2016 ജനുവരി 4, തിങ്കളാഴ്‌ച

എന്താണ് ഹിജാമ തെറാപ്പി ?


അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ നില നിന്നിരുന്ന  ചികിത്സാ രീതിയാണ് ഹിജാമ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കൻ യൂറോപ്യൻ  രാജ്യങ്ങളില്‍  ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി  പ്രചരിച്ചുകൊണ്ടിരിക്കുന്നു.

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്. വളരെ പ്രാചീന കാലം മുതല്‍ തന്നെ ഈ ചികിത്സാ രീതി നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. മുത്ത് നബി (സ്വ)  പ്രോത്സാഹനം നല്‍കിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന  ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. പുതിയ ജീവിത ശൈലിയിലൂടെയും  ഭക്ഷണ രീതികളിലൂടെയും മരുന്നുകളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായകമാണ്. യൂനാനി വൈദ്യ ചികിത്സയുടെ ഒരു ഭാഗമായാണ് ഇപ്പോൾ ഹിജാമ തെറാപ്പി വികസിച്ചു വരുന്നത്.

മുത്ത് നബി (സ്വ)  ഹിജാമ  ചെയ്യാന്‍ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി:''നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ'' (ബുഖാരി 5371).

'ഹിജാമ ചികിത്സയില്‍ നിങ്ങള്‍ക്ക് രോഗ ശമനമുണ്ടെ'ന്നും അവിടുന്ന് പറഞ്ഞു.  രോഗം അതിന്റെ വിപരീതം കൊണ്ടാണ് ചികിത്സിക്കേണ്ടതെന്ന  ഇമാം ഗസ്സാലിയുടെ നിരീക്ഷണം ഹിജാമയെ സംബന്ധിച്ചേടത്തോളം പ്രസക്തമാണ്. രക്തമാണ് എല്ലാ രോഗങ്ങളുടെയും മുഖ്യ ഹേതു. രോഗഹേതുകമായ ദുഷിച്ച രക്തത്തെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയാണ് രോഗം അതിന്റെ വിപരീതം കൊണ്ട് ചികിത്സിക്കുക എന്നതിന്റെ വിവക്ഷ.

നബി (സ) പറഞ്ഞു: ''മൂന്ന് തരത്തിലൂടെയാണ് ചികിത്സ. ഹിജാമ, തേന്‍ കഴിക്കല്‍, തീ കൊണ്ട് ചാപ്പ കുത്തല്‍ എന്നിവയാണത്. എന്നാല്‍ തീ കൊണ്ട് ചികിത്സിക്കുന്നത് ഞാന്‍ എന്റെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു.'' നബി (സ) തന്നെയും ഹിജാമ ചികിത്സക്ക് വിധേയമായിരുന്നതായി പ്രബലമായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
 
ഹിജാമ തെറാപ്പി എങ്ങനെ?

വലിച്ചെടുക്കുക എന്ന അര്‍ഥം വരുന്ന ഹജ്മ് എന്ന വാക്കില്‍ നിന്നുള്ളതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി അവിടെ മൃഗങ്ങളുടെ കൊമ്പുകള്‍ അമര്‍ത്തിവെച്ച് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചികിത്സ ചെയ്തിരുന്നത്. അങ്ങനെയാണ് ഇതിന് കൊമ്പ് ചികിത്സ എന്നും പേര് വന്നത്. അട്ടകളെ ഉപയോഗിച്ച് ശരീരത്തിലെ വ്രണങ്ങളില്‍ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുര്‍വേദത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.

കഴുത്ത് വേദന, മുട്ട് വേദന, സന്ധികളില്‍ വേദന തുടങ്ങിയവ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് കണക്കെ ആശ്വാസം തരുന്നതാണ് ഹിജാമ തെറാപ്പി. ശരീരത്തില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തം ഒഴിവാക്കിയാല്‍ തന്നെ ശരീരത്തിനും മനസ്സിനുമുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കുക സാധ്യമല്ല. വിദഗ്ധനായ ഒരു ഹിജാമ തെറാപിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഓരോ രോഗത്തിനും ശരീരത്തിലെ വ്യത്യസ്ത പോയിന്റുകളില്‍ നിന്നാണ് രക്തം വലിച്ചെടുക്കേണ്ടത്. പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം, മൈഗ്രെയ്ന്‍, കഴുത്ത് വേദന, വിവിധ തരം ചര്‍മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളായ പ്രഷര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവക്കും, വിട്ടുമാറാത്ത തലവേദന, അലര്‍ജി, മറവി, സോറിയാസിസ്, വെരിക്കോസിസ് എന്നിവക്കും  ഹിജാമ ഏറെ ഫലപ്രദമാണ്

ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നമുക്ക് ഒരു ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പരീക്ഷിച്ച് നോക്കാം. ആരോഗ്യ പരിരക്ഷയില്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും

ഹിജാമയെ കുറിച്ച് മുത്ത്‌ നബി (സ്വ) പറഞ്ഞു

അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി (സ്വ) അരുളി "നിങ്ങൾ ചികിത്സിക്കുന്നവയിൽ ഏതിലെങ്കിലും വല്ല ഗുണവുമുണ്ടെങ്കിൽ അത് ഹിജാമ: ചെയ്യുന്നതിലാണ്" (അബൂ ദാവൂദ് 10/ 346)

മുത്ത് നബി (സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു "ഹിജാമ ചെയ്യുന്നവൻ എത്ര നല്ല മനുഷ്യനാണ്, അവൻ അശുദ്ധ രക്തം കളയുന്നു, നട്ടെല്ലിനു ആശ്വാസം നൽകുന്നു, കണ്ണിനു തെളിച്ചമുണ്ടാക്കുന്നു" ഇബ്നു അബ്ബാസ് (റ) പറയുന്നു; മുത്ത്‌ നബി(സ്വ) യെ ആകാശാരോഹണം ചെയ്യിക്കപ്പെട്ടപ്പോൾ മലക്കുകളുടെ ഓരോ സംഘത്തിനടുത്തു കൂടി കടന്നു പോകുമ്പോഴും അവർ പറയുമായിരുന്നു 'അങ്ങ് ഹിജാമ ചെയ്യുന്നത് കണിശമാക്കുക' (തിർമിദി 7 / 376)

അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി (സ്വ) അരുളി "ചാന്ദ്ര മാസത്തിലെ പതിനേഴു , പത്തൊൻപത്, ഇരുപത്തി ഒന്ന് എന്നീ ദിവസങ്ങളിൽ ആരെങ്കിലും ഹിജാമ ചെയ്‌താൽ അത് സകല രോഗങ്ങൾക്കും ശമനമാകുന്നതാണ്" (അബൂ ദാവൂദ്, 102 / 532)

ഈശ്വരൻ എന്ന ശക്തിയില്ലേ????

ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന്‌ മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട്‌ നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്‌? ഉത്തരം പറയുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട്‌ ഭൂമിയില്‍. അത്‌ ജനിച്ച്‌ വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക്‌ അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത്‌ മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട്‌ ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ്‌ ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്‌. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ്‌ പുറത്തേക്ക്‌ വരും.
ആ ചിത്രം ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട്‌ ദൂരെ മാറിനിന്ന്‌ നോക്കുക. കോഴിമുട്ട പൊട്ടിച്ച്‌ കോഴിക്കുഞ്ഞ്‌ പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച്‌ താറാവു കുഞ്ഞ്‌ പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്‌ നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ നോക്കി പേടിച്ച്‌ പുറകിലേക്ക്‌ പോകും. താറാവിന്റെ കുഞ്ഞ്‌ വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്‌. താറാവ്‌ കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന്‌ ഉണ്ടായതാണ്‌.
എങ്ങനെയാണ്‌ താറാവിന്റെ കുഞ്ഞിന്‌ അറിവുണ്ടായത്‌ വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. എങ്ങനെയാണ്‌ കോഴിക്കുഞ്ഞിന്‌ അറിവുണ്ടായത്‌ വെളളത്തില്‍ ചാടരുതെന്ന്‌. ആരാണ്‌ കൊടുത്തത്‌? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന്‌ അതിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ തലച്ചോറില്‍ അത്‌ എഴുതി വച്ചിട്ടുണ്ട്‌. ആ അറിവിനെയാണ്‌ പ്രപഞ്ചചൈതന്യം എന്നു പറയുന്നത്‌. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്‌. അതുകൊണ്ടാണ്‌ നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്‌, കരള്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക്‌ സമുദ്രത്തിന്റെ അടുത്ത്‌ ഒരു സ്‌ഥലമുണ്ട്‌ ന്റണ്ഡഗ്ന ങ്കത്സനുനു. അവിടെ സാല്‍മണ്‍ മത്സ്യം വന്ന്‌ മുട്ടയിടും ആ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക്‌ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക്‌ വന്ന്‌ പെസഫിക്‌ സമുദ്രത്തിലൂടെ പോയി നേരെ സൗത്ത്‌ അമേരിക്കയുടെ താഴെക്കൂടെ സൗത്ത്‌ ആഫ്രിക്ക കടന്ന്‌ പോയിട്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും കടന്ന്‌ ഇന്ത്യന്‍ മഹാസമുദ്രം കടന്ന്‌, ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇന്ത്യന്‍ സമുദ്രം കടന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രം കടന്ന്‌ സൗത്താഫ്രിക്കയും സൗത്ത്‌ അമേരിക്കയും കടന്ന്‌ പസഫിക്‌ സമുദ്രവും കടന്ന്‌ വീണ്ടും ആര്‍ട്ടിക്ക്‌ സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ്‌ വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന്‌ അത്‌ മുട്ടയിടും.അതിനുശേഷം
തലയടിച്ച്‌ ചത്തുപോകും. ഏതാണ്ട്‌ 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത്‌ തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്‌. കണ്ണിന്‌ കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന്‌ സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക്‌ തലങ്ങും വിലങ്ങും പോവുകയാണ്‌.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക്‌ പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ;

2015 ഡിസംബർ 7, തിങ്കളാഴ്‌ച

ചോദ്യം : റസൂലുള്ളാഹി (സ) ജനിച്ച ദിവസം തന്നെ യല്ലേ വഫാത്തായതും ആ നിലയിൽ ‘അന്നു’ ആഘോഷിക്കാൻ പാടുണ്ടോ ❓

👉

📖👈 قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «حَيَاتِي خَيْرٌ لَكُمْ تُحَدِّثُونَ وَيُحَدَّثُ لَكُمْ , وَوَفَاتِي خَيْرٌ لَكُمْ تُعْرَضُ عَلَيَّ أَعْمَالُكُمْ , فَمَا كَانَ مِنْ حَسَنٍ حَمِدْتُ اللَّهَ عَلَيْهِ , وَمَا كَانَ مِنْ سَيِّئٍ اسْتَغْفَرْتُ اللَّهَ لَكُمْ (بزار)
📌നബി (സ) പറഞ്ഞു  :എന്റെ ജീവിതം നിങ്ങള്ക്ക് നന്മയാണ് ,എന്റെ വഫാത്തും നിങ്ങള്ക്ക് ഗുണമാണ് , (കാരണം ) നിങ്ങളുടെ അമലുകൾ എനിക്ക് വെളിവാക്കപ്പെടുന്നു നന്മ കാണിക്കപ്പെട്ടാൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കും , തിന്മകൾ കാണിക്കപ്പെട്ടാൽ നിങ്ങള്ക്ക് വേണ്ടി പാപ മോചനം തേടും (ബസ്സാര് )

📖👈 والجواب عن ذلك : هو قول الإمام السيوطي رحمه الله: (إن ولادته صلى الله عليه وآله
وسلم أعظم النعم، ووفاته أعظم المصائب لنا، والشريعة حثت على إظهار شكر
النعم، والصبر والسكون عند المصائب، وقد أمر الشرع بالعقيقة عند الولادة
وهي إظهار شكر وفرح بالمولود، ولم يأمر عند الموت بذبح (عقيقة) ولا بغيره.
بل نهى عن النياحة وإظهار الجزع، فدلت قواعد الشريعة على أنه يحسن في هذا
الشهر إظهار الفرح بولادته صلى الله عليه وآله وسلم دون إظهار الحزن
بوفاته).
📌ഉത്തരം:-ബഹു ഇമാം സുയൂത്വി(റ)പറയുന്നു:റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാണ്  എന്നാൽ  ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും  പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ  മരണപ്പെട്ടാൽ "അഖിഖ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം  പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ്  ചെയ്തത്‌ ഈ  അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നു മാണ് അറീക്കുന്നത് ( فتاوي الحافظ السيوطي )

✅👉 നോക്കു  നബി തങ്ങൾ (സ) വെള്ളിയാഴ്ച്ചയുടെ മഹത്വം പറയിന്നിടത്ത്‌
📖👈 قال صلى الله عليه وسلم. إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ..
📌" നബി (സ) പറഞ്ഞു, നിങ്ങളുടെ ദിവസങ്ങളിൽ വെച്ച്‌ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച്ചയാകുന്നു  - അന്നാണ്‌ ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടത്‌, അന്നാണ്‌ അദ്ദേഹം വഫാത്തായതും.."
✅📎മറ്റൊരു ഹദീസില്
📖👈قال صلى الله عليه وسلم:{إن يوم الجمعه يوم عيد،فلا تجعلوا يوم عيدكم يوم صيامكم إلا أن تصوموا قبله او بعده} رواه أحمد
📌‘ നിക്ഷ്ചയം വെള്ളി ദിവസം പെരുന്നാള്‍ ദിനമാണ് ... (അഹ്മദ് )

👉 ആദം നബി (അ) ജനിച്ചതും പുറമേ വഫാത്തായതും വെള്ളി ദിവസമായിരിക്കെ അന്നെങ്ങനെ സന്തോഷ ദിനമാക്കും  എന്ന് ചിന്ധിക്കുന്നവർ  ഭാവിയിൽ ജുമു അയും ഇല്ലാതാക്കുമോ  ? അള്ളാഹു  കാത്തു രക്ഷിക്കുമാറാവട്ടെ .. അമീൻ

📢 ചുരുക്കത്തിൽ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തോഷിക്കുവാനും നന്ദി പ്രഗടിപ്പിക്കുവാനും , മുസീബത്തുകളിൽ ക്ഷമിക്കുവാനുമാണ് ഇസ്ലാമിന്റെ കല്പന ,അത് അനുസരിക്കൽ മുസ്ലിമിന് അനിവാര്യമാണ്.
✅ ഒന്ന് കൂടി ഉണര്ത്തട്ടെ
📖👈 أن إبليس رن أربع رنات حين لعن وحين أهبط وحين ولد رسول الله صلى الله عليه وسلم وحين أنزلت الفاتحة (البداية والنهاية- إبن كثير )
📌 ഇബ്ലീസ്‌ (ല അ ) 4 പ്രാവശ്യം പൊട്ടിക്കരഞ്ഞു ,1 അള്ളാഹു അവനെ ശപിക്കപ്പെട്ടവനാക്കിയപ്പോയും ,2 അവനെ പുറത്താക്കിയപ്പോയും ,
3⃣ നബി صلى الله عليه وسلم ജനിച്ചപ്പോയും❗,4സൂറത്തുൽ ഫാത്തിഹ അവതരിച്ചപ്പോയും ..

💐مرحبا بالشهر الربيع والمولد💐
Share please. ....

2015 നവംബർ 10, ചൊവ്വാഴ്ച

തിരുനബിയുടെ {സ്വ}ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി

🌺തിരുനബിയുടെ {സ്വ}ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി❗
🔹🔻🔹🔺🔹🔻🔹🔺🔹🔻
🌺തിരുനബി{സ്വ}:🔹''ശപിക്കപെട്ടവനെ ! നിന്റെ കാഴ്ച നഷ്ടപ്പെടുന്നത് എപ്പോളാണ് ❓'
🔻ഇബ്ലീസ്‌:''പാതിരാത്രി കഴിഞ്ഞു നിസ്കരിക്കുന്ന അടിമയുടെ മുന്പിൽ എന്റെ കാഴ്ച നഷ്ടമാകും❗
🌺നബി{സ്വാ}:''നിന്റെ ജോലിക്ക് വിഘാതം ഉണ്ടാക്കുന്നത് ആരാണ്''❓
🔻ഇബ്ലീസ്‌:''മഹ്നമാരായ ആലിമുകളും ,പണ്ടിതരുമുള്ള മജ്‌ലിസ് ❗
🌺നബി{സ്വാ}നീ ഭക്ഷണം കഴിക്കുനത് എങ്ങനെ❓''
🔻ഇബ്ലീസ്‌"ഇടതു കൈ കൊണ്ട്,അതിന്റെ രണ്ടു വിരല് കൊണ്ട് ❗
🌺നബി{സ്വാ}:''നിന്നെ പെട്ടന്ന് അനുസരിക്കുക ആരാണ്''❓
🔻ഇബ്ലീസ്‌:''കാരണം കൂടാതെ നിസ്കാരം ഖാളാ ആക്ക്കുനവ്ൻ ❗
🌺നബി{സ്വ}:''എന്റെ സമുദായം ഖുർആൻ പാരായണം ചെയ്യുമ്പോൾ നിന്റെ അവസ്ഥ❓
🔻ഇബ്ലീീസ്:''അഗ്നിയില് വീണ ഈയം പോലെ ഞാൻ ഉരുകി ഇല്ലാതാകുന്നു''❗
🌺നബി{സ്വ}:''വേദനയും,അസ്വസ്ഥതയും കൊണ്ട് നീ തല അമര്ത്തി പിടിക്കുക എപ്പോളാണ് ''❓
🔻ഇബ്ലീസ്‌:''അവിടുത്തെ സമുദായം ജമാഅത്ത് ആയി നിസ്ക്കരിക്കുമ്പോൾ ''❗
🌺നബി{സ്വ}:''ചൂട് അധികരിക്കുമ്പോൾ നീ എവിടെ താമസിക്കും❓
🔻ഇബ്ലീസ്‌:''എന്റെ സന്താനങ്ങളെ ഞാൻ നഖം മുറിക്കതവരുടെ നഖത്തിന് താഴെ സംരക്ഷിക്കും'❗
🌺നബി{സ്വ}:''നിന്റെ മുതുകെല്ല് പൊട്ടുന്നത് എപ്പോളാണ് ''❓
🔻ഇബ്ലീസ്‌:''അല്ലാഹുവ്ന്റെ മാർഗത്തിൽ പോരാടുന്നവരുടെ കുതിര കുളമ്പടി എന്റെ നട്ടെല്ല് പൊട്ടിക്കും❗
🌺നബി{സ്വാ}:''നിനക്ക് പ്രിയപ്പെട്ട മിത്രം ആരാണ്'❓
🔻ഇബ്ലീസ്‌:''വ്യഭിചാരി ❗
🌺നബി{സ്വാ}:''നിന്റെ ദൂതന്മാർ ആരാണ്''❓
🔻ഇബ്ലെസ്:സിഹ്രു,ആഭിചാരം,മന്ത്രവാദം എന്നിവ ചെയ്യുന്നവർ ❗
🌺നബി{സ്വാ}:''നിന്റെ ഹൃദയം ഏറ്റവും ആനന്ധിക്കുനത് എപ്പോളാണ് ❓
🔻ഇബ്ലീസ്‌:''ത്വലാഖ് ചൊല്ലുമെന്ന് ഒരാള് സത്യം ചെയ്യുമ്പോള്''❗
🌺നബി{സ്വാ}:''നിന്റെ കരളു ഉരുകുന്നത് എപ്പോളാണ് ❓
🔻ഇബ്ലീസ്‌:''അല്ലാഹുവിനോട് അവിടുത്തെ ഉമ്മത് മാപ്പും,പാപമോചനവും തേടുമ്പോള്''❗
🌺നബി{സ്വാ}:''നിന്റെ സഹോദരന്മാർ ആരാണ്'❓
🔻ഇബ്ലീസ്‌:''അനാവശ്യമായി പണം ചെലവഴിക്കുന്നവരും ധൂർത്ത് ചെയ്തു ജീവിക്കുന്നവരും❗
🌺നബി{സ്വാ}:''നിന്റെ ഖുർആൻ ഏതാണ്''❓
🔻ഇബ്ലീസ്‌:''സംഗീതം❗ ''
🌺അള്ളാഹു കാത്തു രക്ഷിക്കട്ടെ,,

🌺ദുആ വസീയത്തോടെ.
🔹🔻🔹🔺🔹🔻🔹🔺🔹🔻🔹
☆☆☆☆☆☆☆☆☆☆☆☆☆☆
 ഇസ്ലാം സമാധാനത്തിന്റ മതം !

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..آمـــــــــــــين
☆☆☆☆☆☆☆☆☆☆☆☆☆☆

2015 നവംബർ 5, വ്യാഴാഴ്‌ച

ഉറുദു ഗാൻ

പിറ്റിഎ  മീറ്റിങ്ങിന്റെ തീയതി നിശ്ചയിച്ച കാര്യം ടീച്ചർ കുട്ടികളെ അറിയിച്ചു. എല്ലാ കുട്ടികളും നിർബന്ധമായും അവരുടെ രക്ഷകർത്താവിനെ കൊണ്ട് വരണമെന്നായിരുന്നു ടീച്ചറുടെ ശാസന. മറ്റു കുട്ടികൾ 'എസ് ടീച്ചർ' എന്ന് ഉറക്കെ മറുപടി പറഞ്ഞപ്പോൾ, അതിൽ ഒരു ആണ്‍കുട്ടി മാത്രം നിശബ്ദമായി ഇരുന്നു. കാരണം മറ്റൊന്നുമല്ല, അവൻ ഒരു അനാഥനായിരുന്നു. അവൻ വിറയാർന്ന ശബ്ധത്തിൽ ടീച്ചറോട് പറഞ്ഞു, "അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്‌ വന്നാൽ മതിയോ" എന്ന്.

ഇനി വരുന്ന പിറ്റിഎ  മീറ്റിങ്ങിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റിന് ഒരു കത്ത്  എഴുതി തരുവാൻ അവൻ ടീച്ചറോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലെന്നും, തിരക്കുള്ള വ്യക്തിയായത് കൊണ്ട് അദ്ദേഹം ഒരിക്കലും വരില്ലെന്നും ടീച്ചർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവസാനം നിഷ്കളങ്കമായ ആ ആഗ്രഹത്തിന് മുന്നില് തോറ്റ്കൊണ്ട്‌ ടീച്ചർ പ്രസിഡന്റിന് ആ കത്തയച്ചു. പ്രസിഡന്റിന്റെ ഓഫീസിലെ ചവറ്റു കൊട്ടയിൽ മാത്രമായിരിക്കും ആ കത്തിന്റെ സ്ഥാനം എന്ന് ആ ടീച്ചർക്ക്‌ ഉറപ്പുണ്ടായിരുന്നു.

പക്ഷെ PTA  മീറ്റിംഗ് ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അന്ന് ആ കുട്ടിയുടെ രക്ഷകർതാവായി ആ രാജ്യത്തിന്റെ പ്രഥമ പൌരൻ എത്തി, ഒരു അച്ഛനായി. ഹീ ഈസ്‌ ദി പ്രസിഡന്റ്‌ ഓഫ് തുർക്കി, മിസ്റ്റർ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍!!!

2015 നവംബർ 4, ബുധനാഴ്‌ച

നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബേഗ്‌ കൊണ്ടുവരണം

"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബേഗ്‌ കൊണ്ടുവരണം"

ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌.

"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അവരുടെ പേരെഴുതിയ ഉരുളക്കിഴങ്ങ്‌ കൂടെ വെക്കണം - എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ!"

കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.

"എന്നിട്ട്‌ ആ ബേഗ്‌ വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ കൂടെ എടുക്കണം".

കുട്ടികൾ പുതിയ കളി അംഗീകരിച്ചു - കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.

നിശ്ചയിച്ച ദിവസമെത്തി - "എന്തായിരുന്നു മക്കളേ ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ?" ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബേഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബേഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: "മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും?!!"

(ഒരു പ്രസംഗത്തിൽ കേട്ട കഥ)

ഒരു വ്യക്തിയോടോ സമൂഹത്തോടോ ഉള്ള വിദ്വേഷം അവരോട്‌ അനീതി പ്രവർത്തിക്കാൻ കാരണമാകരുതെന്ന വിശുദ്ധ കലാമിന്റെ ഉണർത്തലിൽ തന്നെ അങ്ങനെയൊരവസ്ഥ സാധാരണമാണെന്ന് നമുക്കറിയിച്ചു തരുന്നു. മനസ്സിലെ വിദ്വേഷം അവരോട്‌ അസൂയവെക്കാനും എങ്ങനെയും അക്രമം പ്രവർത്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. അതുവഴി എത്രയെത്ര പാപങ്ങൾ..!

മനസ്സാണ്‌ നന്മയുടെയും തിന്മയുടെയും വിളനിലം, അവിടെ മുളക്കുന്ന ഫലങ്ങളാണ്‌ പ്രവർത്തിയായി ജനിക്കുന്നത്‌. അസൂയയും വിദ്വേഷവുമൊക്കെ നമ്മുടെ നല്ല നല്ല അമലുകളെയാകെ കത്തിച്ചു കളയുന്ന മനസ്സിന്റെ രോഗങ്ങളാണ്‌. മുസ്ലിമായ സഹോദരന്റെ ഏതൊരു പ്രവർത്തിയിലും നന്മയുടെ ഭാഗം മാത്രം ദർശ്ശിക്കാൻ കഴിയുന്ന മനസ്സ്‌ വിജയം സുനിശ്ചിതമായവരുടെ അടയാളമാണ്‌.

സ്വർഗ്ഗക്കാരനായ ആളെ നബിതങ്ങൾ (സ്വ) മൂന്നുദിവസം കാണിച്ചു കൊടുത്ത സ്വഹാബിയുടെ നന്മ യാതൊരു മുസ്ലിമായ മനുഷ്യനെപ്പറ്റിയും എന്റെ മനസ്സിൽ മോശമായ വിചാരമോ ഹസദോ ഇല്ലെന്നതായിരുന്നുവത്രേ !

ഫുളൈൽ  ഇബ്നു ഇയാള്‌ തങ്ങളെ തൊട്ട്‌ ഉദ്ധരിക്കപ്പെടുന്നു -

"പ്രശംസിക്കൽ സത്യവിശ്വാസത്തിന്റെ ഭാഗവും അസൂയവെക്കൽ കപടവിശ്വാസത്തിന്റെ ഭാഗവുമാണ്‌. സത്യവിശ്വാസി മറ്റുള്ളവരെ പ്രശംസിക്കുകയും അസൂയവെക്കാതിരിക്കുകയും ചെയ്യുന്നു, മുനാഫിഖ്‌ മറ്റുള്ളവരോട്‌ അസൂയ വെക്കുകയും അവരെ പ്രശംസിക്കാതിരിക്കുകയും ചെയ്യുന്നു. സത്യവിശ്വാസി അന്യന്റെ പിഴവുകളെ മറച്ചുവെക്കുകയും ഗുണദോഷിക്കുകയും നല്ല നല്ല ഉപദേഷങ്ങൾ നൽകുകയും ചെയ്യുന്നു. മുനാഫിഖായ മനുഷ്യൻ ആളുകൾക്ക്‌ മാനഹാനിയുണ്ടാക്കുകയും അധിക്ഷേപിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു".

സ്നേഹമാണ്‌ പരക്കേണ്ടത്‌, വിട്ടുവീഴ്ച്ച കൊണ്ട്‌ ഒന്നും നഷ്ടമാകുന്നില്ല.. വെറുക്കപ്പെടാൻ നാമിഷ്ടപ്പെടുന്നില്ലെങ്കിൽ നമുക്കെങ്ങനെ വെറുക്കാൻ കഴിയും?!

വെറുപ്പും ദേഷ്യവും അകൽച്ചയല്ലാതെ വർദ്ധിപ്പിക്കുന്നില്ല. സ്നേഹം കൊണ്ട്‌ മനസ്സുകൾക്കിടയിൽ പാലം പണിയുകയാണ്‌ മുസ്ലിമിന്റെ വഴി...
കോപ്പി