്ക്കും പ്രാര്ത്ഥനകള്ക്കുമായി അവരുടെ സദസ്സില് പങ്കെടുക്കുന്നവര്ക്ക് പങ്കുവെക്കാനുള്ളതും അവരുടെ കരച്ചിലിനെസ്സംബന്ധിച്ചായിരുന്നു. ധാരാളം കരഞ്ഞിട്ടും ക്ഷീണമനുഭവപ്പെടാത്ത അവരുടെ ആഗ്രഹംതന്നെ അല്ലാഹുവിനെയോര്ത്ത് കരയാനാണ്. ‘‘അല്ലാഹുവാണെ, ഞാന് എന്റെ കണ്ണീരു വറ്റും വരെ കരയാന് ആഗ്രഹിക്കുന്നു.പിന്നെ കണ്ണീരിനു പകരം രക്തമൊലിക്കണം, ആ രക്തം എന്റെ ശരീരമാസകലം ഒലിച്ചിറങ്ങണം.’’റൗഹുബ്നു സലമ പറയുന്നതു കേള്ക്കൂ. 

                            5

‘‘ശഅ്വാനയെപ്പോലെ കരയുന്ന ഒരാളെയും ഞാന് കണ്ടിട്ടില്ല. അവരുടെ നിലവിളി, കേള്ക്കുന്നവരുടെ ഹൃദയത്തെപ്പോലുംകരിച്ചുകളയും’’.ഫുളൈലുബ്നു ഇയാള്(റ)നെപ്പോലെ ധാരാളംമഹാന്മാര് മഹതിയെ പതിവായി സന്ദര്ശിക്കുകുയും ദുആ വസിയ്യത്ത് ചെയ്യാറുമുണ്ടായിരുന്നു. അബൂ ഉമര് ളരീര് മഹതിയെ സന്ദര്ശിച്ച അനുഭവം പങ്ക് വെക്കുന്നു. ‘‘ഞാന് പലതവണ ശഅ്വാനയുടെ സദസ്സില് പോയെങ്കിലും അവരുടെ കരച്ചില് കാരണം അവര് പറയുന്നതൊന്നും മനസ്സിലായില്ല’’. അപ്പോള് മുഹമ്മദ് എന്നവര് ചോദിച്ചു, ‘‘അവരുടെ ഒരു വാക്കും ഓര്മയില്ലേ?’’.’’ഉണ്ട്, ഒന്നു മാത്രം, കരയുക, കരയാന് സാധിക്കാത്തവര്കരയുന്നവരോട് മനസ്സലിവ് കാണിക്കുക. കാരണം അവര് കരയുന്നത് സ്വശരീരത്തിന്റെ പാപങ്ങളെയോര്ത്തുകൊണ്ടാണ്’’. ശഅ്വാനയോടൊപ്പമുള്ള സഹവാസം ജീവിതത്തെ നന്മയിലെത്തിച്ചസന്തോഷമാണ് ഒരു ഭൃത്യക്ക് പറയാണുള്ളത്.

                             6

 ‘‘ഞാന് ശഅ്വാനയെ കണ്ടതു മുതല് അവരുടെ ബറകത് കൊണ്ട് ദുന്യാവിന്റെ മോഹങ്ങള് എന്നെ വേട്ടയാടിയിട്ടില്ല. ആരെയും നിസാരമായി കണ്ടിട്ടുമില്ല’’.പരലോക ചിന്തയില് ദുന്യാവിലുണ്ടാകുന്ന പ്രശ്നങ്ങള്ക്ക് യാതൊരു വിലയും മഹതി നല്കിയിരുന്നില്ല. മുആദ് ബ്നുല് ഫള്ല് പറയുന്നത് കാണാം:ശഅ്വാനയുടെ കരച്ചില് കണ്ട് അവര് അന്ധയായിപ്പോകുമോയെന്ന് ഞങ്ങള് ഭയന്നു. അവരോട് ഈ ഭയം അറിയിച്ചപ്പോള്അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ‘‘പരലോക ശിക്ഷയനുഭവിച്ച്അന്ധയാകുന്നതിനേക്കാള് ഞാനിഷ്ടപ്പെടുന്നത് ദുന്യാവില് കരഞ്ഞ് അന്ധയാകാനാണ്’’.താഴ്മയും വിനയവുമായിരുന്നു അവരുടെ മറ്റൊരു സവിശേഷത. മാലിക് ബ്നു ളയ്ഗമിനോട് അവര് ഒരിക്കല് പറയുകയുണ്ടായി. ‘‘എനിക്ക് നിന്റെ ബാപ്പയെ കാണാന് വരണമെന്നുണ്ട്. പക്ഷേ, ഞാന് വന്നാല് യജമാനനായ അല്ലാഹുവിന് വഴിപ്പെടുന്ന നിന്റെ ഉപ്പയെ ബുദ്ധിമുട്ടിക്കലാകും. 

                                 7

യജമാനന് വഴിപ്പെടലാണല്ലോശഅ്വാനയോട് സംസാരിക്കുന്നതിനേക്കക്കാള് ഉത്തമം. ശഅ്വാന വെറും ദോഷിയായ കറുത്ത പെണ്ണ് മാത്രമാണ്’’ എന്നു പറഞ്ഞ് അവര് കരയാന് തുടങ്ങി.ആരാധിക്കുന്ന ദൈവത്തോട് കടപ്പാട് ചെയ്തുതീര്ക്കുന്നതിന് പുറമേ സ്നേഹിക്കുകയും ചെയ്യുമ്പോള് സ്രഷ്ടാവിന് കൂടുതല് സന്തോഷം നല്കും. റാബിഅതുല് അദവിയ്യ(റ)യെപ്പോലെ ശഅ്വാനയും അല്ലാഹുവിനെ സ്നേഹിച്ചാരാധിച്ചവരില് പെട്ടവരാണ്. ശഅ്വാനയുടെ പ്രാര്ത്ഥനയില് നിന്നു തന്നെ അത് വ്യക്തമാണ്. ‘‘നാഥാ…നിന്നോടുള്ള സ്നേഹം കൊണ്ട് ദാഹിക്കുന്നവന്ഒരിക്കലും ദാഹം തീരാത്തവനാണ്.’’മരണവേളയില് പോലും ആ സ്നേഹം നിഴലിച്ചു കണ്ടു. ‘‘ഞാന് ചെയ്തു കൂട്ടിയ പാപങ്ങളെയോര്ത്ത് അല്ലാഹുവിനെ കണ്ടുമുട്ടാന് ഞാന് ഭയക്കുന്നു’’. ഇബ്റാഹീമുബ്നു അബ്ദില് മലിക് പറയുന്നു. ‘‘ശഅ്വാനയും 

                            8

ഭര്ത്താവും മക്കയില് വന്നു. നിസ്കാരവും ത്വവാഫുമായി കഴിഞ്ഞുകൂടുമ്പോള് ക്ഷീണം വരുന്ന അവസരത്തില് രണ്ടുപേരും ഒരിടത്തിരിക്കും. ഭര്ത്താവിന് പിന്നിലായി ശഅ്വാനയും ഒതുങ്ങിയിരിക്കും. ഭര്ത്താവ് പറയും.നിന്നോടെനിക്ക് അതിയായ സ്നേഹമുണ്ട്’’. അപ്പോള് അവരുടെ മറുപടി. ‘‘എല്ലാ രോഗങ്ങള്ക്കുള്ള മരുന്നും അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. എന്നാല് സ്നേഹത്തിനു പകരമായി ഒരു മറുമരുന്നില്ല’’.

2015 ജനുവരി 16, വെള്ളിയാഴ്‌ച

എന്താണ്‌ ഖിയാസ്‌?

ഖിയാസ്‌
********

ഇസ്ലാമിന്റെ അടിസ്താന പ്രമാണങ്ങളിൽ നാലാമത്തേതായ ഖിയാസ്‌ എന്നാൽ ഖുർ ആനിലും സുന്നത്തിലും നേരിട്ട്‌ വിധി പറയാത്ത ഒരു കാര്യത്തിൽ വിധി കണ്ടെത്തുന്ന മാർഗ്ഗമാണ്‌ ഖിയാസ്‌

ഉദാ: ഹംറ്‌   ഹറാമാണെന്ന് ഖുർആനിൽ പറയുന്നു എന്നാൽ അതിന്റെ ഭാഷാ അർത്തം മുന്തിരിയിൽ നിന്നുണ്ടാക്കുന്ന ലഹരി പഥാർത്തം എന്നാണ്.‌ അപ്പോൾ പണ്ടിതൻമാർ ആലോജിച്ചു അത്‌ ഹറാമാണെന്ന് പറയാൻ കാരണം ലഹരി കലർന്നത്‌ കൊണ്ടാണ്‌ ഹംറ്‌ ഹറാമാണെന്ന് ഖുർആൻ പറഞ്ഞത്‌.  അത്‌ കൊണ്ട്‌ ലഹരി ഉള്ളതെല്ലാം ഹറാമാണ്‌ എന്ന് പണ്ഡിതന്മാർ വിധി പറഞ്ഞു. ഇങ്ങനെ ഉള്ള കാര്യങ്ങളിൽ വിധി പറയുന്നതാൺ ഖിയാസ്‌