2016 ജനുവരി 5, ചൊവ്വാഴ്ച

ഉറുക്ക്, മന്ത്രം, ഏലസ്സ്, ഖുര്‍ആനു സുന്നത്തും എന്ത് പറയുന്നു ?

ഉറുക്ക്, മന്ത്രം, ഏലസ്സ്,
ഖുര്‍ആനു സുന്നത്തും എന്ത് പറയുന്നു ?

ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ , ആദ്യ കാല മുജാഹിദുകള്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളെയും നിഷിദ്ധമായി എതിര്‍ത്തിരുന്നു . ഇപ്പോള്‍ നവീന സലഫികള്‍,ഗള്‍ഫ്‌ നാടുകളിലെ സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ അംഗീകരിച്ചപ്പോള്‍ കേരള മുജാഹിദുകള്‍ " റുക്കിയ്യ ശറഇയ്യ " എന്ന പേരില്‍ ഇപ്പോള്‍ ഇതിനെ അംഗീകരിച്ചു വരുന്നു .

വിഷയത്തിലോട്ട്‌ കടക്കാം , നബി (സ) മന്ത്രങ്ങളെയും , എലസ്സുകളെയും എതിര്‍ത്തിട്ടുണ്ട് . അത് ശിര്‍ക്ക് കലര്‍ന്ന മന്ത്രങ്ങളും , ജാഹിലിയ കാല ഘട്ടത്തിലെ ദൈവങ്ങളുടെ പേര് ഉച്ചരിച്ചു ഊതുന്ന മന്ത്രങ്ങളും ആയിരുന്നു എന്ന് വ്യക്തമായി തന്നെ ഹദീസുകളുടെ ഷറഹ് പഠിക്കുന്നവര്‍ക്ക് ബോധ്യപ്പെടും ...

ഖുര്‍ആന്‍ ആയത്തുകളും , അല്ലാഹുവിന്‍റെ നാമങ്ങളും ഉച്ചരിച്ചു മന്ത്രിക്കുന്ന മന്ത്രങ്ങള്‍ അനുവദനീയമാണ് , അത് സഹാബത്ത് നമുക്ക് കാണിച്ചു തന്നിട്ടുള്ളതും , നബി (സ) അനുമതി കൊടുത്തിട്ടുള്ളതും ആണ് , ഒന്ന് വിശദമായി പഠിക്കാം .

ഉറൂക്ക്, മന്ത്രം, ഏലസ്സ് തുടങ്ങിയ ആത്മീയചികിത്സകള്‍ക്ക് ഇസ്ലാമില്‍ വ്യക്തമായ തെളിവുകളുണ്ട്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമായി നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു’‘ (അല്‍ഇസ്റാഅ്, 82). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതുന്നു “ഖുര്‍ആന്‍ ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ക്ക് ശമനമാകുന്നു” (റാസി 11/35). ഇമാം ഖുര്‍ത്വുബി (റ) വിശദീകരിക്കുന്നു:

“ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക് ശമനമാകുന്നത് അതു കൊണ്ട് മന്ത്രിക്കുകയും എഴുതിക്കെട്ടുകയും ചെയ്യുമ്പോഴാണ്” (അല്‍ജാമിഅ് ലി അഹ്കാമില്‍ ഖുര്‍ആന്‍, 5/284).

ഇമാം നവവി(റ) പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍ കൊണ്ടും അറിയപ്പെടുന്ന ദിക്റുകള്‍ കൊണ്ടും മന്ത്രിക്കുന്നതിന് വിരോധമില്ല. അത് സുന്നതാകുന്നു”(ശറഹു മുസ്ലിം 7/169).

നബി (സ്വ) മന്ത്രിക്കുകയും സ്വഹാബത്ത് അത് അനുകരിക്കുകയും ചെയ്ത സംഭവം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ‘നബി (സ്വ) യുടെ മന്ത്രം’ എന്ന അധ്യായത്തില്‍ അബ്ദുല്‍ അസീസി ല്‍ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: ഞാനും സാബിതും അനസുബ്നു മാലിക് (റ) വിന്റെ അടുക്കല്‍ ചെന്നു. സാബിത് പറഞ്ഞു: അബാ ഹംസഃ, എനിക്ക് സുഖമില്ല. അപ്പോള്‍ അനസ് (റ) ചോദിച്ചു: ഞാന്‍ നബി (സ്വ) യുടെ മന്ത്രം കൊണ്ട് നിന്നെ മന്ത്രിക്കട്ടെയോ? സാബിത് ‘അതെ’ എന്ന് മറുപടി പറഞ്ഞു” (ബുഖാരി വാ. 13, പേ. 117).

ആഇശഃ (റ) പറയുന്നു: “നിശ്ചയം നബി(സ്വ)മന്ത്രിക്കാറുണ്ടായിരുന്നു” (ബുഖാരി വാ. 13, പേ. 118).

ആഇശഃ(റ)യില്‍ നിന്നു നിവേദനം: “നബി(സ്വ)യുടെ ഭാര്യമാരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടുന്ന് മുഅവ്വിദതൈനി ഓതി രോഗിയെ ഊതാ റുണ്ടായിരുന്നു. രോഗബാധിതനായപ്പോള്‍ നബി (സ്വ) ഈ സൂറതുകള്‍ ഓതി സ്വന്തം കൈയില്‍ ഊതുകയും ശരീരം തടവുകയും ചെയ്തിരുന്നു” (ബുഖാരി 13/126, മുസ്ലിം 14/182).

നബി(സ്വ) തുപ്പുനീരു കലര്‍ത്തി മന്ത്രിച്ച സംഭവം ഉദ്ധരിക്കുന്ന ഹദീസിന്റെ വ്യാഖ്യാ നത്തില്‍ ഇബ്നുല്‍ഖയ്യിം എഴുതുന്നു: “ഈ ഹദീസിന്റെ അര്‍ഥം ഇപ്രകാരമാണ്. നബി (സ്വ) അല്‍പ്പം തുപ്പുനീര് തന്റെ ചൂണ്ടുവിരലില്‍ എടുത്തു മണ്ണില്‍ പുരട്ടി നബി (സ്വ) യുടെ തുപ്പുനീര് പുരണ്ട ആ മണ്ണ് മുറിവില്‍ പുരട്ടുകയും ചെയ്തു” (സാദുല്‍ മആദ്, 4/147). ഈ ഹദീസിനെക്കുറിച്ച് ഇബ്നുഹജര്‍ (റ) എഴുതുന്നു: “ഇമാം നവവി (റ) ഈ ഹദീസിന്റെ അര്‍ഥം വിവരിക്കുന്നതിങ്ങനെയാണ്: നബി (സ്വ) തന്റെ തുപ്പുനീര് പുരട്ടിയ മണ്ണില്‍ മന്ത്രം ഉരുവിട്ടുകൊണ്ട് മുറിവില്‍ പുരട്ടിയിരുന്നു”. ഖുര്‍തുബി (റ) പറയുന്നു: “എല്ലാ വേദനകള്‍ക്കും മന്ത്രിക്കാമെന്നതിന് ഈ ഹദീസ് തെളിവാകുന്നു” (ഫത്ഹുല്‍ ബാരി 13/121).

ഹാഫിള് ഇബ്നു അബീശൈബഃ (റ) ആഇശഃ (റ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു: “വെള്ളത്തില്‍ മന്ത്രിച്ച് ആ വെള്ളം രോഗിയുടെ മേല്‍ കുടയുന്നതിന് യാതൊരു വിരോ ധവുമില്ല” (മുസ്വന്നഫ്, 5/433). അയ്യൂബ് (റ) പറയുന്നു: “ഞാന്‍ ഇബ്നു ഉമര്‍(റ)വിന്റെ മകന്‍ ഉബൈദുല്ലാഹിയുടെ കൈയില്‍ (മന്ത്രിച്ച) നൂല്‍ കണ്ടു”(മുസ്വന്നഫ് ഇബ്നു അബീശൈബഃ, 5/439).

ഇമാം നവവി(റ)പറയുന്നു: “ഖുര്‍ആന്‍ ആയതുകള്‍, ദിക്റുകള്‍ എന്നിവ കൊണ്ട് മന്ത്രിക്കുന്നതിന് വിരോധമില്ല” (ശറഹുല്‍മുഹദ്ദബ് 9/67). വിശുദ്ധ ഖുര്‍ആനോ മറ്റു ദിക്റുകളോ എഴുതിക്കെട്ടുന്നതി നാണ് ‘ഏലസ്സ്’ എന്നു പറയുന്നത്. അംറുബ്നു ശുഐബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: “ഉറക്കത്തിലുണ്ടാകുന്ന ഭയത്തില്‍ നിന്ന് മോചനം നേടാനായി, അഊദു ബികലിമാത്തില്ലാഹി… എന്നു തുടങ്ങുന്ന മന്ത്രം നബി(സ്വ)സ്വഹാബത്തിന് പഠിപ്പിച്ചുകൊടുത്തിരുന്നു. സ്വഹാബി പ്രമുഖനായ ഇബ്നുഅംറ്(റ)പ്രായപൂര്‍ത്തിയായ തന്റെ മക്കള്‍ക്ക് ഇത് പഠിപ്പിച്ചുകൊടുക്കുകയും ചെറിയ കുട്ടികള്‍ക്ക് ഇത് എഴുതി ക്കൊടുക്കുകയും ചെയ്തിരുന്നു” (അബൂദാവൂദ്, 16/222). “ഇബ്നുഉമര്‍(റ) ഉറുക്കെഴുതി തന്റെ കുട്ടിയുടെ കഴുത്തില്‍ കെട്ടിക്കൊടുത്തിരുന്നു” (റാസി, 1/82)

ഹാഫിളു ഇബ്നു അബീശൈബഃ (റ) ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു:
“പ്രസവിക്കാന്‍ വിഷമിക്കുന്ന സ്ത്രീക്ക് നിസാഅ് സൂറഃയിലെ 46-ാം ആയതും അഹ്ഖാഫ് സൂറഃയിലെ 35-ആം ആയതും മറ്റു ചില ദിക്റുകളും പിഞ്ഞാണത്തില്‍ എഴുതി അത് കഴുകിയ വെള്ളം കുടിപ്പിച്ചാല്‍ പ്രസവം സുഖകരമാകുന്നതാണ്” (മുസ്വ ന്നഫ്, 5/433).

ഇബ്നുല്‍ഖയ്യിം എഴുതുന്നു: “വൃത്തിയുള്ള ഒരു പാത്രത്തില്‍ സൂറതുല്‍ ഇന്‍ശിഖാഖ് ഒന്നുമുതല്‍ നാലുവരെയുള്ള ആയതുകള്‍ എഴുതി അത് കഴുകിയ വെള്ളം ഗര്‍ഭിണിയെ കുടിപ്പിക്കുകയും അവളുടെ വയറിന്മേല്‍ കുടയുകയും വേണം”(സാദുല്‍ മആദ്, 4/292).

ഇബ്നുതൈമിയ്യഃ എഴുതുന്നു: “ഖുര്‍ആനോ മറ്റു ദിക്റുകളോ അനുവദനീയമായ മഷി കൊണ്ട് എഴുതി അത് കഴുകി രോഗിയെ കുടിപ്പിക്കല്‍ അനുവദനീയമാകുന്നു. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രസവം പ്രയാസകരമായാല്‍ ബിസ്മില്ലാഹി…. എന്നുതുടങ്ങുന്ന ദിക്റ് വൃത്തിയുള്ള പാത്രത്തില്‍ എഴുതി അവളെ കുടിപ്പിക്കണം. അലി(റ)പറയുന്നു: ഒരു കടലാസില്‍ ഇത് എഴുതി സ്ത്രീയുടെ തോളില്‍ കെട്ടണം. ഞാന്‍ ഇത് പരീക്ഷിച്ചുനോക്കി. ഇതിനേക്കാള്‍ അത്ഭുതകരമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല” (ഫതാവാ ഇബ്നുതൈമിയ്യഃ, 19/36).

മന്ത്രം, ഉറുക്ക്, ഏലസ്സ് തുടങ്ങിയവക്കെല്ലാം നബി (സ്വ) മാതൃക കാണിക്കുകയും അത് സ്വഹാബിമാര്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്നത്തെ പരിഷ്കരണവാദികളുടെ ആചാര്യന്മാരായ ഇബ്നു തൈമിയ്യഃ, ഇബ്നുല്‍ഖയ്യിം തുടങ്ങിയവര്‍ പോലും അത് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ നിന്ന് ഇത്തരം ആത്മീയ ചികിത്സാ മുറകള്‍ പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ മുന്‍കാല നേതാക്കളുടെ ഗ്രന്ഥങ്ങളെങ്കിലും പരിശോധിച്ചിരു ന്നെങ്കില്‍!

2016 ജനുവരി 4, തിങ്കളാഴ്‌ച

എന്താണ് ഹിജാമ തെറാപ്പി ?


അറബികള്‍ക്കിടയില്‍ പൗരാണിക കാലം മുതല്‍ നില നിന്നിരുന്ന  ചികിത്സാ രീതിയാണ് ഹിജാമ. ഇന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്കൻ യൂറോപ്യൻ  രാജ്യങ്ങളില്‍  ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി  പ്രചരിച്ചുകൊണ്ടിരിക്കുന്നു.

ശരീരത്തിലെ പ്രത്യേക ഭാഗങ്ങളില്‍നിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സക്കാണ് ഹിജാമ തെറാപ്പി എന്ന് പറയുന്നത്. വളരെ പ്രാചീന കാലം മുതല്‍ തന്നെ ഈ ചികിത്സാ രീതി നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. മുത്ത് നബി (സ്വ)  പ്രോത്സാഹനം നല്‍കിയ ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. ശരിയായ വിധത്തില്‍ രക്ത സഞ്ചാരമില്ലാത്തതാണ് 70ശതമാനം രോഗങ്ങളുടെയും കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന  ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി. പുതിയ ജീവിത ശൈലിയിലൂടെയും  ഭക്ഷണ രീതികളിലൂടെയും മരുന്നുകളിലൂടെയും രക്തധമനികളില്‍ വന്നടിഞ്ഞിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും പുതിയ രക്തം കൊണ്ടുവരാനും ഹിജാമ തെറാപ്പി സഹായകമാണ്. യൂനാനി വൈദ്യ ചികിത്സയുടെ ഒരു ഭാഗമായാണ് ഇപ്പോൾ ഹിജാമ തെറാപ്പി വികസിച്ചു വരുന്നത്.

മുത്ത് നബി (സ്വ)  ഹിജാമ  ചെയ്യാന്‍ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി:''നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സ'' (ബുഖാരി 5371).

'ഹിജാമ ചികിത്സയില്‍ നിങ്ങള്‍ക്ക് രോഗ ശമനമുണ്ടെ'ന്നും അവിടുന്ന് പറഞ്ഞു.  രോഗം അതിന്റെ വിപരീതം കൊണ്ടാണ് ചികിത്സിക്കേണ്ടതെന്ന  ഇമാം ഗസ്സാലിയുടെ നിരീക്ഷണം ഹിജാമയെ സംബന്ധിച്ചേടത്തോളം പ്രസക്തമാണ്. രക്തമാണ് എല്ലാ രോഗങ്ങളുടെയും മുഖ്യ ഹേതു. രോഗഹേതുകമായ ദുഷിച്ച രക്തത്തെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യുകയാണ് രോഗം അതിന്റെ വിപരീതം കൊണ്ട് ചികിത്സിക്കുക എന്നതിന്റെ വിവക്ഷ.

നബി (സ) പറഞ്ഞു: ''മൂന്ന് തരത്തിലൂടെയാണ് ചികിത്സ. ഹിജാമ, തേന്‍ കഴിക്കല്‍, തീ കൊണ്ട് ചാപ്പ കുത്തല്‍ എന്നിവയാണത്. എന്നാല്‍ തീ കൊണ്ട് ചികിത്സിക്കുന്നത് ഞാന്‍ എന്റെ സമുദായത്തിന് നിരോധിച്ചിരിക്കുന്നു.'' നബി (സ) തന്നെയും ഹിജാമ ചികിത്സക്ക് വിധേയമായിരുന്നതായി പ്രബലമായ ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
 
ഹിജാമ തെറാപ്പി എങ്ങനെ?

വലിച്ചെടുക്കുക എന്ന അര്‍ഥം വരുന്ന ഹജ്മ് എന്ന വാക്കില്‍ നിന്നുള്ളതാണ് ഹിജാമ എന്ന അറബി പദം. മുന്‍കാലങ്ങളില്‍ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് ചെറിയ മുറിവുകള്‍ ഉണ്ടാക്കി അവിടെ മൃഗങ്ങളുടെ കൊമ്പുകള്‍ അമര്‍ത്തിവെച്ച് രക്തം വലിച്ചെടുത്തായിരുന്നു ഹിജാമ ചികിത്സ ചെയ്തിരുന്നത്. അങ്ങനെയാണ് ഇതിന് കൊമ്പ് ചികിത്സ എന്നും പേര് വന്നത്. അട്ടകളെ ഉപയോഗിച്ച് ശരീരത്തിലെ വ്രണങ്ങളില്‍ നിന്ന് രക്തം ഊറ്റി വലിച്ചെടുക്കുന്ന രീതി ആയുര്‍വേദത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍ നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്കം മെഷിന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പോയിന്റില്‍ കേന്ദ്രീകരിക്കുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്‍കുന്നു. അതിന് ശേഷം ആ ഭാഗത്ത് ഒലിവ് എണ്ണ പുരട്ടി അവിടെ മസാജ് ചെയ്യുന്നു. അതിന് ശേഷം ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തിന്റെ നിശ്ചിത ഭാഗത്ത് ചെറിയ മുറിവുകളുണ്ടാക്കി, വാക്കം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.

കഴുത്ത് വേദന, മുട്ട് വേദന, സന്ധികളില്‍ വേദന തുടങ്ങിയവ രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്ക് കണക്കെ ആശ്വാസം തരുന്നതാണ് ഹിജാമ തെറാപ്പി. ശരീരത്തില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തം ഒഴിവാക്കിയാല്‍ തന്നെ ശരീരത്തിനും മനസ്സിനുമുണ്ടാവുന്ന ആശ്വാസം പറഞ്ഞറിയിക്കുക സാധ്യമല്ല. വിദഗ്ധനായ ഒരു ഹിജാമ തെറാപിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ഓരോ രോഗത്തിനും ശരീരത്തിലെ വ്യത്യസ്ത പോയിന്റുകളില്‍ നിന്നാണ് രക്തം വലിച്ചെടുക്കേണ്ടത്. പുറം വേദന, സന്ധി വേദന, വിഷാദം, മാനസിക സംഘര്‍ഷം, മൈഗ്രെയ്ന്‍, കഴുത്ത് വേദന, വിവിധ തരം ചര്‍മ രോഗങ്ങള്‍ തുടങ്ങിയവക്കെല്ലാം ഫലപ്രദമായ ചികിത്സയാണ് ഹിജാമ തെറാപ്പി എന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളായ പ്രഷര്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ് എന്നിവക്കും, വിട്ടുമാറാത്ത തലവേദന, അലര്‍ജി, മറവി, സോറിയാസിസ്, വെരിക്കോസിസ് എന്നിവക്കും  ഹിജാമ ഏറെ ഫലപ്രദമാണ്

ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ നമുക്ക് ഒരു ബദല്‍ ചികിത്സാ രീതി എന്ന നിലയില്‍ ഹിജാമ തെറാപ്പി പരീക്ഷിച്ച് നോക്കാം. ആരോഗ്യ പരിരക്ഷയില്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും

ഹിജാമയെ കുറിച്ച് മുത്ത്‌ നബി (സ്വ) പറഞ്ഞു

അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി (സ്വ) അരുളി "നിങ്ങൾ ചികിത്സിക്കുന്നവയിൽ ഏതിലെങ്കിലും വല്ല ഗുണവുമുണ്ടെങ്കിൽ അത് ഹിജാമ: ചെയ്യുന്നതിലാണ്" (അബൂ ദാവൂദ് 10/ 346)

മുത്ത് നബി (സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു "ഹിജാമ ചെയ്യുന്നവൻ എത്ര നല്ല മനുഷ്യനാണ്, അവൻ അശുദ്ധ രക്തം കളയുന്നു, നട്ടെല്ലിനു ആശ്വാസം നൽകുന്നു, കണ്ണിനു തെളിച്ചമുണ്ടാക്കുന്നു" ഇബ്നു അബ്ബാസ് (റ) പറയുന്നു; മുത്ത്‌ നബി(സ്വ) യെ ആകാശാരോഹണം ചെയ്യിക്കപ്പെട്ടപ്പോൾ മലക്കുകളുടെ ഓരോ സംഘത്തിനടുത്തു കൂടി കടന്നു പോകുമ്പോഴും അവർ പറയുമായിരുന്നു 'അങ്ങ് ഹിജാമ ചെയ്യുന്നത് കണിശമാക്കുക' (തിർമിദി 7 / 376)

അബൂ ഹുറൈറ (റ) പറയുന്നു, മുത്ത്‌ നബി (സ്വ) അരുളി "ചാന്ദ്ര മാസത്തിലെ പതിനേഴു , പത്തൊൻപത്, ഇരുപത്തി ഒന്ന് എന്നീ ദിവസങ്ങളിൽ ആരെങ്കിലും ഹിജാമ ചെയ്‌താൽ അത് സകല രോഗങ്ങൾക്കും ശമനമാകുന്നതാണ്" (അബൂ ദാവൂദ്, 102 / 532)

ഈശ്വരൻ എന്ന ശക്തിയില്ലേ????

ഈശ്വരന്‍ എന്നൊരു ശക്‌തിയുണ്ടെന്ന്‌ മനസ്സിലാക്കുക. ചിലര്‍ ചോദിക്കാറുണ്ട്‌ നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോയെന്ന്‌? ഉത്തരം പറയുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ ഒന്നുകില്‍ ജിയോഗ്രഫി ചാനല്‍ ഓണ്‍ ചെയ്യുക അല്ലെങ്കില്‍ ഡിസ്‌ക്കവറി ചാനല്‍ ഓണ്‍ ചെയ്യുക. 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുണ്ട്‌ ഭൂമിയില്‍. അത്‌ ജനിച്ച്‌ വലുതായി മരിക്കുന്ന സീന്‍ വരെ നിങ്ങള്‍ക്ക്‌ അതില്‍ കാണാന്‍ സാധിക്കും.
പല്ലിയുടെ മുട്ട കണ്ടിട്ടുണ്ടോ? ആ മുട്ടയ്‌ക്കകത്ത്‌ മുട്ടയിട്ട ദിവസം പൊട്ടിച്ചാല്‍ അല്‌പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകൂ. കൃത്യം 11 ദിവസംകൊണ്ട്‌ ആ ദ്രാവകം ഒരു പല്ലിയായി മാറും. എത്ര ബയോകെമിക്കല്‍ ചെയ്‌ഞ്ചാണ്‌ ആ മുട്ടയ്‌ക്കകത്തുണ്ടാകുന്നത്‌. ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ 21-ാം ദിവസം കൊക്കുള്ള, നഖങ്ങളുള്ള, കാലുകളുള്ള, ചിറകുകളുള്ള ഇറച്ചിവച്ച ഒരു കോഴിക്കുഞ്ഞ്‌ പുറത്തേക്ക്‌ വരും.
ആ ചിത്രം ഒന്ന്‌ ചിന്തിച്ചുനോക്കൂ. ഒരു വിരിയാറായ കോഴിമുട്ട, വിരിയാറായ താറാവുമുട്ട കുളക്കടവില്‍ കൊണ്ടുപോയി വെള്ളത്തിന്റെ അടുത്തുവയ്‌ക്കുക. എന്നിട്ട്‌ ദൂരെ മാറിനിന്ന്‌ നോക്കുക. കോഴിമുട്ട പൊട്ടിച്ച്‌ കോഴിക്കുഞ്ഞ്‌ പുറത്തുവരും. അതുപോലെ താറാവുമുട്ട പൊട്ടിച്ച്‌ താറാവു കുഞ്ഞ്‌ പുറത്തുവരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്‌ നോക്കുന്നുണ്ടാകും.
കോഴിക്കുഞ്ഞ്‌ വെള്ളത്തിലേക്ക്‌ നോക്കി പേടിച്ച്‌ പുറകിലേക്ക്‌ പോകും. താറാവിന്റെ കുഞ്ഞ്‌ വെള്ളത്തിലേക്കെടുത്തു ചാടും. കോഴിക്കുഞ്ഞിനറിയാം വെള്ളത്തില്‍ച്ചാടിയാല്‍ പൊങ്ങില്ലെന്ന്‌. താറാവ്‌ കുഞ്ഞിനറിയാം; വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. രണ്ടും മുട്ടയ്‌ക്കകത്തുനിന്ന്‌ ഉണ്ടായതാണ്‌.
എങ്ങനെയാണ്‌ താറാവിന്റെ കുഞ്ഞിന്‌ അറിവുണ്ടായത്‌ വെള്ളത്തില്‍ ചാടിയാല്‍ മുങ്ങില്ലെന്ന്‌. എങ്ങനെയാണ്‌ കോഴിക്കുഞ്ഞിന്‌ അറിവുണ്ടായത്‌ വെളളത്തില്‍ ചാടരുതെന്ന്‌. ആരാണ്‌ കൊടുത്തത്‌? വിവരിക്കാന്‍ സാധിക്കില്ല. പശുക്കുട്ടിയെ അല്ലെങ്കില്‍ പശുവിനെ ഒരു വലിയ പുല്‍മേടില്‍ മേയാല്‍ വിടുക. ആ പശു തിന്നുന്ന പുല്ലുകള്‍ മുഴുവന്‍ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യൂണിസ്‌റ്റ് പച്ച തിന്നില്ല. കാരണം പശു കോണ്‍ഗ്രസ്സായതുകൊണ്ടല്ല.
ആ കമ്യൂണിസ്‌റ്റ് പച്ച തിന്നരുതെന്ന്‌ അതിനകത്ത്‌ എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ തലച്ചോറില്‍ അത്‌ എഴുതി വച്ചിട്ടുണ്ട്‌. ആ അറിവിനെയാണ്‌ പ്രപഞ്ചചൈതന്യം എന്നു പറയുന്നത്‌. അതിന്റെ ഒരു ഭാഗം ആത്മചൈതന്യമായി നമ്മളിലുണ്ട്‌. അതുകൊണ്ടാണ്‌ നമ്മുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത്‌, കരള്‍ പ്രവര്‍ത്തിക്കുന്നത്‌. അത്‌ എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുന്നു.
കാനഡായില്‍ ആര്‍ട്ടിക്ക്‌ സമുദ്രത്തിന്റെ അടുത്ത്‌ ഒരു സ്‌ഥലമുണ്ട്‌ ന്റണ്ഡഗ്ന ങ്കത്സനുനു. അവിടെ സാല്‍മണ്‍ മത്സ്യം വന്ന്‌ മുട്ടയിടും ആ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ സാല്‍മണ്‍ ക്രീക്ക്‌ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്ന്‌് താഴത്തേക്ക്‌ വന്ന്‌ പെസഫിക്‌ സമുദ്രത്തിലൂടെ പോയി നേരെ സൗത്ത്‌ അമേരിക്കയുടെ താഴെക്കൂടെ സൗത്ത്‌ ആഫ്രിക്ക കടന്ന്‌ പോയിട്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും കടന്ന്‌ ഇന്ത്യന്‍ മഹാസമുദ്രം കടന്ന്‌, ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇന്ത്യന്‍ സമുദ്രം കടന്ന്‌ അറ്റ്‌ലാന്റിക്‌ സമുദ്രം കടന്ന്‌ സൗത്താഫ്രിക്കയും സൗത്ത്‌ അമേരിക്കയും കടന്ന്‌ പസഫിക്‌ സമുദ്രവും കടന്ന്‌ വീണ്ടും ആര്‍ട്ടിക്ക്‌ സമുദ്രത്തിലെ സാല്‍മണ്‍ ക്രീക്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞ്‌ തിരിച്ചെത്തും. അപ്പോള്‍ ആ ചെറിയ മത്സ്യക്കുഞ്ഞ്‌ വലിയ ഒരു സാല്‍മണ്‍ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന്‌ അത്‌ മുട്ടയിടും.അതിനുശേഷം
തലയടിച്ച്‌ ചത്തുപോകും. ഏതാണ്ട്‌ 32 ലക്ഷം ടണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഒരു സീസണില്‍ മരിക്കും. അത്‌ തിന്നാന്‍ ആ പ്രദേശം മുഴുവന്‍ കരടികളായിരിക്കും. ഈ സാല്‍മണ്‍ മത്സ്യത്തോട്‌ അവിടുന്ന്‌ വിരിഞ്ഞ്‌ ന്യൂസിലന്റുവരെ പോയി തിരിച്ച്‌ ഇവിടെ വന്ന്‌ മുട്ടയിട്ട്‌ തലതല്ലി ചാവണമെന്ന്‌ പറഞ്ഞത്‌ ആരാണ്‌? ഈശ്വരാ എന്ന്‌ വിളിക്കാതെ മറ്റൊന്നും നമുക്ക്‌ സാധ്യമല്ല.
വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്‌തിയുണ്ട്‌. കണ്ണിന്‌ കാഴ്‌ച നല്‍കുന്ന ശക്‌തി, ചെവിയെ കേള്‍പ്പിക്കുന്ന ശക്‌തി, നാക്കിന്‌ സംസാരിക്കാനും സ്വാദറിയാനും സഹായിക്കുന്ന ശക്‌തി. നാക്കിന്റെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ. 32 പല്ലിന്റെ ഇടയിലൂടെ നാക്ക്‌ തലങ്ങും വിലങ്ങും പോവുകയാണ്‌.
എങ്ങാനും സാമ്പാര്‍ കൂട്ടി ഊണുകഴിക്കുമ്പോള്‍ ഈ നാക്ക്‌ പല്ലിന്റെ ഇടയില്‍ പോയാലുള്ള അവസ്‌ഥ ഒന്നാലോചിച്ചു നോക്കൂ. അവയെ എത്ര ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുന്നു. മാത്രമല്ല എല്ലാ അവയവങ്ങളും ഒന്നു നോക്കിക്കേ;

2015 ഡിസംബർ 7, തിങ്കളാഴ്‌ച

ചോദ്യം : റസൂലുള്ളാഹി (സ) ജനിച്ച ദിവസം തന്നെ യല്ലേ വഫാത്തായതും ആ നിലയിൽ ‘അന്നു’ ആഘോഷിക്കാൻ പാടുണ്ടോ ❓

👉

📖👈 قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «حَيَاتِي خَيْرٌ لَكُمْ تُحَدِّثُونَ وَيُحَدَّثُ لَكُمْ , وَوَفَاتِي خَيْرٌ لَكُمْ تُعْرَضُ عَلَيَّ أَعْمَالُكُمْ , فَمَا كَانَ مِنْ حَسَنٍ حَمِدْتُ اللَّهَ عَلَيْهِ , وَمَا كَانَ مِنْ سَيِّئٍ اسْتَغْفَرْتُ اللَّهَ لَكُمْ (بزار)
📌നബി (സ) പറഞ്ഞു  :എന്റെ ജീവിതം നിങ്ങള്ക്ക് നന്മയാണ് ,എന്റെ വഫാത്തും നിങ്ങള്ക്ക് ഗുണമാണ് , (കാരണം ) നിങ്ങളുടെ അമലുകൾ എനിക്ക് വെളിവാക്കപ്പെടുന്നു നന്മ കാണിക്കപ്പെട്ടാൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കും , തിന്മകൾ കാണിക്കപ്പെട്ടാൽ നിങ്ങള്ക്ക് വേണ്ടി പാപ മോചനം തേടും (ബസ്സാര് )

📖👈 والجواب عن ذلك : هو قول الإمام السيوطي رحمه الله: (إن ولادته صلى الله عليه وآله
وسلم أعظم النعم، ووفاته أعظم المصائب لنا، والشريعة حثت على إظهار شكر
النعم، والصبر والسكون عند المصائب، وقد أمر الشرع بالعقيقة عند الولادة
وهي إظهار شكر وفرح بالمولود، ولم يأمر عند الموت بذبح (عقيقة) ولا بغيره.
بل نهى عن النياحة وإظهار الجزع، فدلت قواعد الشريعة على أنه يحسن في هذا
الشهر إظهار الفرح بولادته صلى الله عليه وآله وسلم دون إظهار الحزن
بوفاته).
📌ഉത്തരം:-ബഹു ഇമാം സുയൂത്വി(റ)പറയുന്നു:റസൂലുള്ളാഹി(സ)യുടെ ജന്മദിനം ഏറ്റവും വലിയ അനുഗ്രഹമാൺ എന്നാൽ അവിടത്തെ വിയോഗം ഏറ്റവും വലിയ പ്രതിസന്തിയുമാണ്  എന്നാൽ  ഇസ്ലാമിക ശരീ അത്ത്‌ അനുഗ്രഹത്തിന്റെ മേൽ നന്ദി പ്രഘടിപ്പിക്കാനും  പ്രതിസന്തിയുടെയും പ്രയാസത്തിന്റെയും മേൽ ക്ഷമിക്കാനും സമാധാനിക്കാനുമാൺ പ്രേരിപ്പിച്ചിട്ടുള്ളത്‌ ഇസ്ലാമിക ശരീ അത്ത്‌ ഒരു കുഞ്ഞ്‌ ജനിച്ചാൽ "അഖിഖ"അറുക്കാൻ പറഞ്ഞത്‌ ആജനനത്തിൽ നന്ദിപ്രഘടിപ്പിക്കാൻ വേണ്ടിയാൺ എന്നാൽ  മരണപ്പെട്ടാൽ "അഖിഖ അറുക്കാൻ പറയുന്നില്ലെന്നുമാത്രമല്ല ദുഃഖം  പ്രഗടിപ്പിക്കലും അട്ടഹസിച്ചു കരയലും വിരോധിക്കുകയാണ്  ചെയ്തത്‌ ഈ  അടിസ്ഥാനത്തിൽ റസൂലുള്ളാഹി(സ)യുടെ ജന്മദിനത്തിൽ സന്തോഷിക്കുകയും വിയോഗത്തിൽ ദുഃഖിക്കാൻ പാടില്ല എന്നു മാണ് അറീക്കുന്നത് ( فتاوي الحافظ السيوطي )

✅👉 നോക്കു  നബി തങ്ങൾ (സ) വെള്ളിയാഴ്ച്ചയുടെ മഹത്വം പറയിന്നിടത്ത്‌
📖👈 قال صلى الله عليه وسلم. إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ..
📌" നബി (സ) പറഞ്ഞു, നിങ്ങളുടെ ദിവസങ്ങളിൽ വെച്ച്‌ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ച്ചയാകുന്നു  - അന്നാണ്‌ ആദം നബി(അ) നെ സൃഷ്ടിക്കപ്പെട്ടത്‌, അന്നാണ്‌ അദ്ദേഹം വഫാത്തായതും.."
✅📎മറ്റൊരു ഹദീസില്
📖👈قال صلى الله عليه وسلم:{إن يوم الجمعه يوم عيد،فلا تجعلوا يوم عيدكم يوم صيامكم إلا أن تصوموا قبله او بعده} رواه أحمد
📌‘ നിക്ഷ്ചയം വെള്ളി ദിവസം പെരുന്നാള്‍ ദിനമാണ് ... (അഹ്മദ് )

👉 ആദം നബി (അ) ജനിച്ചതും പുറമേ വഫാത്തായതും വെള്ളി ദിവസമായിരിക്കെ അന്നെങ്ങനെ സന്തോഷ ദിനമാക്കും  എന്ന് ചിന്ധിക്കുന്നവർ  ഭാവിയിൽ ജുമു അയും ഇല്ലാതാക്കുമോ  ? അള്ളാഹു  കാത്തു രക്ഷിക്കുമാറാവട്ടെ .. അമീൻ

📢 ചുരുക്കത്തിൽ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ സന്തോഷിക്കുവാനും നന്ദി പ്രഗടിപ്പിക്കുവാനും , മുസീബത്തുകളിൽ ക്ഷമിക്കുവാനുമാണ് ഇസ്ലാമിന്റെ കല്പന ,അത് അനുസരിക്കൽ മുസ്ലിമിന് അനിവാര്യമാണ്.
✅ ഒന്ന് കൂടി ഉണര്ത്തട്ടെ
📖👈 أن إبليس رن أربع رنات حين لعن وحين أهبط وحين ولد رسول الله صلى الله عليه وسلم وحين أنزلت الفاتحة (البداية والنهاية- إبن كثير )
📌 ഇബ്ലീസ്‌ (ല അ ) 4 പ്രാവശ്യം പൊട്ടിക്കരഞ്ഞു ,1 അള്ളാഹു അവനെ ശപിക്കപ്പെട്ടവനാക്കിയപ്പോയും ,2 അവനെ പുറത്താക്കിയപ്പോയും ,
3⃣ നബി صلى الله عليه وسلم ജനിച്ചപ്പോയും❗,4സൂറത്തുൽ ഫാത്തിഹ അവതരിച്ചപ്പോയും ..

💐مرحبا بالشهر الربيع والمولد💐
Share please. ....