2014 ഓഗസ്റ്റ് 27, ബുധനാഴ്‌ച

പ്രചരിക്കുന്ന ഒരു ശുദ്ദ അസംബത്തരം ഉണ്ട്‌. അത്‌ ബി.ജെ.പി ഭരിക്കുന്ന ഗ്രാമീൺ ബങ്കിനു വേണ്ടി നമ്മുടെ ഡാറ്റ ശേഖരിക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട് ഈ‌ ന്യൂസിന്റെ സത്യാവസ്ഥ എന്ത്‌?

ഇന്നു വാട്‌ സാപ്പ്‌ വഴി വല്ലാതെ പ്രചരിക്കുന്ന ഒരു ശുദ്ദ അസംബത്തരം ഉണ്ട്‌. അത്‌  ബി.ജെ.പി ഭരിക്കുന്ന ഗ്രാമീൺ ബങ്കിനു വേണ്ടി നമ്മുടെ ഡാറ്റ ശേഖരിക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്‌. ഡാറ്റകൾ ഒന്നും കൈമാറരുത്‌,  അത്‌ ചതി ആവുന്നു എന്നൊക്കെ.... എവിടെയാണു കേരളത്തിൽ ബിജെപി ഭരിക്കുന്ന ബേങ്ക്‌ ഉള്ളത്‌? ഈ മെസ്സേജ്‌ ഫോർവ്വാഡ്‌ ചൈയ്ത എല്ലാ വിവരം കെട്ടവരും ആദ്യം ഒന്നു ചിന്തിക്കണമായിരുന്നു... ഇത്‌ കാസർഗോഡ്‌ ജില്ലയിലെ ഒരു അതിർത്തി ഗ്രാമത്തിൽ ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിൽ ബിസിനെസ്സ്‌ വർദ്ദിപ്പിക്കാൻ പുതുതായി അക്കൗണ്ട്‌ തുറക്കാൻ ബേങ്കിലെ ജീവനക്കാരൻ വീടുകൾ കയറി ഇറങ്ങിയപ്പോൾ ഇത്‌ കണ്ട ഒരു വിവരം ഇല്ലാത്ത പത്താം തരത്തിൽ പഠിക്കുന്ന പയ്യൻ അവന്റെ കൂട്ടുകാരനു മങ്ക്ലീഷിൽ ടൈപ്പ്‌ ചൈയ്ത്‌ വിട്ട ഒരു മെസേജ്‌ മാത്രം ആണിത്‌. അതാണു ഇപ്പോൾ ഇങ്ങനെ പരക്കുന്നത്‌. സങ്കടം തോന്നുന്നു ഇത്‌ കാണുമ്പോൾ.... ഒരു ഉത്തമ സമുദായം എന്നു വീമ്പ്‌ പറയുന്നവർക്കിടയിലെ ഇത്രയും ചിന്താ ശക്തി നശിച്ചു പോയവരായ ഒരു കൂട്ടരെ ഓർത്ത്‌.... ദയവ്‌ ചൈത്‌ നിങ്ങൾ നാട്‌ നന്നാക്കിയില്ലെങ്കിലും നശിപ്പിക്കാൻ ഇറങ്ങരുത്‌.... ഇത്തരം കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവർക്ക്‌ കൈമാറുന്നതിനു മുമ്പ്‌ നിജസ്തിതി മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാണിക്കണം എന്നു അഭ്യർത്തിക്കുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ