2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച

യേശുദാസും ജീൻസ്‌ പേന്റും

         യേശുദാസ്‌ പറഞ്ഞതാണ്‌ ശരി പെൺകുട്ടികളുടെ ശരീര ഭാകങ്ങൾ കാഴ്ച്ച വസ്തുക്കളെ പോലെ തെരുവിൽ പ്രദർശിപ്പിക്കുന്നതിലൂടെയാണ്‌ എല്ലാ പീഢനങ്ങൾക്കും വഴിയൊരുങ്ങുന്നത്‌.

          ഡൽ ഹിയിൽ പെൺകുട്ടി പീഡിക്കപ്പെട്ടു എല്ലാവരും പ്രതികളെ തേടിപ്പോയി എന്നാൽ പെണ്ണേ നീ എന്തെ അർദ്ദ നഗ്നയായി നടക്കുന്നു? എന്നു ചോദിക്കാൻ ആരേയും തന്നെ കാണുന്നില്ല.

             യേശുദാസിന്‌ പാട്ടിനോട്‌ കമ്പം മരുമകൾക്ക്‌ ഡാൻസിനോടാണ്‌ കമ്പം എന്ന് കരുതി യേശുദാസിനോട്‌ പാട്ട്‌ നിർത്തണമെന്ന് പറയുന്നതിലെന്ത്‌ പ്രസക്തി ആ രീതിയിലാണ്‌ പലരുടേയും അഭിപ്രായങ്ങൾ നീളുന്നത്‌ യേശുദാസിന്റെ പ്രസ്ഥാവന വന്നപ്പോയേക്കും മരു മക്കളുടെ ഫോട്ടോകൾ കൊടുത്ത്‌ ആദ്ധ്യം കുടുംബത്തെ നന്നാക്കൂ എന്നായി പലരുടെയും കമന്റുകൾ.

           പി ഗീതയെ പോലുള്ളവർ യേശുദാസിന്റെ മാന്യാഭിപ്രായത്തെ ഫത്‌വയായി മുദ്രകുത്താനും മടിച്ചില്ല. റിപ്പോർട്ടർ ചാനലിൽ പാർവ്വതി എന്നവർ പറഞ്ഞു സൗദി പോലുള്ള ഇടങ്ങളിലാണ്‌ പെൺ പീഢനങ്ങൾ കൂടുതൽ നടക്കുന്നതിന്ന് ഈ അഭിപ്രായത്തെ അറിവില്ലായ്മയായെ കാണാൻ സാധിക്കൂ. അമേരിക്കയും മറ്റും പറഞ്ഞാൽ അത്‌ വാർത്താ പ്രാധാന്യം നേടില്ല. വാർത്താ പ്രാധാന്യം നേടണമെങ്കിൽ അത്‌ സൗദിയോ മുസ്ലിം രാഷ്ട്രങ്ങളോ ആയെ തീരൂ ഇതും ഈ ചേച്ചിയെ ഇത്‌ പറയിപ്പിക്കാൻ പ്രേരിപ്പിച്ചു കാണും. ചേച്ചിയോടായി പറയുന്നു അറിവില്ലാഴ്മ ഒരു കുറ്റമല്ല അത്‌ അഹങ്കാരമായി കൊണ്ടു നടക്കരുത്‌.

            ഏറ്റവും കൂടുതൽ സ്റ്റ്രീകൾ ശരീര പ്രദർശനം നടത്തുന്ന രാജ്യമാണ്‌ അമേരിക്ക അവിടെ മുക്കാൽ ഭാഗത്തോളം സ്ത്രീകൾ പീഢനങ്ങൾക്കിരകളാണ്‌. സ്ത്രീ ശരീരം കച്ചവടവസ്തുവക്കുന്ന മറ്റു രാജ്യങ്ങളുടേയു സ്ഥിതി മറ്റൊന്നല്ല. ഇന്ത്യ, യുകെ, മെക്സികോ, കാനഡാ, ജർമ്മനി, സ്വീഡൻ, റഷ്യ, ബെൽജ്യം, തായ്‌ലന്റ്‌ എന്നിവിടങ്ങളിലെയും സ്ഥിതി അതു തന്നെയാണ്‌. ഇവിടങ്ങളിലെല്ലാം പീഢിപ്പിക്കപ്പെടുന്നവരുടെ അത്രയും തന്നെ സ്ത്രീകൾ മാനനഷ്ടം മുന്നിൽ കണ്ട്‌ മിണ്ടാതിരിക്കുന്നവരാണ്‌.

           സ്ത്രീ പുരുഷന്‌ കാഴ്ച സുഖം കൂടിയാണ്‌ അതു കൊണ്ടാണ്‌ വിമർശിക്കപ്പെടുന്നതും.

            രണ്ടും മൂന്നും വയസ്സുള്ള പിഞ്ചു മക്കൾ എങ്ങനെ കാമ കേളിക്കിർക്കളാകുന്നു എന്നൊരു സംശയം പലപ്പോയും നമ്മുടെ മനസ്സുകളിൽ ഉദിക്കാറുണ്ട്‌.  അതിന്റെ കാരണം ആ കുട്ടിയല്ല അയാളുടെ അധമാവസ്നയെ മറ്റൊരു സ്ത്രീ ശരീരമോ അശ്ലീല സിനിമകളോ സിനിമാ പോസ്റ്ററുകളോ ആണ്‌ അവരെ അതിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌.

              ഈ അഭിപ്രായത്തെ പലരും എതിർക്കാറുണ്ട്‌ അവർക്ക്‌ വേണ്ടി ഉരുദാഹരണം സമർപ്പിക്കുന്നു.

             നിസാര പ്രഷ്ണങ്ങളാൽ വിവാഹ ബന്ധം വേർപ്പെടുത്താൻ കോടതി വരാന്തകൾ കയറിയിറങ്ങുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്താണ്‌ വിവാഹ ബന്ധം വേർപ്പെടുത്താൻ കാരണമെന്ന് നിങ്ങൾ അവരോട്‌ ചോദിച്ചു നോക്കുക അവരുടെ ഉത്തരം നിങ്ങളെ അത്ബുതപ്പെടുത്തിയേക്കാം. അവർ പറയുന്ന കാരണങ്ങൾ ചായ ചൂട്‌ പോരാത്തതിന്റെ പേരിൽ അല്ലെങ്കിൽ ഭർത്താവ്‌ വിളിച്ചപ്പോൾ എത്താൻ കുറച്ചു വഴുകി അതിന്റെ പേരിൽ എന്നെ തല്ലി വീട്ടിലുള്ളവരെക്കുറിച്ചനാവശ്യം പറഞ്ഞു എന്നൊക്കെ ആയിരിക്കാം.

          പക്ഷെ യഥാർത്ഥ കാരണം അതായിരിക്കില്ല. ആ ആഴ്ച്ചയിലോ അതിനു മുമ്പോ നടന്ന ഒരു വിശയത്തിന്റെ ബാക്കി ആയിരിക്കാം അതിനു കാരണം. ഒരു പ്രഷ്ണത്തിലങ്ങോട്ടുമിങ്ങോട്ടും വാക്ക്‌ വാദങ്ങളുണ്ടായി ആ സമയം എന്തോ കാരണങ്ങളാൽ ആ ദേശ്യം അപ്പോൾ തീർക്കാൻ സാധിച്ചില്ല ഇതായിരിക്കാം പിന്നീടുണ്ടാകുമ്ന ചെറിയ വിശയം  വലുതാകാൻ കാരണം മുമ്പ്‌ നടന്നത്‌ ഭാര്യ മറന്ന് കാണും. ഒരിക്കൽ ഉൽപാദിപ്പിച്ച ഹോർമ്മോൺ മനുഷ്യ ശരീരത്തിൽ നിന്ന് പോകുന്നില്ലെന്നതാണിതിന്റെ കാരണം.

2014 ഒക്‌ടോബർ 5, ഞായറാഴ്‌ച

നിസ്കാരം മലയാളത്തിൽ

"നിസ്കാരം മലയാളത്തിൽ ''

ഒരു 10 മിനുട്ട് നിങ്ങൾ  ഇത് വായിക്കാൻ ക്ഷമ കാണിച്ചാൽ നിങ്ങൾ ചിലപ്പോൾ നാളെ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടേക്കാം...

നിങ്ങൾ നിസ്കരിക്കുന്നത് അർത്ഥം മനസ്സിലാക്കികൊണ്ടാണോ ..??
ഇല്ലെങ്കിൽ നിങ്ങളുടെ നിസ്കാരം ശരിയാകുമോ ...??
നിസ്കാരത്തിൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ഇത് വായിച്ചു അർത്ഥം മനസ്സിലാക്കി നിസ്ക്കരിക്കൂ ...

1) വജ്ജഹ്തു -

'' സത്യ മതക്കാരനും അനുസരണ യുള്ളവനുമായി
നിന്നുകൊണ്ട് ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിലേക്ക് ഞാൻ എന്റെ മുഖം തിരിചിരിക്കുന്നു.
ഞാൻ ബഹുദൈവ ആരാധകരിൽ പെട്ടവനല്ല, എന്റെ നിസ്കാരവും മറ്റാരാധനകളും ജീവിതവും മരണവും ലോകരക്ഷിതവായ അലാഹുവിനു സമർപിചിരിക്കുന്നു. അവനു യാതൊരു പങ്കുകാരനുമില്ല, ഇക്കാര്യങ്ങൾ എന്നോട് കല്പി ചിരിക്കുന്നു. ഞാൻ പൂർണ മുസ്ലിങ്ങളിൽ പെട്ടവനാകുന്നു.''

2)ഫാത്തിഹ-
'' പരമ കാരുണികനും കരുണാ നിതിയുമായ അല്ലാഹുവിന്റെ നാമത്തിൽ . സർവ ലോകത്തി ന്റെയും റബ്ബായ അല്ലാഹുവിനാകുന്നു സർവ സ്തുതിയും. പരമ ദയാലുവും കരുണാ നിധിയുമാണവൻ.
പ്രതിഫല ദിവസത്തിന്റെ ഉടമസ്തൻ. നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങൽ സഹായം തേടുന്നു .നീ ഞങ്ങളെ നേർമാർഗത്തിൽ നയിക്കേണമേ നീ അനുഗ്രഹിച്ചവരുടെ
മാർഗത്തിൽ , 
കോപത്തിന്ഇരയായവരുടെയും വ്യതിചലിച്ചവരുടെയും മാർഗത്തിലല്ല ''

3) റുകൂഇൽ-
'' എന്റെ മഹാനായ രക്ഷിതാ വിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു.''

4)ഇഅതിദാൽ-

''ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും, ശേഷം നീ ഉദ്ദേശിച്ച വസ്തുക്കൾ നിറയെയും  സർവ സതുതിയും നിനക്കാണ്.''

5)സുജൂദിൽ -

" എന്റെ അത്യുന്നതാനായ രക്ഷിതാവിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു ."

6) ഇടയിലെ ഇരുത്തം-

  " എന്റെ നാഥാ ,
നീ എനിക്കു മാപ്പു നൽകേണമേ,
എന്നോട് കരുണ കാണിക്കേണമേ , എന്റെ കുറവുകൾ പരിഹരിക്കേണമേ,
എന്റെ പദവി ഉയർത്തേണമേ,എനിക്ക് ഭക്ഷണം നല്കേണമേ, എന്നെ നീ സന്മാർഗത്തിലാക്കേണമെ, എന്നെ നീ സാഫല്യത്തിലാക്കേ ണമേ."
  
7) അത്തഹിയാത്ത്-

التحيات المباركات الصلوات الطيبات لله
السلام عليك أيها النبي ورحمة الله وبركاته
السلام علينا وعلى عباد الله الصالحين
أشهد أن لا اله الا الله وأشهد أن محمدا رسول الله

എല്ലാ തിരുമുൽ കാഴ്ചകളും ബറകത്തുകളും നിസ്കാരങ്ങളും മറ്റു സൽകർമങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയെ അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ. അല്ലാഹു അല്ലാതെ ആരാദ്യനില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു.
തീര്ച്ചയായും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു.
അല്ലാഹുവേ ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ നബി (സ) യുടെ മേൽ നീ ഗുണം ചെയ്യേണമേ "

8)അവസാനത്തെ അത്തഹിയാത്ത് (ബാക്കി)-

اللهم صل على سيدنا محمد وعلى آل سيدنا محمد كما صليت على إبراهيم وعلى آل إبراهيم
وبارك على محمد وعلى ال محمد
كما باركت على إبراهيم وعلى آل إبراهيم
في العلمين إنك حميد مجيد

" മുഹമ്മദ്‌ നബി (സ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ഗുണം ചെയ്തത് പോലെ. മുഹമ്മദ്‌ നബിക്കും കുടുംബത്തിനും നീ  ബർകത്ത് ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ബർകത്ത് ചെയ്തത് പോലെ. ലോകരിൽ നിന്നും തീര്ച്ചയായും നീ  പ്രകീർത്തനതിനു അർഹനും ഉന്നത പദവിയുള്ളവനുമാകുന്നു
 

اللهم اغفر لي ما قدمت
وما أخرت وما أسررت
وما أعلنت وما أسفرت
وما أنت أعلم به منى
إنك أنت المقدم وأنت المؤخر لا اله الا انت
اللهم إني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسيح الدجال..

അല്ലാഹുവേ ഞാൻ
മുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ .അവയെപ്പറ്റി എന്നേക്കാൾ
നന്നായി അറിയുന്നവൻ നീയാണ് . നീയാണ് മുന്തിക്കുന്നവൻ. നീ തന്നെയാണ് പിന്തിക്കുന്നവൻ. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ ഞാൻ നിന്നോട് കാവൽ തേടുന്നു .
ഖബർ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു." 

-  നല്ല ഉദ്ദേശത്തോടെ ഇത് ടൈപ്പ് ചെയ്യാനും ഷെയർ ചെയ്യാനും ക്ഷമ  കാണിച്ചവർക്കും അവരുടെ കുടുംബത്തിനും അല്ലാഹു റഹ് മത്തും ബർകത്തും നല്കി അനുഗ്രഹിക്കട്ടെ,,  ആമീൻ.

ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്-ഹദീസ്‌
                  ~KøøttūkãRäń~

2014 ഒക്‌ടോബർ 4, ശനിയാഴ്‌ച

ഉള്‌ഹിയ്യത്ത്‌ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഉള്‌ഹിയ്യത്ത്‌ അല്ലാഹുവിന്റെ അടുക്കൽ മഹത്തമേറിയതാണ്‌. തിരു ദൂദർ (സ്വ) തങ്ങൾ പറഞ്ഞു ഉള്‌ഹിയ്യത്ത്‌ അറുക്കുന്നവന്റെ ദോശങ്ങൾ മൃഗത്തിന്റെ രോമങ്ങൾ കണക്കെ പൊറുക്കപ്പെടുന്നതാണ്‌ അത്രയും ഹസനത്തുകളും അവന്റെ മേൽ എഴുതപ്പെടുകയും ചെയ്യും അതുമല്ല ആ മൃഗത്തിനെ അറുത്ത്‌ രക്തം ഭൂമിയിലുറ്റുന്നതിനു മുമ്പ്‌ അതിന്റെ പ്രതിഫലം ലഭിക്കുകയും അല്ലാഹു അത്‌ കബൂലാക്കുകയും ചെയ്യും അത്രയും ശ്രേഷ്ഠമായ ഈ അമൽ വളരെ ശ്രദ്ധാ പൂർവ്വം ചെയ്തില്ലെങ്കിൽ ഉള്‌ഹിയ്യത്തായി സ്വീകരിക്കപ്പെടുകയില്ല.

                   ഉള്‌ഹിയ്യത്തിന്ന് വേണ്ടി നാം മൃഗത്തെ തിരഞ്ഞെടുക്കുമ്പോൾ പൂർണ്ണ ആരോഗ്യമുള്ള നല്ല മൃഗത്തെയാണ്‌ നാം വാങ്ങുക പൈസ കൊടുത്ത്‌ വാങ്ങുന്നതായത്‌ കൊണ്ട്‌ തന്നെ പ്രത്യേകിച്ചും.

               ജന്മനാൽ ചെവിയില്ലാത്ത മൃഗത്തെ പോലും ഉള്‌ഹിയ്യത്തിനും ഹഖീഖത്തിനും പറ്റുകയില്ല. “ചെവി പൂർണ്ണമായി മുറിക്കപ്പെട്ട മൃഗത്തെ പോലെ തന്നെ ചെവിയില്ലാത്ത മൃഗത്തെ ഹഖീഖത്തിനോ ഉള്‌ഹിയ്യത്തിനോ പറ്റുകയില്ല്” (തുഹ്‌ഫ 9354,371)

               ഉള്‌ഹിയ്യത്തിന്‌ കൊണ്ടു വരപ്പെട്ട മൃഗത്തിന്‌ ന്യൂനതയുണ്ടെന്ന് അറക്കുന്നതിന്റെ തൊട്ടു മുമ്പ്‌ അറിഞ്ഞാൽ എന്ത്‌ ചെയ്യണം “ആ മൃഗം ഉള്‌ഹിയ്യത്തിന്‌ നിർണ്ണിതമായ നേർച്ച മൃഗമല്ലെങ്കിൽ അതിനെ അറുക്കുന്നില്ലെന്ന് വെച്ച്‌ ന്യൂനതയില്ലാത്തത്‌( അറക്കണം. അറവിന്റെ മുമ്പ്‌ തന്നെ ന്യൂനതൾ കണ്ടത്‌ കൊണ്ട്‌ അതിന്‌ സൗകര്യമാണല്ലോ. നിജമമായ നേർച മൃഗം ന്യൂനധകളുള്ളതാണെങ്കിൽ അതിനെ അറുക്കൽ നിർബന്ധമാണ്‌. അത്‌ ഉള്‌ഹിയ്യത്തായി സംബവിക്കുകയില്ലെങ്കിലും ഈ വർഷത്തെ ഉള്‌ഹിയ്യത്തിന്റെ സമയത്തറുക്കുകയും നിർബന്ധമായ ഉള്‌ഹിയ്യത്തിന്റെ മാംസം പോലെ കൈകാര്യം ചെയ്യുകയും വേണം (ഫത്‌ഹുൽ മു ഈൻ 217) 

              നമ്മുടെ നാട്ടിൽ ചിലയിടങ്ങളിൽ ഉള്‌ഹിയ്യത്തറുക്കുന്നതിനു വേണ്ടി ആ ജോലിയിൽ പരിചയ സമ്പത്തുള്ളവരെ ആയിരിക്കും അവർ പോത്തിനെ പിടിച്ച്‌ വീഴ്ത്തിയതിനു ശേഷം അതിന്റെ തലക്കുംഭാഗത്തുള്ളയാൾ ഒരു വേല കാണിക്കാറുണ്ട്‌ മൃഗത്തിന്റെ കൊമ്പ്‌ പിടിച്ച്‌ നിലത്ത്‌ കുത്തും ഇതിലൂടെ അവർ ഉദ്ധേശിക്കുന്നത്‌ അറവു മൃഗത്തിന്റെ കഴുത്ത്‌ പൊട്ടിക്കലാണ്‌ ആ കാര്യം പ്രത്യേകം ശ്രദ്ധിക്കണം അറവിന്റെ മുമ്പ്‌ കഴുത്ത്‌ പൊട്ടിയാൽ ആ മൃഗം ഉള്‌ഹിയ്യത്തിന്‌ പറ്റാത്തതാകും ഉള്‌ഹിയ്യത്തറുത്തതിന്റെ കൂലി നഷ്ഠമാകും ഇറച്ചി വിതരണം ചെയ്തതിന്റെ കൂലി മാത്രമെ ലഭിക്കുകയുള്ളൂ. (ഇത്‌ പോലെ തന്നെയാണ്‌ ഹഖീഖത്തും) കഴുത്ത്‌ പൊട്ടിക്കലിലൂടെ ഇവർ ഉദ്ധേശിക്കുന്നത്‌ അതിന്‌ എഴുനേൽക്കാൻ സാധിക്കില്ല അത്‌ പോലെ അത്‌ കൂടുതൽ കിടന്ന് പിടയില്ല കുറച്ചു സമയം അങ്ങനെ ഇരുന്നാൽ ആ മൃഗം ചത്ത്‌ പോവാൻ വരെ അത്‌ ഇടയാക്കും

Muhammed shamem T

2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

സംസം വെള്ളത്തെ മറ്റു വെള്ളങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നത്‌ എന്ത്‌ കൊണ്ട്‌

1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെ’ത്. അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു. കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല. കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു. സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.

മൊത്തം മുപ്പത് മീറ്റര്‍ താഴ്ചയുള്ള സംസം കിണറിന്റെ താഴ് ഭാഗത്ത് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകളില്ലാത്ത മുകള്‍ഭാഗം 12.8 മീറ്ററോളം പടുത്തുയര്‍ത്തപ്പെട്ട നിലയിലാണ്. കിണറിന്റെ ചുറ്റളവ് എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല.

zamzam2

അമാനുഷികതക്ക് ശാസ്ത്രീയ പിന്‍ബലം

ജലചംക്രമണം വഴിയാണ് (Hydrological cycle) ഭൂമിയില്‍ ജലസാന്നിധ്യം നിലനില്ക്കുന്നത്. എന്നാല്‍ മഴവെള്ളം ഒലിച്ചിറങ്ങാനുള്ള സാധ്യതയൊന്നും തന്നെ സംസം കിണര്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ഹറമിലോ അതിന്റെ പരിസരങ്ങളിലോ ഇല്ല. കിണറിലേക്ക് വല്ല ജലപ്രവാഹ സാധ്യതയുമുണ്ടെങ്കില്‍ അത് വാദീ ഇബ്‌റാഹീമില്‍ നിന്ന് മാത്രമാണ്. എന്നാല്‍ വര്‍ധിച്ച തോതിലുള്ള കുടിയേറ്റം കാരണം ആ മാര്‍ഗവും അടഞ്ഞു പോയ നിലയിലാണ് ഇന്നുള്ളത്. സഊദി ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന Saudi Geological Survey ക്കു കീഴില്‍ നടന്ന പഠനങ്ങള്‍ തെളിയിച്ച യാഥാര്‍ഥ്യമാണിത്. മാത്രമല്ല, സംസം കിണറിന്റെ അടിത്തട്ടില്‍ ഭൂരിഭാഗവും പാറകളാണ് (Bedr

ock). മണല്‍ തിട്ടകളുടെയും ബെഡ്‌റോക്കുകളുടെയും ഇടയില്‍ കല്ലുകള്‍ കൊണ്ട് ലൈന്‍ചെയ്യപ്പെട്ടിരിക്കുകയാണ്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ ഭാഗത്താണ് കിണറിലേക്ക് വെള്ളം വഹിച്ചു കൊണ്ട് വരുന്ന ഉറവിടം കാണാത്ത ഉറവകള്‍ നിലകൊള്ളുന്നത്. ഇന്നും ദിനം പ്രതി നിരവധിയാളുകളും വര്‍ഷം പ്രതി ലക്ഷക്കണക്കിന് ഹജ്ജാജിമാരും ഗ്യാലന്‍ കണക്കിന് സംസം ജലം മില്യന്‍ കണക്കിന് കാനുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി കൊണ്ടു പോകുന്നു. മക്കയുടെ പരിസരങ്ങളിലെ ഭീമന്‍ ഹോട്ടലുകളിലേക്കും മൈലുകള്‍ക്കപ്പുറമുള്ള മദീനാ മസ്ജിദിലേക്കും ജിദ്ദ അന്തര്‍ദേശീയ വിമാനത്താവളത്തിലേക്കും മറ്റു പ്രമുഖ സ്ഥാപനങ്ങളിലേക്കും സംസം കോടിക്കണക്കിന് ലിറ്റര്‍ പമ്പു ചെയ്യുന്നുണ്ട്. എന്നിട്ടും ഈ നീരുറവ വറ്റാതെ നിലനില്ക്കുന്നു എന്നത് ഓരോ വിശ്വാസിക്കും രോമാഞ്ചം പകരുന്ന കാര്യമാണ്. സംസം ജലത്തിന്റെ ശ്രേഷ്ഠതകള്‍ വളരെയധികമാണ്. ധാരാളം ഹദീസുകളും ഗ്രന്ഥങ്ങളും സംഭവങ്ങളും നിരവധി മഹാന്മാരുടെ അനുഭവ സാക്ഷ്യങ്ങളും അതിലേക്ക് വെളിച്ചം വീശുന്നുണ്ട്.

ശാസ്ത്ര ജാലകത്തിലൂടെ

മനുഷ്യശരീരത്തിന് അനിതരസാധാരണമായ രോഗ പ്രതിരോധ ശക്തി പകര്‍ന്നു തരുന്ന മൂലകങ്ങളാണ് സംസം വെള്ളത്തിലുള്ളത്. വെള്ളം കെട്ടിനില്ക്കുന്ന എല്ലാ സ്രോതസ്സുകളിലും ജൈവപരിണാമങ്ങള്‍ ധാരാളം സംഭവിക്കുന്നു. സസ്യലതാദികള്‍ ധാരാളം വളരുന്നു. വെള്ളത്തിന്റെ ഗന്ധത്തെയും രുചിയെയും ബാധിക്കുന്ന ആള്‍ഗെ (Algae) പോലുള്ള സൂക്ഷ്മ സസ്യങ്ങള്‍ വളരുന്നതിനാല്‍ ഏറെ പഴക്കം ചെന്ന കിണറുകളില്‍ രുചിക്കും ഗന്ധത്തിനും സാരമായ മാറ്റം വരാറുണ്ട്. എന്നാല്‍ ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുള്ള സംസം കിണറില്‍ ഇത്തരം ജൈവപരമായ യാതൊരു ഇടപെടലുകളും കാണാനില്ല. ഏറെ ഗുണകരമായ ഹാര്‍ഡ് വാട്ടര്‍ പോലുള്ള ധാതുലവണങ്ങളുടെ അപൂര്‍വ സാന്നിധ്യം സംസമിലുണ്ട്. സാധാരണ വെള്ളത്തെ അപേക്ഷിച്ച് സംസം വെള്ളത്തില്‍ കാല്‍സ്യം, മെഗ്നീഷ്യം, ക്‌ളോറൈഡ്, ഇരുമ്പ്, ഈയം, സള്‍ഫൈറ്റ് എന്നിവയുടെ അളവ് കൂടുതലാണ്. സംസമില്‍ ഇതുവരെ യാതൊരു രോഗാണുവിനെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സോഡിയത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അണുക്കള്‍ക്ക് സംസമില്‍ ജീവിക്കാന്‍ സാധ്യമല്ല. ആ പുണ്യതീര്‍ഥത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തെളിവിന്റെ പിന്‍ബലമില്ലാത്ത കേവലം ആരോപണങ്ങളായി ഭവിക്കുകയാണ് ചെയ്തത്. ഇത്തരം ആരോഗ്യകരമായ ഘടകങ്ങളുടെ തോത് സംസമില്‍ എത്രമാത്രമുണ്ടെന്ന് നമുക്ക് പരിശോധിക്കാം. (ഒരു ലിറ്റര്‍ വെള്ളത്തില്‍ മില്ലിഗ്രാം എന്ന തോതിലാണ് താഴെ പറയുന്ന കണക്കുകള്‍ വായിക്കേണ്ടത്.)

സോഡിയം 250

കാല്‍സ്യം 200

പൊട്ടാസ്യം 120

മെഗ്നീഷ്യം 50

ക്‌ളോറൈഡ് 372

ഫോസ്‌ഫൈറ്റ് 0.25

zamzam3സാധാരണ ജലത്തിനില്ലാത്ത നിരവധി ശാസ്ത്രീയ സവിശേഷതകള്‍ സംസമിനുണ്ടെന്ന് പ്രശസ്ത ജാപ്പനീസ് ശാസ്ത്രജ്ഞന്‍ മസാറു ഇമോട്ടോ പരീക്ഷിച്ചു തെളിയിച്ച വസ്തുതയാണ്. അദ്ദേഹത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങളും അവയുടെ വിസ്മയകരമായ ഫലങ്ങളും ഇന്ന് ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വെള്ളം ഒരു നിശ്ചിത അളവില്‍ തണുപ്പിക്കുമ്പോള്‍ അതൊരു ഖരവസ്തുവായി രൂപാന്തരപ്പെടുന്നു. ഇതിനെയാണ് പരല്‍ (Crystals) എന്ന് വിളിക്കുന്നത്. സംസമില്‍ ഇമോട്ടോ കണ്ട പരലുകള്‍ സാധാരണ ജലത്തിലെ പരല്‍ രൂപങ്ങളേക്കാള്‍ മനോഹരവും വ്യത്യസ്തവുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. സംസമിന്റെ ഒരു തുള്ളി വെള്ളം സാധാരണ വെള്ളത്തിന്റെ ആയിരം തുള്ളികള്‍ കൊണ്ട് നിര്‍വീര്യമാക്കിയപ്പോഴാണ് തനിക്ക് സംസം വെള്ളത്തില്‍ ക്രിസ്റ്റലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഇമോട്ടോ സാക്ഷ്യപ്പെടുത്തുന്നു. അതായത് ഒരു തുള്ളി സംസം ആയിരം തുള്ളി സാധാരണ ജലത്തിന് സമാനമാണൊണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ജിദ്ദയിലെ ദാറുല്‍ഹിക്മ കോളേജ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഡോ. മസാറു ഇമോട്ടോ തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വെള്ളത്തെക്കുറിച്ച് ഇമോട്ടോ വെളിപ്പെടുത്തിയ അവിശ്വസനീയമായ ശാസ്ത്രസത്യങ്ങള്‍ അദ്ദേഹം തന്റെ അഞ്ചു വാള്യങ്ങളുള്ള Messages from the water എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

പുതു വസ്ത്രം ധരിക്കുമ്പോൾ

''നബി (സ) പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്‌, കുപ്പായം, രണ്ടാം മുണ്ട്‌ എന്നിങ്ങനെ ഓരോന്നിന്റെയും ( വസ്ത്രത്തിന്റെയും) പേരു പറഞ്ഞ്‌ ഇങ്ങിനെ പ്രാര്‍ത്ഥിക്കറുണ്ടായിരുന്നു: നാഥാ, സര്‍വ്വ സ്തുതിയും നിനക്കാണ്. എന്നെ ഈ വസ്ത്രം ധരിപ്പിച്ചത്‌ നീയാണ്. ഇതിന്റെയും (ഈ വസ്ത്രത്തിന്റെയും ) ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌അതിന്റെയും ,നന്മ ഞാന്‍ നിന്നോറ്റ്‌ ചോദിക്കുന്നു. ഇതിന്റെയും , ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌അതിന്റെയും, ദൂഷ്യത്തില്‍ നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. ( അബൂസ ഈദ്‌ (റ) നിവേദനം ചെയ്ത, അബൂദാവൂദ്‌ (റ) 4020 , തിര്‍മിദി (റ) 1767 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

പുതുതായി ഒരു വസ്ത്രം ലഭിക്കുക എന്നത്‌ നാം ലോകരക്ഷിതാവിനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട ഒരു സന്ദര്‍ഭമാണ്. ആ വസ്ത്രം കൊണ്ടുള്ള നന്മയെ ആഗ്രഹിക്കലും ഏതെങ്കിലും ദൂഷ്യം ഉണ്ടാവുന്നതിനെ തൊട്ട്‌ നാഥന്റെ കാവലിനെ തേടലും അനിവാര്യമാണെന്നതിനെ സൂചിപ്പിക്കുന്നു ഈ ഹദീസ്‌. ( ദൂഷ്യത്തിനു ഉദാഹരണം : ചില വസ്ത്രങ്ങളില്‍ തീ പെട്ടെന്ന് പടരുന്നു. അത്‌ പോലെ ചില വസ്ത്രങ്ങള്‍ ധരിച്ചതിനു ശേഷം ഉണ്ടാകുന്ന അസ്വസ്തകള്‍ തുടങ്ങിയവ ).

അത്‌ പോലെ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ എല്ലാം വലത്‌ വശത്തിനു പ്രാധാന്യം കൊടുക്കുക എന്നത്‌ നബിചര്യയാണ്. പലപ്പോഴും നാം അശ്രദ്ധ കാണിക്കുന്ന വിഷയവുമാണത്‌. വസ്ത്ര ധാരണത്തിനും ആഹാര പാനീയങ്ങള്‍ കഴിക്കാനും റസൂല്‍(സ)വലത്‌ കൈയാണുപയോഗിച്ചിരുന്നത്‌ അത്‌ പോലെ വസ്ത്രം ധരിക്കുമ്പോഴും വലത്‌ ഭാഗത്തിനു മുന്‍ഗണന കൊടുത്തിരുന്നതായും അങ്ങിനെ ചെയ്യാന്‍ പറയുകയും ചെയ്തതായി നിരവദി ഹദീസുകള്‍ കാണാം. നമൂക്ക്‌ ഒരു നല്ല വസ്ത്രം ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നതിനൊപ്പം നമ്മെ പോലെ തന്നെയുള്ള സഹജീവികളായ ഏത്രയോ മര്‍ത്യര്‍ ഒരു നല്ല വസ്ത്രത്തിനു കൊതിച്ച്‌ കഴിയുന്നുണ്ടെന്ന ഓര്‍മ്മ നമ്മെ നമുക്ക്‌ കൈവന്ന നന്മയില്‍ നന്ദിയുള്ളവരായും സഹജീവികളോടെ കാരുണ്യമുള്ളവരായും വര്‍ത്തിക്കാന്‍നമ്മുടെ മനസ്സിനെ പാകപ്പെടുത്താന്‍ നിമിത്തമാകട്ടെ.

2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച

അറഫാ ദിനം

അറഫാ ദിനം; അല്ലാഹുവിന്‍റെ അടുത്ത് വളരെ ആദരവും പരിശുദ്ധവുമായ ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള് കടന്നു പോകുന്നത്. വര്ഷത്തിലെ ഏറ്റവും പ്രധാനമായ അറഫാ ദിനം അതിലുള്‍പ്പെടുന്നു. അല്ലാഹു തന്‍റെ അടിമകളുടെ സമീപത്തേക്ക് ഇറങ്ങി വരികയും തന്റെ വിശുദ്ധ ഭവനത്തില്‍ ഹജ്ജിനായി എത്തുന്നവരെ സല്ക്കരിക്കുകയും അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്ന ദിനമാണത്. മുത്ത് ഹബീബ് (സ്വ) അരുളി "അറഫയിലെ സായാഹ്നത്തിലെ നിന്‍റെ പ്രാര്‍ത്ഥന വേളയില്‍ അല്ലാഹു താഴത്തെ ആകാശത്തേക്ക് ഇറങ്ങി വരികയും അനന്തരം മലക്കുകളോട് നിങ്ങളെ കുറിച്ച് മേനി കാണിച്ചു കൊണ്ട് പറയും "ഇവരെല്ലാം എന്റെ അടിമകളാകുന്നു, ജഡ പിടിച്ചവരായും പൊടി പിടിച്ചവരായും എല്ലാ വിദൂര വഴികളിലൂടെയും എന്‍റെ കാരുണ്യം പ്രതീക്ഷിച്ചു വന്നിരിക്കയാണവര്. അവരുടെ ‍പാപങ്ങള് പൂഴിമണലിന്‍റെ എണ്ണത്തോളം അഥവാ മഴത്തുളളിയുടെ എണ്ണത്തോളം അതുമല്ലെങ്കില് സമുദ്രത്തിലെ നുരകളുടെയത്ര ഉണ്ടെങ്കിലും ഞാനവര്ക്ക് പൊറുത്തു കൊടുക്കും.എന്‍റെ ദാസന്‍മാരെ നിങ്ങള്‍ പുറപ്പെട്ടു കൊളളുക, ഞാന്‍ നിങ്ങള്‍ക്കും നിങ്ങള് ശുപാര്ശ ചെയ്യുന്നവര്ക്കും പൊറുത്തു തന്നിരിക്കുന്നു" അറഫാ ദിനത്തിന്‍റെ ശ്രേഷ്ഠത ഹാജിമാരില് മാത്രം ഒതുങ്ങുന്നില്ല. എല്ലാവര്ക്കും അതിന്റെ അനുഗ്രഹം ലഭിക്കുന്നു, ഹാജിമാരല്ലാത്തവര്ക്ക് ഈ ദിവസം നോമ്പ് അനുഷ്ഠിക്കല്‍ സുന്നത്താണ്. കഴിഞ്ഞ കൊല്ലത്തെയും വരാനുള്ള കൊല്ലത്തെയും പാപങ്ങളെ അത് മായ്ച്ചു കളയും. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "ആരെങ്കിലും അറഫാ ദിവസം നോമ്പ് എടുത്താല് അവന്റെ മുമ്പിലുള്ള ഒരു വര്ഷത്തെയും ശേഷമുളള ഒരു വര്ഷത്തെയും പാപങ്ങള് അവന്നു പൊറുക്കപ്പെടുന്നതാണ്" (ഇബ്നു മാജ). അറഫാ നോമ്പിനെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമര് (റ) പറഞ്ഞു "നബി (സ്വ) തങ്ങളോടോപ്പമായിരിക്കെ ഞങ്ങളതിനെ രണ്ടു വര്ഷനത്തെ നോമ്പിന്നു സമാനമായി കണക്കാക്കിയിരുന്നു" അറഫാ ദിനത്തിലെ പ്രാര്ത്ഥനകള്‍ക്ക് മറ്റുളള സമയങ്ങളിലെതിനേക്കാള്‍ കൂടുതല് ശ്രേഷ്ഠതയും പ്രതിഫലവും ലഭിക്കും. ഈ ദിവസത്തില് അല്ലാഹു തന്‍റെ അടിമകള്ക്ക് പ്രാര്ഥനകള് സ്വീകരിച്ചു, ഉദ്ദേശ്യങ്ങള് സഫലീകരിച്ചു വമ്പിച്ച ഔദാര്യങ്ങള്‍ ചെയ്തു കൊടുക്കും. മുത്ത് ഹബീബ് (സ്വ) പറഞ്ഞു "ഏറ്റവും ഉത്തമമായ പ്രാര്ത്ഥന അറഫാ ദിനത്തിലെ പ്രാര്ത്ഥനയാകുന്നു. ഞാനും എന്‍റെ മുമ്പുളള പ്രവാചകരും ഉരുവിട്ടതില് ഏറ്റവും ഉത്തമമായ പ്രാര്‍ത്ഥന ﻻﺍﻟﻪ ﺍﻻ ﺍﻟﻠﻪ ﻭﺣﺪﻩ ﻻ ﺷﺮﻳﻚ ﻟﻪ ﻟﻪ ﺍﻟﻤﻠﻚ ﻭﻟﻪ ﺍﻟﺤﻤﺪ ﻭﻫﻮ ﻋﻠﻰ ﻛﻞ ﺷﻴﺊ ﻗﺪﻳﺮ For More www.facebook.com/ashiqvadakkayil

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച

ഉള്‌ഹിയ്യത്തിനോഹഖീഖത്തിനോ കരുതി വെച്ച മൃഗം പ്രസവിച്ചാൽ

ഉള്‌ഹിയ്യത്തിനോ ഹഖീഖത്തറുക്കുന്നതിനോ നേർച്ചയാക്കപ്പെട്ട അല്ലെങ്കിൽ അതിനു വേണ്ടികരുതി വെച്ച മൃഗത്തിൽ നിന്ന് ജീവനുള്ളതോ അല്ലാത്തതോ മാംസപിണ്ഡമോ അറുക്കുന്നതിനു മുമ്പ്‌ പുറത്ത്‌ വന്നാൽ എന്താണ്‌ ചെയ്യേണ്ടത്‌? പ്രസ്ഥുത മൃഗത്തെ അറുക്കുന്നതിനു മുമ്പേ കുട്ടി വേർപ്പെട്ടു വെങ്കിൽ അതിനെയും ബലിമൃഗത്തോടൊപ്പം അറുക്കൽ നിർബന്ധമാണ്‌. ശവമായി തൽക്ഷണം വേർപ്പെട്ടതാണെങ്കിൽ അറുക്കാൻ നിവൃത്തിയില്ല. നേരെ മറിച്ച്‌ ഈ മൃഗത്തെ അറുക്കുമ്പോൾ കുട്ടി ജീവനില്ലാതെ പുറത്ത്‌ വന്നാൽ അതിനെ അറുക്കാതെ തന്നെ ഭക്ഷിക്കാവുന്നതാണ്‌. എന്നാൽ കുട്ടിയുടെ രൂപം വെളിവകാതെ വെറും മാംസക്കശണം പുറത്ത്‌ വന്നാൽ അത്‌ ഉപയോഗിക്കാവതല്ല.