ഇന്ന് ഡിസംബര്‍ 10..
മനുഷ്യന്റെ അവകാശങ്ങള്ക്കായി ഒരു
ദിനം.അവകാശങ്ങളുടെ നെരിപ്പോടില്‍ നീതിക്കായ് ഊതിക്കാത്തിരിക്കുന്നവരേക്കാള്‍അവകാശാവബോധങ്ങള്‍ മറക്കുന്നവര്‍ ആയി സമൂഹം മാറിപ്പോവുകയാണിന്ന്. എല്ലാ വര്ഷവും ഡിസംബര് 10
മനുഷ്യാവകാശദിനമായി ആചരിക്കുന്നു.
ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന
പ്രകാരമാണിത്.
1948
ഡിസംബര് 10നാണ് ഈ
ദിനം മനുഷ്യാവകാശ
ദിനമായി പ്രഖ്യാപിക്കപ്പെട്ടത്.
1950ല് എല്ലാ അംഗ
രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത്
പ്രവര്ത്തിക്കുന്ന
സംഘടനകളെയും വിളിച്ച് കൂട്ടി ഈ
ദിനം ആഘോഷിക്കാന്
തീരുമാനമെടുത്തു.
എല്ലാ വര്ഷവും ഈ ദിനത്തില് ഉന്നതതല
രാഷ്ട്രീയ
സമ്മേളനങ്ങളും സാംസ്കാരിക
പരിപാടികളും സംഘടിപ്പിക്കുന്നു.
മനുഷ്യാവകാശ പ്രശ്നങ്ങള്
സംബന്ധിച്ചുള്ള
വിഷയങ്ങളിലാകും പരിപാടികള്
സംഘടിപ്പിക്കുന്നത്.
അഞ്ച് വര്ഷം കൂടുമ്പോള് നല്കുന്ന
മനുഷ്യാവകാശം സംബന്ധിച്ചുള്ള
അവാര്ഡും ഈ ദിനത്തിലാണ് നല്കുന്നത്.
മനുഷ്യാവകാശ രംഗത്ത്
പ്രവര്ത്തിക്കുന്ന നിരവധി സര്ക്കാര്,
സര്ക്കാരേതര സംഘടനകള് ഈ
ദിനത്തില് പ്രത്യേക പരിപാടികള്
സംഘടിപ്പിക്കുന്നു.
ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷ
ജീവിക്കാനുള്ള അവകാശമാണിത്.
സ്വകാര്യത, മതവിശ്വാസം,
അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള
സംരക്ഷണം. വീട്, ഭക്ഷണം,
വസ്ത്രം എന്നിവയോടു കൂടിയ
ജീവിതം നയിക്കാനുള്ള അവകാശം.
വാര്ദ്ധക്യം, വൈധവ്യം, ശാരീരിക
ബലഹീനതകള് എന്നീ അവസ്ഥയില്
ലഭിക്കേണ്ട സംരക്ഷണം.
നിയമത്തിനുമുന്നില് ഉള്ള സംരക്ഷണം,
കുറ്റവാളി എന്ന്
തെളിയിക്കപ്പെടും വരെ നിരപരാധി
അവകാശം, അന്യായമായില് തടങ്കലില്
പാര്പ്പിക്കില്ല എന്ന ഉറപ്പ്
ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്
തന്നെ മനുഷ്യാവകാശങ്ങളായി പരിഗ
ഇത്തരത്തിലുള്ള സംരക്ഷണങ്ങള്
നിലനില്ക്കെ തന്നെ മനുഷ്യാവകാശങ്ങ
ലോകമെമ്പാടും ഹനിക്കപ്പെടുന്നു
എന്നത് സത്യമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദള
വിഭാഗങ്ങള്ക്ക് നേരെയുള്ള
അക്രമം ഇന്നും തുടരുന്നത് ദു:ഖകരമാണ്.
ഭോപ്പാല് ദുരന്തം കഴിഞ്ഞ്
ഇതുവരെയും മതിയായ
നഷടപരിഹാരം വിതരണം നടന്നില്ലെ
യാഥാര്ത്യം നമുക്ക്
വിശ്വസിക്കാതിരിയ്ക്കാന് പറ്റുമോ?
ഇന്ത്യയിലുടനീളം അന്യായമായുള്ള
തടങ്കലില് വയ്പ്പും ലോക്കപ്പ്
മര്ദ്ദനവും പതിവാണ്, പരസ്യമായ
രഹസ്യവും. രാഷ്ട്രീയപ്പാര്ട്ടികള്
ഹര്ത്താലെന്ന ഓമനപ്പേരില്
നിത്യവും ജനങ്ങളുടെ സഞ്ചാര
സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഇതിന്
നടപ്പുവര്ഷം ഏറ്റവും കൂടുതല് ഇരയായത്
കേരളത്തിലെ പ്രബുദ്ധ ജനതയാണെന്നത്
വൈരുദ്ധ്യമാവാം! ഇത്തരത്തിലുള്ള
സാമൂഹിക അനീതികള്ക്കെതിരെ നമുക്ക്
ഈ ലോക മനുഷ്യാവകാശ ദിനത്തില്
ഒരുമിക്കാം.
2014 ഡിസംബർ 10, ബുധനാഴ്‌ച
ഇന്ന് ഡിസംബർ 10 മനുഷ്യാവകാശ ദിനം
2014 ഡിസംബർ 9, ചൊവ്വാഴ്ച
പടിഞ്ഞാറന്‍ കാറ്റ് ഇന്ത്യന്‍ മനസുകളെ ചൂട് പിടിപ്പിക്കുമ്പോള്‍
അറുപതുകള്‍ സ്ത്രീവാദത്തിന്‍റെ കാലഘട്ടമായിരുന്നു. ഫെമിനിസം പാശ്ചാത്യരാജ്യങ്ങളില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചത് സ്ത്രീകളുടെ അവകാശങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് തെരുവുകളിലും ബൗദ്ധിക മേഖലകളിലും ഇരച്ചുകയറ്റം നടത്തിയതോടെയാണ്. പുരുഷന്മാരുടേതിനു സമാനമായ അവകാശങ്ങള്‍ക്ക് തങ്ങള്‍ക്കും അര്‍ഹതയുണ്ട് എന്ന വാദം മൂര്‍ധന്യതയിലെത്തിയപ്പോള്‍ ബ്രായില്‍നിന്നും (മുലക്കച്ച) പ്രസവത്തില്‍നിന്നും തങ്ങള്‍ക്ക് മുക്തി നേടണമെന്ന അലമുറ പോലും മുഴങ്ങിക്കേട്ടു. അത് ചെന്നുകലാശിച്ചത് എണ്ണമറ്റ നിയമനിര്‍മാണങ്ങളിലാണ്. പ്രകൃതിക്ക് വിരുദ്ധമായ, പരന്പരാഗത മൂല്യങ്ങളുമായി യോജിച്ചുപോകാത്ത, കുടുംബത്തെ ശിഥിലമാക്കുന്ന, സ്ത്രീപുരുഷബന്ധത്തില്‍ കാലുഷ്യം വിതക്കുന്ന ഒരു പിടി നിയമനിര്‍മാണങ്ങള്‍ യൂറോപ്പും അമേരിക്കയും ചുട്ടെടുത്തപ്പോള്‍ അത് വലിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചു. സ്ത്രീവിമോചനത്തിന്‍റെ വഴിയില്‍ തങ്ങള്‍ ബഹുദൂരം സഞ്ചരിച്ചുവെന്ന അവകാശവാദങ്ങള്‍ സര്‍വത്ര മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങി. അതിന്‍റെ പരിണതി എന്തായിരുന്നുവെന്ന് പരിശോധിക്കുന്നതിനു മുന്പ് നിങ്ങളുടെ ശ്രദ്ധ മറ്റൊരു ദിശയിലേക്ക് തിരിക്കട്ടെ.
അറുപതുകളില്‍ പടിഞ്ഞാറന്‍ തെരുവുകളെ ചൂട് പിടിപ്പിച്ച മുദ്രാവാക്യങ്ങളെയും അവകാശവാദങ്ങളെയും കടത്തിവെട്ടുന്ന ചില പ്രകടനങ്ങള്‍ കൊച്ചുകേരളമടക്കമുള്ള ഇന്ത്യന്‍ ചുറ്റുപാടില്‍നിന്ന് ഉച്ചത്തില്‍ കേള്‍ക്കുന്പോള്‍ എന്താണതിന്‍റെ അടിയൊഴുക്ക് എന്നു മനസ്സിലാവാതെ ഓള്‍ഡ് ജനറേഷന്‍’ അന്തം വിട്ടുനില്‍ക്കുകയാണ്. ചുംബന സമരത്തിന്‍റെ കുതൂഹലമാണെങ്ങും. കൊച്ചിയില്‍നിന്ന് തുടങ്ങി, ഹൈദരാബാദിലും കൊല്‍ക്കൊത്തയിലും ദില്ലിയിലും ബങ്കളൂരുവിലുമൊക്കെ ആഞ്ഞുവീശുന്ന ചുംബനക്കാറ്റ് പെട്ടെന്നാര്‍ക്കും നിര്‍വചിക്കാനാവാത്ത ഒരവസ്ഥാവിശേഷത്തിലേക്ക് നമ്മുടെ ജീവിതപരിസരത്തെ പരിവര്‍ത്തിതമാക്കിയിരിക്കുന്നു. തുടക്കം കോഴിക്കോട്ടങ്ങാടിയില്‍ ഒരു റസ്റ്റോറന്‍റിലിരുന്ന് ഒരു യുവാവും യുവതിയും ചുംബിച്ചതാണത്രെ. കാര്യമായി ആരും തിരിഞ്ഞുനോക്കാത്ത ഒരു ചാനല്‍ ആ രംഗം ഒപ്പിയെടുത്ത് നാടാകെ പ്രസരിപ്പിച്ചതോടെ സദാചാര പോലിസ്’ വേഷമിട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റസ്റ്റോറന്‍റ് തച്ചുതകര്‍ത്ത് അവസരം മുതലെടുത്തു. ആക്രമണകാരികളെ പൊലിസ് അറസ്റ്റ് ചെയ്യുന്നതോടെ തീരേണ്ട പ്രശ്നം മറ്റൊരു രൂപം പ്രാപിക്കുന്നതാണ് പിന്നീട് നാം കണ്ടത്. സദാചാര പോലിസിനെ വെല്ലുവിളിച്ച ഒരു കൂട്ടം സ്വാതന്ത്ര്യ പോരാളികള്‍’ തങ്ങള്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് പരസ്യ ചുംബനം നടത്തി വിലക്കുകള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താന്‍ പോവുകയാണെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ വിളംബരം ചെയ്തു . എന്നാല്‍ അതൊരു ചരിത്രസംഭവം’ ആയി മാറുമെന്ന് ആരും നിനച്ചിരുന്നില്ല. കിസ് ഓഫ് ലവ്’ (സ്നേഹ ചുംബനം) വെറുമൊരു പ്രതിഷേധത്തിലോ പ്രതീകാത്മക വിനോദങ്ങളിലോ ഒടുങ്ങുമെന്ന് കരുതിയവര്‍ക്ക് തെറ്റി. 2014 നവംബര്‍ 2 ചരിത്രത്തില്‍ ഇടം നേടുന്നത് ദിശാബോധം നഷ്ടപ്പെട്ട, ആശയസന്ദിഗ്ധതയിലകപ്പെട്ട ഒരു തലമുറയുടെ അÇീലകരമായ ചുവടുവെപ്പുകളിലൂടെയാണ്. സദാചാര പോലിസിന് എതിരായ നീക്കം വഴിതെറ്റി എത്തിയത് പരസ്യമായി ചുംബിക്കാനും ഇണചേരാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തലതിരിഞ്ഞ ചിന്തയിലാണ്. ആ ഞായറാഴ്ച കൊച്ചി നഗരം ഒരു തരത്തില്‍ യുദ്ധക്കളമായി മാറിയപ്പോഴാണ് കേരളസമൂഹം എവിടെ എത്തിനില്‍ക്കുന്നുവെന്നും സമൂഹത്തിന്‍റെ വിചാരഗതിയില്‍ സമീപകാലത്ത് സംഭവിച്ച മാറ്റങ്ങള്‍ എത്ര വിപദ്കരമാണെന്നും ജനം തിരിച്ചറിഞ്ഞത്. ചുംബനസമരം പൊടിപാറിച്ചപ്പോള്‍ കേരളീയസമൂഹം രണ്ടു ചേരികളായി തിരിഞ്ഞു വാദപ്രതിവാദങ്ങളുമായി ഏറ്റുമുട്ടി. സാക്ഷാല്‍ കമ്യുണിസ്റ്റുകാര്‍ പകല്‍ വെളിച്ചത്തില്‍ പൊതുസ്ഥലത്ത് ചുംബിക്കാന്‍ യുവതീയുവാക്കള്‍ക്ക് അവകാശമുണ്ടെന്ന് പരസ്യമായി വാദിച്ചു. സദാചാര പോലിസുകാര്‍ക്ക് നഗ്നസന്ന്യാസിമാരെ തുണിയുടുപ്പിക്കാന്‍ ധൈര്യമുണ്ടോ എന്ന് രാജേഷ് എം.പി ചോദിച്ചപ്പോള്‍ ജനം കൈയടിച്ചു. ചുംബിക്കാന്‍ ഇറങ്ങിയ യുവതീയുവാക്കളെ പോലിസ് തല്ലിച്ചതക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതില്‍ സഖാവ് പിണറായി വിജയന്‍ ധര്‍മരോഷം കൊണ്ടു. കേരളത്തിലെ ഇടതുചിന്ത എപ്പോഴാണ് ഇത്ര വലത്തോട്ട് മാറി ചലിക്കാന്‍ തുടങ്ങിയതെന്ന് പലരും ചോദിച്ചുപോയ സന്ദര്‍ഭം. ഹോട്ടലില്‍ കയറി ഗുണ്ടായിസം കാണിച്ച യുവമോര്‍ച്ചക്കാര്‍ക്ക് എതിരായ സമരം യഥാര്‍ഥത്തില്‍ ന്യൂജനറേഷന്‍റെ’ വിചാരവൈകൃതങ്ങളുടെ ചിന്താപരമായ പ്രോദ്ഘാടനമായി മാറിയത് പരന്പരാഗത മൂല്യവിചാരത്തില്‍ വിശ്വസിക്കുന്നവരെ അദ്ഭുതപ്പെടുത്തി. പിന്നീട് നടന്ന ചര്‍ച്ചകളിലെല്ലാം മുഴങ്ങിക്കേട്ട ചോദ്യം, നമ്മുടെ യുവതീയുവാക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാനും സ്വഹിതാനുസാരം ശരീരത്തെ ഉപയോഗപ്പെടുത്താനുമുള്ള അവകാശത്തിന്തടസ്സം നില്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് എന്തവകാശം എന്നതാണ്.
ആ ചോദ്യം ഉത്തരം കിട്ടാത്ത മറ്റനവധി ചോദ്യങ്ങള്‍ സമൂഹത്തിന്‍റെ മുന്നില്‍ കൊണ്ടിട്ടു. എന്താണ് സ്വാതന്ത്ര്യം? എന്താണ് സ്വകാര്യത? രഹസ്യമായി ചെയ്യേണ്ട ചുംബനവും രതിയുമൊക്കെ പരസ്യമായി ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടോ? തനിക്ക് കംഫര്‍ട്ടായി’ തോന്നുന്ന വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന വാദം അംഗീകരിക്കുന്പോള്‍ ഒരുവസ്ത്രവും ഇല്ലാതെ പൊതുനിരത്തിലൂടെ നടന്നുപോകണമെന്ന് ഏതെങ്കിലും പെണ്‍കുട്ടിക്ക് തോന്നിയാല്‍ അതും വകവെച്ചുകൊടുക്കാന്‍ നമുക്ക് ബാധ്യതയില്ലേ? ഏറ്റവും പ്രസക്തമായ ചോദ്യം ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ മാത്രം ഇവിടെ എന്തുസംഭവിച്ചു എന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമുഹികമാറ്റങ്ങളുടെയും അതു തുറന്നുവിട്ട ചിന്താപരമായ കാലുഷ്യത്തിന്‍റെയും ഉള്ളടക്കത്തെ കുറിച്ച് നാം ഇതുവരെ പഠിക്കാന്‍ മെനക്കെട്ടില്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്. മൊബൈല്‍, ഫെയ്സ്ബുക്ക്, ഇന്‍റനെറ്റ്, യൂട്യൂബ്, വാട്സ്ആപ് തുടങ്ങി ആശയവിനിമയ രംഗത്തുണ്ടായ മുന്നേറ്റം നാം ഇതുവരെ കെട്ടിപ്പൊക്കിയ സദാചാരത്തിന്‍റെ സകല ഭിത്തികളും തട്ടിത്തകര്‍ത്തത് നാം കാണാതെപോയി. കുട്ടികള്‍ പോലും സ്മാര്‍ട്ട്് ഫോണ്‍ ഉപയോഗിച്ചു നഗ്നചിത്രങ്ങളും രതിവൈകൃതങ്ങളും കണ്ട് നാറുകയായിരുന്നു. കൗമാരപ്രായക്കാരുടെ ജീവിതശൈലിയിലും വിചാരവികാരങ്ങളിലും അടുത്തിടെയുണ്ടായ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങള്‍ നമുക്കാര്‍ക്കും അടയാളപ്പെടുത്താന്‍ സാധിച്ചില്ല. തന്‍റെ സഹപാഠിനിയുടെ നഗ്നചിത്രം കുളിമുറിയില്‍ കാമറ ഒളിപ്പിച്ചു വെച്ച് പകര്‍ത്തിയ രംഗം കാണിച്ചു ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ച കൗമാരക്കാരന്‍ കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ അവളുടെ അമ്മയോട് മകളില്ലെങ്കില്‍ അമ്മ മതി എന്ന് പറഞ്ഞ് ഒത്തുതീര്‍പ്പിനു ശ്രമിക്കുന്ന രംഗം ചിത്രീകരിച്ച ചലചിത്രം എത്ര യുവതീയുവാക്കളെ വഴിതെറ്റിച്ചിട്ടുണ്ടാവുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവണമെന്നില്ല. അടുത്ത കാലത്ത് ന്യൂജനറേഷനില്‍നിന്നും പുരോഗമനവാദി’കളില്‍നിന്നും ഏറ്റവുമധികം വിമര്‍ശം കേള്‍ക്കേണ്ടി വന്നത് ആര്‍ക്കാണെന്നറിയില്ലേ? ഗാനഗന്ധര്‍വന്‍ യേശുദാസിനുതന്നെ. സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് അദ്ദേഹം ഒരഭിപ്രായപ്രകടനം നടത്തിയപ്പോഴേക്കും കേരളം ഒന്നൊടങ്കം അദ്ദേഹത്തെ കടിച്ചുകീറാന്‍ മുതിര്‍ന്നില്ലേ? ഒരാള്‍ക്കും അദ്ദേഹത്തെ ന്യായീകരിക്കാന്‍ ധൈര്യമുണ്ടായില്ല. ആ വിവാദം കേരളീയ സമൂഹത്തിന്‍റെ സാമൂഹികചിന്തകളില്‍ വന്ന മാറ്റത്തെയാണ് പ്രതിഫലിപ്പിച്ചതെന്ന് ചുംബനസമരത്തിനു ശേഷമാണ് പലര്‍ക്കും ബോധ്യം വന്നത്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ ഇന്തോഅറബ് സാംസ്കാരിക സമിതി സംഘടിപ്പിച്ച ശുചിത്വ കേരളം, സുന്ദരകേരളം ‘ പരിപാടിയില്‍ പങ്കെടുത്ത് യേശുദാസ് പറഞ്ഞത് ഇത്രമാത്രം സ്ത്രീകള്‍ ജീന്‍സിട്ടു മറ്റുള്ളവരെ വിഷമിപ്പിക്കരുത്. നമുക്ക് ദൈവം തന്നിട്ടുള്ള കണ്ണ് എല്ലാവസ്തുക്കളെയും കണ്ടു രസിക്കാനുള്ളതാണ്. ജീന്‍സ് ഇട്ടിട്ടുണ്ടെങ്കില്‍ ജീന്‍സിന് അപ്പുറമുള്ളതും ശ്രദ്ധിക്കാന്‍ തോന്നും. ആ ഒരു സിദ്ധിയാണ് നമുക്കുള്ളത്. അതുകൊണ്ട് നമുക്ക് പറ്റിയ രീതിയിലുള്ള, മറച്ചുവെയ്ക്കേണ്ടത് മറച്ചുവെച്ചുകൊണ്ടുള്ള വസ്ത്രധാരണമാണ് വേണ്ടത്’. ഇത് പറഞ്ഞപ്പോഴേക്കും യേശുദാസ് അറുപിന്തിരിപ്പനും സ്ത്രീവിരുദ്ധനും യാഥാസ്ഥിതികനുമായി. സ്ത്രീകളെ അദ്ദേഹം അപമാനിക്കുകയാണെന്നും സ്ത്രീകള്‍ക്ക് സ്വോഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്യത്തെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നതെന്നുവരെ മുറവിളി ഉയര്‍ന്നു. ജീന്‍സും മറ്റു വസ്ത്രങ്ങളും ധരിച്ചാലുള്ള പ്രഥമകാഴ്ചയിലുള്ള വ്യത്യാസം പോലും അംഗീകരിക്കാന്‍ ഭൂരിഭാഗവും തയാറായില്ല. പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഓര്‍ത്താണ് യേശുദാസ് ഇത്തരമൊരു ഉപദേശം നല്‍കിയതെന്ന് സമ്മതിക്കാന്‍ ഏതാനും യുവതികളേ ഉണ്ടായിരുന്നുള്ളൂ. അതേസമയം, ജീന്‍സ് ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും ഒരാളും മുന്നോട്ടുവന്നില്ല. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഉദര സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന വിദഗ്ധ ഉപദേശം കേട്ടതായി പോലും നടിച്ചില്ല. വായു സഞ്ചാരമുള്ള, അയവുള്ള വസ്ത്രമാണ് എല്ലാ വിഭാഗക്കാര്‍ക്കും അഭികാമ്യം എന്ന വസ്തുത പോലും ഗൗനിക്കാനുള്ള സംസ്കാരം നഷ്ടപ്പെട്ടുപോയി.
തങ്ങള്‍ക്ക് തോന്നിയത് പോലെ വേഷമണിയും, അത് ചോദ്യം ചെയ്യാന്‍ നിങ്ങളാര്’ എന്ന ധാര്‍ഷ്ട്യസ്വരം അവശേഷിക്കുന്ന സാമൂഹിക മൂല്യങ്ങള്‍ കൂടി കുടഞ്ഞുമാറ്റാനുള്ള ഒരു കാലഘട്ടത്തിന്‍റെ ആവേശത്തെയാണ് എടുത്തുകാണിക്കുന്നത്. ഇതിനെല്ലാം മാതൃക പടിഞ്ഞാറാണ്. പടിഞ്ഞാറ് എന്തു കാണിച്ചാലും അത് പരിഷ്കൃതവും പുരോഗമനപരവുമാണെന്ന മിഥ്യാധാരണയില്‍നിന്നാണ് സകല വൈകൃതങ്ങളും ഉടലെടുക്കുന്നത്. അടുത്ത കാലത്താണ് ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ആണും പെണ്ണും തെരുവില്‍ ഏറ്റുമുട്ടുന്ന തരത്തില്‍ ചില പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. ‘ങ്യ റൃല ്യൈ രവീശരല’ ( എന്‍റെ വസ്ത്രം എന്‍റെ ഇഷ്ടം) എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരുവിലിറങ്ങാന്‍ കെനിയയിലെ സ്ത്രീകള്‍ക്ക് കാരണം കിട്ടിയത് എല്ലാം തുറന്നുകാണിച്ച് ഒരു സ്ത്രീ റോഡിലിറങ്ങിയപ്പോള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ അവളെ വളഞ്ഞുവെച്ച് വിവസ്ത്രയാക്കിയ സംഭവമാണ്. സ്ത്രീ എന്തുധരിച്ചാലും പുരുഷന്‍ അത് അംഗീകരിച്ചുകൊള്ളണമെന്നും വസ്ത്രധാരണത്തെ ചോദ്യം ചെയ്യുന്നത് അവളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നുമാണ് ഈ സ്ത്രീകളുടെ വാദം. എന്നാല്‍, പാശ്ചാത്യലോകത്തെ മാതൃകയാക്കി അര്‍ധനഗ്നരായി നടക്കുന്നതിനെതിരെ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ന് പ്രതിഷേധം അലയടിക്കുന്നുണ്ട്. നമീബിയയില്‍ ഈയിടെ ഇതുപോലുള്ള വിവാദങ്ങള്‍ തല പൊക്കുകയുണ്ടായി. അനാഫ്രിക്കന്‍’ വസ്ത്രധാരണ രീതി സമൂഹത്തിനു ഗുണം ചെയ്യില്ലെന്ന് വാദിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ രംഗത്ത് എത്തിയതോടെ ശരീരം മറക്കുന്ന വസ്ത്രത്തിനു വേണ്ടിയുള്ള ശബ്ദം കേവലം ഇസ്ലാമിന്‍േറത് അല്ലെന്ന് ജനത്തിന് മനസ്സിലായിത്തുടങ്ങി. നമീബിയയില്‍ മുട്ടിന്‍കാലിനു മുകളില്‍ അവസാനിക്കുന്ന പാവാടക്കെതിരെ നിയമനിര്‍മാണം കൊണ്ടുവന്നപ്പോള്‍ സേവ് ദി മിനിസ്കേര്‍ട്ട്’ കാന്പയിയിനുമായി കന്പാലയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പ്രകടനം നടത്തുകയുണ്ടായി. മലേഷ്യയില്‍ ക്രോസ് ഡ്രസിങ്ങി’നെ ( പുരുഷന്മാര്‍ സ്ത്രീകളുടെ വസ്ത്രവും തിരിച്ചും ധരിക്കുന്നത് ) കുറിച്ചുള്ള വിവാദം കോടതികയറിയത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. പെണ്‍വേഷം കെട്ടാന്‍ ചില ആണുങ്ങള്‍ തുനിഞ്ഞപ്പോള്‍ അതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായത് സ്വാഭാവികം.
ഞങ്ങളോ നശിച്ചു ഇനി മറ്റുള്ളവര്‍ മാത്രം സുരക്ഷിതരാവേണ്ട എന്ന മനോരോഗമാണ് സ്വന്തം വൃത്തികെട്ട സംസ്കാരം തന്ത്രത്തില്‍ കയറ്റി അയച്ച് ഇതര സമൂഹങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനും ജീര്‍ണതയുടെ പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കാനും പഴയകോളനി ശക്തികള്‍ക്ക് പ്രചോദനമാകുന്നത്. കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യവാഞ്ഛയില്‍ വ്യക്തികളുടെ സര്‍വസുരക്ഷിതത്വവും നഷ്ടപ്പെടുത്തിയ ഒരു ലോകത്തെ മാതൃകയാക്കുന്പോഴുള്ള അപകടം പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കുടുംബവ്യവസ്ഥ തകരുന്നതോടെ നഷ്ടപ്പെടുന്നത് വ്യക്തിയുടെ സുരക്ഷിതത്വവും സമൂഹത്തിന്‍റെ സമാധാനവുമാണ്. പരസ്യചുംബനം തട്ടിത്തകര്‍ക്കുന്ന മറ പരസ്യലൈംഗികതയിലേക്കായിരിക്കും വഴി തുറക്കുക. നമ്മുടെ ബീച്ചുകളില്‍ സായാഹ്നങ്ങളില്‍ കാറ്റുകൊള്ളാന്‍ വരുന്ന കുടുംബങ്ങള്‍ ഒരിക്കലും സഭ്യതയുടെ അതിര്‍വരന്പ് മറികടന്നു പെരുമാറാത്തത് ഭാര്യഭര്‍ത്താക്കന്മാരായാലും ശരി ചിലത് രഹസ്യമായി കിടപ്പറകളില്‍ മാത്രമേ ചെയ്യാവൂ എന്ന മൂല്യവിചാരം കൊണ്ടാണ്. ആ മൂല്യവിചാരം വലിച്ചെറിയാന്‍ ആര് മുന്നോട്ടുവന്നാലും അത് സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയും തിന്മയിലേക്കുള്ള ആട്ടിത്തെളിക്കലുമാണ്. അവരോട് പോരാടേണ്ടത് കായികമായോ ചാനല്‍ ചര്‍ച്ചകളിലൂടെയോ അല്ല. ശാന്തമായ അന്തരീക്ഷത്തില്‍, സ്വസ്ഥമായി ഇരിക്കുന്പോഴാണ്. കുത്താന്‍ വരുന്ന പോത്തിനോട് വേദമോദിയിട്ട് ഫലമില്ല. അരാഷ്ട്രീയവത്കരണവും അഴിമതിയുടെ വേലിയേറ്റവും നേതൃഗുണമുള്ള നേതാക്കളുടെ അഭാവവും ജീര്‍ണമായ ജീവിതപരിസരവും എന്തു തോന്ന്യാസം പ്രവര്‍ത്തിക്കാനും ജനത്തിന് ധൈര്യം പകരുന്പോള്‍ സദാചാരത്തെ കുറിച്ചുള്ള അടിബലമുള്ള കാഴ്ചപ്പാട് മുന്നില്‍ അവതരിപ്പിക്കുന്നവര്‍ പുതിയ കാലത്തിന്‍റെ ശക്തമായ ഉപാധികളെയാണ് അവലംബിക്കേണ്ടത്. വരുംതലമുറയെ ഓര്‍ത്തെങ്കിലും ഫലപ്രദമായ പ്രചാരണ, അവബോധ കാന്പയിന്‍ സംഘടിപ്പിക്കുന്നതിലാവണം ഊന്നല്‍ നല്‍കേണ്ടതെന്നാണ് ശാഹിദിന് ഓര്‍മപ്പെടുത്താനുള്ളത്.
ശാഹിദ്
2014 ഡിസംബർ 3, ബുധനാഴ്‌ച
ദാരിദ്ര്യം ഉണ്ടാക്കുന്ന ചില കാര്യങ്ങൾ
നിസ്കാരത്തിൽ അലസത കാണിക്കുക
വലിയ അശുദ്ധിക്കാരാൻ കുളിക്കാതെ ഭക്ഷണം കഴിക്കുക
താഴെ വീണ ഭക്ഷണത്തെ നിസാരപെടുത്തുക
വീട്ടിൽ ചപ്പുചവറുകൾ കൂട്ടി ഇടുക
കക്കൂസിൽ വുളു ചെയ്യുക
താടിക്ക് കൈ കൊടുത്തിരിക്കുക
ഇഷാ മഖ്‌രിബിനെടയിൽ ഉറങ്ങുക
സുബിഹി നിസ്കാരത്തിനു ശേഷം പള്ളിയിൽ നിന്നും ധ്രിദിയിൽ പോകുക
പള്ളിയിൽ ഇടതു കാൽ വെച്ച് കയറുക
പള്ളിയിൽ ശബ്ദമുയർത്തി (ലൌകിക കാര്യങ്ങൾ) സംസാരിക്കുക
മാതാപിതാക്കളെ ചീത്ത വിളിക്കുക
മക്കള്ക്കെതിരായി മാതാപിതാക്കൾ തിന്മ കൊണ്ട് ദുഹ ചെയ്യുക
ചിലന്തിവല വീട്ടിൽ നിന്നും നീക്കം ചെയ്യാതിരിക്കുക
യാചകർക്കു റൊട്ടി പോലോത്തവ നൽകി പകരം സാദനം വാങ്ങുക
യാചിക്കുക
ആഹാര സാധനങ്ങളുള്ള പത്രങ്ങൾ മൂടി വെക്കാതിരിക്കുക
നഗ്നമായി ഉറങ്ങുക
നഗ്നമായി മൂത്രം ഒഴിക്കുക
വിളക്ക് ഊതി അണക്കുക
ശരീരത്തിൽ വെച്ച് വസ്ത്രം തുന്നുക
വാതിൽ പടിയിൽ ഇരിക്കുക
ധരിച്ചിരിക്കുന്ന വസ്ത്രം കൊണ്ട് മുഖം തുടക്കുക
ഖിബ്ലയ്ക്ക് അഭിമുഖമായി മലമൂത്ര വിസർജ്ജനംചെയ്യുക
(صلاح الدين)
Idu send cheydu thanna wyakthikk iru loka vijayam nalkatte. ...aameen
2014 ഡിസംബർ 1, തിങ്കളാഴ്‌ച
മുത്തുനബിയെ കിനാവിൽ കാണാനുള്ള വഴികൾ ഹബീബലി ജിഫ്രിയുടെ വാക്കുകളിൽ നിന്നും ...തർജുമ ചുവടെ ....
യാ സയ്യിദീ..മുതുനബിയെ കിനാവിൽ കാണാനുള്ള വഴിയൊന്നു പറഞ്ഞു തരുമോ?
അള്ളാഹു നമ്മെ ആ തിരു കാഴ്ച കൊണ്ടനുഗ്രഹിക്കട്ടെ ..ആമീൻ
ആ കാഴ്ചയിലേക്ക് അതിയായ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും അള്ളാഹുവത് പൂർതീകരിചു തരും ..
ആ തിരുകാഴ്ച ക്ക് വഴിയൊരുക്കാൻ 4 രൂപമാണ് ആരിഫീങ്ങൾ പറയുന്നത് ...
1---മുത്ത് നബിയുടെ മേൽ ധാരാളമായി സ്വലാത്ത് ചൊല്ലുക
ഹാഫിള് സഖാവി തന്റെ അൽ ഖൌലുൽ ബധീഊ ഫീ സ്വലതി അലൽ ഹബീബി ഷഫീഉ ഇൽ പറയുന്നു ..മിനിമം 300 സ്വലാത്ത് ഒരു ദിനം മുതുനബിയുടെ മേൽ പതിവാക്കുക...അത് "''"അള്ളാഹുമ്മ സ്വല്ലി അലയ്ഹി""" എന്നോ """"അള്ളാഹുമ്മ സ്വല്ലി അല സയ്യിദിന മുഹമ്മദി നബിയ്യുൽ ഉമ്മിയ്യ് വ അലാ ആലിഹി വ സ്വഹ്ബിഹി വ സല്ലിം """"..തുടങ്ങി മുതുനബിയുടെ മേലുള്ള ഏതു തരം സ്വലാതുമാവാം ...
2--- മുത്ത് നബിയുടെ സുന്നത്തിനെ ബഹുമാനിക്കുക ...
ഒരു സുന്നത്തായ പ്രവർത്തനം ചെയ്യൽ മാത്രമല്ല ..അവയോടുള്ള ബഹുമാനവും മുത്ത് നബിയോടുള്ള പരിപൂർണ മായ ചര്യ അനുധാവനം ചെയ്യൽ കൂടിയാണെന്ന് മനസ്സിലുണ്ടാവണം ...ഉദാഹരണം വലതു കരം കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ അത് സുന്നത്ത് തന്നെ ..അത് നമുക്ക് കഴിക്കാൻ എളുപ്പമായ രൂപം ആയതു കൊണ്ട് മാത്രമല്ല മറിച്ചു ഹബീബ് ചെയ്തത് അങ്ങനെയാണ് ..അത് കൊണ്ട് ഞാനും ചെയ്യുന്നു ..എന്നൊരു കരുത്തുണ്ടാവണം...മനസ്സ് മുതുനബിയുമായി ബന്ധിക്കുക
അപ്പ്രകാരം വീടുകളിൽ വലതു കാൽ വെച്ച് കയറു മ്പോഴും ഇടതു കാൽ വെച്ച് ഇറങ്ങുമ്പോഴും ..ഇതൊക്കെ ഹബീബ് ചെയ്തതിനാൽ ചെയ്യുന്നുവെന്ന ഒരു കരുത്ത്..പുണ്യ പൂമെനിയെ പിന്തുടരുന്നുവെന്ന ഒരു നിയതുണ്ടാവണം..
അതാണ് സുന്നത്തിനെ ബഹുമാനിക്കുകയെന്നതിന്റെ അർഥം
ആളുകളെ അഭി മുഖീകരിക്കുമ്പോൾ പുഞ്ചിരി മുഖതുണ്ടാവുക ..ഹബീബ് പൊട്ടിച്ചിരി ക്കാറുണ്ടായിരുന്നില്ല...എപ്പോഴും മുഖത് പുഞ്ചിരി സൂക്ഷിക്കുമായിരുന്നു ..അവിടുന്ന് പുഞ്ചിരി തൂകുന്ന മുഖവുമായി ടല്ലാതെ ഒരാളെയും അഭി മുഖീ കരിച്ചിട്ടില്ല ..അതാണ് ഹബീബിന്റെ വഴി ...
3---മുത്ത് നബിയുടെ ഉമ്മതിനു ,,സമുദായത്തിന് സേവനം ചെയ്യുക ....
നാം മറ്റൊരാൾക്ക് സേവനം ചെയ്യുന്നതിൽ യാതൊരു പിശുക്കും കാണിക്കരുത് ...സേവനം ചെയ്യൽ വെറും മുസ്ലിമീങ്ങൾക്ക് മാത്രമല്ല ...എല്ലാ സമുദായത്തിനും വേണം ...കാരണം മുതുനബി അകില ലോകത്തിനും കാരുണ്യമാണ് ...
4---മുതുനബിയിലേക്ക് ആളുകളെ ക്ഷണിക്കുക ...
ഇതിന്റെ കൂടെ മുത്ത് നബിയുടെ പ്രതേകതകൾ എടുത്തു പറയുന്ന 3 തരം ഗ്രന്ഥങ്ങളുണ്ട് ..സീറകൾ,ശമാഇലുകൾ ,ഖസാഇസുകൾ തുടങ്ങിയവ...
മുത്ത് നബിയുടെ ചരിത്രങ്ങൾ,,, സീറകളും.
സ്വഭാവ ശരീര രൂപ ഘട നയെ കുറിച്ച് പറയുന്നത് ഷമാഇലുകളും .
അള്ളാഹു ഹബീബിന് മാത്രമായി ചെയ്ത ഗുണഗണങ്ങൾ എടുത്തു പറയുന്നത് ഖസാഇസുക ളും.
ഇത്തരം ഗ്രന്ഥങ്ങളും അധികരിച്ച് വായിക്കുക ..മുത്ത് നബിയെ നന്നായി പഠിക്കുക ...
അള്ളാഹു ഹബീബിനോടുള്ള മഹബ്ബത് നമ്മുടെ ഹൃദയത്തിൽ നിറക്കട്ടെ ...ആമീൻ
വേറൊന്നു കൂടെയുണ്ട് മുത്ത് നബിയോട് ഹുബ്ബ് കൊണ്ട് ഒരു പ്രതേക തരം ബന്ധം ഉണ്ടാക്കുക ..ആ പൂമുഖം കാണാനുള്ള അതിയായ ആഗ്രഹം ..പെട്ടെന്ന് തന്നെ തിരു കാഴ്ച്ചക്കുള്ള പ്രാർഥനകൾ ..യാ റബ്ബ് നിന്റെ ഹബീബിനെ കാണിച്ചു തന്നെനെ ആദരിക്കൂ അള്ളാഹ്...എന്നൊക്കെയുള്ള തേട്ടങ്ങൾ..
അള്ളാഹു നമ്മെയും മുത്തുനബിയെ കിനാവിൽ കാണിച്ചനുഗ്രഹിക്കുമ്മാറാകട്ടെ...ആമീൻ
ഇഷ്ടമായെങ്കിൽ മറ്റുളവരിലേക്കു കൂടി എത്തിക്കൂ...ഹബീബിനെ അറിയിക്കൂ ....അത് കാരണം തിരു കാഴ്ചക്ക് വഴിയൊരുങ്ങട്ടെ..ആമീൻ