2016 ജനുവരി 26, ചൊവ്വാഴ്ച

സ്ത്രീ

സ്ത്രീകൾ അവഗണിക്കുന്നു എന്നും പറഞ്ഞ് എന്തൊക്കെ പേക്കൂത്തുകൾ നമ്മുടെ നാട്ടിൽ നടന്നു. എന്നിട്ടെന്തെങ്കിലും മാറ്റമുണ്ടായോ??? പീഡനങ്ങൾ ഇന്നും അതേ പോലെ തുടരുന്നു സ്വന്തം അമ്മയുടെ ശവസംസ്കാരത്തിനു പോലും പങ്കെടുക്കാത്ത വിദ്യാസം നേടിയ മക്കളുടെ വാർത്ത ഇന്നലെയും നാം കേട്ടു.

കളിമണ്ണെന്ന സിനിമക്ക് വേണ്ടി ശ്വേതാമേനോൻ തന്റെ പ്രസവ രംഗം വരെ സിനിമയിലുൾപ്പെടുത്തി. എന്നിട്ടെന്ത് മാറ്റമുണ്ടായി ഒന്നും ഉണ്ടായില്ല കണ്ടവർ അതിലെ സ്ത്രീ ശരീരം കണ്ടാസ്വദിച്ചു  കാണും അത്രയെ ഉണ്ടായിട്ടുണ്ടാകുള്ളൂ...

അന്ന് നമ്മുടെ സംസ്ഥാനത്തിനു യോജിക്കാത്തതാണതെന്നും സ്ത്രീയെ നാണം കെടുത്തുകയാണതിലൂടെയെന്നും പലരും പറഞ്ഞപ്പോൾ... ശ്വേതാമേനോനും അവരോട് യോജിപ്പുള്ളവരും ചോദിച്ച മറു ചോദ്യം പിഞ്ചു കുഞ്ഞുങ്ങൾ വരെ കേരളത്തിൽ പീഡിപ്പിക്കപ്പെടുന്നു അത് നമ്മുടെ സംസ്കാരം ആണോ എന്നയിരുന്നു ആ ചോദ്യം തന്നെ മഹാ മണ്ടത്തരമാണ്. അല്ലെങ്കിൽ തന്നെ ഒരു തെറ്റിലൂടെ തന്നെയാണോ മറുപടി നൽകേണ്ടത്.

അന്നവരെല്ലാം പറഞ്ഞത് മതാവനുഭവിക്കുന്ന വേദന മാതാവിന്റെ ശരീർസ്ത്തിൽ നിന്ന് ഒരു കഷണം പറിച്ചെടുക്കുകയാണ് കുഞ്ഞ് ജനിക്കുന്നതിലൂടെ നടക്കുന്നത് ആ വേദനയും യാദനകളും  കഷ്ടപ്പാടും ജനങ്ങളിലേകെത്തിക്കാനാണ് ഈ സിനിമ എന്നൊക്കെയാണ്. മധ്യവും മയക്കുമരുന്നും ശരീരത്തിന് ഹാനികരമാണെന്ന് ആർക്കാണറിയാത്തത്. അത് ഉപയോഗിക്കുന്നവർക്ക് മുഴുവനുംഅറിയാം പിന്നെന്തെ അതിനൊരു മാറ്റം വരാത്തത്. അവിടെ മാറ്റം വരാത്തവർക്ക് ഈ പ്രസവ രംഗം കണ്ട് മാറ്റം വരുമോ??? മാറ്റം ഉണ്ടാകുമെന്നെനിക്ക് തോന്നുന്നില്ല. മാറ്റം വരുമായിരുന്നെങ്കിൽ സ്വന്തം മാതാവിനെ ദഹിപ്പിക്കാൻ മക്കൾ വരുമായിരുന്നു. ആ മക്കൾ ഇവകളൊന്നും അറിയാത്തവരല്ല. അമ്മയോട് മക്കൾക്ക് തോന്നാത്ത ദയ  ആരാന്റെ മക്കളോട് ഇവർക്ക് വരുമോ???

ശരിക്ക് പറഞ്ഞാൽ ഇവരൊക്കെ തന്നെയാണ് അത്തരക്കാരെ ഉണ്ടാക്കിയെടുക്കുന്നത് സിനിമകളിലൂടെ. സിനിമയിൽ കള്ളും കഞ്ചാവും അടിച്ച് ജീവിതം ആസ്വതിക്കുന്നവരെ കാണിച്ച് പ്രേക്ഷകരെ ആ രീതിയിലേക്ക് സഞ്ചരിപ്പിക്കുകയാണ് സിനിമകൾ ചെയ്യുന്നത്. അതോടൊപ്പം മത ബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഇവകളാാണ് മാറേണ്ടത്. അല്ലാതെ ഒന്നിനും മാറ്റം വരില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ