2014 ജൂലൈ 27, ഞായറാഴ്‌ച

ഈങ്ങനെയൊക്കെയാണ്‌ നമ്മുടെ പെരുന്നാൾ

ഇസ്ലാം സന്പൂര്‍ണമാണ്; ആഘോഷങ്ങള്‍ക്കും അതില്‍ ഇടമുണ്ട്. രണ്ടു പെരുന്നാളുകള്‍ അല്ലാഹു നമുക്ക് നല്‍കിയത് അതുകൊണ്ടാണ്. പെരുന്നാള്‍ ദിനത്തില്‍ നോന്പ് നിഷിദ്ധമാണ്. അനുവദനീയമായ വിനോദമാകാം. തിരുനബിയുടെ പത്നി ആഇശ (റ) പറഞ്ഞു: അന്‍സ്വാറുകളുടെ രണ്ട് പെണ്‍കൊച്ചുങ്ങള്‍ എന്‍റെയടുത്തു നില്‍ക്കുന്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) കടന്നുവന്നു. ബുആസ് യുദ്ധദിവസം അന്‍സ്വാറുകള്‍ ആലപിച്ച പാട്ടുകള്‍ പാടുകയായിരുന്നു ആ പെണ്‍കുട്ടികള്‍. അവര്‍ അറിയപ്പെട്ട ഗായികമാരൊന്നുമായിരുന്നില്ല. “പിശാചിന്‍റെ ചൂളം വിളി അല്ലാഹുവിന്‍റെ റസൂലിന്‍റെ വീട്ടിലോ?’ എന്ന് അബൂബക്കര്‍ (റ) ചോദിച്ചു. അത് ഒരു പെരുന്നാള്‍ ദിനത്തിലായിരുന്നു. റസൂല്‍ (സ) പറഞ്ഞു: “അബൂബക്കര്‍! എല്ലാ ജനവിഭാഗത്തിനും ഓരോ ആഘോഷദിനമുണ്ട്. ഇത് നമ്മുടെ ആഘോഷദിനമാണ്.’(മുസ്ലിം 892) പെരുന്നാള്‍ ആഘോഷിക്കുന്ന അന്‍സാരിപ്പെണ്‍കുട്ടികളെ തിരുനബി (സ) എതിര്‍ത്തില്ല. ആഘോഷിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈദാഘോഷിക്കാന്‍ ഹലാലായ രൂപം സ്വീകരിക്കാമെന്നു ചുരുക്കം. മോചനത്തിന്‍റെ മാസമായ റമളാനില്‍ നിരന്തരം പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂടി നരകമോചന പ്രതീക്ഷിക്കുന്ന വിശ്വാസികള്‍ക്ക് ഇതിന് വഴിയൊരുക്കിയ അല്ലാഹുവിന് ശുക്റ് ചെയ്യാനുള്ള ഒരു ദിനമായാണ് പെരുന്നാള്‍ കണക്കാക്കപ്പെടുന്നത്. റമളാനില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തെ അവമതിക്കുന്ന തരത്തിലാകരുത്. പെരുന്നാള്‍ ആഘോഷങ്ങളും വിനോദങ്ങളും ഇസ്ലാം പഠിപ്പിക്കുന്ന സംസ്ക്കാരത്തോടും അധ്യാപനങ്ങളോടും എതിരാകുന്നതാകാന്‍ പാടില്ലല്ലോ. മദ്യപാനം, ചൂതാട്ടം, സംഗീത മേള, സിനിമ, നാടകം, സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള വിരുന്നുകള്‍ തുടങ്ങിയതൊന്നും ഇസ്ലാം അംഗീകരിക്കുന്നേയില്ല. പെരുന്നാളിന്‍റെ പേരില്‍ ഇന്നു നടക്കുന്ന തോന്നിവാസങ്ങള്‍ അസഹനീയമാണ്. ശവ്വാലിന്‍റെ പൊന്നന്പിളി ആകാശത്ത് തെളിഞ്ഞതു മുതല്‍ തക്ബീര്‍ ചൊല്ലിത്തുടങ്ങണം. ഇത് പെരുന്നാളിന്‍റെ പകലില്‍ പെരുന്നാള്‍ നിസ്ക്കാരം തുടങ്ങുന്നതു വരെ എല്ലാവര്‍ക്കും ഏതുസമയത്തും സുന്നത്താണ്. എല്ലാ ഫര്‍ള് നിസ്ക്കാരത്തിന്‍റെയും സുന്നത്ത് നിസ്ക്കാരത്തിന്‍റെയും ഉടനെ തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്തുണ്ട്. നബി(സ)പറഞ്ഞു: “”നിങ്ങളുടെ പെരുന്നാള്‍ ദിവസങ്ങളെ തക്ബീര്‍ കൊണ്ട് അലങ്കരിക്കുക”(ത്വബ്റാനി). വഴികളും അങ്ങാടികളും വീടുകളും പള്ളികളും തക്ബീറിന്‍റെ ആരവത്തിലായിരിക്കണം. നടന്നും കിടന്നും ഇരുന്നും വാഹനത്തിലായും എങ്ങനെയുമാകാം. സ്ത്രീകളും കുട്ടികളും പുരുഷന്മാരും എല്ലാവരും ചൊല്ലണം. സ്ത്രീകള്‍ അന്യപുരുഷന്മാര്‍ കേള്‍ക്കത്തക്ക വിധം ശബ്ദം ഉയര്‍ത്താന്‍ പാടില്ല. പെരുന്നാള്‍ നിസ്ക്കരിക്കാത്തവര്‍ക്ക് ഉച്ചതിരിയുന്നതുവരെ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പെരുന്നാളിന്‍റെ രാത്രി ഇബാദത്ത് കൊണ്ട് ധന്യമാക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. അബൂദര്‍ദാഅ്(റ)പറയുന്നു: ആരെങ്കിലും ഇരു പെരുന്നാള്‍ രാവില്‍ കൂലിയാഗ്രഹിച്ചു നിസ്ക്കരിച്ചാല്‍ ഹൃദയങ്ങള്‍ മരിക്കുന്ന സമയത്ത് അവന്‍റെ ഹൃദയം മരിക്കുകയില്ല. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന പ്രധാനപ്പെട്ട അഞ്ചു സമയങ്ങളില്‍ ഒന്ന് ചെറിയ പെരുന്നാളിന്‍റെ രാത്രിയിലാണ്. (കിതാബുല്‍ഉമ്മ് 1/43) പെരുന്നാളിന്‍റെ പ്രഭാതത്തില്‍ കുളിച്ച് ഭംഗിയുള്ള വസ്ത്രം ധരിച്ച് സുഗന്ധം പൂശുന്നതൊക്കെ നല്ല പുണ്യമാണ്. അതുപോലെ പരസ്പരം പെരുന്നാള്‍ സന്ദേശങ്ങള്‍ കൈമാറലും ഹസ്തദാനം ചെയ്യലും സുന്നത്ത് തന്നെ. വീട്ടിലിരിക്കുന്നവര്‍ക്കും പുറത്തു പോകുന്നവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇതൊക്കെ സുന്നത്താകുന്നു. ആശംസക്കായി ഏതു നല്ല വാക്കും ഉപയോഗിക്കാവുന്നതാണ്. ആശംസയായി “തഖബ്ബലല്ലാഹു മിന്‍കും’ എന്നും മറുപടിയായി “തഖബ്ബലല്ലാഹു മിന്‍കും, അഹ്യാകുമുല്ലാഹു ലി അംസാലിഹി, കുല്ലു ആമിന്‍ വഅന്‍തും ബിഖയ്ര്‍’ എന്നും പറയാവുന്നതാണ്. നബി(സ) തങ്ങള്‍ പള്ളിയിലേക്ക് നേരത്തെ പോകുമായിരുന്നു. ഹസന്‍(റ)വില്‍ നിന്നുള്ള ഹദീസ് ശാഫിഈ ഇമാം ഉദ്ധരിക്കുന്നു: “തിരുനബി(സ) ബലിപെരുന്നാളിലും ചെറിയ പെരുന്നാളിലും സൂര്യനുദിച്ചുയരുന്നതിന് മുന്പു തന്നെ പള്ളിയില്‍ പോകുമായിരുന്നു.’ ചെറിയ പെരുന്നാള്‍ നിസ്ക്കാരത്തിന് ഭക്ഷണം കഴിച്ചതിനു ശേഷവും ബലി പെരുന്നാളിന് ഭക്ഷണത്തിന് മുന്പുമാണ് പോകേണ്ടത്. തിരുനബി(സ) കാരക്ക കഴിക്കാതെ ചെറിയ പെരുന്നാളില്‍ പള്ളിയിലേക്ക് പോയിരുന്നില്ല. അതുതന്നെ ഒറ്റയായിട്ടായിരുന്നു കഴിച്ചിരുന്നത്. പള്ളിയിലേക്കു പോകുന്പോള്‍ ഒരു വഴിയും മടങ്ങിവരുന്പോള്‍ മറ്റൊരു വഴിയുമാവുന്നതാണ് സുന്നത്ത്. ഇരു വഴികളിലുള്ള ജിന്നുകളും മലക്കുകളും മനുഷ്യരും അവനു വേണ്ടി സാക്ഷി പറയാന്‍ ഇതു കാരണമാകും. പള്ളിയിലേക്ക് നടന്നു പോകുന്നതാണ് ഉത്തമം. തിരുനബി(സ) പെരുന്നാള്‍ നിസ്ക്കാരത്തിനും ജനാസ നിസ്ക്കാരത്തിനും വേണ്ടി ഒരിക്കലും വാഹനത്തില്‍ പോയിട്ടില്ല. (കിതാബുല്‍ഉമ്മ് 1/417) പെരുന്നാള്‍ ദിനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് നിസ്ക്കാരമാണ്. ഹിജ്റ രണ്ടാം വര്‍ഷം തിരുനബി മദീനാപള്ളിയില്‍ പ്രഥമ പെരുന്നാള്‍ നിസ്ക്കാരത്തിനു നേതൃത്വം നല്‍കി. സൂര്യന്‍ ഉദിച്ചതു മുതല്‍ ഉച്ചതിരിയുന്നത് വരെയാണ് ഇതിന്‍റെ സമയം. സൂര്യന്‍ ഉദിച്ച് 2025 മിനുട്ട് പിന്തിക്കല്‍ സുന്നത്തുണ്ട്. മഅ്മൂമീങ്ങള്‍ നേരത്തെ പള്ളിയിലെത്തുകയും ജമാഅത്തിനെ പ്രതീക്ഷിച്ചിരിക്കുകയും വേണം. ഇമാമിന് പള്ളിയില്‍ നിസ്ക്കാര സമയത്ത് എത്തിയാല്‍ മതി. നേരത്തെ പോകല്‍ സുന്നത്തില്ല. ചെറിയ പെരുന്നാള്‍ നിസ്ക്കാരം അല്‍പം വൈകി നിസ്ക്കരിക്കലാണ് ഉത്തമം. ഫിത്വ്ര്‍ സകാത്തിന്‍റെയും സ്വദഖയുടെയും സമയം കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ബലിപെരുന്നാള്‍ നിസ്ക്കാരം ഉളുഹിയ്യത്തിന് കൂടുതല്‍ സമയം ലഭിക്കാന്‍ വേഗത്തിലാക്കണം. സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ പെരുന്നാള്‍ നിസ്ക്കാരത്തിന് മുന്പും ശേഷവും ഇമാം മറ്റു സുന്നത്ത് നിസ്ക്കാരം നിര്‍വ്വഹിക്കല്‍ കറാഹത്താണ്. ഏറ്റവും പ്രധാനപ്പെട്ട പെരുന്നാള്‍ നിസ്ക്കാരം മാത്രമേ ആ സമയത്ത് കല്‍പിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ മഅ്മൂമിന് പെരുന്നാള്‍ നിസ്ക്കാരത്തിനു മുന്പ് മറ്റു സുന്നത്തുകള്‍ നിസ്ക്കരിക്കാവുന്നതാണ്. സമയബന്ധിതമായ ഏതൊരു സുന്നത്ത് നിസ്ക്കാരവും അതിന്‍റെ സമയം നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നത്തുള്ളതു പോലെ പെരുന്നാള്‍ നിസ്ക്കാരവും ഖളാആയ വ്യക്തിക്ക് അത് ഖളാഅ് വീട്ടല്‍ സുന്നത്തുണ്ട്. പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ ഫര്‍ളുകളും സുന്നത്തുകളും ശര്‍ത്വുകളുമെല്ലാം മറ്റു സുന്നത്തു നിസ്ക്കാരങ്ങളുടേതു പോലെയാണ്. പെരുന്നാള്‍ നിസ്ക്കാരത്തിന് ബാങ്കും ഇഖാമത്തും ഇല്ല. തുടങ്ങുന്നതിനു മുന്പ് “അസ്സ്വലാത്തു ജാമിഅ’ എന്നു വിളിച്ചു പറയല്‍ സുന്നത്തുണ്ട്. ചുരുങ്ങിയ രൂപം സാധാരണ രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കാരം പോലെ പെരുന്നാളിന്‍റെ നിയ്യത്ത് വെച്ച് നിസ്ക്കരിക്കാവുന്നതാണ്. ഒന്നാം റക്അതില്‍ വജ്ജഹ്തുവിനു ശേഷം ഫാതിഹക്കു മുന്പ് കൈ രണ്ടും ചുമലിനു നേരെ ഉയര്‍ത്തി ഏഴു തക്ബീര്‍ ചൊല്ലണം. ഓരോ തക്ബീറിനിടയിലും സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹില്‍അലിയ്യില്‍അളീം എന്നു പറയണം. ഒന്നാം റക്അത്തില്‍ ഫാത്തിഹക്ക് ശേഷം ഖാഫ് സൂറത്തും രണ്ടാം റക്അത്തില്‍ ഇഖ്തറബത്ത് സൂറത്തും ഉച്ചത്തില്‍ ഓതല്‍ സുന്നത്താണ്. അതിന് സൗകര്യമില്ലെങ്കില്‍ ഒന്നാം റക്അത്തില്‍ സബ്ബിഹിസ്മയും രണ്ടാം റക്അത്തില്‍ ഗാശിയ സൂറത്തും ഓതലാണ് സുന്നത്ത്. പെരുന്നാള്‍ നിസ്ക്കാരത്തിനു ശേഷം രണ്ട് ഖുത്വുബ സുന്നത്തുണ്ട്. സാധാരണ വെള്ളിയാഴ്ച ഓതാറുള്ള ഖുത്ബ പോലെയാണ് പെരുന്നാളിന്‍റെ ഖുതുബയുമെങ്കിലും ഒന്നാം ഖുതുബ ഒന്പത് തക്ബീര്‍ കൊണ്ടും രണ്ടാം ഖുത്വുബ ഏഴ് തക്ബീര്‍ കൊണ്ടുമാണ് തുടങ്ങേണ്ടത്. മുസ്ലിമിന്‍റെ ആഘോഷങ്ങളും പെരുന്നാളുകളും ബന്ധങ്ങള്‍ പുതുക്കുന്നതായിരിക്കണം. ബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് ഇസ്ലാം വളരെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. അയല്‍ വീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബ ബന്ധം പുലര്‍ത്തുകയും രോഗികളെ സന്ദര്‍ശിക്കുകയും മഹാന്മാരുടെ മസാറുകള്‍ സന്ദര്‍ശിച്ച് പുണ്യം കരസ്ഥമാക്കുകയുമാകുന്പോള്‍ പെരുന്നാള്‍ കൂടുതല്‍ സന്തോഷദായകവും ആത്മീയ നിര്‍ഭരവുമാകുന്നു. ഫൈസല്‍ അഹ്സനി രണ്ടത്താണി http://risalaonline.com/2014/07/26/3561/ കൂടുതൽ പോസ്റ്റുകൾക്ക്‌ ഈ പേജ്‌ ലൈക്‌ ചെയ്യുക https://m.facebook.com/profile.php?id=230400840479876 http://shariyaayapaatha.blogspot.com/

2014 ജൂലൈ 20, ഞായറാഴ്‌ച

മുത്ത്‌ റസൂൽ(സ്വ)യുടെ ചില വജനങ്ങൾ

സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.

ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.

ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.

അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.

നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.

ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.

മതം ഗുണകാഷയാകുന്നു..
മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.

കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.

വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.

വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.

ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.

നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.

നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.

നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.

മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.

നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.

ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം...

ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം.

അതിഥികളെ ആദരിക്കണം.

അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.

ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.

തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.

വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.

അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.

ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല..

മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.

നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.

ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.

നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും

സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.

ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.

ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും..

അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.

സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.

ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.

ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.

മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.

കോപം വന്നാല്‍ മൌനം പാലിക്കുക.

നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക.
പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.

മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്.

നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.

നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.

മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.

ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.

തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.

കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.

ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.

മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.

കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു,,

പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും..

മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.

സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.

പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.    

Pls read ...... forward ..

2014 ജൂലൈ 13, ഞായറാഴ്‌ച

ഇസ്രായീൽ ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക

LISTS TO BOYCOTT ISRAEL PRODUCTS
______________
ഇസ്രായീൽ ഉല്പന്നങ്ങൾ ബഹിഷ്കരിച്ചുകൊണ്ട് അവരെ പരാജയപ്പെടുത്തുക. നമ്മൾ വാങ്ങുന്ന ഓരോ സാധനത്തിൽ നിന്നുമുളള ലാഭവിഹിതമാണു നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലാൻ ഉപയോഗപ്പെടുത്തുന്നത്.
This is the only best way to defeat Isnrael. Hit them in the soft corner: their economy.

Shops & Clothing:
______________
- Starbucks
- Tesco
- M&S
- Disney Shop
- McDonalds
- Hugo Boss
- Sunglass Hut
- GAP
- Giorgio Armani
- Calvin Klein
- Ralph Lauren - Playtex
- Banana Republic
- River Island
- Timberland
______________
Drinks:
______________
- Coca Cola
- Fruitopia
- Fanta
- Kia Ora
- Lilt
- Sprite
- Sunkist
- Evian
- Volvic
- Nescafé
- Nesquik - Perrier
- Vittel
______________
Foods & Chocolates:
______________
- Nestle
- Maggi (Noodles)
- Buitoni
- Crosse & Blackwell
- KitKat
- MilkyBar
- Quality Street
- Smarties - After Eight - Aero
- Lion
- Polo
- Felix (Cat Food)
______________
Makeup/Perfumes & Health:
______________
- L'Oreal
- Clinique - DKNY
- Prescriptives - Origins - La Mer
- Bobbi Brown
- Tommy (Perfume)
- Bumble & Bumble
- Kate (Cream)
- Johnson & Johnson (Baby Oil)
- Huggies
- Garnier
______________
Others:
______________
- Arsenal Football Club
- AOL
- Time Warner Time Life Magazine
- CNN
- Barbie
- Intel - Motorola
- Kotex
- The Sun
- The Times
- Australian Newspapers
- National Geographic
- Star Channels (Indian)
- Sky
- Fox
- Nokia
- Standard Newspapers
- New York Post
- The Telegraph
- Independent
______________
PLEASE SHARE SO YOUR FOLLOWERS CAN KNOW

2014 ജൂലൈ 11, വെള്ളിയാഴ്‌ച

നോമ്പിന്റെ ചില ബാധ്യതകൾ

നിയ്യത്ത്‌ : ഓരോ രാത്രിയിലും ദൃഢമായ നിയ്യത്ത്‌ നിർബന്ദമാണ്‌. റമദാനിന്‌ മൊത്തമായി ഒരു നിയ്യത്ത്‌ മതിയാവുകയില്ല. പകൽ നിയ്യത്ത്‌ ചെയ്യുന്നത്‌ റമദാനിനോ മറ്റു നിർബന്ധ നോമ്പിനോ പര്യപ്തമല്ല. പ്രത്യുത,റമദാനിൽ അല്ലാഹു നിർബന്ദമാക്കിയ നോമ്പ്‌ എന്ന് തന്നെ നിയ്യത്ത്‌ ചെയ്യേണ്ടതാണ്‌. നിയ്യത്തിന്റെ സ്താനം ഹൃദയമാണ്‌ വെറുതെ നാവ്‌ കൊണ്ട്‌ പറഞ്ഞിട്ട്‌ നോമ്പ്‌ കാര്യമില്ല. രാത്രി നിയ്യത്തിന്ന് ശേഷം ഭക്ഷിക്കുന്നത്‌ കൊണ്ട്‌ നിയ്യത്തിന്‌ യാതൊരു കോട്ടവും സംഭവിക്കുകയില്ല. നോമ്പ്‌ വേളയിൽ മനപ്പൂർവ്വം അന്യപതാർത്ഥങ്ങൾ അകത്താക്കാതിരിക്കുക. അപ്പോൾ തിന്നുക,കുടിക്കുക, സംയോഗം ചെയ്യുക എന്നീ കാരണങ്ങളാൽ നോമ്പ്‌ മുറിഞ്ഞ്‌ പോകും. എന്നാൽ രക്തം കുത്തിയെടുക്കുക , കൊമ്പ്‌ വെക്കുക, സുറുമ ഇടുക, എന്നീ കാരണങ്ങളാൽ നോമ്പ്‌ മുറിയുകയില്ല. വഴിയിലെ പൊടിപടലങ്ങൾ, ഈച്ച, വാഴിൽ കവിൾ കൊള്ളുന്ന വെള്ളം എന്നിവ നിനച്ചിരിക്കാതെ അകത്ത്‌ പ്രവേശിക്കുന്നത്‌ കൊണ്ട്‌ വിരോധമില്ല. പക്ഷെ അമിതമായി വെള്ളം കവിൾ കൊണ്ടത്‌ കാരണമാണ്‌ അകത്ത്‌ വെള്ളം എത്തിയത്വ്ങ്കിൽ കുഴപ്പം തന്നെ. കാരണം, അതയാളുടെ ഭാഗത്ത്‌ നിന്നുണ്ടായ വീഴ്ചയാണ്‌. സംഭോഗ നിരാസം : ലിങ്കാഗ്രം യോനിയിൽ മറയുകയാണതിന്റെ പരിധി. എന്നാൽ മറന്ന് കൊണ്ടാണ്‌ സംയോഗം ചെയ്യുന്നതെങ്കിൽ വിരോധമില്ല. രാത്രി സംഭോഗം ചെയ്യുകയോ സ്വപ്ന സ്ഖലനമുണ്ടാവുകയോ ചെയ്യുകയും അങ്ങനെ പ്രബാദത്തിൽ ജനാബത്ത്‌ കാരനായി തീരുകയും ചെയ്താൽ , നോമ്പിന്‌ കുഴപ്പമില്ല. സംഭോക വേളയിൽ നേരം പുലരുകയും ഉടൻ വിരമിക്കുകയും ചെയ്താലും നോമ്പ്‌ സാധുവാകും . എന്നാൽ, എന്നിട്ടും സ്ഖലനം വരെ കാത്തിരിക്കുകയാണെങ്കിൽ , നോമ്പ്‌ മുറിയുമെന്ന് മാത്രമല്ല, പ്രായശ്ചിത്തം നിർബന്ധ മാവുകയും ചെയ്യും. ശുക്ലസ്രാവം ഒയിവാക്കുക. സംഭോഗം വയിയോ മറ്റോ ശുക്ലം സ്രവിവിക്കുന്നത്നോമ്പിന്‌ ഹാനി വെരുത്തും. ശുക്ലസ്രാവമില്ലാതെ , ഭാര്യയുമായി ചുംബിക്കുകയോ അവളുമായി സഹശയനം നടത്തുകയോ ചെയ്യുന്നത്‌ കൊണ്ട്‌ വിശയമില്ല. വൃദ്ധനോ, സ്വയം നിയന്ത്രണ ശക്തിയുള്ളവനോ, അല്ലെങ്കിൽ കറാഹതാണെന്ന് മാത്രം . അത്തരക്കാർക്ക്‌ കറാഹതല്ലെങ്കിലും ഒയിവാക്കുന്നതാണ്‌ ഉത്തമം. ചുംബനം ശുക്ലസ്രാവത്തിന്ന് ഹേതു വാഗുമെന്ന് ഭയപ്പെടുന്നതോടൊപ്പം ചുമ്പിക്കുകയും സ്രവണമുണ്ടാക്കുകയും ചെയ്യുന്നു വെങ്കിൽ നോമ്പ്‌ മുറിയും. അതയാളുടെ വീഴ്ച യാണല്ലോ. ചർദ്ധിക്കുക. ചർദ്ധി ഉണ്ടാക്കുന്നത്‌ നോമ്പ്‌ മുറിക്കുമെങ്കിലും, സ്വയം ഉണ്ടായിത്തീരുകയാണെങ്കിൽ കുഴപ്പമില്ല. തൊണ്ടയിലോ നെഞ്ചിലോ ഉള്ള കഫം വിഴുങ്ങുന്നത്‌ നോമ്പിന്ന് ഹാനികരമല്ല. അത്‌ പൊതുവെ വിഷകരമാണല്ലോ. പക്ഷെ വാഴിലെത്തിയ ശേഷം വിഴുങ്ങുന്നത്‌ നോമ്പിനെ മുറിക്കുക തന്നെ ചെയ്യും. മുഹമ്മദ്‌ ഷമീം അടിവാരം

2014 ജൂലൈ 7, തിങ്കളാഴ്‌ച

അജ്മീര്‍ ഖാജ(R.A)

അജ്മീര്‍ ഖാജ(R.A)

ഇന്ത്യക്കാരായ നമുക്ക്‌ നമ്മുടെ ആത്മീയ നേതാവായ സുല്‍ത്താനുല്‍ ഹിന്ദിനെ ക്കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കില്‍ അത് നമ്മുടെ വലിയൊരു പോരായ്മ തന്നെയാണ്. നേതാവിനെക്കുറിച്ചു അറിയാത്ത അനുയായികളായി നാം മാറരുത് ************************************** അജ്മീരിലെത്തിയ ഖാജയും ശിഷ്യരും ഒരു മരച്ചുവട്ടില്‍ തമ്പടിച്ചു വിശ്രമിച്ചു. അത് രാജാവിന്‍റെ ഒട്ടകങ്ങളെ ബന്ധിക്കുന്ന സ്ഥലമായിരുന്നു. ഒട്ടകപാലകര്‍ ഓടിവന്ന് ഖാജയോടു കയര്‍ത്തു. പോകാന്‍ ആവശ്യപ്പെട്ടു. മഹാന്‍ പറഞ്ഞു: ‘ശരി ഞങ്ങള്‍ പോയ്കൊള്ളാം. ഒട്ടകങ്ങള്‍ അവിടെ കിടക്കട്ടെ’. കുറച്ചു കഴിഞ്ഞ് പരിപാലകര്‍ ഒട്ടകത്തെ അഴിച്ചു കൊണ്ടുപോകാന്‍ വന്നു. പക്ഷെ ഒട്ടകമൊന്നും എഴുന്നേല്‍ക്കുന്നില്ല. കിടന്ന കിടപ്പുതന്നെ. പരിഭ്രാന്തരായ പരിപാലകര്‍ രാജാവിനെ വിവരം ധരിപ്പിച്ചു. വിവരം അറിഞ്ഞ രാജാവ് ഞെട്ടിത്തരിച്ചു. അറേബ്യയില്‍ നിന്ന് ഒരു പണ്ഡിതന്‍ ഇവിടെ വരുമെന്നും അദ്ദേഹം നിന്‍റെ നാശത്തിന് ഹേതുവാകുമെന്നും തന്‍റെ അമ്മ പ്രവചിച്ചത് ഇപ്പോള്‍ പുലര്‍ന്നിരിക്കുന്നവെന്ന് രാജാവ് മനസിലാക്കി. ഉടന്‍ ഖാജയോട് ക്ഷമ ചോദിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഖാജാ തങ്ങള്‍ പറഞ്ഞു: ‘ നിങ്ങള്‍ പൊയ്ക്കോളൂ ദൈവ നിശ്ചയമുണ്ടെങ്കില്‍ അവ എഴുന്നേറ്റിട്ടുണ്ടാകും.’ അന്നേരം അവരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒട്ടകമെല്ലാം എഴുനേറ്റിട്ടുണ്ടായിരുന്നു. ഈ സംഭവം രാജാവില്‍ കോപവും ഭീതിയും വര്‍ദ്ധിപ്പിച്ചു. ഖാജയെ വധിക്കുകയെന്ന പോം വഴി മാത്രമായി അദ്ദേഹത്തിന്‍റെ ചിന്ത. ഇതേ സമയം അവിശ്വാസികള്‍ പവിത്രമായി കരുതിപ്പോന്നിരുന്ന അനാസാഗര്‍ തടാകക്കരയില്‍ നിന്ന് അറേബ്യന്‍ ഫഖീറുകള്‍ അംഗസ്നാനം നടത്തി തടാകം അശുദ്ധമാക്കിയെന്ന വാര്‍ത്ത രാജകൊട്ടാരത്തെ ഇളക്കിമറിച്ചു. വിറളിപൂണ്ട രാജാവ് തന്‍റെ ആവനാഴിയില്‍നിന്ന് ആദ്യ അസ്ത്രം ഖാജക്കെതിരില്‍ തൊടുത്തുവിട്ടു. അതായിരുന്നു ശാദിദേവന്‍ എന്ന ആഭിചാര പണ്ഡിതന്‍. അജ്മീറിലെ കൊച്ചു കുടില്‍ മുതല്‍ രാജകൊട്ടാരം വരേക്കും അദ്ദേഹത്തിന് ഏറെ സ്വാധീനമുണ്ടായിരുന്നു. തന്‍റെ പരിവാരങ്ങളുമായി ഖാജാ തങ്ങളുടെ മുന്നിലെത്തിയ ശാദിദേവന്‍ സ്തബ്ധനായി നിന്നു. ഖാജയുടെ ജ്യോതിര്‍ഗോള വദനം അദ്ദേഹത്തെ നിഷ്പ്രഭമാക്കിത്തീര്‍ത്തു. ആ മുഖത്ത് നിന്നും സ്ഫുരിക്കുന്ന നിഷ്കളങ്കതയുടെ കിരണങ്ങളെറ്റ് അദ്ദേഹം വാടിക്കരിഞ്ഞു. ഒടുവില്‍ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം ഖാജക്ക് ഉശിരന്‍ താമസസ്ഥലം ഒരുക്കി. അതാണ്‌ ഇന്ന് ഖാജ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം. അനാസാഗര്‍ തടാകം ഉപയോഗിച്ചതില്‍ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജാവ്‌ അവിടെ മനുഷ്യച്ചങ്ങല തീര്‍ത്തു. ചങ്കൂറ്റത്തോടെ തടാകത്തില്‍ നിന്ന് ഖാജയുടെ മുരീദ്‌ ഒരു തളികയില്‍ അല്പം വെള്ളം ശേഖരിച്ചു. അതോടെ തടാകം വറ്റിവരണ്ടു. രാജ്യത്തെ കിണറുകളും സ്ത്രീകളുടെ മുലപ്പാല്‍ വരേക്കും വറ്റി വരണ്ടു. വിഷമത്തിലായ ജനം ഖാജയുടെ മുന്നില്‍ അടിയറവെച്ചു. അലിവ് തോന്നിയ ഖാജ തളികയിലെ ബാക്കി വെള്ളം തടാകത്തിലൊഴിച്ചതോടെ അത് പൂര്‍വ്വസ്ഥതി പ്രാപിച്ചു. ഇതു കണ്ട ജനം ഇസ്‌ലാമിന്‍റെ മാര്‍ദ്ദവ മടിത്തട്ടില്‍ അഭയം തേടിക്കൊണ്ടിരുന്നു. ഇതറിഞ്ഞ രാജാവ് തന്‍റെ രണ്ടാമത്തെ അസ്ത്രം തൊടുത്തുവിട്ടു. അതായിരുന്നു മാരണവിദ്യക്കാരനായിരുന്ന അജപാലന്‍. സര്‍പ്പങ്ങളെയും തേളുകളെയും തോടുത്തുവിട്ടാണ് അദ്ദേഹം ഖാജയെ വിറപ്പിച്ചത്. പക്ഷെ മഹാനുഭാവന് അതൊരു ഓലപ്പാമ്പായി മാത്രമേ തോന്നിയുള്ളൂ. ഗത്യന്തരമില്ലാതായപ്പോള്‍ അബ്ദുള്ള എന്ന നാമം സ്വീകരിച്ച് അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചു. ഖാജാ തങ്ങള്‍ ത്വരീഖത്തിന്‍റെ മൂശയിലിട്ട് വാര്‍ത്തെടുക്കുക കൂടി ചെയ്തപ്പോള്‍ അദ്ദേഹം വിലായത്തിന്‍റെ ഔന്നിത്യത്തിലെത്തിച്ചേര്‍ന്നു. അബ്ദുല്ല ബയാബാന്‍ എന്ന പേരില്‍ അജ്മീരിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ അവിടെയെത്തുന്നവരെ സഹായിച്ചുകൊണ്ട് ഇന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് പറയപ്പെടുന്നത്‌. ——by @UC Browser

2014 ജൂലൈ 4, വെള്ളിയാഴ്‌ച

കറുപ്പിന്റെ അഴക്‌

കറുപ്പിന്‍റെ അഴക്‌
=======================

''ഉമയ്യാ.. നീയിങ്ങനെ ആളായി നടന്നോ... 
നിന്‍റെ അടിമ ബിലാല്‍ ആ
മുഹമ്മദിന്‍റെ മതം വിശ്വസിച്ചിരിക്കുന്നു...!''

ആ വാക്കുകള്‍ വെള്ളിടി പോലെ തോന്നി 
ഉമയ്യയ്ക്ക്..
കോപത്തോടെ അയാള്‍ വീട്ടിലേക്കു നടന്നു..

ഒരടിമച്ചന്തയില്‍ നിന്നും വാങ്ങിയതാണ് 
ബിലാലിനെ.. കറുത്ത നീഗ്രോ..
ഏറ്റവും താഴ്ന്ന ജാതി..
അടിമകളെ തല്ലിയാലും, കൊന്നാലും, 
ആരും ചോദിക്കില്ല.. അതാണ്‌ നിയമം..
അടിമയെ കൈ കൊണ്ട് നേരിട്ടരും തൊടില്ല, 
തൊട്ടാല്‍ കൈകള്‍ കഴുകി, സുഗന്ധ
ദ്രവ്യങ്ങള്‍ പൂശുമായിരുന്നു ഉടമകള്‍..,..!

''ബിലാല്‍.. ഞാന്‍ കേട്ടത് ശരിയാണോ? 
നീ മുഹമ്മദിനെ വിശ്വസിച്ചോ?''

'' അത് സത്യമാണ്.. ഞാന്‍ വിശ്വസിച്ചു..'' 
ബിലാല്‍ മറുപടി നല്‍കി..

ക്രൂര മര്‍ദ്ദനങ്ങളായിരുന്നു പിന്നീട്..
ജനം കൂടുന്ന കഅബയുടെ അടുത്ത് നിലത്തു 
കിടത്തി ചാട്ടവാറുകള്‍ പൊട്ടും വരെ അടിച്ചു...
മരുഭൂമിയിലെ മണലില്‍ കിടത്തി പാറക്കല്ല് 
നെഞ്ചത്ത് കയറ്റി വെച്ചു..
കണ്ണിലും, വായിലും മണലിട്ടു...

അപ്പോഴൊക്കെ ബിലാല്‍ പറഞ്ഞു
''അഹദ്..അഹദ്..അഹദ്..( ഒരേ ഒരു ദൈവം)

രാത്രി ഒട്ടകങ്ങള്‍ക്കൊപ്പം കൂട്ടില്‍ 
കിടക്കുമ്പോള്‍ ബിലാല്‍
ചിന്തിക്കുകയായിരുന്നു.. 
എന്താണ് താന്‍ ചെയ്ത തെറ്റ്..? 
കറുത്തവനായി ജനിച്ചതോ..?
മനുഷ്യര്‍ എങ്ങനെ ഉയര്‍ന്നവനും, 
താഴ്ന്നവനും ആകും..? എല്ലാവരേയും
ജനിപ്പിക്കുന്നത് ഒരേ ദൈവമല്ലേ..?
ആ ദൈവത്തിനു എല്ലാ മനുഷ്യരും ഒന്നല്ലേ..?

ഈ ചോദ്യത്തെ ശരി വെച്ചാണ് മുഹമ്മദ്‌ വന്നത്...ജീവിതത്തില്‍ ഇതുവരെ കള്ളം
പറയാത്ത ഒരു മനുഷ്യന്‍ താന്‍ നബിയാണെന്ന് 
മാത്രം കള്ളം പറയുമോ?

ആരുമറിയാതെ ചെന്നു...
അരയില്‍ ഒരു ചാക്ക് മാത്രം ചുറ്റിയ തന്നെ 
നബി സ്വീകരിച്ചത് കെട്ടിപ്പിടിച്ച്..!
ഇസ്ലാം പഠിപ്പിച്ചു തന്നു..
ഏകനായ ദൈവം, ആകാശ ഭൂമികളെ സൃഷ്ടിച്ചവന്‍.. ....,.. അദൃശ്യന്‍ ,
വൃത്തിയുള്ള എവിടുന്നും
ആരാധിക്കാം.. ഇടയില്‍ ആരും വേണ്ട...

ആദ്യ മനുഷ്യൻ ആദം മുതൽ ഒരുപാട് നബിമാർ 
ഈ ലോകത്ത് വന്നിട്ടുണ്ട്. താൻ
അന്ത്യ പ്രവാചകൻ.

ബിലാല്‍ കലിമ ചൊല്ലി
''അല്ലാഹു അല്ലാതെ ദൈവമില്ലെന്നും, മുഹമ്മദ്‌ അവന്‍റെ പ്രവാചകനാണെന്നും
ഞാന്‍ സാക്ഷ്യം വഹിക്കുന്നു...''
ബിലാല്‍ മുസ്ലിമായി..

ബിലാലിന്‍റെ പീഡന കഥ അറിഞ്ഞ നബി 
ശിഷ്യന്‍ അബൂബകര്‍ ബിലാലിനെ ഉമയ്യയില്‍
നിന്നും വില കൊടുത്തു വാങ്ങി സ്വതന്ത്രനാക്കി..

പിന്നെ ബിലാല്‍ ജീവിച്ചത് നബിയുടെ സമീപം...

നിസ്കരിക്കാന്‍ ആളുകളെ
ഉണര്‍ത്താന്‍ ബാങ്ക് വിളിക്കുന്ന സമ്പ്രദായം 
ആദ്യമായി തീരുമാനിച്ചപ്പോള്‍
ആരാദ്യം ബാങ്ക് വിളിക്കുമെന്ന ചോദ്യം വന്നു.. എല്ലാവരും ആഗ്രഹിച്ചു ആ പദവി കിട്ടാന്‍..,..

നബി പറഞ്ഞു ..
''എവിടെ ബിലാല്‍....? അദ്ദേഹം ബാങ്ക് വിളിക്കട്ടെ..''
അത് കേട്ട് ബിലാല്‍ സ്തബ്ധനായെന്നു ചരിത്രം 
പറയുന്നു...

പിന്നീടു പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍ 
കഅബയുടെ മുകളില്‍ കയറി ബാങ്ക്
വിളിക്കാന്‍ എല്ലാവരും ആഗ്രഹിച്ചു..
നബി വീണ്ടും ചോദിച്ചു..
'' എവിടെ ബിലാല്‍...,..?''

കഅബയുടെ മുകളില്‍ ബിലാല്‍ പിടിച്ചു 
കയറവെ പെട്ടെന്ന് ബിലാലിന്‍റെ കാല്‍ വഴുതി.. 
നബിയുടനെ തന്‍റെ ചുമലില്‍ ബിലാലിന്‍റെ
കാലുകള്‍ താങ്ങി...!
തൊട്ടാല്‍ അശുദ്ധി ആകുമെന്ന് ''ഉന്നതര്‍'' 
വിധിച്ച അതേ അടിമയുടെ കാലുകള്‍..!,..!

മുകളില്‍ കയറിയ ബിലാല്‍ ബാങ്ക് വിളിച്ചു..
തന്നെ ചാട്ടവാറിനു അടിച്ച അതെ കഅബയുടെ 
മുകളില്‍ നിന്ന് കൊണ്ട്...!

ഇന്ന് കോടാനു കോടി മുസ്ലികള്‍ ബാങ്ക് 
വിളിക്കുമ്പോള്‍ ആ കറുത്ത മുത്തിനെ
ഓര്‍ക്കുന്നു.. 

ബിലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓരോ 
മുസ്ലിമും പറയണം.. 
റളിയല്ലാഹു അന്ഹു ( അദ്ദേഹത്തെ ദൈവം
അനുഗ്രഹിക്കട്ടെ ) എന്ന്

എന്തിനേറെ, ലോകം ബഹുമാനിച്ച ഖലീഫ 
ഉമര്‍ പോലും ബിലാല്‍ വരുമ്പോള്‍
എഴുന്നേറ്റു നിന്ന് പറയുമായിരുന്നു....

' നബി ചുമലില്‍ എടുത്ത, ബഹുമാനിച്ച, 
ബിലാലാണ് നമ്മുടെ നേതാവ് '' എന്ന്..!

നബിയോട് അന്ധമായ സ്നേഹമായിരുന്നു 
ബിലാലിന്. നബി മരിച്ച ശേഷം നബിയുടെ
ഓർമ്മകൾ അലട്ടുന്നത് കാരണം ബിലാൽ 
മദീന വിട്ടു മാറി താമസിച്ചു.

പിന്നീടൊരിക്കലും ബാങ്ക് വിളിച്ചുമില്ല. 
ഒരിക്കൽ ഖലീഫ ഉമറിന്‍റെ
കാലത്ത് ബിലാൽ മദീനയിൽ എത്തി.
എല്ലാവരുടെയും നിർബ്ബന്ധം കാരണം 
ബിലാൽ ബാങ്ക് വിളിച്ചു.

ബാങ്കിലെ രണ്ടാമത്തെ വരിയിൽ മുഹമ്മദ് 
എന്ന് എത്തിയപ്പോഴേക്കും നബിയെ
ഓർത്ത്‌ ബിലാൽ കരഞ്ഞു. ബാങ്ക് 
പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 

അത്ര മേൽ നബിയെ
സ്നേഹിച്ചിരുന്നു ബിലാൽ.

ബിലാലിന്‍റെ മരണ സമയത്ത് ഭാര്യ പറഞ്ഞു
“ എന്തൊരു ദു:ഖം ! ഇന്നു
വേർപാടിന്‍റെ ദിനമാണ്”

ബിലാൽ തിരുത്തി
“അല്ല ഇന്നു സന്തോഷ ദിനമാണ്, 
ഇന്നു ഞാനെന്‍റെ നബിയെ കണ്ടുമുട്ടും.”

ഇന്ന് കറുത്തവനും , വെളുത്തവനും 
ഒരേ പോലെ തോളോട് തോള്‍ നിന്ന്
പ്രാര്‍ത്ഥിക്കുന്ന ഇസ്ലാം.
സായിപ്പിനെയും , നീഗ്രോയെയും ഒരേ പോലെ
ആകര്‍ഷിക്കുന്നു...

''എല്ലാവരും ആദമിന്‍റെ മക്കള്‍..,...
ആദം മണ്ണില്‍ നിന്നും വന്നവന്‍... 
എല്ലാരും തുല്യര്‍...''.

''ദൈവം നിങ്ങളുടെ രൂപത്തിലേക്കല്ല 
നോക്കുന്നത്.. നിങ്ങളുടെ
മനസ്സിലേക്കാണ്‌..'' 

തുടങ്ങിയ നബി വചനങ്ങള്‍ അവരെ മാനുഷികത പഠിപ്പിക്കുന്നു...

ആ പഠനങ്ങള്‍ക്കെല്ലാം തുടക്കത്തില്‍ 
ഈ മനുഷ്യനെ കാണുന്നു... കറുത്ത ബിലാലിനെ...

ഏതു വെളുപ്പിനും മുകളിലുള്ള കറുപ്പിനെ...!

പുണ്യ പ്രവാചകന്‍ എന്നും കൂടെ ചേര്‍ത്ത് 
പിടിച്ചിരുന്ന ഈ പാവം മനുഷ്യനെ..!