2014 നവംബർ 4, ചൊവ്വാഴ്ച

റൈഹാനെ ജബ്ബരിയെ ധീരയാക്കുന്നതിന്ന് മുമ്പ്‌ മാധ്യമാങ്ങൾ പറയാതിരുന്ന ഈ കഥകൂടി വാഴിക്കൂ

കൊലപാതക കേസില്‍ റൈഹാനെ ജബ്ബാരി എന്ന യുവതി ഇറാനില്‍ തൂക്കിലേറ്റപ്പെട്ട സംഭവത്തെ ആരാജ്യത്തിന്‍െറ നീതിപീഠത്തിന്‍െറ ക്രൂരപീഡനമായി ചിത്രീകരിച്ച മാധ്യമങ്ങള്‍ സത്യത്തില്‍ യാഥാര്‍ഥ്യങ്ങളെ തമസ്കരിക്കുകയായിരുന്നു. ലോക ശ്രദ്ധ കവര്‍ന്ന ആ വാര്‍ത്തക്കു പിന്നിലെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍ വായനക്കാരുമായി പങ്കുവെക്കാാന്‍ ആഗ്രഹിക്കുന്നു.
പ്രചാരത്തിലുള്ള റിപ്പോര്‍ട്ട്
ഏഴു വര്‍ഷം മുമ്പ് സംഭവം നടക്കുമ്പോള്‍ റൈഹാനെ ജബ്ബാരി വെറും 19 വയസ്സുമാത്രം പ്രായമുള്ള ജൂനിയര്‍ ഇന്‍റീരിയര്‍ ഡിസൈനറായിരുന്നു. മുര്‍തസ സര്‍ബന്ദി എന്ന മുന്‍ ഇറാനിയന്‍ ഇന്‍റലിജന്‍സ് ഓഫിസറും ഡോക്ടറുമായിരുന്ന കൊലചെയ്യപ്പെട്ട വ്യക്തി തന്‍െറ ഓഫിസ് മോടിപിടിപ്പിക്കുന്നതിന് റൈഹാനെയുടെ സഹായം ആവശ്യപ്പെടുന്നു. റൈഹാനെയെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയ സര്‍ബന്ദി വഴിമധ്യേ വണ്ടി നിര്‍ത്തി ചില മരുന്നുകള്‍ വാങ്ങുന്നു. സര്‍ബന്ദിയുടെ ഫ്ളാറ്റില്‍ എത്തിയശേഷം അയാള്‍ വാതില്‍ പൂട്ടുന്നു. തുടര്‍ന്ന് അയാള്‍ റൈഹാനെയെ ആക്രമിക്കാന്‍ തുടങ്ങുന്നു. സ്വയംരക്ഷക്കായി റൈഹാനെ ബാഗിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സര്‍ബന്ദിയെ ആക്രമിക്കുന്നു. സര്‍ബന്ദിയുടെ തോളില്‍ മുറിവേല്‍പിച്ചതിന്‍െറ ഫലമായി സര്‍ബന്ദി മരണപ്പെടുന്നു. ഇപ്പോള്‍ 2014ല്‍ 26 വയസ്സ് പ്രായമുള്ള റൈഹാനെ സ്വയംരക്ഷക്കായി തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചയാളെ കൊന്നതിന് വധശിക്ഷ ലഭിക്കുന്നു.
ന്യായാധിപന്‍െറ വ്യാഖ്യാനം
തര്‍ദസ്ത് എന്നു പേരായുള്ള ഇറാനിയന്‍ ന്യായാധിപനാണ്, റൈഹാനയുടെ കേസില്‍ വാദം കേട്ടിരുന്നത്. വിരമിച്ചു. ഒരു ഇറാനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തര്‍ദസ്ത് കേസിന്‍െറ വിശദാംശങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കേസിന്‍െറ പ്രത്യേകത മാനിച്ചും റൈഹാനെയുടെ പ്രായവും സ്ത്രീയാണ് എന്നതും അടിസ്ഥാനപ്പെടുത്തി കേസ് അതീവ ശ്രദ്ധയോടെയാണ് അന്വേഷണം നടത്തിയതും വാദം കേട്ടതും. വാദം കേള്‍ക്കാനായി അഞ്ച് ന്യായാധിപന്മാരെ നിയമിച്ചിരുന്നു. 24 പേജ് വരുന്ന വിധി 13 സുപ്രസിദ്ധരായ ന്യായാധിപന്മാരുടെ പരിശോധനക്ക് വിധേയമാക്കി. വിധിയില്‍ മേല്‍പറഞ്ഞ 13 പേരും ഏകാഭിപ്രായത്തോടെയാണ് ഒപ്പുവെച്ചത്. കൊല്ലപ്പെട്ട വ്യക്തിയുമായി രക്ത ബന്ധമുള്ളവരുമായി കോടതി നിരന്തരം ഇടപെട്ടിരുന്നു. റൈഹാനക്ക് മാപ്പുനല്‍കാന്‍ നീനിത്യായ വകുപ്പ് ഇടപെട്ട് പലപ്പോഴും ശ്രമം നടത്തി. എന്നാല്‍, റൈഹാനെയുടെ പെരുമാറ്റരീതിയിലും പ്രതികരണത്തിലും അസംതൃപ്തരായ കുടുംബാംഗങ്ങള്‍ അതില്‍നിന്ന് പിന്മാറുകയാണ് ചെയ്തത്.
കേസിന്‍െറ പശ്ചാത്തലം
സംഭവം നടക്കുന്നതിന് എത്രയോ മുമ്പുതന്നെ റൈഹാനെ കൊലചെയ്യപ്പെട്ട വ്യക്തിയെ വധിക്കാന്‍ തീരുമാനമെടുത്തിരുന്നു. റൈഹാനെ തന്‍െറ കാമുകരില്‍ ഒരാള്‍ക്ക് സര്‍ബന്ദിയെ വധിക്കുമെന്ന് പറഞ്ഞ് മൊബൈല്‍ സന്ദശവും അയച്ചതായി അന്വേഷണത്തില്‍ കണ്ടത്തെുകയുണ്ടായി. തന്നോട് അപമര്യാദയായി പെരുമാറിയിരുന്ന തന്‍െറ പിതാവിനെ വധിക്കാനും റൈഹാനെ പദ്ധതിയിട്ടിരുന്നു എന്ന് റൈഹാനെ തന്നെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

വീട്ടിലേക്ക് ക്ഷണിച്ച ശേഷം സര്‍ബന്ദി കതകുപൂട്ടി എന്നാണു റൈഹാനെ മൊഴിനല്‍കിയത്. എന്നാല്‍, സര്‍ബന്ദിയെ കൊന്നശേഷം അനായാസം റൈഹാനെ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. കതക് കുത്തിത്തുറന്നതായോ പൂട്ട് തകര്‍ത്തതായോ ഉള്ള ഒരു തെളിവുകളും അന്വേഷണസംഘത്തിന് കാണാന്‍ കഴിഞ്ഞില്ല. ഡോര്‍ ലോക് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് റൈഹാനെ പിന്നീട് മൊഴി മാറ്റി: ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു. മരണവേദനയില്‍ ‘കള്ളി’ എന്ന് ആക്രോശിച്ചുകൊണ്ട് സര്‍ബന്ദി അവിടെയുണ്ടായിരുന്ന ഒരു കസേര റൈഹാനെയെ ലക്ഷ്യം വെച്ച് എറിഞ്ഞു എന്നും റൈഹാനെ കോടതിയില്‍ പറഞ്ഞു.

ലിഫ്റ്റ് വഴി താഴേക്ക് ഓടിയ റൈഹാനെയെ ഇഴഞ്ഞുകൊണ്ട് പിന്തുടര്‍ന്ന സര്‍ബന്ദി ഗോവണി വഴി ഇറങ്ങാന്‍ ശ്രമിച്ചത്രേ. ഇതിനിടയില്‍ രണ്ടാം നിലയിലത്തെിയപ്പോഴേക്കും അയാള്‍ മരണപ്പെട്ടു. ‘ഫ്ളാറ്റില്‍നിന്ന് ഓടിയ ശേഷം അടുത്തുള്ള വീഥിയില്‍ ഒളിച്ചു, ആംബുലന്‍സും പൊലീസും വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരു ടാക്സി പിടിച്ചു വീട്ടിലേക്ക് പോയി’ ^റൈഹാനെ തുടര്‍ന്നു.

അഞ്ചു നിലയുള്ള ഒരു കെട്ടിടത്തിലാണ് സംഭവം നടന്നത്. ചെറിയ രീതിയില്‍ കരഞ്ഞാല്‍പോലും അതിലെ താമസക്കാര്‍ക്ക് അനായാസം കേള്‍ക്കാമായിരുന്നു. ബലാത്സംഗത്തിന്‍െറ ഇടയിലുണ്ടായേക്കാവുന്ന മല്‍പ്പിടിത്തത്തില്‍ റൈഹാനെ എന്തുകൊണ്ട് ഒച്ചവെച്ചില്ല? തങ്ങള്‍ ആകെ കേട്ട ശബ്ദം ഒരു കസേര ഫ്ളാറ്റിന്‍െറ ചുവരില്‍ വന്നടിക്കുന്നതായിരുന്നു എന്ന് അയല്‍വാസികള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.
കൊലക്ക് ആസ്പദമായ സംഭവം നടക്കുമ്പോള്‍ 19 വയസ്സുമാത്രമുണ്ടായിരുന്ന റൈഹാനെ സാധാരണ ഗതിയില്‍ തന്‍െറ ഒൗദ്യോഗിക ജീവിതത്തില്‍ തുടക്കക്കാരിമാത്രം ആയിരിക്കും. പേരെടുത്ത പല ഡിസൈനര്‍ സ്ഥാപനങ്ങളും ഉള്ള ഇറാന്‍പോലെയുള്ള ഒരു രാജ്യത്ത് റൈഹാനെയുടെ സേവനം തിരഞ്ഞെടുക്കാന്‍ സര്‍ബന്ദിയെ പ്രേരിപ്പിച്ചതെന്താണ്? സര്‍ബന്ദിയും റൈഹാനെയും ഒരു ഒൗദ്യോഗിക ബന്ധം മാത്രമാണോ ഉണ്ടായിരുന്നത്? 
‘ഞാന്‍ അയാളെ (സര്‍ബന്ദിയെ) സേവിക്കാറുണ്ടായിരുന്നു, അതിനു എനിക്ക് പ്രതിഫലം (സമ്മാനം) ലഭിച്ചിരുന്നു’ എന്ന് റൈഹാനെ മൂന്നു തവണ മൊഴി നല്‍കിയിരുന്നു.

കാമുകനും പ്രതിശ്രുത വരനും കൂടാതെ മാനേജര്‍ ഉള്‍പ്പെടെ പലരുമായും റൈഹാനെ ശാരീരികബന്ധം തുടര്‍ന്നിരുന്നു എന്ന്, മൊബൈല്‍ സന്ദേശങ്ങളിലൂടെ അന്വേഷണ സംഘത്തിനു മനസ്സിലായിരുന്നു. ‘നീ മറ്റുള്ളവരുമായി കിടപ്പറ പങ്കിട്ടെയെന്നു മുതല്‍ നമ്മള്‍ പിരിഞ്ഞിരിക്കുന്നു... വൃത്തികെട്ടവളെ. ഇത് നിനക്കുള്ള എന്‍െറ അവസാനത്തെ എസ്.എം.എസ് ആണ്’ എന്ന സന്ദേശം റൈഹാനെയുടെ പ്രതിശ്രുത വരന്‍ അയച്ചിരുന്നതായി മൊബൈലില്‍നിന്ന് കണ്ടത്തെുകയുണ്ടായി.

എങ്ങനെയാണ് പരിചയപ്പെട്ടത് എന്ന് ചോദിച്ചപ്പോള്‍: വഴിയരികില്‍ വെച്ചാണ് ആദ്യമായി കണ്ടത് എന്നും, അയാള്‍ അപ്പോള്‍ ഒരു ടൊയോട്ട കാമറി കാറിലാണ് വന്നത് എന്നും, അയാളുടെ ക്ഷണപ്രകാരം കാറില്‍ കയറിയ ശേഷം മൊബൈല്‍ നമ്പറുകള്‍ കൈമാറി എന്നും റൈഹാനെ മൊഴി നല്‍കി. ഇരുവരുടെയും മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ അവര്‍ കൊലക്ക് ആസ്പദമായ സംഭവം നടക്കുന്നതിനു ഒരാഴ്ച മുമ്പുതന്നെ പലപ്പോഴായി ബന്ധപ്പെട്ടിരുന്നു എന്നും, വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. കൊല നടന്ന ദിവസം റൈഹാനെയെ കൊണ്ടുപോകാനായി സര്‍ബന്ദി കാറുമായി റൈഹാനെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ എത്തി. റൈഹാനെ ആ കാറില്‍ കയറി പോയതായി റൈഹാനെയുടെ സഹപ്രവര്‍ത്തകര്‍ മൊഴിനല്‍കിയിരുന്നു. അയാള്‍ തന്‍െറ പിതാവിന്‍െറ സുഹൃത്താണ് എന്നാണു റൈഹാനെ അവരോടു പറഞ്ഞിരുന്നതത്രേ.

ഡോ. സര്‍ബന്ദി മെഡിക്കല്‍ ഉപകരണങ്ങളുടെ കച്ചവടം നടത്തിയിരുന്നു. ഇതിനു വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഇനി പോകുമ്പോള്‍ തന്നെയും കൊണ്ടുപോകാം എന്ന് അയാള്‍ റൈഹാനെക്ക് വാക്കു നല്‍കിയിരുന്നു. എന്നാല്‍, സര്‍ബന്ദി വാക്കുപാലിച്ചിരുന്നില്ല. ഇതിന്‍െറ പേരില്‍ റൈഹാനെക്ക് അയാളോട് അമര്‍ഷവും ഉണ്ടായിരുന്നു. മാത്രമല്ല സര്‍ബന്ദിയുടെ കാര്‍ റൈഹാനെക്ക് അവളുടെ സുഹൃത്തുക്കളുമായി വിനോദയാത്രക്കുപോകാന്‍ ചോദിച്ചിരുന്നു.എന്നാല്‍ ഇവിടെയും അയാള്‍ വാക്കുപാലിച്ചില്ല. ഇതെല്ലാം സര്‍ബന്ദിയോടുള്ള പക വര്‍ധിക്കാന്‍ കാരണമായിരിക്കണം. അയാളെ ഞാന്‍ ഉടനെതന്നെ കൊല്ലും എന്ന് സര്‍ബന്ദിയെ വധിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്‍െറ സുഹൃത്തിന് മൊബൈല്‍ സന്ദേശം അയക്കാന്‍ പ്രേരിപ്പിച്ചതും. അയാളോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി പിറ്റേ ദിവസം സര്‍ബന്ദിയുമായി അയാളുടെ ഫ്ളാറ്റില്‍ ചെന്ന റൈഹാനെയോട് തന്‍െറ ശിരോവസ്ത്രം അഴിക്കാന്‍ സര്‍ബന്ദി ആവശ്യപ്പെട്ടു, പക്ഷേ, റൈഹാനെ അതിനു തയാറായില്ല.

ശേഷം അയാള്‍ പ്രാര്‍ഥിക്കാനായി അടുത്ത മുറിയില്‍ പോയത്രേ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റൈഹാനെ അയാളെ പിന്നില്‍നിന്ന് കുത്തിയത് എന്ന് റൈഹാനെ കോടതിയില്‍ പറയുകയുണ്ടായി. ഇത് ശരിയായിരിക്കാന്‍ സാധ്യതയുള്ളതായി നിസ്കാരത്തിന് ഉപയോഗിക്കുന്ന വിരിപ്പില്‍ കണ്ടത്തെിയ സര്‍ബന്ദിയുടെ ചോരത്തുള്ളികളില്‍നിന്ന് അന്വേഷണ സംഘം ഉറപ്പുവരുത്തി. മാത്രമല്ല സര്‍ബന്ദിക്ക് കുത്തേറ്റിരിക്കുന്നത് പിന്നില്‍ നിന്നാണ്, മുറിവുകളും ശരീരത്തിന്‍െറ പിന്‍വശത്താണ്, റൈഹാനെയുമായി തന്‍െറ ഫ്ളാറ്റിലേക്ക് വരുംവഴിയെ ഒരു ഫാര്‍മസിയില്‍ നിന്ന് Difnoxilat എന്ന മരുന്നും, ഗര്‍ഭ നിരോധന ഉറകളും വാങ്ങിയിരുന്നതായും അന്വേഷണ സംഘം കണ്ടത്തെിയിരുന്നു. മാത്രമല്ല ഈ ഗര്‍ഭനിരോധന ഉറകള്‍ പരസ്യമായി മേശപ്പുറത്തു വെച്ചിരുന്നതായി തെളിവെടുപ്പ് സംഘം കണ്ടത്തെി.

കൊല നടക്കുമ്പോള്‍ തന്നെ കൂടാതെ മറ്റൊരാള്‍ കൂടെ അവിടെ ഉണ്ടായിരുന്നു എന്ന് പലപ്പോഴായി കോടതിയില്‍ പറഞ്ഞ റൈഹാനെ ഒരിക്കല്‍പോലും അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല. ആ അപരിചിതന് ഈ വധത്തിലുള്ള പങ്ക് എന്തായിരുന്നു?
‘ശാരീരികമായി പീഡിപ്പിക്കാന്‍ വന്ന വ്യക്തിയെ സ്വയംരക്ഷക്കായി വധിച്ചതിന്‍െറ പേരില്‍ റൈഹാനെക്ക് ഇറാനിയന്‍ കോടതി വധശിക്ഷ നടപ്പാക്കി’ ഇതായിരുന്നു പരക്കെ പടര്‍ന്ന മാധ്യമ വാര്‍ത്തകളില്‍ ഭൂരിഭാഗത്തിന്‍െറയും തലക്കെട്ട്. എന്നാല്‍, ഒരു ക്രൈം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്വീകരിക്കേണ്ട അടിസ്ഥാന നടപടികളും അന്വേഷണ രീതികളും കൈക്കൊള്ളാന്‍ ഒരു മാധ്യമവും തയാറായില്ല.

ഇറാനിയന്‍ നീതിപീഠത്തിന്‍െറ നിരന്തര അഭ്യര്‍ഥനമാനിച്ചുകൊണ്ട് റൈഹാനെക്ക് മാപ്പുനല്‍കാന്‍ ആദ്യം തീരുമാനിച്ച സര്‍ബന്ദിയുടെ കുടുംബം റൈഹാനെയില്‍ നിന്ന് രണ്ടു ചോദ്യത്തിനുള്ള മറുപടിയാണ് പകരം ആവശ്യപ്പെട്ടത്:
ഒന്ന്: സംഭവം നടക്കുമ്പോള്‍ തന്‍െറ കൂടെയുണ്ടായിരുന്ന മൂന്നാമന്‍ ആരായിരുന്നു? അയാളുടെ വിശദാംശങ്ങള്‍?
രണ്ട്: സര്‍ബന്ദിയെ കൊല്ലാനുള്ള യഥാര്‍ഥ കാരണം എന്തായിരുന്നു?
രണ്ടിനും ഉത്തരം നല്‍കാന്‍ റൈഹാനെ തയാറായിരുന്നില്ല!

2014 നവംബർ 1, ശനിയാഴ്‌ച

കേരളപ്പിറവീറവി


UA RASHEED PALATHARAGATE

1956 നവംബര്
ഒന്നാം തീയതി കേരളം പിറന്നു.
സ്വാതന്ത്ര ഭാരതത്തില്
തിരുവിതാംകൂറിലേയും
തിരുകൊച്ചിയിലേയും
നാട്ടുരാജാക്കന്മാരുടെ
സംയോജനവിളംബരമാണ്,
കേരളപ്പിറവിക്ക്
നിതാനമായത് .ഭാഷയുടെ
അടിസ്ഥാനത്തില് ഉണ്ടായ
വിഭജനം മലായാളിയ്ക്ക് ഒരു പുതിയ
മുഖം നേടിയെടുക്കാന് സഹായിച്ചു.
അറബിക്കടലിന്റെ മടിയിലുറങ്ങുന്ന
നീലഗിരിയുടെ സഖിയാം കേരളം
സുന്ദരിയാണ്
മനോഹരിയാണ്.നദികളും കായലുകളും
തോടുകളും പാടശേഖരവും
മലനിരകളും കേരളത്തിനു സ്വന്തം.
കേരളത്തില് പ്രധാനമായി മൂന്ന്
അന്താരാഷ്ട വിമാനത്താവളങ്ങള്
നെടുമ്പാശ്ശേരി, കരിപ്പൂര്,
തിരുവനന്തപുരം എന്നിങ്ങനെയുണ്ട്.
ഈ കേരളത്തിന്റെ മക്കള് കടലുകള്
താണ്ടി ഭൂഖണ്ഡങ്ങളില് മുഴുവന് ഇന്നു
വ്യാപിച്ചു കിടക്കുന്നു...
ലോകത്തിന്റെ ഏത്
മൂലയിലായാലും മലയാളിയുടെ
മുഖമുദ്രയായി നടിന്റെ ഓര്മ കൂട്ടിനുണ്ട്.
ഓണവും, കേരളപ്പിറവിയും,
പാശ്ചാത്യ
സംസ്കാരത്തിന്റെ സ്വാധീനതിയില്
കാലങ്ങള് തള്ളിവിടുമ്പോഴും വലിയ
ഒരളവ് ‘കൊച്ചു കേരളത്തിന്റെ’
ഓര്മയില് ആണ് മലയാളി.
പച്ച കുട ചൂടിയ നീലഗിരി! അറബിക്കടല്
ചുംബിച്ചുണത്തുന്ന സുന്ദരി
ഭൂമിയുടെ ഏതറ്റത്തയാലും വേമ്പനാട്ട്
കായലും വള്ളം കളിയും മാവേലിയും
തിരുവാതിരയും
വടക്കന്
പാട്ടും കഥകളിയും മോഹിനിയാട്ടവും
ഓര്മകളെ തട്ടിയുണത്തുന്നു
നമ്മുടെ ഭാഷക്കും
ആചാരാനുഷ്ടാനങ്ങള്ക്കും
സാഹിത്യത്തിനും മലയാളിയുടെ
ജീവിതത്തിലെ സ്ഥാനം
വിലമതിക്കാന് വയ്യാത്തതാകുന്നു,
പത്രം വായിക്കാതെ, ഒരു
ദിവസം മലയാളി തുടങ്ങില്ല.
അക്ഷരത്തെ, സാഹിത്യത്തെ, ഇതു
പോലെ പ്രണയിക്കുന്നാ മറ്റൊരു
ജനതയില്ല.
സ്വാതന്ത്ര്യം എന്നാല് സ്നേഹമാണ്
അത് ഒരുമയുടെ സന്ദേശമാണ്-
ശക്തിയാണ്. ഐക്യമാണ്.
ദൈവത്തിന്റെ സ്വന്തം നാട്!
പ്രബുദ്ധരായ മലയാളിയുടെ നാട് !
എന്റെ കേരളം!എത്ര സുന്ദരം!.
പക്ഷേ...കേരളം ഇന്നും ചില വെല്ലുവിളികള്‍ അതിജയിക്കേണ്ടതുണ്ട്.
കേരളം നേരിടുന്ന
വെല്ലുവിളികൾ
1.തൊഴിലില്ലായ്മ
2.കുടിവെള്ളക്ഷാമം
3.മാലിന്യസംസ്കരണം
4.വ്യവസായങ്ങളുടെ മുരടിപ്പ്
5.മലയാള ഭാഷയോടുള്ള അവഗണന
6.വയോജനങ്ങ്ളുടെ പ്രശ്നങ്ങൾ
7.തകരുന്ന കാര്ഷിക മേഖല
8.ആഭ്യന്തര
വിനോദസഞ്ചാരത്തിലെ
പോരായ്മകൾ
9.വിദ്യാഭ്യാസ
മേഖലയിലെ നിലവാരക്കുറവ്
10.നിലവാരം കുറഞ്ഞ ഗവേഷണ
പ്രബന്ധങ്ങൾ
11.സുതാര്യമല്ലാത്ത ഭരണ
സംവിധാനം
12.പ്രവാസികളുടെ പ്രശ്നങ്ങൾ
13.തൊഴിൽ സംരംഭങ്ങളുടെ കുറവ്
14.സ്വകാര്യ
മേഖലയിലെ തൊഴിൽ
ചൂഷണവും തട്ടിപ്പും
15.അനാവശ്യ
സമരങ്ങളും ഹർത്താലുകളും
16.കെട്ടിക്കിടക്കുന്ന
കോടതി നടപടികൾ/കേസുകൾ
17.രാഷ്ട്രിയമായ
വെല്ലുവിളികൾ
18.പൊതു ഗതാഗത
സംവിധാനത്തിലെ പാളിച്ചകൾ .
പങ്കിടുക 
--------------------
ആത്മഹത്യ
ലോകത്തില് ഏറ്റവും കൂടുതല്
ആത്മഹത്യാനിരക്കുള്ള പ്രദേശമാണ്
കേരളം. ഒരു ലക്ഷത്തില് 32 പേര് ഒരു
വര്ഷം ഇവിടെ ആത്മഹത്യചെയ്യുന്നു.
കേരളത്തിലെ ആത്മഹത്യാനിരക്ക്
കൂടി വരികയാണ്. നാല് വര്ഷങ്ങള്ക്ക്
മുന്പ് ഇത് ലക്ഷത്തിന് 28 ആയിരുന്നു. ലോക
ശരാശരി ഒരു ലക്ഷത്തിന് 14.5
ഉം ഇന്ത്യന് ശരാശരി 11.2 ഉം ആണ്.
ഇന്ത്യന് ശരാശരിയേക്കാള്
മൂന്നിരട്ടിയാണ്
കേരളത്തിലെ ആത്മഹത്യാനിരക്ക്
എന്നതും ശ്രദ്ധേയമാണ്.
യഥാര്ത്ഥ ആത്മഹത്യയേക്കാള്
ഭീതിദമാണ് കേരളത്തിലെ ആത്മഹത്യ
പ്രവണത. ഒരു മണിക്കൂറില് 20
പേരെന്നോണം ആത്മഹത്യക്ക്
ശ്രമിക്കുന്ന പ്രദേശമാണത്രെ കേരളം.
നാം ഇടപെട്ടുകൊണ്ടിരിക്കുന്നവരില്
നല്ലൊരു ഭാഗം ആത്മഹത്യക്കുള്ള
മാനസികാവസ്ഥയിലാണെന്ന
തിരിച്ചറിവ്
ഉണ്ടാകേണ്ടിയിരിക്കുന്നു. കുടുംബ
വഴക്കാണ് ആത്മഹത്യക്ക് പ്രധാന
കാരണം - 22 ശതമാനം. 14
ശതമാനത്തിന്റെ കാരണം കടഭാരമാണ്.
മറ്റൊരു 14 ശതമാനം രോഗികളാണ്. 9%
മാനസിക വിഭ്രാന്തി മൂലമാണ്.
തൊഴിലില്ലായ്മയടക്കം മറ്റ്
ഒട്ടേറെ കാര്യങ്ങള്ചേര്ന്നതാണ്
ബാക്കി 41%.
ആത്മഹത്യ ചെയ്യുന്നവരില് 39.2
ശതമാനവും 28 നും 45
നും വയസ്സിനിടയിലുള്ളവരാണ്. 24.4
ശതമാനത്തിന് 50 വയസ്സില് കൂടുതലാണ്.
വിദേശങ്ങളില് 60 വയസ്സില് കൂടുതലുള്ള
വൃദ്ധരിലാണ് ആത്മഹത്യ കൂടുതലെങ്കില്
ഇവിടെ യുവാക്കുളുടെ ജീവനാണ്
ബലികഴിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന
പുരുഷന്മാരുടെ മൂന്നിരട്ടിയാണ്
സ്ത്രീകളിലെ ആത്മഹത്യ. കുടുംബ പീഡന
(Domestic violence)
മാണത്രെ ഇതിന്റെ പ്രധാന കാരണം.
80%
കുടുംബങ്ങളിലും ഏതെങ്കിലും തരത്തില്
കുടുംബ പീഡനങ്ങള് ഉണ്ടെന്നാണ്
ക്രൈം റെക്കോര്ഡ്
ബ്യൂറോയുടെ കണക്ക്. കേരളത്തില് മൂന്ന്
മിനിറ്റില് ഒരു
സ്ത്രീ കടന്നാക്രമിക്കപ്പെടുന്നതായും
കണക്കുകള് പറയുന്നു.
മാനസിക രോഗം
മാനസിക രോഗികള്
പെരുകിക്കൊണ്ടിരിക്കുന്ന ഒരു
പ്രദേശമായി കേരളം
മാറിയിരിക്കുന്നു. മാനസ്സിക
രോഗം ഒരു പ്രധാന
മരണകാരണമല്ലെന്നതിനാല് ഇതിന്
വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ല. എന്നാല്
സമൂഹത്തിന്റെ ഉള്ക്കാമ്പും
ആള്ശേഷിയും ഫലപ്രാപ്തിയുമെല്ലാം
ഗണ്യമായി കുറച്ചുകൊണ്ടിരിക്കുന്ന ഒര്
പ്രധാന സാമൂഹ്യ
പ്രശ്നമായി മാനസ്സികരോഗത്തെ
കാണേണ്ടിയിരിക്കുന്നു.കേരളത്തിലെ
50-75% വരെ മാനസ്സിക രോഗികള്
ചെറുപ്പക്കാരണ്. ചെറുപ്രായത്തില്
തന്നെ നമ്മുടെ ജനങ്ങളില് നല്ലൊരു പങ്ക്
മാനസ്സികപ്രശ്നങ്ങള്ക്കടിപ്പെടുന്നു.
ലോകത്താകെയുള്ള മാനസ്സിക
രോഗികളില് 12% ഇന്ത്യയിലാണത്രെ,
4.5 കോടി ജനങ്ങള് ഇവിടെ മാനസ്സിക
രോഗികളാണ്. മാനസ്സിക
രോഗികളായ പുരുഷന്മാരില്
മൂന്നാം സ്ഥാനവും, സ്ത്രീകളില്
രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്.
എങ്കിലും ഈ പ്രശ്നത്തിന്
മാത്രമായി സര്ക്കാര്
പണമൊന്നും ചെലവാക്കുന്നില്ല.
ദേശീയ വരുമാനത്തിന്റെ ഒരു
ശതമാനത്തില് കുറഞ്ഞതുക ആരോഗ്യ
രംഗത്തിനു വേണ്ടി പൊതുവില്
മാറ്റിവെച്ചിരിക്കയാണെന്ന് മത്രം.
കേരളത്തില് പി.എച്ച്.സി. കളില്
ചികിത്സക്കായി എത്തുന്നവരില്
അഞ്ചിലൊന്ന് പേര് മാനസ്സിക
പ്രശ്നങ്ങളുള്ളവരെന്ന് പറയുന്നു. ഇവരില്
10% പേര്ക്ക് സാധാരണ കാണാറുള്ള
വളരെ ചെറിയ പ്രശ്നങ്ങളാണെങ്കില്
ഒരു ശതമാനം മാരകമായ
രോഗത്തിനടിമകളാണ്.
കേരളത്തിലെ നാലിലൊന്ന് വീടുകളില്
ഒന്നോ രണ്ടോ മാനസ്സിക രോഗികള്
ഉള്ളതായി കണക്കാക്കുന്നു. മദ്യം,
മയക്കുമരുന്ന് എന്നിവ
ജീവിതശൈലിയാക്കിയവരില് നാലില്
ഒന്നും മാനസ്സിക
രോഗികളാണ്.ഇന്ത്യയില്
മൊത്തം ചിലവാകുന്ന മാനസ്സികരോഗ
ഔഷധങ്ങളില്
മൂന്നിലൊന്നോളം വാങ്ങി കഴിക്കുന്നത്
കേരളീയരാണ്
എന്നുകൂടി ബോധ്യപ്പെടുമ്പോഴാണ്
പ്രശ്നത്തിന്റെ തീവ്രത
നമ്മെ വല്ലാതെ വേദനിപ്പിക്കുന്നത്.
റോഡപകടങ്ങള്
ഇന്ത്യയില് റോഡപകടങ്ങളില്
രണ്ടാം സ്ഥാനത്താണ് കേരളം.
ദിവസത്തില് ശരാശരി എട്ടു പേര്
റോഡപകടങ്ങളില് മരിക്കുന്നു.
ആയിരങ്ങള് നിത്യരോഗികളാകുന്നു.
ധാരാളം കുടുംബങ്ങള്
ഇതോടെ അനാഥമാവുകയായി,
പലരും നിത്യ
ദുരിതത്തിലും കടത്തിലും അകപ്പെടുന്നു.
ജീവിതസംഘര്ഷങ്ങള് വര്ദ്ധിപ്പിക്കുന്ന
ഒരു പ്രധാന പ്രശ്നമാണ് ഇന്ന്
കേരളത്തിലെ റോഡപകടങ്ങള്.
സംസ്ഥാനത്തെ മരണ കാരണങ്ങളില്
മൂന്നാമത്തേതായി റോഡപകടം
മാറിയിരിക്കുന്നു. 98%
അപകടങ്ങളും അശ്രദ്ധ
കൊണ്ടാണെന്നാണ് പറയുന്നത്.
അപകടങ്ങളില് കൂടുതലും ഇരുചക്ര
വാഹനങ്ങള്ക്കാണ്.സ്വകാര്യ
വാഹനങ്ങളുടെ അനിയന്ത്രിതമായ
വര്ദ്ധന,
വാഹനം ഓടിക്കുന്നതിലെ വൈദഗ്ധ്യ/
ശ്രദ്ധക്കുറവ്, മദ്യപാനം,
റോഡുകളുടെ ശോച്യാവസ്ഥ, ആപ്പീസ്സ്/
വിദ്യാലയ സമയങ്ങള് ഒന്നാണെന്ന
സ്ഥിതി, പൊതുഗതാഗത
സംവിധാനങ്ങളുടെ അപര്യാപ്തത,
വര്ദ്ധിച്ച ഉപഭോഗത്വര
എന്നിവയെല്ലാം അപകടങ്ങള്
വര്ദ്ധിപ്പിക്കാനിടയാക്കുന്നുണ്ട്.
വാഹനങ്ങളുടെ പെരുപ്പത്തിനനുസരിച്ച്
റോഡുകള്
വികസിക്കുകയോ ഗുണനിലവാരം
മെച്ചപ്പെടുകയോ ചെയ്യുന്നില്ല.
അശ്രദ്ധ കൊണ്ടും, അവഗണന കൊണ്ടും,
അഹങ്കാരം കൊണ്ടും ഉണ്ടാകുന്ന ഒരു
തരം നരഹത്യകളാണ് റോഡപകടങ്ങള്.
ഇവിടെയും നഷ്ടപ്പെടുന്നവരില്
നല്ലൊരുഭാഗം യുവാക്കള് തന്നെ.
പ്രതിദിനം 2200 ഡ്രൈവിങ്
ലൈസന്സുകളാണത്രെ കേരളത്തില്
നല്കുന്നത്. വേണ്ടത്ര
പരിശോധനയില്ലതെ അന്യ
സംസ്ഥാനങ്ങളില് നിന്ന് ലഭിക്കുന്ന
ലൈസന്സും ഇവിടെ സുലഭമാണ്.
റോഡിന്റെ അറ്റകുറ്റപ്പണികള്
യഥാസമയം നടത്തുക, ട്രാഫിക്
സംവിധാനങ്ങള് ശക്തിപ്പെടുത്തുക,
നിയമം കര്ശ്ശനമാക്കുക, ശിക്ഷ
ഉറപ്പാക്കുക, കാല്നടയാത്രക്കാര്ക്കുള്ള
സൌകര്യം വര്ദ്ധിപ്പിക്കുക,
സൈക്കിള് യാത്ര
പ്രോത്സാഹിപ്പിക്കുക, വൈകീട്ട്
വാഹനമോടിക്കുന്നവരെ ബ്രീത്ത്
അനാലിസിസിന് വിധേയരാക്കുക.
മദ്യപാനം ഇല്ലെന്നുറപ്പാക്കുക
എന്നിവയൊക്കെ റോഡപകടം
കുറയ്ക്കാന് സഹായിക്കും.
സ്വര്ണ്ണഭ്രമം.
കേരളത്തെ ബാധിച്ചിരിക്കുന്ന
മറ്റൊരു സാമൂഹ്യ പ്രശ്നമാണ്
സ്വര്ണ്ണത്തിനോടുള്ള
അമിതാസക്തിയും വര്ദ്ധിച്ച
തോതിലുള്ള ഉപഭോഗവും.
വിവാഹവുമായി ബന്ധപ്പെട്ട്,
സ്വര്ണ്ണം ഒരു സാമൂഹ്യ
പദവി നിര്ണ്ണയ
ഉപാധിയായി മാറുന്നു. ഇതുണ്ടാക്കുന്ന
വിസ്മയവും ഭ്രമവും എല്ലാ വിഭാഗം
ജനങ്ങളെയും (ജാതി-മത, ദരിദ്ര-ധനിക
ഭേദമന്യേ) സ്വാധീനിച്ചിരിക്കയാണ്.
അതുകൊണ്ട് തന്നെ ദരിദ്ര-
ഇടത്തരം ജനങ്ങളില്
സ്വര്ണ്ണം വലിയൊരു
കടബാധ്യതയായി മാറുന്നു. ഈ
കടബാധ്യതവഴി ജീവിതം കൂടുതല്
സംഘര്ഷാത്മകമാക്കുന്ന
ഘടകമായും സ്വര്ണ്ണം മാറുന്നു.
ഇന്ത്യയില് ആകെ വിറ്റഴിക്കുന്ന
സ്വര്ണ്ണത്തില്
(ആഭരണങ്ങളായും ഉരുപ്പടികളായും)20%
കേരളത്തിലാണ്.
അതേപോലെ ലോകത്താകെ
ചെലവാകുന്ന സ്വര്ണ്ണത്തില് 20%
ഇന്ത്യയിലാണ്. അതായത് ലോകത്തില്
മൊത്തത്തില് വില്ക്കുന്ന
സ്വര്ണ്ണത്തിന്റെ 4% കൊച്ചു
കേരളത്തിലാണ്. 50 വര്ഷമായി ഈ നില
ഏറെക്കുറെ സ്ഥിരമാണത്രെ.മാറുന്ന
സാമ്പത്തില സാഹചര്യത്തില്
സ്വര്ണ്ണം ഒരു പ്രധാന സമ്പാദ്യ
മാര്ഗ്ഗമായും കണക്കാക്കുന്നു. തകരുന്ന
സാമൂഹ്യസുരക്ഷ/കൂട്ടുകുടുംബ
വ്യവസ്ഥയുടെ തകര്ച്ച, അക്ഷയ തൃതീയ
പോലുള്ള
വിശ്വാസങ്ങളുമായി ബന്ധപ്പെട്ട
ഉപഭോഗം എന്നിവ
സ്വര്ണ്ണത്തിന്റെ ഡിമാന്റില്
ഈയിടെയായി വലിയ വര്ദ്ധന
ഉണ്ടാക്കുന്നുണ്ട്.
ഇടത്തരക്കാരുടെ പ്രധാന
സങ്കല്പം തന്നെ ഒരു നല്ല വീട്,
കുറെയേറെ ആഭരണം എന്നതാണ്. റിയല്
എസ്റ്റേറ്റ് സമ്പാദ്യങ്ങളേക്കാള്
എളുപ്പത്തില് പണമാക്കാവുന്നതും,
ആവശ്യാനുസരണം വില്ക്കാവുന്നതുമാണ്
സ്വര്ണ്ണം എന്നതും ഇതിന്റെ പ്രചാരം
വര്ദ്ധിക്കാന് ഇടയാക്കുന്നു.
അടുത്തിടെയായി ഓഹരി
വിലസൂചികയില് വരുന്ന തകര്ച്ച
സുരക്ഷയുള്ള നിക്ഷേപം എന്ന
നിലയിലേക്ക്
സ്വര്ണ്ണത്തെ മാറ്റിയിട്ടുണ്ട്.
World Gold Council എന്ന സംഘടന
ലോകത്തെ സ്വര്ണ്ണക്കച്ചവടത്തിന്റെ
കണക്കുകള്
വര്ഷാവര്ഷം ലഭ്യമാക്കാറുണ്ട്. Gold
Demand Trend എന്നാണ് ഈ റിപ്പോര്ട്ട്
അറിയുന്നത്. ഇതനുസരിച്ച് 2007 ല് 769 ടണ്
സ്വര്ണ്ണമാണ് ഇന്ത്യയില്
കച്ചവടം നടന്നത്. ഇതില് 552 ടണ്
ആഭരണമായും 217 ടണ്
ഉരുപ്പടികളുമായിരുന്നു. 2008
ലെ പൊതുസ്ഥിതി കണക്കിലെടുത്താല്
ഏതാണ്ട് 1000 ടണ് സ്വര്ണ്ണമെങ്കിലും
പ്രചരിക്കേണ്ടതാണ്. ഇതിന്റെ 20%
കേരളത്തിലാണെങ്കില് 200 ടണ്
എങ്കിലും കേരളത്തില്
പ്രചരിച്ചിട്ടുണ്ടാകും. ഗ്രാമിന്
ശരാശരി 1000 രൂപ കണക്കാക്കിയാല്
ഇത് 20,000
കോടി രൂപയുടെ കച്ചവടമായിട്ടുണ്ടാകും
. കേരളത്തില് ഏതാണ്ട് 5000
സ്വര്ണ്ണക്കടകള്
ഉള്ളതായി കണക്കാക്കുന്നു.
നിത്യേനയുള്ള യാത്രയില് കൂടുതല്
ആഭരണം ധരിക്കുന്നത് ഇപ്പോള് കുറഞ്ഞു
വരുന്നതായാണ് അനുഭവം. അന്യ
പ്രദേശങ്ങളില്
ജോലിചെയ്യുന്നവരാകട്ടെ അവിടേക്ക്
ആഭരണം കൊണ്ടുപോകുന്നുമില്ല.
അതുകൊണ്ടു തന്നെ സ്വര്ണ്ണാഭരണങ്ങള്
കൂടുതലായും ബാങ്ക് ലോക്കറുകളില്
വിശ്രമിക്കുകയാണ്.
കേരളത്തിലെ ഉല്പാദന/തൊഴില്
രംഗങ്ങളുടെ വികസനത്തിന്
ഉപയോഗിക്കാമായിരുന്ന
കോടിക്കണക്കിന് രൂപ ഈ 'മഞ്ഞലോഹ'
രൂപത്തില് ഉറക്കത്തിലാണ്.
മറുഭാഗത്താകട്ടെ ഇതു കൊണ്ടുള്ള
സാമ്പത്തിക സമ്മര്ദ്ദങ്ങള്, കടം, ജീവിത
സംഘര്ഷങ്ങള് എന്നിവ
കൂടിക്കൊണ്ടിരിക്കുകയുമാണ്.
ഭൂപ്രശ്നം
ഭൂമി ഇന്ന് കേരളത്തിലെ ഒരു സംഘര്ഷ
മേഖലയാണ്. ഉല്പാദന/ഉപജീവന
ഉപാധി എന്നതിലുപരി ഒരു
ഊഹക്കച്ചവട
ഉപാധിയായി ഭൂമി മാറിക്കഴിഞ്ഞു.
സാധാരണ ജനങ്ങളുടെ വാസസ്ഥലം,
കൃഷിസ്ഥലം,
കളിസ്ഥലം എന്നീ നിലകളില്
നിന്നെല്ലാം മാറി ഒരുപിടി
ആള്ക്കാരുടെ കച്ചവട
സ്ഥലമായി ഭൂമി മാറുന്നു. ഈ
മാറ്റത്തിന്റെ ഭാഗമായി നിര്ബന്ധിത
പുറംതള്ളല്, തൊഴിലില്ലായ്മ,
വരുമാനക്കുറവ്, ഭക്ഷ്യലഭ്യതക്കുറവ്,
മാനസ്സികപ്രയാസങ്ങള്
എല്ലാം ഈട്ടം കൂടിവരുന്നു. ഭൂമിക്ക്
വേണ്ടിയുള്ള സമരങ്ങള് കേരളത്തില്
വിവിധ
തലങ്ങളിലേക്കെത്തിയിരിക്കയാണ്.
തോട്ടവിള കൃഷിയുടെ വ്യാപനം നഗര
മാതൃകയിലുള്ള വളര്ച്ച
എന്നിവയൊക്കെ കൂടിവരികയാണ്.
എന്തും വിറ്റ് കാശാക്കുന്ന പ്രാകൃത
രീതിയാണ് ശക്തിപ്പെടുന്നത്. ഈ
നീക്കത്തിന്റെ പ്രധാന
ഇരകളാകുന്നതാകട്ടെ,
മണ്ണും മനുഷ്യനും പ്രകൃതി
വിഭവങ്ങളുമാണ്. ഇവിടുത്തെ മണ്ണ്, കല്ല്,
പാറ, മണല്, വെള്ളം, കാട്
എന്നിവയെല്ലാം
കൈയ്യേറിക്കൊണ്ടിരിക്കുകയോ
വന്തോതില് സംഭരിച്ച്
വില്ക്കുകയോ ചെയ്യുന്നു. ഇത് വികസന
പ്രക്രിയയേയും പ്രകൃതിയുടെ
സന്തുലനത്തേയും ദുര്ബ്ബലപ്പെടുത്തും.
അടിത്തറ തകര്ക്കുന്ന ഈ വികസന
രീതി സുസ്ഥിര വികസനത്തിന്
നേരെ പുതിയ വെല്ലുവിളികള്
ഉയര്ത്തുകയാണ്.ഭൂമാഫിയയുടെ
നീരാളിപ്പിടുത്തം എല്ലാ രംഗത്തും
ശക്തിപ്പെടുകയാണ്.
മാഫിയയുടെ പിടിയില് നിന്നും,
കച്ചവട താല്പര്യങ്ങളില്
ഊന്നിക്കൊണ്ടുള്ള ഭൂവിനിയോഗ
രീതിയില്
നിന്നും കേരളത്തെ രക്ഷിക്കുന്നതിന്
സഹായിക്കുന്ന സമഗ്രമായ
ഭൂവിനിയോഗ
നിയമം അത്യാവശ്യമായിരിക്കുന്നു.
ഭൂമി ആത്യന്തികമായി ആരുടെയും
സ്വകാര്യ സ്വത്തല്ല. ഭൂമിയുടെ ഉടമസ്ഥത
എന്നത് തികച്ചും താല്ക്കാലികമാണ്.
നോക്കി നടത്തിപ്പിനും
സംരക്ഷണത്തിനും വേണ്ടിയുള്ളതാണ്.
ഭൂവുടമസ്ഥത
എവിടെയും എന്തും എങ്ങിനെയും
ചെയ്തുകൂട്ടാനുള്ള അവകാശമല്ല.
അതുകൊണ്ടു തന്നെ പാടം നികത്താനോ,
മണ്ണ് അമിതമായി കുഴിച്ചെടുക്കാനോ,
വന് കെട്ടിടങ്ങള് പണിയാനോ,
ഉപയോഗിക്കാതെ കാടുപിടിച്ച്
മറ്റുള്ളവര്ക്ക്
ബുദ്ധിമുട്ടുണ്ടാക്കാനോ ഒന്നും ആര്ക്കും
അവകാശമില്ലെന്നത് ഭൂവിനിയോഗ
നിയമം വഴി
ഉറപ്പാക്കേണ്ടിയിരിക്കുന്നു.
സര്ക്കാര് നല്കുന്ന ഭൂമിയായാലും,
വീടായാലും ഗുണഭോക്താക്കള്ക്ക്
ഇഷ്ടംപോലെ വില്ക്കാനോ
കൈമാറാനോ അവകാശം ഉണ്ടാകരുത്.
കൃഷിചെയ്യാനും,
താമസിക്കാനും പരിപാലിക്കാനും
ഉപയോഗിക്കാനും മാത്രമെ പാടുള്ളൂ.
ഭൂമി മനുഷ്യന് ഉണ്ടാക്കിയതല്ല.
വരും തലമുറക്ക്
ഭൂമിയും അതിലെ വിഭവങ്ങളും
തിരിച്ചേല്പ്പിക്കേണ്ടതുണ്ട്.
മറ്റ് സാമൂഹ്യപ്രശ്നങ്ങള്
മുകളില് പറഞ്ഞവയോടൊപ്പം
പരിശോധിക്കേണ്ട മറ്റ് ചില
സാമൂഹ്യപ്രശ്നങ്ങളുമിണ്ട്. വര്ഗ്ഗീയത,
മതവല്ക്കരണം, ഉപഭോഗത്വര,
രാഷ്ട്രീയത്തിലെ ക്രിമിനലീകരണം,
അഴിമതി എന്നിങ്ങനെ നീണ്ടൊരു
പട്ടികതന്നെ ഇതില്പ്പെടും. ഈ
പ്രശ്നങ്ങള് പലയിടത്തായി ചര്ച്ച
ചെയ്യുന്നതിനാല്
ഇവിടെ വിശദീകരിക്കുന്നില്ല.
എങ്കിലും ഒരു കാര്യം വ്യക്തമാണ്.
ഇത്തരം സാമൂഹ്യപ്രശ്നങ്ങളാല്
ജനാധിപത്യം, മതേതരത്വം,
സമത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്
ദുര്ബ്ബലപ്പെടുകയാണ്. സോഷ്യലിസ്റ്റ്
പരീക്ഷണങ്ങള്ക്കേറ്റ
തിരിച്ചടിയും അതിന്റെ
പ്രത്യാഘാതങ്ങളും ഇവക്കൊപ്പം
കൂട്ടിവായിക്കേണ്ടതുണ്ട്.
ഇവയെല്ലാം ചേര്ന്നുണ്ടാകുന്ന
ആത്മവിശ്വാസ തകര്ച്ചയാണ്
യുക്തിചിന്തയില് നിന്ന്
വിശ്വാസത്തിലേക്കുള്ള
തിരിച്ചുപോക്കിന്ന്
ആക്കം കൂട്ടുന്നത്.കമ്പോളമാകട്ടെ
ഇത്തരം സാമൂഹികാവസ്ഥയെ
മുതലെടുത്തുകൊണ്ട്
വിശ്വാസത്തെ നല്ലൊരു
കച്ചവടച്ചരക്കാക്കി മാറ്റുന്നു.
ഇക്കൂട്ടര്
ശാസ്ത്രത്തിന്റെ ഉല്പന്നങ്ങളുടെ
കച്ചവടം വിപുലപ്പെടുത്തുന്നു. എന്നാല്
ജീവിതത്തിലേക്ക് ഉള്ക്കൊള്ളേണ്ട
ശാസ്ത്രത്തിന്റെ രീതിയെ
തള്ളിക്കളയുന്നു.
മതസംഘടനകളാകട്ടെ അവരുടേതായ
‘തനത്’ പ്രസ്ഥാനങ്ങളുണ്ടാക്കി സ്വന്തം
മതക്കാര് ‘ബാഹ്യചിന്ത’ കള്ക്ക്
വശംവദരാകരുതെന്ന വാശിയിലാണ്.
അഴിമതി അവസാനിപ്പിക്കാനായി
ശ്രദ്ധേയമായ സര്ക്കാര് ഇടപെടല്
ഉണ്ടായെങ്കിലും അഴിമതി ഇന്നും
കേരള സമൂഹത്തിലെ ഒരു പ്രധാന
പ്രശ്നം തന്നെ.
പണവും സ്വാധീനവും ഉള്ളവര്ക്ക്
മാത്രമെ കാര്യങ്ങള് നടക്കുന്നുള്ളൂ.
ഇവയെല്ലാം ചേര്ന്ന്
പൊതുഇടങ്ങള്ക്കും
കൂട്ടായപ്രവര്ത്തനങ്ങള്ക്കും ഉള്ള
സാധ്യത
ഗണ്യമായി ചോര്ത്തിക്കളയുന്നു.
സാംസ്കാരിക ഉല്പന്നങ്ങള്
കച്ചവടച്ചരക്കുകളാകുന്നതും
ആള്ദൈവങ്ങള്
പ്രത്യക്ഷപ്പെടുന്നതും അവരെ
ചുറ്റിപ്പറ്റി വ്യാപാരം
ശക്തിപ്പെടുന്നതും ഈയൊരു
പാശ്ചാത്തലത്തിലാണ്.
ഇവിടെ വേണ്ടത് ശാസ്ത്രബോധ
പ്രചാരണവും പ്രവര്ത്തനങ്ങളുമാണ്.
സാമ്പത്തിക
പ്രതിസന്ധി കേരളത്തെ കൂടുതല്
പ്രയാസപ്പെടുത്തുകയാണ്. മുരടിച്ച
ഉല്പാദന മേഖല, പൊട്ടിത്തകരുന്ന
ഊഹക്കച്ചവട കുമിളകള്, ഗള്ഫ്
മലയാളികളുടെ ഗണ്യമായ
തിരിച്ചുവരവ്; ഇവയെല്ലാം ചേര്ന്ന്
കേരളത്തെ അക്ഷരാര്ത്ഥത്തില്
മുള്മുനയില് നിര്ത്തുകയാണ്.
കേരളം കൈവരിച്ച
നേട്ടങ്ങളെ കാണാതെ,
സംസ്ഥാനത്തെ നെഗറ്റീവ് ആയ ചില
കാര്യങ്ങളെ പെരുപ്പിച്ച്
കാണിക്കലല്ല ഈ
കുറിപ്പിന്റെ ഉദ്ദേശ്യം.
കേരളം സമരം ചെയ്ത് നേടിയ
അവകാശങ്ങളേയും, കൈവരിച്ച
സാമൂഹ്യനേട്ടങ്ങളേയും കാര്ന്നു
തിന്നുന്നവയാണ് മുകളില് വിവരിച്ച
ദുഷ്പ്രവണതകളെല്ലാം തന്നെ.
ഇവയെ നിയന്ത്രിച്ചില്ലെങ്കില്
സാമൂഹ്യ നേട്ടങ്ങളുടെ സദ്ഫലങ്ങള്
സാധാരണ ജനങ്ങള്ക്ക്
അപ്രാപ്യമാവും എന്നതുകൊണ്ടാണ് ഇവ
ചര്ച്ച ചെയ്യണമെന്ന്
ആഗ്രഹിക്കുന്നത്.മുകളില് വിശദീകരിച്ച
ദുഷ്പ്രവണതകള് കൂടി അടങ്ങിയതാണ്
കേരളീയ ജീവിതം. അതുകൊണ്ടാണ്
ജീവിത ഗുണസൂചികയില് മേന്മ
കാണിക്കുമ്പോഴും കേരളീയരില്
ദാരിദ്ര്യം ഒരു പ്രധാന
പ്രശ്നമായി നിലനില്ക്കുന്നത്.
ഉപജീവനത്തിനുള്ള
ഭക്ഷണം കിട്ടിയതുകൊണ്ട് മാത്രം ഒരു
സമൂഹത്തിന്റെ ദാരിദ്ര്യം
ഇല്ലാതാകുന്നില്ല. ജീവിതഗുണത
ഉറപ്പാക്കണമെങ്കില്, ഒരു
സമൂഹം അവശ്യജീവിത
ഉപാധികളായി പൊതുവില്
കണക്കാക്കുന്ന കാര്യങ്ങള് ആ
സമൂഹത്തില്
ആര്ക്കും നിഷേധിക്കരുത്.ജീവിത
ഉപാധികള് നിഷേധിക്കപ്പെടുന്നവര്ക്ക്
സ്വന്തം അറിവും കഴിവും ഫലപ്രദമായി
വിനിയോഗിക്കാന് കഴിയില്ല.
സ്വന്തം കഴിവുകള്
ഫലപ്രദമായി ഉപയോഗിക്കാനും
തൃപ്തികരമായി ജീവിക്കാനും
എല്ലാവര്ക്കും കഴിയുന്ന സ്ഥിതിയാണ്
പരിഷത് വിഭാവനം ചെയ്യുന്നത്.
ഇതാകട്ടെ വലിയൊരു
പോരാട്ടത്തിലൂടെ മാത്രമെ സാധ്യമാകൂ
. ഈ പോരാട്ടം വിജയിക്കണമെങ്കില്
നല്ലൊരു നാളയെക്കുറിച്ചുള്ള
ആത്മവിശ്വാസം വര്ദ്ധിക്കണം.
ഏവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍.
Like■》
www.facebook.com/uarasheedgate